Association Europe India Kerala Pravasi Switzerland

അതിജീവനത്തിന് സ്വിറ്റസർലണ്ടിലെ വാട്ട്സ്‌ ആപ്പ്‌ ഗ്രൂപ്പിന്റെ കൈത്താങ്ങ്‌.

സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത്‌ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്‌ സ്‌ എന്ന വാട്ട്‌സ്‌ ആപ്പ്‌   ഗ്രൂപ്,  അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച്  പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ്‌ ഉലഹന്നാന് വീട് നിർമിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി വാങ്ങിച്ച അഞ്ച് സെന്റ്‌ സ്ഥലത്തിന്റെ ആധാരം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌. ശ്രീമതി. ബിന്ദു സജീവ്‌ കൈമാറി […]

Association Pravasi Switzerland

സ്വിറ്റ്‌സർലൻഡിൽ “ഭാരതീയ കലോത്സവം 2019′ കൊടിയിറങ്ങി

സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഒരുക്കിയ “ഭാരതീയ കലോത്സവം 2019′ ന് വർണാഭമായ പരിസമാപ്‌തി.  ജനുവരി 5 ന് സൂറിച്ചിലെ ഊസ്റ്റർ പബ്ലിക് ഹാളിലാണ് വിവിധ മത്സരങ്ങളും പൊതുസമ്മേളനത്തോടനുബന്ധിച്ച് സംഗീത നിശയും അരങ്ങേറിയത്. കിഡ്‌സ് ,സബ് ജൂണിയർ , ജൂണിയർ , സീനിയർ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ അരങ്ങേറി. ഈ വർഷം ഇരുപതാം വാർഷികം ആഘോഷിക്കുന്ന സംഘടന പുതുമയും നിലവാരവും പുലർത്തിയ ഒരു വിരുന്നാണ് ഒരുക്കിയത്. ഒരു ദിനം മുഴുവൻ നീണ്ടു […]

Association Pravasi Switzerland

സ്വിറ്റ്‌സർലാൻഡിൽ മെയ് 18 ന് ഹൃദയാഞ്ജലി 2019

സ്വിറ്റ്സർലണ്ടിൽ പ്രവർത്തിക്കുന്ന ഗ്രേസ്‌ ബാൻഡ്‌ 2019 മെയ്‌ മാസം 18- നു ബാസൽ ലാൻഡിലുള്ള കുസ്പോ ഹാളിൽ വെച്ച്‌ നടത്തപ്പെടുന്നഹൃദയാജ്ഞലി 2019 എന്ന സംഗീത നിശയിലേക്കുള്ള ടിക്കറ്റ്‌ വിൽപ്പനയുടെ ഉൽഘാടനം ബാസലിലെ ഈഗിൾ ഹാളിൽ വെച്ച്‌ ശ്രീ ജെയിംസ്‌ തെക്കേമുറിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വെച്ച്‌ സ്വിറ്റ്സർലണ്ടിലെ സെന്റ്മേരീസ്‌ സിറിയൻ ഓർത്തോഡോക്സ്‌ മഹായിടവകയുടെ വികാരി. ഫാ.കുരിയാക്കോസ്‌ കൊല്ലന്നൂർ ശ്രീ ജോജോ. വിച്ചാട്ടിന് ആദ്യ ടിക്കറ്റ്‌ നൽകി നിർവ്വഹിച്ചു. ഗ്രേസ്‌ ബാൻഡിന്റെ മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങളെയും, ആതുരസേവനരംഗത്ത്‌ ഗ്രേസ്‌ […]

Association Pravasi

ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കം മെഗാ ഷോ

സ്വിറ്റസർലണ്ടിലെ മലയാളികൾക്ക് എന്നും പുതുമയാർന്ന പ്രോഗ്രാമുകൾ അവതരിപ്പിച്ചു പ്രശംസകൾ നേടിയിട്ടുള്ള സ്വിറ്റസർലണ്ടിലെ പ്രമുഖ മലയാളീ സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് , എല്ലാവർഷവും ഓണാഘോഷങ്ങളിലൂടെ പ്രശസ്തരായ കലാകാരന്മാരെ സ്വിസ്സ് മലയാളികൾക്കായി പരിചയപ്പെടുത്തുകയും ,കൂടാതെ നിരവധി സ്റ്റേജ് ഷോകൾ സൂറിച്ചിൽ സംഘടിപ്പിക്കുകയും ,ഗാനഗന്ധർവൻ ശ്രീ യേശുദാസിനേയും ,വാനമ്പാടി കെ എസ്‌ ചിത്രയെയും സൂറിച്ചിൽ ആദ്യമായി ഒരേ വേദിയിൽ അണിനിരത്തി സ്വിസ്സ് മലയാളികളുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തതിനുശേഷം സ്വിസ് മലയാളികൾക്കായി വീണ്ടുമൊരു മുഴുനീള നൃത്ത സംഗീത മെഗാഷോയുമായി എത്തുന്നു. “മഴവിൽ […]