വയനാട്ടിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന മേപ്പാടി ചൂരൽമല റോഡിൻ്റെ ദുരവസ്ഥ മാറും. മുടങ്ങിക്കിടന്ന പാതയുടെ നവീകരണത്തിന് നടപടികളായി. ഫെബ്രുവരി അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ. കുഴിനിറഞ്ഞപാതയിലൂടെ ദുരിതയാത്ര നടത്തിവേണം പുത്തുമലയും ചൂരല്‍മലയും തൊള്ളായിരം കണ്ടിയുമടക്കമുള്ള പ്രദേശങ്ങളിലേക്ക് മേപ്പാടിയില്‍ നിന്ന് യാത്ര ചെയ്യാന്‍. 3000-ത്തിലധികം കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴിയാണിത്. 2018 നവംബറില്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തി അനന്തമായി നീളുകയായിരുന്നു. കരാറുകാര്‍ പാതിവഴിയില്‍ പദ്ധതി ഉപേക്ഷിച്ചുപോയി. നിലവില്‍ 26.58 കോടി […]
Author: Tomy Thondamkuzhy
മഹാരാജാസ് കോളജിലെ അക്രമം; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 13 കെഎസ്‌യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്എഫ്ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ. ഈ കാലയളവിൽ വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ പ്രവേശിക്കരുതെന്നും ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിൽ സംഘർഷം ആരംഭിച്ചത്. സംഘർഷത്തിൽ സെൻട്രൽ പൊലീസ് ആകെ 8 കേസുകൾ എടുത്തിട്ടുണ്ട്. കാമ്പസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ കഴിഞ്ഞ പതിനെട്ടിനാണ് കോളജ് അടച്ചത്. വിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎ […]
75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം
75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ്. ഇതാണ് റിപ്പബ്ലിക് എന്ന വാക്കിൻ്റെ അർത്ഥം. രാജ്യം പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ […]
2024ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മൂന്ന് മലയാളികള്‍ക്ക് പത്മശ്രീ
ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളികള്‍ക്കുള്‍പ്പെടെ ആകെ 34 പേര്‍ക്കാണ് ഈ വര്‍ഷം പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍ഗോട്ടെ കര്‍ഷകന്‍ സത്യനാരായണ ബെലേരി, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ. കഴിഞ്ഞ ദിവസം ഭാരത് രത്‌ന പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിനാണ് മരണാനന്തര ബഹുമതിയായി പുരസ്‌കാരം. ബിഹാറില്‍ മദ്യ നിരോധനത്തിനായും സംവരണത്തിനായും പോരാടിയ കര്‍പ്പൂരി താക്കൂര്‍, ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര […]
കായികതാരങ്ങൾ രാജ്യത്തിന്റെ അഭിമാനമുയർത്തി; കർഷകർക്ക് നന്ദി; അയോധ്യയും പരാമർശിച്ച് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം
എല്ലാ പൗരന്മാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് യുഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞു. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു. അവർ മുമ്പത്തേക്കാൾ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് എത്തി. മഹാമാരിയുടെ കാലത്ത് കൊണ്ടുവന്ന പദ്ധതികൾ തുടരാനും അടുത്ത അഞ്ച് വർഷത്തേക്ക് 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകാൻ സർക്കാർ തീരുമാനിച്ചതായും രാഷ്ട്രപതി റിപ്പബ്ലിക് ദിന […]
ടി-20 മോഡിൽ യശസ്വി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. 70 പന്തിൽ 76 റൺസുമായി പുറത്താവാതെ നിൽക്കുന്ന യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിംഗ്സിൻ്റെ കരുത്ത്. ക്യാപ്റ്റൻ രോഹിത് ശർമ 24 റൺസെടുത്ത് പുറത്തായി. ആക്രമിച്ചാണ് ഇന്ത്യ തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ യശസ്വി തകർപ്പൻ ഫോമിലായിരുന്നു. ആദ്യ ടെസ്റ്റ് […]
10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; കേരളത്തിന്റെ കായിക മേഖലയിലെ നിക്ഷേപം കുതിക്കുന്നുവെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍
കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം സ്വീകരിക്കുകയും ഇത് സംബന്ധിച്ച എം.ഒ.യു ധാരണയായെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍. അന്താരാഷ്ട്ര കായിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കായിക മന്ത്രി അറിയിച്ചു. മൊത്തം പതിനായിരം കോടിയുടെ നിക്ഷേപമാണ് വന്നെതെങ്കിലും പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ പുന:പരിശോധനയ്ക്ക് അയച്ചു. വന്‍ നിക്ഷേപം നടത്താന്‍ വിവിധ അസോസിയേഷനുകളും കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) 1200 കോടിയുടെ […]
അണ്ടർ 19 ലോകകപ്പ്: മുഷീർ ഖാന് സെഞ്ചുറി; അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ
അണ്ടർ 19 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 301 റൺസാണ് നേടിയത്. 118 റൺസ് നേടിയ മുഷീർ ഖാൻ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ ഉദയ് സഹാറനും (75) തിളങ്ങി. അയർലൻഡിനായി ഒലിവർ റൈലി മൂന്ന് വിക്കറ്റ് വീഴ്ത്തി.ഇന്ത്യൻ ഓപ്പണർമാരെ ക്രീസിൽ തളച്ചിടുന്ന രീതിയിലാണ് അയർലൻഡ് ബൗളർമാർ ആദ്യ ഘട്ടത്തിൽ പന്തെറിഞ്ഞത്. ലൂസ് ഡെലിവറികൾ നൽകാതെയും ഫീൽഡിൽ മികച്ചുനിന്നും അയർലൻഡ് ഇന്ത്യയെ […]
‘വാക്കുകൾ വളച്ചൊടിച്ചു’; വിരമിക്കൽ വാർത്തകൾ തള്ളി മേരി കോം
വിരമിക്കൽ പ്രഖ്യാപന വാർത്തകൾ നിഷേധിച്ച് ബോക്സിങ് താരം മേരി കോം.താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്നും മേരി കോം പ്രതികരിച്ചു.തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്നും മേരി കോം വിമർശിച്ചു. ഇന്നലെ ദിബ്രുഗഡിൽ നടന്ന ഒരു സ്‌കൂൾ പരിപാടിയിലായിരുന്നു ഒളിമ്പിക്സിലെ പ്രായപരിധി തന്നെ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്ന പരാമർശം ഉണ്ടായത്. ഇതോടെയാണ് മേരി കോം വിരമിക്കൽ പ്രഖ്യാപനം നടത്തി എന്ന വാർത്തകൾ പ്രചരിക്കുന്നത്. പിന്നാലെയാണ് വാർത്തകൾ നിഷേധിച്ചുകൊണ്ട് ബോക്സിങ് താരം മേരി കോം തന്നെ രംഗത്തെത്തിയത്. […]












