അഫ്‌ഗാനെതിരായ ട്വന്‍റി 20 പരമ്പരയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ വിജയത്തുടക്കം. 38 പന്തില്‍ 50 തികച്ച് അര്‍ധസെഞ്ചുറി നേടിയ ശിവം ദുബെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ദുബെ 40 പന്തില്‍ 60 റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 158/5 (20), ഇന്ത്യ- 159/4 (17.3). നായകൻ രോഹിത് ശര്‍മ്മ ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ റണ്ണൗട്ടിൽ കുരുങ്ങി ഡക്കായാണ് കൂടാരം കയറിയത്. ഗില്‍ അഞ്ച് ബൗണ്ടറികളടിച്ചെങ്കിലും നാലാം ഓവറില്‍ മുജീബ് ഉര്‍ റഹ്‌മാന്‍റെ ബോളില്‍ 12 പന്തില്‍ 23 […]
Author: Tomy Thondamkuzhy
മണിപ്പൂര്‍ നേതൃത്വത്തിന്‍റെ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ വേദി തൗബാലിലേക്ക് മാറ്റി
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ വേദി മാറ്റി. തൗബാലിലേക്ക് യാത്രയുടെ വേദി മാറ്റാനാണ് ഹൈക്കമാൻഡ് തീരുമാനം. മണിപ്പൂര്‍ നേതൃത്വത്തിന്‍റെ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ആളുകളെ കുറച്ച് പരിപാടി നടത്തേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. തൗബാലിന് ശേഷം ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ നിശ്ചയിച്ച യോഗവും സംഘടിപ്പിക്കും. ഭാരത് ജോഡോ ന്യായ് യാത്രയെ അസമിലും തടയാന്‍ ശ്രമമെന്ന് നേരത്തേ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ജോര്‍ഹാട്ടില്‍ കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. മജൂലി ദ്വീപിലേക്ക് യാത്ര […]
തല കുനിച്ചുനിന്ന നീതി ദേവതയുടെ മുന്നിൽ തല ഉയർത്തി നിന്നൊരു ചിത്ര കഥ; വൈറൽ ഫോട്ടോഷൂട്ടുമായി കൺസെപ്റ്റ് ഫോട്ടോഗ്രാഫർ
നീതിക്ക് വേണ്ടി അലറിക്കരഞ്ഞവരുടെ കഥകൾ നമ്മളൊരുപാട് കേട്ടതാണ്. അവരുടെയെല്ലാം വൈകാരിക നിമിഷങ്ങൾ പലപ്പോഴായി കണ്ടതുമാണ്. എന്നിട്ടും മാറ്റമില്ലാതെ തുടരുന്ന ഈ നിയമ വ്യവസ്ഥിതി മറാതിരുന്നാൽ അതിനെ ജനങ്ങൾ എങ്ങനെ നേരിടുമെന്നുള്ള ഓർമ്മപ്പെടുത്തലുമായിട്ടാണ് അരുൺ രാജ് എന്ന കൺസെപ്റ്റ് ഫോട്ടോഗ്രാഫർ തന്റെ മറ്റൊരു ചിത്രകഥയിലൂടെ എത്തുന്നത്. തന്റെ ചിത്രങ്ങളിലൂടെ മുൻപും സമൂഹത്തെ ചിന്തിപ്പിക്കാൻ അരുണിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ദിനത്തിലും മാതൃ ദിനത്തിലും വ്യത്യസ്തമായ ആശയങ്ങളിലൂടെ പലതവണ അരുൺ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണയും അതേ രീതിയിൽ തന്നയാണ് അരുൺ തന്റെ ചിത്ര […]
മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാരക്കെതിരെ മധ്യപ്രദേശിൽ കേസ്
തമിഴ് ചിത്രം അന്നപൂർണിയുമായി ബന്ധപ്പെട്ട് നയൻതാരക്കെതിരെ മധ്യപ്രദേശിലെ ജബൽപൂരിൽ കേസ്. താരത്തെക്കൂടാതെ സിനിമാ സംവിധായകനും നെറ്റ്ഫ്ലിക്സ് അധികൃതർക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്ത് നൽകിയിരുന്നു. ശ്രീരാമനെ നിന്ദിച്ചു, മതവികാരം വ്രണപ്പെടുത്തി, ലൗ ജിഹാദ് പ്രോത്സാഹിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദു സേവാ പരിഷത്ത് ഉന്നയിക്കുന്നത്. ജനുവരി 8 ന് നായികമാരായ നയൻതാര, […]
സവാദ് 13 വർഷം എവിടെയായിരുന്നു? ഷാജഹാനായും മരപ്പണിക്കാരനായും മാറിയ ഒളിവ് ജീവിതം
2010 ജൂലൈ നാല് നാടിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു തൊടുപുഴ ന്യൂമാൻസ് കോളേജിലെ പ്രൊഫസർ ടി ജെ ജോസഫിനെ മതനിന്ദ ആരോപിച്ച് ഒരുകൂട്ടം ആളുകൾ കൈവെട്ടി മാറ്റി ശിക്ഷ നടപ്പിലാക്കിയത്. സംഭവത്തിന് ശേഷം കൈവെട്ടിയ മാറ്റിയ മഴുവുമായി രക്ഷപ്പെട്ട ഒന്നാം പ്രതി അന്വേഷണ ഏജൻസികളെ വട്ടം കറക്കി. അഫ്ഗാനിസ്ഥാനിലേക്കും ദുബായിലേക്കും വരെ നീണ്ട അന്വേഷണങ്ങൾ. ഒടുവിൽ 13 വർഷത്തിന് ശേഷം കേസിലെ മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷം ഒന്നാംപ്രതി സവാദ് കേരളത്തിൽ നിന്ന് ഇവിടെ കണ്ണൂരിൽ നിന്ന് പിടിയിലാകുന്നു. സവാദ് പിടിയിലാകുമ്പോഴും ദുരൂഹതകൾ […]
ആദ്യ ഘട്ടത്തില്‍ സീറ്റ് വിഭജനത്തിന് ജെഡിയുവുമായും തൃണമൂലുമായും എസ്പിയുമായും എഎപിയുമായും ചര്‍ച്ച; ഇന്ത്യ മുന്നണിയില്‍ തിരക്കിട്ട നീക്കങ്ങള്‍
ഇന്ത്യാ സഖ്യത്തില്‍ ഏകോപനം ശക്തിപ്പെടുത്താനുള്ള നീക്കവുമായി കോണ്‍ഗ്രസ്. സീറ്റ് വിഭജനം ദേശീയ വീക്ഷണത്തോടെയാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ശരദ് പവാറും ഉദ്ധവ് താക്കയുമായുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ചര്‍ച്ച നടത്തും. ബിജെപി വിരുദ്ധചേരി ശക്തിപ്പെടുത്താനായി ദേശീയ വീക്ഷണത്തോടെയാകും ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനമെന്ന്. ഇതിനായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുമായി ചര്‍ച്ച ഉടന്‍ നടക്കും. ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് രൂപീകരിച്ച ദേശീയ സഖ്യസമിതി നാളെ ചര്‍ച്ച നടത്തും. ഈ […]
ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാര ചിത്രം ‘അന്നപൂർണി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്
നയൻതാരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘അന്നപൂർണി’ നീക്കം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നൽകിയിട്ടുണ്ട്. ജനുവരി 8 ന് നയൻതാര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, […]
വീണ്ടും ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5760 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46080 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4774 രൂപയുമായി. 2023 ഡിസംബർ 28നാണ് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5890 രൂപയായിരുന്നു അന്ന് വില. പവന് 47120 ഉം. 2023 ൽ 14 തവണയാണ് സ്വർണവില റെക്കോർഡിലെത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം […]
നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത
അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹൈന്ദവാചാര്യന്മാർക്കിടയിലും ഭിന്നത. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ഗോവർധന മഠാധിപതി ശങ്കരാചാര്യ, നിശ്ചലാനന്ദ സരസ്വതി അറിയിച്ചതിന് പിന്നാലെ ചടങ്ങിനെതിരെ കൂടുതൽ ഹൈന്ദവപുരോഹിതർ രംഗത്ത് വന്നു. ചടങ്ങ് സനാതന ധർമത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ട് നിൽക്കാനാണ് ശങ്കരാചാര്യന്മാരുടെ തീരുമാനം. 4000 പുരോഹിതന്മാർക്കാണ് രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ഉള്ളത്. ടങ്ങിൽ നിന്ന് വിട്ട് നിൽക്കുമെന്ന് ഉത്തരാഖണ്ട് ജ്യോതിഷ്പീഠിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ നടക്കുന്ന […]
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ […]












