‘പ്രാണപ്രതിഷ്ഠ’ ദിനത്തിൽ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ്. ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. ‘നമസ്‌തേ…അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ദിനം എല്ലാവരിലും സമാധനവും ഐശ്വര്യവും കൊണ്ടുവരട്ടെ. ജയ് ശ്രീറാം’- കേശവ് മഹാരാജ് പറഞ്ഞു. നേരത്തെ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം ‘റാം സിയ റാം’ ആലപിച്ച് […]
Author: Tomy Thondamkuzhy
വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ഹോളിവുഡ് പോപ്പ് താരം സാമന്ത ഫോക്സ് അറസ്റ്റിൽ
ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് അറസ്റ്റ്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിമാനം റൺവേയിലായിരിക്കെ, മദ്യ ലഹരിയിൽ ഫോക്സ് സഹയാത്രികനുമായി തർക്കത്തിലേർപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനം ഗേറ്റിലേക്ക് തിരിച്ചിറക്കി. പിന്നാലെ 50 കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും, അസൗകര്യം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും ഫോക്സ് പിന്നീട് പറഞ്ഞു.
അയോധ്യയിൽ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചു; നേതൃത്വം നൽകി പ്രധാനമന്ത്രി
രാജ്യം കാത്തിരിക്കുന്ന അയോധ്യയിലെ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചു. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകൾക്ക് ശേഷം ബാലരാമവിഗ്രഹത്തിന് (രാംലല്ല) പ്രതിഷ്‌ഠിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ചടങ്ങുകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി. ആർഎസ്എസ് മേധാവിക്കൊപ്പമാണ് മോദി ചടങ്ങിൽ പങ്കെടുത്തത്. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു. 12:29:8 മുതൽ 12:30: 32 […]
ഗുരുവായൂരിൽ ചകിരി മില്ലിന് തീപിടിച്ചു
ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചകിരി’ മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ‘ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഗുരുവായൂർ, കുന്നംകുളം, തൃശൂർ ഫയർ റെസ്‌ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
‘അയോധ്യ രാമക്ഷേത്രം മതവ്യത്യാസമില്ലാതെ ഏവർക്കുമുള്ളത്, ഈ സമയം മുസ്ലീങ്ങൾ ഭജന വായിക്കുന്നു’: ഖുശ്ബു സുന്ദർ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനായി മതവ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കുകയാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവൻ ആഘോഷത്തിന്റെ നിറവിൽ എത്തിച്ചിരിക്കുന്നു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണയജ്ഞം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ആദികേശവ പെരുമാൾ ക്ഷേത്രത്തിന്റെ ശുചീകരണം നടത്തിയ ശേഷം എഎൻഐയോട് പ്രതികരിക്കുകയായിരുന്നു ഖുശ്‌ബു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവൻ ആഘോഷത്തിന്റെ നിറവിൽ എത്തിച്ചിരിക്കുന്നു. അയോധ്യ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരുമെന്നും അവർ പറഞ്ഞു.“മുസ്ലിങ്ങൾ ഭജനകൾ വായിക്കുന്നു, പെയിന്റിംഗുകൾ […]
രജനികാന്ത് അയോധ്യയിലേക്ക്, പ്രാണപ്രതിഷ്‌ഠയിൽ പങ്കെടുക്കുന്നത് വലിയ സന്തോഷമെന്ന് താരം
അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ രജനികാന്ത് അയോധ്യയിലേക്ക്. ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമെന്ന് രജനികാന്ത് വ്യക്തമാക്കി. സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹം തന്നെയാണ് യാത്രാ വിവരം ആരാധകരുമായി പങ്കുവച്ചത്. രജനീകാന്തിനൊപ്പം ഭാര്യയും സഹോദരനും ചടങ്ങുകളിൽ പങ്കെടുക്കും. രാവിലെയായിരുന്നു അദ്ദേഹം അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിലേക്ക് രജനിയെയും കുടുംബത്തെയും അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് വേണ്ടി ബിജെപി നേതാവ് അര്‍ജുന മൂര്‍ത്തിയും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്ന് ക്ഷണിച്ചിരുന്നു. ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെ ഉറപ്പായും […]
ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ: പുരുഷ ഡബിൾസിൽ കൊറിയക്ക് കിരീടം
ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ കൊറിയക്ക് കിരീടം. ഫൈനലിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തെ തോൽപ്പിച്ചു. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിൽ 21-15, 11-21, 18-21 എന്ന സ്‌കോറിനാണ് ലോകചാമ്പ്യൻ ജോഡികളായ കാങ് മിൻ ഹ്യൂക്ക്-സിയോ സിയോങ് ജേ സഖ്യം ചാമ്പ്യന്മാരായത്. ഡൽഹിയിൽ നടന്ന ഫൈനലിൽ ലോകചാമ്പ്യൻമാർക്കെതിരെ മികച്ച തുടക്കമാണ് ഇന്ത്യൻ ജോഡിക്ക് ലഭിച്ചത്. ആവർത്തിച്ചുള്ള പിഴവുകൾ പിന്നീട് തിരിച്ചടിയായി. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ സാത്വിക്-ചിരാഗ് […]
‘ബാലൻ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു; ഇപ്പോൾ ഇത് കാണാറില്ല’; ക്രിസ്റ്റ്യാനോ റൊണാൾഡോ
ബാലൻ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പോർച്ചുഗീസ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിമർശനം. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ അതിന് അർഹരല്ലെന്നല്ല പറയുന്നതെന്നും ഇനി ഈ അവാർഡുകളിൽ വിശ്വസിക്കുന്നില്ലെന്നുമായിരുന്ന താരത്തിന്റെ പരാമർശം. ദുബായിലെ ഗ്ലോബൽ സോക്കർ പുരസ്‌കാര ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഈ സംഘടനകളുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ട് ഇപ്പോൾ ഈ പുരസ്‌കാര ചടങ്ങുകൾ കാണാറില്ലെന്നു പറഞ്ഞ റൊണാൾഡോ […]
അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ
അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ. ദസ്സോ ഫാൽക്കൺ 10 ചാർട്ടഡ് വിമാനത്തിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗയയിൽ നിന്നും താഷ്കന്റ് വഴി മോസ്‌കോയിലേക്ക് സർവീസ് നടത്തുകയായിരുന്നു വിമാനം എന്നും റിപ്പോർട്ടുണ്ട്. വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താൻ താലിബാൻ പ്രത്യേക സംഘത്തെ അയച്ചു. അഫ്ഗാനിസ്താൻ മലനിരകളായ ടോപ്ഖാനയിലാണ് വിമാനം തകർന്നുവീണത്. ആദ്യം ഇന്ത്യൻ വിമാനം തകർന്നുവീണു എന്നാണ് റിപ്പോർട്ടുകൾ വന്നതെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു. തകർന്നത് മൊറോക്കൻ വിമാനമാണ്. വിമാനത്തിൽ […]
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ നിന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി. ന്യൂഹാംപ്‌ഷെയർ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് പിന്മാറ്റം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണയ്ക്കുമെന്ന് റോൺ ഡിസാന്റിസ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണൾഡ് ട്രംപും നിക്കി ഹേലിയും തമ്മിൽ ആയിരിക്കും ഇനി പോരാട്ടം. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്ന് നേരത്തെ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും പിന്മാറിയിരുന്നു. ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പറഞ്ഞിരുന്നു. അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് […]












