Business

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 37,160 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 4,645 രൂപയാണ് പുതുക്കിയ വില. രണ്ട് ദിവസമായി സ്വര്‍ണവില ഇടിവ് നേരിടുകയാണ്. രണ്ട് ദിവസം കൊണ്ട് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞു. പവന് 360 രൂപയാണ് രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ നിലവില്‍ മാറ്റമില്ല. ഈ മാസം ഒന്നിന് 38,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ […]

Business

അടുത്ത മാസം 13 ദിവസം ബാങ്ക് അവധി

അടുത്ത മാസം ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരുക്കും. ആർബിഐ കലൻഡർ പ്രകാരമാണ് ബാങ്ക് അവധി. ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പം രണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധിയിനത്തിൽ ഉൾപ്പെടും. ഇതിന് പുറമെ മതപരമായ അവധി ദിനങ്ങൾ കൂടി വരുന്നുണ്ട്. എന്നാൽ ഈ 13 ദിവസവും കേരളത്തിലെ ബാങ്കുകൾ അവധിയായിരിക്കണമെന്നില്ല. മറ്റ് പ്രദേശത്തെ ബാങ്ക് അവധികളിൽ പലതും ഇവിടെ ബാധകമായേക്കില്ല. ഓഗസ്റ്റ് മാസത്തിൽ വരാനിരിക്കുന്ന 13 […]

Business

റിസർവ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാം; ഇത് മികച്ച നിക്ഷേപം

റിസർവ് ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുമോ ? ഇല്ല എന്നായിരുന്നു കഴിഞ്ഞ വർഷം വരെയുള്ള ഉത്തരം. എന്നാൽ 2021 നവംബറോടെ ആർബിഐയിൽ സാധാരണക്കാരനും അക്കൗണ്ട് ആരംഭിക്കാമെന്ന പുതിയ മാറ്റം അവതരിപ്പിച്ചു. റിട്ടെയിൽ ​ഗിൽറ്റ് അക്കൗണ്ടാണ് ആരംഭിക്കാൻ സാധിക്കുന്നത്. സർക്കാർ ബോണ്ടുകളിലും ട്രഷറി ബില്ലുകളിലും നേരിട്ട് നിക്ഷേപിക്കാൻ സാധിക്കുന്ന അക്കൗണ്ടാണ് ഇത്. എങ്ങനെ അക്കൗണ്ട് ആരംഭിക്കും ? ആദ്യം https://rbiretaildirect.in/#/rdg-account-registration – ഈ ലിങ്കിൽ പോകണം. അക്കൗണ്ട് ഉടമയുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ട മൊബൈൽ നമ്പർ, യുപിഐ അല്ലെങ്കിൽ […]

Business

മണ്ണെണ്ണ വില നൂറ് കടന്നു; മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടി

മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം. മെയ് മാസത്തിൽ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വർധിച്ച് 102 രൂപയായത്. സബ്‌സിഡിയുൾപ്പെടെയുളള കൈത്താങ്ങില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലെ പൊതുസ്ഥിതി ഇതാണ്. മീൻ പിടുത്തമാണ് ഏക ഉപജീവനമാർഗമെങ്കിലും പലരുമിപ്പോൾ കടലിൽ പോയിട്ട് നാളേറെയായി. തീവിലയ്ക്ക് മണ്ണെണ്ണ വാങ്ങി വേണം വള്ളം കടലിലിറക്കാൻ. ഒരു മാസം ഒരു വള്ളത്തിന് ശരാശരി ആയിരം ലിറ്റർ എങ്കിലും മണ്ണെണ്ണ വേണം. ട്രോളിംഗ് നിരോധനം കഴിഞ്ഞാലും വിലക്കയറ്റത്തിൽ വലഞ്ഞ് പകുതി […]

Business

പിറന്നാൾ ദിനത്തിൽ 60,000 കോടി രൂപ ദാനം ചെയ്യുമെന്ന് ഗൗതം അദാനി

അദാനി ഗ്രൂപ്പ് ചെയർമാനും ഏഷ്യയിലെ അതിസമ്പന്നരിൽ ഒരാളുമായ ഗൗതം അദാനി തന്റെ പിറന്നാൾ ദിനത്തിൽ 60,000 കോടി രൂപ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അദാനി ഫൗണ്ടേഷന്റെ ഭാഗമായാകും തുക വിതരണം ചെയ്യുക. ആരോഗ്യ രംഗം, വിദ്യാഭ്യാസ, സ്‌കിൽ ഡെവലപ്‌മെന്റ് എന്നിവയ്ക്ക് വേണ്ടിയാകും തുക വിനിയോഗിക്കുന്നത്. ശാന്തിലാൽ അദാനിയുടെ നൂറാം ജന്മവർഷം കൂടി പരിഗണിച്ചാണ് ഇന്ത്യൻ കോർപറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധനസഹായം നടത്തുന്നതെന്ന് ഗൗതം അദാനി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി കോടികൾ ചെലവഴിക്കുന്ന, മാർക്ക് […]

Business

Money Saving : എല്ലാ മാസവും നിക്ഷേപിക്കേണ്ട; ഒറ്റത്തവണ നിക്ഷേപിച്ചാൽ എസ്ബിഐ തരും മാസ വരുമാനം

ഒറ്റത്തവണ നിക്ഷേപിച്ച് മാസംതോറും വരുമാനം ലഭിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട് രാജ്യത്ത്. ബോണ്ടുകൾ അതിനുദാഹരണമാണ്. എന്നാൽ ഇത്തരം മേഖലകൾ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ റിസ്‌ക് ഫആക്ടറുകളില്ലാതെ നിക്ഷേപം നടത്തി മാസം വരുമാനം നേടാനുള്ള ഏറ്റവും നല്ല വഴി ഉപഭോക്താക്കൾക്ക് നൽകുകയാണ് എസ്ബിഐ. എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീം എന്നതാം പദ്ധതിയുടെ പേര്. രാജ്യത്ത് താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം ആരംഭിക്കാൻ സാധിക്കും. പദ്ധതിയിൽ ചേരാൻ താത്പര്യമുള്ളവർക്ക് എസ്ബിഐ അക്കൗണ്ട് ആവശ്യമാണ്. എസ്ബിഐയുടെ ഏത് […]

Business

ഇന്ത്യയുടെ വളർച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്; ആർബിഐ പലിശനിരക്ക് കൂടുമോ എന്ന് ഇന്നറിയാം

ഇന്ത്യയുടെ വളർച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്. വളർച്ചാ നിരക്ക് 8 ൽ നിന്നും 7.5 ആക്കിയാണ് കുറച്ചത്. അന്തർദേശീയ സാഹചര്യങ്ങളും, വിതരണ ശൃംഖലയിലെ അപാകതകളും വളർച്ചനിരക്ക് കുറയാൻ കാരണമാകും. 8.7 ആയിരുന്നു 2022 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ജിഡിപി. അതേസമയം ആർബിഐ വീണ്ടും പലിശനിരക്ക് കൂട്ടുമോ എന്ന് ഇന്നറിയാം. റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ഇന്ന് പൂർത്തിയാകും. വീണ്ടും പലിശ നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്യുമെന്നാണ് വിവരം. റിപ്പോ റേറ്റ് 50 ബേസിക് പോയിന്റ് […]

Business

മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികൻ; സമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബ്‌സ്ബർഗ്

ലേകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂസ്ബർഗ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും ധനികൻ. ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.7 ബില്യൺ ഡോളറാണ് ആസ്തി. തൊട്ടുപിന്നാലെ ഒൻപതാം സ്ഥാനത്ത് ഗൗതം അദാനിയാണ്. 98.7 ബില്യൺ ഡോളറാണ് ആസ്തി. അതി സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് പതിവ് പോലെ ഇലോൺ മസ്‌ക് തന്നെയാണ്. 227.5 ബില്യൺ ഡോളറാണ് ഇലോൺ മസ്‌കിന്റെ ആസ്തി. ജെഫ് ബെസോസ്, ബർണാഡ് അർണോൾട്, ബിൽ […]

Business National

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ വീണ്ടും റിസർവ് ബാങ്ക് വർധിപ്പിക്കും

നിരക്കുകൾ വീണ്ടും വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് റിസർബാങ്ക് പിന്മാറില്ല. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകൾ റിസർവ് ബാങ്ക് വീണ്ടും വർധിപ്പിക്കും. 35 മുതൽ 40 വരെ ബേസിസ് പോയിന്റുകൾ ആർബിഐ ഉയർത്തുമെന്നാണ് റിപ്പോർട്ട്. അടുത്തയാഴ്ചയോടെ വീണ്ടും നിരക്കുകളിൽ വർധനവ് ഉണ്ടാകും. നിലവിൽ 4.40 ബേസിസ് പോയിന്റുകളിലാണ് റിപ്പോ നിരക്ക് ഉയർത്തിട്ടുള്ളത്. 5.15 ശതമാനമായിരുന്നു കൊവിഡിന് മുമ്പുള്ള നിരക്ക്..

Business National

ഇപിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കുറച്ചു

എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.5ൽ നിന്ന് 8.1 ശതമാനമായി കുറച്ചു.എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കേന്ദ്ര തൊഴിൽ മന്ത്രാലയം വഴി നൽകിയ ശുപാർശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിക്കുക ആയിരുന്നു. നിരക്ക് കുറയ്ക്കുന്നതിലൂടെ ഇ.പി.എഫ്.ഒയ്ക്ക് 450 കോടി രൂപയോളം രൂപ മിച്ചം ലഭിക്കും. കൊവിഡ് വ്യാപനത്തിന് തൊട്ടുമുൻപ് 2018-19 കാലയളവിലാണ് പലിശ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 8.5ശതമാനമാക്കി നിശ്ചയിച്ചത്. കൊവിഡ് മൂലം […]