സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമ്മൽ NR 355 ലോട്ടറി ഫലം പ്രഖ്യാപിച്ചു. NY 278342 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് 70 ലക്ഷം രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം NS 245069 എന്ന ടിക്കറ്റിന് ലഭിച്ചു. ഇന്ന് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് നിർമ്മൽ ലോട്ടറി ടിക്കറ്റ് വില. ലോട്ടറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net /, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറി സമ്മാനം 5000 […]
Business
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5545 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44360 രൂപയുമായി . 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ കുറഞ്ഞ് 4600 രൂപയിലെത്തി. സ്വർണവിലയിൽ ശിനായഴ്ചയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5555 രൂപയിലെത്തിയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 44440 […]
നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
2016 നവംബർ 8…അന്നാണ് രാജ്യത്തിന് ഇരുട്ടടി നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റേയും 1000 ന്റേയും കറൻസികൾ നിരോധിച്ചത്. തൊട്ടിപിന്നാലെ കേന്ദ്ര സർക്കാർ മൊബൈൽ ഫോൺ വഴി പണമിടപാട് നടത്താനായി യുപിഐ അവതരിപ്പിച്ചു. അന്ന് മുതൽ യുപിഐ പണമിടപാട് ജനജീവിതത്തിന്റെ ഭാഗമായെങ്കിലും ഇന്നും രാജാവ് കറൻസി തന്നെയെന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നഗരജീവിതത്തിൽ 78 ശതമാനത്തോളം ചെറുകിട കച്ചവട പണമിടപാടുകളും യുപിഐ വഴിയാണ് നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന യുപിഐ ഇടപാടുകളുടെ എണ്ണം […]
കോണ്‍ടെന്റ് മാര്‍ക്കറ്റിങ് സ്ട്രാറ്റജിക്കുള്ള ബിഎഫ്എസ്‌ഐ അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്
ഇ4എം ഗ്രൂപ്പിന്റെ പിച്ച് ബിഎഫ്എസ്‌ഐ മാര്‍ക്കറ്റിങ് അവാര്‍ഡ് 2023ല്‍ ഏറ്റവും ഫലപ്രദമായ കോണ്‍ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് സ്വന്തമാക്കി. വിജയകരമായ വിപണന തന്ത്രങ്ങള്‍ക്കായി നല്‍കുന്ന അവാര്‍ഡാണ് മുത്തൂറ്റ് മിനിയുടെ ‘നിങ്ങളാണ് പ്രധാനം, നിങ്ങളുടെ സ്വപ്നങ്ങളാണ് പ്രധാനം’ എന്ന പ്രചാരണത്തിന് ലഭിച്ചത്. മുത്തൂറ്റ് മിനിയുടെ ആഗോള മാര്‍ക്കറ്റിങ് മേധാവി കിരണ്‍ ജെയിംസ് പുരസ്‌കാരം ഏറ്റുവാങ്ങി. യുവതലമുറയുമായിട്ടുള്ള മുത്തൂറ്റ് മിനിയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനി എന്ന ബ്രാന്‍ഡിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും അവരുമായി വൈകാരിക […]
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 200 രൂപ വർധിച്ചു
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5570 രൂപയായി. ഒരു പവൻ സ്വർണത്തിന് 44,560 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4623 രൂപയാണ്. ( gold rate increased by 200 rs ) ഇസ്രയേൽ-ഹമാസ് യുദ്ധസാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണ്ണവില 1,950 ഡോളറിന് മുകളിലേക്ക് ഉയർന്നു. 1931 ഡോളർ വരെ പോയിരുന്ന സ്വർണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതിൽ […]
ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ രണ്ടാം സ്ഥാനത്ത്
ആസ്തികളിൽ വൻ വർധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്. (forbes india rich list yousafali is the richest malayali) മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ബില്യൺ […]
സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം
സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. 100, 500 മുദ്രപ്പത്രങ്ങൾക്കാണ് ക്ഷാമം. പ്രതിസന്ധി പരിഹരിക്കാൻ മുദ്രപ്പത്രങ്ങളുടെ വില പുനനിർണയിക്കും. കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾ ഉയർന്ന തുകയുടേതാക്കും. നിലവിലുള്ള മുദ്രപ്പത്രങ്ങളിൽ ലോഹമുദ്ര പതിപ്പിച്ച് വിൽക്കും. 5, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങൾ 100 രൂപയുടേയാക്കും. 50 രൂപയുടെ മുദ്രപ്പത്രം 500 രൂപയുടേതാക്കും. സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന മുദ്രപ്പത്രങ്ങൾ ഉപയോഗിക്കും.
ഓണ്‍ലൈനില്‍ ഓഫര്‍ മേള; ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍; ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ്
വമ്പന്‍ ഓഫറുകളുമായി പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും. ഇന്റല്‍ ഇവോയുമായി സഹകരിച്ചാണ് ഇത്തവണത്തെ ഫ്‌ളിപ്കാര്‍ട്ടിന്റെ വാര്‍ഷിക വില്‍പനമേളയായ ബിഗ് ബില്യണ്‍ ഡേ സെയില്‍ നടക്കുന്നത്. ഇതിന് പിന്നാലെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വന്‍ ഓഫറാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ഡീലുകളായിരിക്കും ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഒരുങ്ങുന്നത്. ഫ്‌ളിപ്കാര്‍ട്ട്ഒക്ടോബര്‍ ഒന്ന് മുതല്‍ വില്‍പനമേളയിലെ പ്രധാന ഡീലുകള്‍ ഫ്ളിപ്കാര്‍ട്ട് പുറത്തുവിടും. ഐഫോണുകളുമായി ബന്ധപ്പെട്ട […]
കുടുംബങ്ങളുടെ കടബാധ്യതയിൽ വർദ്ധനവ്; രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ താഴ്ന്ന നിലയില്‍
രാജ്യത്തെ ബാധ്യത വർദ്ധിക്കുകയും ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ താഴ്ന്ന നിലയിലുമാണെന്ന് റിപ്പോർട്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 2021-22 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 7.2 ശതമാനമായിരുന്ന കുടുംബങ്ങളുടെ സമ്പാദ്യം അടുത്തവര്‍ഷം 5.1 ശതമാനമായി കുറഞ്ഞതായാണ് ആര്‍ബിഐയുടെ കണ്ടെത്തല്‍. കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതയാകട്ടെ ജിഡിപിയുടെ 5.8 ശതമാനമായി ഉയരുകയും ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം 3.8 ശതമാനമായിരുന്നു. (household savings fall to 5 decade low) വര്‍ധനവിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് […]
ഭക്ഷ്യവിലക്കയറ്റം കുറഞ്ഞത് പ്രധാന കാരണം; രാജ്യത്തെ റീടെയില്‍ പണപ്പെരുപ്പം കുറഞ്ഞു
രാജ്യത്തെ റീടെയില്‍ പണപ്പെരുപ്പം 6.38 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് പുറത്തുവിട്ടത്. തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില ഉയര്‍ന്നതോടെ ജൂലൈ മാസത്തില്‍ പണപ്പെരുപ്പം കുത്തനെ കൂടി 7.44 ശതമാനത്തിലെത്തിയിരുന്നു. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ സാമ്പത്തിക നിരീക്ഷകരുടെ പ്രവചനത്തേക്കാള്‍ താഴേക്ക് പണപ്പെരുപ്പ നിരക്ക് എത്തിച്ചേരുകയായിരുന്നു. ആഗസ്റ്റ് മാസം കൂടി പണപ്പെരുപ്പ നിരക്ക് ഏഴ് ശതമാനത്തിന് മുകളില്‍ തന്നെ തുടരുമെന്നായിരുന്നു സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം. (Retail inflation eases more […]