വയനാട് വെള്ളമുണ്ട കരിങ്ങാരിയില്‍ ഇറങ്ങിയ കരടിക്കായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ച് വനംവകുപ്പ്. കരടി കാട്ടിലേക്ക് കയറിപ്പോയതായി സ്ഥിരീകരണമില്ല. പകൽ എവിടെയും കരടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. പുഴയുടെ തീരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കാൽപ്പാടുകളും ലഭിച്ചിട്ടില്ല. ജനവാസ മേഖലയിൽ കരടി ഉണ്ടെന്ന വിവരം ലഭിച്ചാൽ തെരച്ചിൽ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. വനംവകുപ്പുദ്യോഗസ്ഥര്‍ ഇന്നലെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. രണ്ട് ദിവസം മുമ്പ് പയ്യമ്പള്ളിയിലിറങ്ങിയ കരടിയാണ് ജനവാസ കേന്ദ്രത്തില്‍ വിലസുന്നത്. ഇന്നലെ രാവിലെ […]
Author: Tomy Thondamkuzhy
വയനാട്ടിലെ ജനവാസമേഖലയില്‍ ഭീതിവിതച്ച കരടിയെ കാടുകയറ്റി
വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്.നെയ്ക്കുപ്പാ മേഖയിൽ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടിൽ കയറ്റിയത്. 90 മണിക്കൂറോളമാണ് കരടി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയത്. 70 കിലോമീറ്റർ അധികം ദൂരം കരടി സഞ്ചരിച്ചു. മൂന്ന് ദിവസം മുമ്പ് പയ്യമ്പള്ളിയിലാണ് ഈ കരടിയെ […]
നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിച്ച് ഗവര്‍ണര്‍;സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിച്ച് സ്പീക്കര്‍
നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവര്‍ണര്‍ സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിക്കാന്‍ ഗവര്‍ണര്‍ വിനിയോഗിച്ചത്. മുഖ്യമന്ത്രി പൂച്ചണ്ട് നല്‍കി […]
‘കാർബൺ ന്യൂട്രൽ അനന്തപുരി’; തിരുവനന്തപുരത്ത് 100 സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിതരണം ചെയ്യും
തിരുവനന്തപുരം നഗരസഭയിലെ ‘കാർബൺ ന്യൂട്രൽ അനന്തപുരി’ പദ്ധതിയിലൂടെ 100 സൗജന്യ ഓട്ടോകൾ വിതരണം ചെയ്യാൻ തീരുമാനം. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ് ഈ ഓട്ടോറിക്ഷകൾ നിർമ്മിച്ചു നൽകുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ഓട്ടോകളുടെ ആദ്യത്തെ പത്തെണ്ണത്തിന്റെ വിതരണോദ്‌ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.കേരളത്തിൽ സമീപകാലത്തായി വലിയ കുതിപ്പാണ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.ആധുനിക വ്യവസായങ്ങളുടെ കാര്യത്തിൽ വലിയ നേട്ടം കൈവരിക്കുന്ന കേരളം ഇ വി മേഖലയിലും […]
കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; മമത ബാനർജിക്ക് പരിക്ക്
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ബർധമാനിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ സഡൻ ബ്രേക്കിട്ടതിനെ തുടർന്നാണ് മമതയുടെ നെറ്റിയിൽ പരിക്കേറ്റത്. ബർധമാനിൽ നടന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മമത ബാനർജി. പരിപാടി കഴിഞ്ഞ് ഹെലികോപ്റ്ററിൽ മടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് യാത്ര റോഡ് മാർഗമാക്കി. ഇതിനിടയിലാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് […]
ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാർ യാദവിന്; രണ്ട് തവണ പുരസ്കാരം നേടുന്ന ആദ്യ താരം
2023 ലെ മികച്ച ടി20 താരമായി സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്ത് ഐസിസി. തുടർച്ചയായി രണ്ടാം തവണയാണ് ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാറിന് ലഭിക്കുന്നത്. രണ്ട് തവണ ടി20 പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമാണ് സൂര്യ. നേരത്തെ 2022 ലും സ്കൈയ്ക്ക് ഈ അവാർഡ് ലഭിച്ചിരുന്നു. സിംബാബ്‌വെയുടെ സിക്കന്ദർ റാസ, ഉഗാണ്ടയുടെ അൽപേഷ് റമസാനി, ന്യൂസിലൻഡിന്റെ മാർക്ക് ചാപ്മാൻ എന്നിവരെ മറികടന്നാണ് സൂര്യകുമാറിൻ്റെ നേട്ടം. 2023-ൽ 17 ഇന്നിങ്‌സുകളിൽ […]
കേരളത്തിൽ നിന്ന് കൂടുതൽ നഴ്സുമാരെ ജോലിക്ക് എടുക്കാന്‍ താൽപര്യം ഉണ്ടെന്ന് ജർമ്മനി
ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാനെ ഇന്ന് എംബസിയിലെത്തി സന്ദർശിച്ചു. കേരളവുമായി വളരെ ഊഷ്മളമായ ബന്ധം പുലർത്തുന്ന അദ്ദേഹവുമായുള്ള ചർച്ചയിൽ ജർമൻ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കൊച്ചി വാട്ടർ മെട്രോയും വിഷയമായി. കേരളത്തിൽ നിന്ന് കൂടുതൽ നഴ്സുമാരെ കൊണ്ടുപോകുന്നതിനുള്ള താൽപര്യം അദ്ദേഹം അറിയിച്ചു. മുമ്പ് ജർമ്മൻ കോൺസൽ ജനറലിന്റെ കേരള സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നതായി ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. കേരളവുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ജർമ്മനി ആഗ്രഹിക്കുന്നതെന്നും ടൂറിസം വളർച്ചയിൽ […]
കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർഗോഡ് തുടങ്ങും; ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും
എൻഡിഎ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന ‘എൻഡിഎ കേരള പദയാത്ര’ 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസർഗോഡ് മേൽപ്പറമ്പിലാണ് അന്നേ ദിവസത്തെ യാത്രയുടെ സമാപനം. രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കെ സുരേന്ദ്രന്റെ കാസർഗോഡ് ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ 9 മണിക്ക് യാത്രാ ക്യാപ്റ്റന്റെ വാർത്താസമ്മേളനം നടക്കും. രാവിലെ 10.30 ന് കുമ്പളയിൽ നടക്കുന്ന വിവിധ […]
‘മകരവിളക്ക് തെളിയിച്ചുവെന്ന് പറയുന്നതിൽ തെറ്റില്ല, തെളിയിക്കുന്നതാണ്’;ദേവസ്വം ബോർഡ് പ്രസിഡന്റ്
മകരവിളക്ക് തെളിയിച്ചു എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നതാണ്. കാട്ടുമൂപ്പൻമാരാണ് പരമ്പരാഗതമായി വിളക്ക് തെളിയിക്കുന്നത്. തെളിഞ്ഞുവെന്ന് പറയുന്നതും തെളിയിച്ചുവെന്ന് പറയുന്നതിലും വലിയ വ്യത്യാസമില്ല. വിശ്വാസവും രാഷ്ട്രീയവും രണ്ടാണ്. അത് കൂട്ടിക്കുഴയ്ക്കുമ്പോൾ ആണ് പ്രശ്നമെന്നും താൻ ഒരു വിശ്വാസി ആണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിൽ ചേരുമ്പോൾ വിശ്വാസി ആണോ അവിശ്വാസി ആണോയെന്ന് പാർട്ടി ചോദിച്ചിട്ടില്ല.സിപിഐഎംകാരനായതു കൊണ്ടാണ് സാധാരണക്കാരനായ തനിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് ആകാൻ കഴിഞ്ഞത്. നിരാശ […]
‘കമ്മീഷൻ ഏർപ്പാടുള്ള സംസ്ഥാനമല്ല കേരളം, ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയും’; മുഖ്യമന്ത്രി
ഒരുതരത്തിലുമുള്ള കമ്മീഷൻ ഏർപ്പാടുമില്ലാത്ത സംസ്ഥാനമാണ് കേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെ മുന്നിലും തല ഉയർത്തി നിൽക്കാൻ ഞങ്ങൾക്ക് സാധിക്കും. ആരെങ്കിലും മനസ്സമാധാനം തകർക്കാൻ ശ്രമിച്ചാൽ തകരില്ലെന്നും കുറ്റം ചെയ്താൽ മാത്രമേ മനസ്സമാധാനം തകരുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് മികച്ച സേവനം നൽകുകയാണ് ലക്ഷ്യം. അഴിമതിയുടെ കാര്യത്തിൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ആരുടെ മുന്നിലും തല ഉയർത്തി നിൽക്കാൻ ഞങ്ങൾക്ക് കഴിയും. അതുകൊണ്ടാണ് ഇത് പറയാനാകുന്നത്. ഒരുതരത്തിലുമുള്ള കമ്മീഷന്റെയും ഏർപ്പാടുള്ള സംസ്ഥാനമല്ല കേരളം. മറ്റുള്ളവർക്കും […]












