ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അനശ്ചിതത്വം തുടരുന്നു. ഇന്നും വിപണി അടച്ചത് കനത്ത നഷ്ടത്തിലാണ്. നിഫ്റ്റി 17,110 പോയിന്റുകള്‍ക്കും താഴേക്ക് കൂപ്പുകുത്തിയിരുന്നു. സെന്‍സെക്‌സില്‍ ഇന്ന് വിപണി അടയ്ക്കുമ്പോള്‍ 581 പോയിന്റുകളുടെ ഇടിവുണ്ടായി. ആഗോള വിപണിയില്‍ നിന്നുള്ള അശുഭകരമായ സൂചനകള്‍ തന്നെയാണ് ഇന്നും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത്. നിക്ഷേപകര്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഐടി, എണ്ണ, ഗ്യാസ് എന്നീ മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലായതാണ് സൂചികകള്‍ താഴാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചികകള്‍ യഥാക്രമം […]
Business
പൊതുമേഖല കമ്പനി ആസ്തിയുടെ വിപണി മൂല്യം പ്രഖ്യാപിക്കും; നിക്ഷേപകരെ ആകര്‍ഷിക്കാനെന്ന് വിശദീകരണം
കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല കമ്പനികളുടെ ആസ്തിയുടെ വിപണി മൂല്യം പ്രഖ്യാപിക്കാന്‍ നീക്കം. ഭൂമിയുടേയും മറ്റ് റിയല്‍ എസ്റ്റേറ്റ് ആസ്തികളുടേയും വിവരങ്ങള്‍ അറിയിക്കാന്‍ കേന്ദ്രം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാലന്‍സ് ഷീറ്റില്‍ വര്‍ഷങ്ങളായി ആസ്തിമൂല്യം കുറഞ്ഞ് രേഖപ്പെടുത്തിയിരിക്കുന്ന ഇത്തരം കമ്പനികളെ സ്വകാര്യ സ്ഥാപനങ്ങളുടെ ആസ്തിമൂല്യത്തിനൊപ്പം ഉയര്‍ത്തുകയാണ് ലക്ഷ്യം. ബാലന്‍സ് ഷീറ്റിലേക്ക് റിയല്‍ എസ്‌റ്റേറ്റ് ആസ്തികളുടെ ഇപ്പോഴത്തെ വിപണി മൂല്യം രേഖപ്പെടുത്തുന്നതോടെ കൂടുതല്‍ നിക്ഷേപകരേയും ആകര്‍ഷിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി മൂല്യം ഉയരുന്നതോടെ ഓഹരി വിലയിലും നേട്ടമുണ്ടാകുമെന്നാണ് […]
ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു
തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 564 പോയന്റ് താഴ്ന്ന് 58,900ലും നിഫ്റ്റി 160 പോയന്റ് നഷ്ടത്തില്‍ 17,596ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒരു വേള സെന്‍സെക്‌സ് 700 പോയന്റിനുമേല്‍ നഷ്ടത്തിലായി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പും ബോണ്ട് ആദായത്തിലെ വര്‍ധനവുമാണ് ആഗോളവിപണിക്ക് തിരിച്ചടിയായത്. ബജാജ് ഫിന്‍സര്‍വ്, ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. അതേസമയം ഐടിസി, […]
വിപണി തുടര്‍ച്ചയായി മൂന്നാം ദിവസവും നഷ്ടത്തില്‍; സെന്‍സെക്‌സ് 60,000ന് താഴെ
തുടര്‍ച്ചയായി മൂന്നാം ദിവസവും വിപണി അടച്ചത് നഷ്ടത്തില്‍. ബിഎസ്ഇ സെന്‍സെക്‌സ് 60,000 പോയിന്റിനും താഴെയെത്തിയാണ് വിപണി അടച്ചത്. 634 പോയിന്റുകളുടെ നഷ്ടത്തില്‍ 59,464 പോയിന്റിലേക്ക് സെന്‍സെക്‌സ് കൂപ്പുകുത്തുകയായിരുന്നു. 1.06 ശതമാനം നഷ്ടത്തിലാണ് ഇന്ന് വിപണി അടച്ചത്. നിഫ്റ്റി 50ല്‍ 181 പോയിന്റുകളുടെ ഇടിവാണ് ഇന്നുണ്ടായത്. ഇത് 1.01 ശതമാനം വരും. നിഫ്റ്റി 17,757 പോയിന്റ് നിലയിലെത്തിയാണ് വിപണി അടച്ചത്. വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള വില്‍പ്പനയും സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനത്തിലുണ്ടായ ഉയര്‍ച്ചയും വിലക്കയറ്റവുമാണ് പ്രധാനമായും വിപണിയെ സ്വാധീനിച്ചത്. […]
വിപണി നാലാം വാരവും നേട്ടത്തില്‍; 7.5 ശതമാനം മുന്നേറ്റം
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയ്ക്കിടയിലും വിപണി തുടര്‍ച്ചയായി നാലാം വാരവും നേട്ടത്തില്‍. കഴിഞ്ഞ നാല് ആഴ്ചകളായി 7.5 ശതമാനമാണ് മുന്നേറ്റം. ബോംബെ സെന്‍സെക്‌സ് 59,744 പോയിന്റില്‍ നിന്നും ആരംഭിച്ച് പോയവാരം 61,223 പോയന്റിലെത്തിയാണ് വിപണി അടച്ചത്. ഐടി ഓഹരികളാണ് കഴിഞ്ഞ ആഴ്ച എടുത്തുപറയേണ്ട നേട്ടമുണ്ടാക്കിയത്. ഉരുക്ക് വ്യവസായ മേഖലയ്ക്കും പോയ വാരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞു. വിപ്രോ, മൈന്‍ഡ് ട്രീ മുതലാ ഐടി സ്‌റ്റോക്കുകള്‍ക്ക് പോയവാരം വിപണിയില്‍ വലിയ മുന്‍തൂക്കം ലഭിച്ചു. കൊവിഡ് മൂന്നാം തരംഗം ശക്തിപ്പെടുന്നതിനെ ചെറുക്കുന്നതിനായി […]
കഫേ കോഫി ഡേയുടെ സൂപ്പർ വുമൺ ആയി മാളവിക ഹെഗ്ഡെ; രണ്ട് വർഷത്തിനിടെ നികത്തിയത് 5500 കോടി രൂപയുടെ കടം!
2019 ജൂലായ് 31നാണ് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ കോഫി പാർലർ ശൃംഘലയായ കഫേ കോഫി ഡേ അഥവാ സിസിഡി ഉടമ കടം കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. 2019 മാർച്ചിൽ സ്ഥാപനത്തിൻ്റെ ബാധ്യത 7200 കോടി രൂപയായിരുന്നു എന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. സിദ്ധാർത്ഥയ്ക്ക് അത് താങ്ങാനായില്ല. ലാഭമുണ്ടാക്കാൻ സാധിക്കുന്ന കച്ചവട തന്ത്രം നടപ്പിലാക്കാൻ തനിക്ക് സാധിച്ചില്ലെന്നെഴുതി അയാൾ ജീവനൊടുക്കി. തുടർന്ന് സിസിഡിയുടെ സിഇഒ ആയി മാളവിക […]
ആതുര സേവന രംഗത്തും ,ഐ ടി മേഖലയിലും പുതിയ തൊഴിൽ സാദ്ധ്യതകൾ നൽകുവാൻ “ഡ്രീംസ് ഗ്രൂപ്പ് ” ( DREAMZ GROUP ) എന്ന രജിസ്റ്റേർഡ് കമ്പനിയുമായി സ്വിറ്റസർലണ്ടിൽ നിന്നും മലയാളി സംരംഭക..
ആത്മവിശ്വാസവും ഊര്ജ്ജസ്വലതയും കൈമുതലായുള്ള സ്വയം പ്രചോദിതർക്ക് ഒരു തൊഴിലിനായി തൊഴിൽദായകരെ അന്വേഷിച്ചു നടക്കേണ്ടതില്ല. കഴിവും സ്ഥിരോത്സാഹവുമുള്ളവർക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാം. അതുവഴി സ്വയംതൊഴിൽ നേടുകയും മറ്റുള്ളവർക്ക് തൊഴിൽ നല്കുകയും ചെയ്യാം. കഴിവിനും അഭിരുചിക്കും യോഗ്യതയ്ക്കും അനുയോജ്യമായ മേഖലയിൽ പരിചയസമ്പന്നരായവർ സ്വിറ്റസർലണ്ടിൽ തുടക്കമിടുന്ന പുതിയ സംരംഭമാണ് ഡ്രീംസ് ഗ്രൂപ്പ് . സ്ത്രീകൾ ആതുര സേവനരംഗത്ത് ജോലി ചെയ്യാൻ വളരെ തൽപ്പരരും പ്രഗത്ഭരുമാണ്. എന്നാൽ ആതുരസേവന രംഗത്ത് സംരംഭകത്വത്തിന് തുടക്കം കുറിക്കുന്നതിന് ഇന്നും അധികം സ്ത്രീകൾ ധൈര്യപ്പെട്ടിട്ടില്ല. എന്നാൽ ഡ്രീംസ് […]
അന്താരാഷ്ട്ര സ്ഥാപനത്തിന്റെ തലപ്പത്ത് മറ്റൊരു ഇന്ത്യൻ സ്വദേശി കൂടി; അഭിമാനമായി ലീന
ഗൂഗിൾ, ട്വിറ്റർ, മൈക്രോസോഫ്റ്റ്, അഡോബ് എന്നിവയ്ക്ക് പിന്നാലെ വീണ്ടും ഇന്ത്യൻ സ്വദേശിയെ തലപ്പത്ത് പ്രതിഷ്ടിച്ച് മറ്റൊരു അന്താരാഷ്ട്ര സ്ഥാപനവും. ഫ്രഞ്ച് അത്യാഡംബര ഫാഷൻ സ്ഥാപനമായ ‘ചാനൽ’ ആണ് ഇന്ത്യൻ സ്വദേശിനി ലീന നായരെ ഗ്ലോബൽ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി നിയമിച്ചിരിക്കുന്നത്. ( leena nair chanel ceo ) 52 കാരിയായ ലീന നായരായിരുന്നു യൂണീലിവറിന്റെ ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞതുമായ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫിസർ. ഈ സ്ഥാനം രാജിവച്ചാണ് ലീന നായർ ചാനലിൽ […]
ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്‌കോയ്ൻ , NFT എന്നിവയുടെ മായാലോകത്തിലേക്കു പ്രവേശിക്കുവാൻ ലളിതമായുള്ള ഓഡിയോ വിവരണവും ലേഖനവുമായി സ്വിറ്റസർലണ്ടിൽനിന്നും ഫൈസൽ കാച്ചപ്പള്ളി.
എന്താണ് ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്കോയിൻ, NFT ? ഈ അടുത്ത കാലം വരെ ബിറ്റ്കോയിൻ എന്ന് മാത്രമാണ് നമ്മളൊക്കെ കേട്ടിരുന്നത് എന്നാൽ ഇപ്പോൾ ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, NFT തുടെങ്ങി ഒരുപാട് പേരുകൾ കേൾക്കുന്നുണ്ട്. എന്താണ് ഇവയെല്ലാം, എങ്ങിനെയാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത് എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം. എന്റെ പേര് ഫൈസൽ കാച്ചപ്പിള്ളി. ഞാൻ ഒരു അപ്ലിക്കേഷൻ ഡെവലപ്പർ ആണ്, അതിലുപരി പുതിയ ടെക്നോളജികളും അതിന്റെ പ്രവർത്തനങ്ങളും അറിയാനും പഠിക്കാനും ശ്രെമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വായിച്ചും […]
രുചിയുടെ കാഹളമൂതി സൂറിച്ചിൽ നിന്നും കരുമത്തി റെസീപ്പിയുടെ സ്വന്തം അടുക്കളയുടെ ഉൽഘാടനം നവംബർ 20 നു ..
രുചിയുടെ പിറകെ അശ്വമേധമായി നടത്തിയ ഒരു യാത്രയുടെ തുടക്കമായിരുന്നു സൂറിച്ചിലെ വർഗീസ് കരുമത്തിയുടെ കരുമത്തി റെസീപ്പി.രണ്ടു വര്ഷം മുൻപ് റെസീപ്പി ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചെങ്കിലും പാചകം ചെയ്യുന്നതിനുള്ള സ്വന്തമായ ഒരു അടുക്കള എന്ന സ്വപ്നത്തിനു വിലങ്ങുതടിയായതു കോവിഡ് എന്ന മഹാമാരിയായിരുന്നു ..എന്നാൽ എല്ലാ പ്രതിബന്ധങ്ങളും ഒഴിവായി ഈ വരുന്ന ഇരുപതാം തിയതി അടുക്കള എന്ന സ്വപനം യാഥാർഥ്യമാകുകയാണ് .. കുട്ടിക്കാലത്ത് അമ്മാമ്മയുടെ അടുക്കളയിൽനിന്ന് കണ്ടും മണത്തും രുചിച്ചും പഠിച്ചെടുത്തതും പിന്നീട് പാചകപഠന കളരികളിൽ നിന്നും മനസ്സിലാക്കിയതുമായ ഭക്ഷണങ്ങളിൽത്തുടങ്ങി സ്വന്തമായ […]