രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ. നഗരത്തിൽ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിനും കേന്ദ്രസേനകൾക്കും പുറമേ എൻഎസ്ജി സ്‌നിപ്പർ ടീമുകളും സുരക്ഷയൊരുക്കാൻ അയോധ്യയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ, മത, രാഷ്ട്രീയ, ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിനെത്തും. അയോധ്യയിലെ യെലോ സോണിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള എഐ അധിഷ്ഠിത ക്യാമറകളും വിന്യസിച്ചു. ബോംബ്– ഡോഗ് സ്ക്വാഡുകൾ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന […]
Author: Tomy Thondamkuzhy
അയോധ്യ പ്രാണ പ്രതിഷ്ഠ : എൽ.കെ അദ്വാനി പങ്കെടുക്കില്ലെന്ന് സൂചന
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി പങ്കെടുക്കില്ലെന്ന് സൂചന. പ്രദേശത്ത് കടുത്ത തണുപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. രാമ ക്ഷേത്രത്തിനായി പ്രയത്‌നിച്ചവരിൽ പ്രധാനിയാണ് അദ്വാനി. ( LK Advani to skip Ram Mandir inauguration due to cold weather ) പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള തിയതി നിശ്ചയിച്ചതിന് പിന്നാലെ പല മുതിർന്ന നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അദ്വാനിക്ക് ലഭിച്ചിരുന്നില്ല. എൽ കെ അദ്വാനിയുടേയും […]
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം; കരടിൽ ഗവർണർക്കെതിരെ പരാമർശമില്ല; ഫയൽ സർക്കാരിന് കൈമാറും
സർക്കാർ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കരടിൽ ഗവർണർക്കെതിരെ പരാമർശം ഇല്ല. ഫയൽ രാജ്ഭവൻ ഇന്ന് സർക്കാരിന് കൈമാറും. ഈ മാസം 25നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. നയപ്രഖ്യാപനത്തിന് ഗവർണറെ രാജ്ഭവനിലെത്തി സ്പീക്കർ ക്ഷണിച്ചിരുന്നു. മാർച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് […]
കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്
കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന് പരുക്കേറ്റു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ് . ആറു മണിക്കൂറായി ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കണ്ണൂരിൽ നിന്നടക്കമുള്ള എലിഫന്റ് സ്ക്വാഡ് എത്തിയാണ് ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് ആന ഇടയുന്നത്. എഴുന്നെള്ളിപ്പിന് ശേഷം പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ വിളക്കുകാലുകളും ഇലക്ട്രിക് പോസ്റ്റുകളും ആന […]
പെട്ടന്ന് കാൽ വഴുതി സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടു, കാലിടറിയ സ്റ്റാലിനെ വീഴാതെ താങ്ങി പ്രധാനമന്ത്രി
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്ന വേദിയിലേക്ക് നടക്കുന്നതിനിടെയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കാലിടറിയത്. എന്നാൽ തൊട്ട് പിന്നിലുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റാലിനെ വീഴാതെ താങ്ങി നിർത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും സംസാരിച്ചുകൊണ്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊട്ടുപിന്നിലായി കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനുമുണ്ടായിരുന്നു. പെട്ടെന്ന് കാൽ വഴുതിയതിനെത്തുടര്‍ന്ന് സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്ന […]
‘മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ നക്സലിസത്തിൽ നിന്ന് മുക്തി നേടും’: അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം നക്സലിസത്തിൽ നിന്ന് മുക്തി നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ തേജ്പൂരിൽ സശാസ്ത്ര സീമ ബാലിന്റെ 60-ാമത് സ്ഥാപകദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം നക്സലിസത്തിൽ നിന്ന് പൂർണമായി മുക്തി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു’- ഷാ പറഞ്ഞു. നക്സലിസത്തിനെതിരായ പോരാട്ടത്തിൽ എസ്എസ്ബിയുടെ ധീരതയെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, സിആർപിഎഫിനും ബിഎസ്എഫിനും ഒപ്പം നക്സൽ പ്രസ്ഥാനത്തെ […]
പത്തനംതിട്ട കൂടല്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ പണം തട്ടിയ പ്രതി കോടതിയില്‍ കീഴടങ്ങി
പത്തനംതിട്ട കൂടല്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ ബാങ്കില്‍ അയയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയ പ്രതി കോടതിയില്‍ കീഴടങ്ങി. 81 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. അഭിഭാഷകന്‍ മുഖേനെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദാണ് കേസിലെ പ്രതി. ആറു മാസങ്ങളിലായാണ് പണം തട്ടിയെടുത്തത്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 81.6 ലക്ഷം രൂപ യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി ബാങ്കിലടക്കാന്‍ നല്‍കിയ പണമാണ് അരവിന്ദ് തട്ടിയെടുത്തത്. കോടതിയില്‍ […]
കാരുണ്യ ഭാഗ്യക്കുറി നറുക്കെടുത്തു; ഒന്നും രണ്ടും സമ്മാനങ്ങൾ ഇരിഞ്ഞാലക്കുടയിൽ വിൽപ്പന നടന്ന ടിക്കറ്റുകൾക്ക്; സമ്പൂർണഫലമറിയാം
സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇരിഞ്ഞാലക്കുടയിൽ വിൽപ്പന നടന്ന KR 707363 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. കെ വി ദേവസ്സിയെന്ന ഏജന്റ് വഴിയാണ് ഈ ടിക്കറ്റിൻറെ വിൽപ്പന നടന്നത്. ഇരിഞ്ഞാലക്കുടയിൽ തന്നെയാണ് രണ്ടാം സമ്മാനവും അടിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം KV 133532 ടിക്കറ്റാണ് നേടിയത്. എം ഒ തോമസ് എന്ന ഏജന്റ് വഴിയാണ് ഈ […]
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ തലസ്ഥാനത്ത്; ബസോടിച്ച് ഗണേഷ് കുമാർ
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസിന്‍റെ ട്രയൽ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തി. KSTC ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. ഗണേഷ് കുമാർ ഓടിച്ച ബസിൽ കെഎസ്ആർടിസിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു യാത്രക്കാർ. ഈ മാസം അവസാനത്തോടെ ബസ് നിരത്തിലിറങ്ങും. തിരുവനന്തപുരത്തെ നഗര കാഴ്ചകൾ കാണാനാണ് ഈ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് ഉപയോഗിക്കുക. ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആർടിസി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിയത്. നവകേരള ബസിന്റെ […]
ഷൊയ്ബ് മാലിക് മൂന്നാമതും വിവാഹിതനായി; വധു പാക് ടെലിവിഷൻ താരം സന ജാവേദ്
മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. പാക് ടെലിവിഷൻ താരം സന ജാവേദാണ് വധു. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്. സാനിയയും മാലിക്കും വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വേർപിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കി. “വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേർപിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക […]












