India National

കായികതാരങ്ങൾ രാജ്യത്തിന്റെ അഭിമാനമുയർത്തി; കർഷകർക്ക് നന്ദി; അയോധ്യയും പരാമർശിച്ച് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം

എല്ലാ പൗരന്മാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് യു​ഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞു. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോ​ഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു. അവർ മുമ്പത്തേക്കാൾ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് എത്തി. മഹാമാരിയുടെ കാലത്ത് കൊണ്ടുവന്ന പദ്ധതികൾ തുടരാനും അടുത്ത അഞ്ച് വർഷത്തേക്ക് 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകാൻ സർക്കാർ തീരുമാനിച്ചതായും രാഷ്ട്രപതി റിപ്പബ്ലിക് ദിന […]

Cricket Sports

ടി-20 മോഡിൽ യശസ്വി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. 70 പന്തിൽ 76 റൺസുമായി പുറത്താവാതെ നിൽക്കുന്ന യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിംഗ്സിൻ്റെ കരുത്ത്. ക്യാപ്റ്റൻ രോഹിത് ശർമ 24 റൺസെടുത്ത് പുറത്തായി. ആക്രമിച്ചാണ് ഇന്ത്യ തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ യശസ്വി തകർപ്പൻ ഫോമിലായിരുന്നു. ആദ്യ ടെസ്റ്റ് […]

India Kerala Sports

10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; കേരളത്തിന്റെ കായിക മേഖലയിലെ നിക്ഷേപം കുതിക്കുന്നുവെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍

കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം സ്വീകരിക്കുകയും ഇത് സംബന്ധിച്ച എം.ഒ.യു ധാരണയായെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍. അന്താരാഷ്ട്ര കായിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കായിക മന്ത്രി അറിയിച്ചു. മൊത്തം പതിനായിരം കോടിയുടെ നിക്ഷേപമാണ് വന്നെതെങ്കിലും പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ പുന:പരിശോധനയ്ക്ക് അയച്ചു. വന്‍ നിക്ഷേപം നടത്താന്‍ വിവിധ അസോസിയേഷനുകളും കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) 1200 കോടിയുടെ […]

Cricket Sports

അണ്ടർ 19 ലോകകപ്പ്: മുഷീർ ഖാന് സെഞ്ചുറി; അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ

അണ്ടർ 19 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 301 റൺസാണ് നേടിയത്. 118 റൺസ് നേടിയ മുഷീർ ഖാൻ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ ഉദയ് സഹാറനും (75) തിളങ്ങി. അയർലൻഡിനായി ഒലിവർ റൈലി മൂന്ന് വിക്കറ്റ് വീഴ്ത്തി.ഇന്ത്യൻ ഓപ്പണർമാരെ ക്രീസിൽ തളച്ചിടുന്ന രീതിയിലാണ് അയർലൻഡ് ബൗളർമാർ ആദ്യ ഘട്ടത്തിൽ പന്തെറിഞ്ഞത്. ലൂസ് ഡെലിവറികൾ നൽകാതെയും ഫീൽഡിൽ മികച്ചുനിന്നും അയർലൻഡ് ഇന്ത്യയെ […]

India National Sports

‘വാക്കുകൾ വളച്ചൊടിച്ചു’; വിരമിക്കൽ വാർത്തകൾ തള്ളി മേരി കോം

വിരമിക്കൽ പ്രഖ്യാപന വാർത്തകൾ നിഷേധിച്ച് ബോക്സിങ് താരം മേരി കോം.താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്നും മേരി കോം പ്രതികരിച്ചു.തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്നും മേരി കോം വിമർശിച്ചു. ഇന്നലെ ദിബ്രുഗഡിൽ നടന്ന ഒരു സ്‌കൂൾ പരിപാടിയിലായിരുന്നു ഒളിമ്പിക്സിലെ പ്രായപരിധി തന്നെ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്ന പരാമർശം ഉണ്ടായത്. ഇതോടെയാണ് മേരി കോം വിരമിക്കൽ പ്രഖ്യാപനം നടത്തി എന്ന വാർത്തകൾ പ്രചരിക്കുന്നത്. പിന്നാലെയാണ് വാർത്തകൾ നിഷേധിച്ചുകൊണ്ട് ബോക്സിങ് താരം മേരി കോം തന്നെ രംഗത്തെത്തിയത്. […]

India Kerala

ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ മറുപടി നല്‍കല്‍; കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ വി.സിമാരുടെ എതിര്‍പ്പുകള്‍ കൂടി പരിഗണിച്ച് ആറാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി ഉത്തരവ് . ആറാഴ്ച്ചയ്ക്കുള്ളില്‍ ചാന്‍സലറായ ഗവര്‍ണ്ണര്‍ക്ക് തീരുമാനം എടുക്കാം. തീരുമാനം വി.സി മാര്‍ക്ക് എതിരാണെങ്കില്‍ 10 ദിവസത്തേക്ക് നടപടി കൈക്കൊള്ളരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ വിസിമാര്‍ ഉന്നയിച്ച നിയമപ്രശ്‌നവും യുജിസി മാനദണ്ഡങ്ങളും പരിഗണിച്ചാണ് ഗവര്‍ണര്‍ തീരുമാനം എടുക്കേണ്ടത്. അതേസമയം സംസ്‌കൃതം, കാലിക്കറ്റ് സര്‍വകലാശാല വി.സിമാരുടെ നിയമനം അസാധുവാക്കണമെന്നുള്ള ക്വാ വാറണ്ടോ റിട്ടിന്മേല്‍ വാദം ആറാഴ്ച്ചയ്ക്ക് ശേഷം […]

India National

എല്ലാ ആശുപത്രികളിലും പണഹരിത ചികിത്സ; ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസം

ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസമായി ക്യാഷ്‌ലെസ് എവരിവേര്‍ സംവിധാനം ആരംഭിച്ച് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍(ജിഐസി). ഇതോടെ റീഇംബേഴ്‌സ്‌മെന്റ് അടക്കമുള്ളവയ്ക്കായി പോളിസി ഉടമകള്‍ കാത്തിരിക്കേണ്ടതില്ല. ചികിത്സയ്ക്കായി ഏത് ആശുപത്രിയും തെരഞ്ഞെടുക്കാം. ഇന്‍ഷുറന്‍സ് കമ്പനി ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലും ക്യാഷ്‌ലെസ് എവരിവേര്‍ സൗകര്യം ലഭിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ഐആര്‍ഡിഎഐ) കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജനറല്‍ ഇന്‍ഷുറര്‍മാരുടെ പ്രതിനിധി സംഘടനയാണ് ജിഐസി. ഇന്‍ഷുറര്‍മാരുടെ ആശുപത്രി ശൃംഖല പരിഗണിക്കാതെ തന്നെ പോളിസി ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട […]

India Kerala

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽവാരാൻ അനുമതി നൽകാനാണ് ആലോചിക്കുന്നത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് […]

Cricket Sports

വീണ്ടുമൊരു ബെൻ സ്റ്റോക്സ് രക്ഷാപ്രവർത്തനം; സ്പിന്നർമാർ തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് 246ന് ഓളൗട്ട്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 246 റൺസിന് ഓൾ ഔട്ട്. 200 പോലും കടക്കില്ലെന്ന് കരുതിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 70 റൺസ് നേടി സ്റ്റോക്സ് ടോപ്പ് സ്കോററായപ്പോൾ 37 റൺസ് നേടിയ ജോണി ബെയർസ്റ്റോ ആണ് രണ്ടാമത്തെ മികച്ച ബാറ്റർ. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ബുംറയും അക്സറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് ഇംഗ്ലണ്ടിനു നൽകിയത്. ഇന്ത്യൻ പേസർമാരെ അനായാസം […]

India Kerala

‘സിനിമ കാണുന്നത് വ്യക്തി താത്‌പര്യം, എന്നാൽ വോട്ട് ചെയ്യുന്നത് കടമ’; ടൊവിനോ തോമസ്

സിനിമ കാണുന്നത് വ്യക്തി താൽപര്യവും എന്നാൽ വോട്ട് ചെയ്യുന്നത് കടമയാണമാണെന്ന് യുവവോട്ടർമാരെ ഓർമ്മിപ്പിച്ച് സിനിമാതാരം ടൊവിനോ തോമസ്. കൊച്ചിയിൽ നടന്ന ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു ടൊവിനോ. വോട്ടവകാശം വിനിയോഗിക്കുന്നതിൻറെ പ്രധാന്യം യുവ വോട്ടർമാരിൽ സൃഷ്ടിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗര വോട്ടർമാരുടെയും, ചെറുപ്പക്കാരുടെയും വോട്ടിംഗ് ശതമാനം ഉയർത്തുക എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻറെ ലക്ഷ്യം തുടങ്ങിയത് കേരളത്തിൻറെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ നിന്നാണ്. തൃക്കാക്കര ഭാരത് മാതാ കോളജിൽ നടന്ന പരിപാടിയിൽ സിനിമ താരം […]