Auto

മഹിന്ദ്ര ഫ്യൂരിയോ വിപണിയിലെത്തി

മഹിന്ദ്രയുടെ ഇടത്തരം ലോഡിംഗ് ട്രക്കായ മഹിന്ദ്ര ഫ്യൂരിയോ വിപണിയിലെത്തി. 2018 ജൂലൈയില്‍ ട്രക്കിനെ കുറിച്ച് കമ്പനി പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് ഔദ്യോഗികമായി പുറത്ത് വിടുന്നത്. മഹിന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീനയാണ് ഫ്യൂരിയോയുടെ ഡിസൈസിനു പിന്നില്‍. 600 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തരം ട്രക്കുകള്‍ വികസിപ്പിക്കുന്നതിനായി കമ്പനി നടത്തിയിരിക്കുന്നത്. 500 എഞ്ചിനീയര്‍മാരും 180 ഇല്‍ പരം സപ്ലേയര്‍മാരും 2014 മുതല്‍ ഫ്യൂരിയോയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായി. പൂനെക്കടുത്ത് ചകാനിലുള്ള മഹിന്ദ്രയുടെ പ്ലാന്റിലാണ് ഫ്യൂരിയോയുടെ ജനനം. മഹിന്ദ്രയുടെ […]

Auto

വയറിംഗ് തകരാര്‍ : ഈ മോഡൽ കാർ തിരിച്ച് വിളിച്ച് ഫോര്‍ഡ്

വയറിംഗ് ഹാര്‍നെസ് ബ്രാക്കറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഫ്രീസ്റ്റൈല്‍ ഡീസല്‍ മോഡലുകള്‍ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നു. എത്ര കാറുകളിലാണ് തകരാർ കണ്ടെത്തിയതെന്ന വിവരം കമ്പനി പുറത്തു വിട്ടിട്ടില്ല. പരിശോധനയ്ക്കായി ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്ന കാര്യം ഉടമകളെ കമ്പനി നേരിട്ടറിയിച്ചെന്നാണ് റിപ്പോർട്ട്. അടുത്തുള്ള ഫോര്‍ഡ് സര്‍വീസ് സെന്ററിലെത്തി വാഹനം പരിശോധിപ്പിച്ച് പ്രശ്‌നമില്ലെന്ന് ഉടമകൾക്ക് ഉറപ്പു വരുത്താം.  തകരാര്‍ കണ്ടെത്തിയാല്‍ അവ സൗജന്യമായി സര്‍വീസ് സെന്ററുകള്‍ പരിഹരിച്ച്‌ തരുമെന്നാണ് വിവരം. സര്‍വീസ് സെന്ററുകളിലെ തിരക്ക് കണക്കിലെടുത്തു അരദിവസം കൊണ്ട് കാറിലെ വയറിംഗ് തകരാര്‍ […]

Auto

വാഗണര്‍ ഹാച്ച്ബാക്ക് 23ന് എത്തും; ടീസര്‍ പുറത്തുവിട്ടു

വാഹനപ്രേമികളെ ആകാംക്ഷയിലാഴ്ത്തി മാരുതിയുടെ പുതുതലമുറ വാഗണറിന്റെ ടീസര്‍ മാരുതി സുസുക്കി പുറത്തുവിട്ടു. വാഗണര്‍ ഹാച്ച്ബാക്ക് എന്ന് പേരുള്ള കാര്‍ ജനുവരി 23ന് ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലെത്തും. ബിഗ് ന്യൂ വാഗണര്‍ ആര്‍ എന്ന ടാഗ് ലൈനോടെയാണ് മാരുതി സുസുക്കി ടീസര്‍ പുറത്തുവിട്ടത്. പഴയതിനേക്കാളും നീളവും കാബിന്‍ സ്പേസും കരുത്തുള്ള എഞ്ചിനുമായാണ് വരവ്. വൈഡ് ഗ്രില്ലും ബോള്‍ഡായ ഹെഡ് ലൈറ്റും പ്രത്യേകതയാണ്. ഇന്റീരിയറിലും നിരവധി മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. നാല് മുതല്‍ 5 ലക്ഷം വരെയാണ് വില. ജനുവരി […]

Auto

ജാവയുടെ നല്ല സ്റ്റൈലന്‍ ബൈക്കുകള്‍… വിലയും പ്രത്യേകതകളും

ഇരുചക്രവാഹനങ്ങളില്‍ ഇതിഹാസതാരമായ ജാവയ്ക്ക് പുനര്‍ജന്മം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ക്ലാസിക് ലെജന്‍ഡ്സിലൂടെയാണ് രണ്ടു ദശകത്തിന് ശേഷം ജാവ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നത്. ജാവ, ജാവ 42 എന്നിങ്ങനെ രണ്ടു മോഡലുകളാണ് ക്ലാസിക് ലെജന്‍ഡ്സ് ഈ ഇതിഹാസത്തിന്റെ ആരാധകര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ സവിശേഷതകളുമായാണ് ജാവയുടെ ഈ തിരിച്ചുവരവ്. ഇരുചക്രവാഹനങ്ങളില്‍ നവോഥാനനായകനാണ് ജാവ 42. എതിരാളികളായ റോയല്‍ എന്‍ഫീല്‍ഡുമായി താരതമ്യം ചെയ്താല്‍ വിലയും അത്ര വലുതല്ല. ഡല്‍ഹിയിലെ എക്സ് ഷോറൂം വില 1.55 ലക്ഷം രൂപയാണ്. ഡിസൈനിലെ പുതുമ കൊണ്ട് […]

Auto

ഒന്നര വർഷത്തിന് ശേഷം ഈ വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമാകും

2020 മാർച്ച് 31ന് ശേഷം ഭാരത് സ്‌റ്റേജ് നാല് വാഹനങ്ങൾ രാജ്യത്ത് വിൽക്കാൻ പാടില്ലെന്ന് വാഹന നിർമ്മാതാക്കൾക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് സുപ്രീംകോടതി. ഇനി വെറും ഒന്നര വർഷം മാത്രമാണ് ഇത്തരം വാഹനങ്ങൾക്ക് ഇന്ത്യൻ നിരത്തുകളിൽ ആയുസ്സുള്ളത്. 2020 മുതൽ ഭാരത് സ്‌റ്റേജ് ആറു വാഹനങ്ങൾ ഇന്ത്യൻ നിരത്തുകൾ കീഴടക്കും. ഇന്ത്യയിൽ വാഹനങ്ങളുടെ മലിനീകരണത്തിന്റെ തോത് നിർണയിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡമാണ് ഭാരത് സ്‌റ്റേജ്. ഒന്നും രണ്ടും മൂന്നും കടന്ന് നാലിൽ എത്തിനിൽക്കുകയാണ് ഈ പ്രക്രിയ. സ്റ്റേജ് നാല് […]