India Kerala

‘യഥാർത്ഥ ഭക്തർ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല’; കപട ഭക്തരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പലപദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ ഭൂമിലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ട്. ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു. കേസുകൾ എടുത്തിട്ടുണ്ട്. യഥാർത്ഥ ഭക്തന്മാർ ആരും മാലയൂരിയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല. കപട ഭക്തന്മാരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്.ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം നടന്നു. പൊലീസ് വളരെ […]

India National

8-ാം വയസില്‍ ഗുരുതര പൊള്ളൽ; തളര്‍ന്നില്ല, പഠിച്ചു അതെ ആശുപത്രിയിൽ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി, പത്മശ്രീ നേടി

തന്റെ 8-ാം വയസില്‍ ഗുരുതരമായി പൊള്ളലേറ്റ് മുഖംതന്നെ മാറിയ ജീവിതം. ഇപ്പോള്‍ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി പത്മശ്രീ നേടി ഡോ. പ്രേമ ധന്‍രാജ്. തനിക്ക് എട്ടുവയസുള്ളപ്പോൾ ചായ തിളപ്പിക്കാനായി അടുക്കളയില്‍ കയറി തീപ്പെട്ടിയുരച്ച് സ്റ്റൗ കത്തിച്ചതും പൊട്ടിത്തെറിച്ചു. മുഖവും കഴുത്തുമുള്‍പ്പെടെ പൊള്ളലേറ്റു. ശരീരത്തിന്റെ 50 ശതമാനവും പൊള്ളലേറ്റു. ഒട്ടേറെ ശസ്ത്രക്രിയകള്‍. ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും മുഖം പാടേമാറി. പലരും പേടിച്ച് മുഖംതിരിച്ചു. ജീവിതത്തിലേക്ക് പതിയെ തിരിച്ചുവന്ന പ്രേമ പഠനത്തില്‍ മികവുകാട്ടി മെഡിക്കല്‍ വിദ്യാര്‍ഥിനിയായി. രോഗിയായികിടന്ന വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ […]

India National

‘രാജ്യം കടന്നുപോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ; ഇന്ത്യ ശരിയായ ദിശയിൽ’; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യം വികസനത്തിന്റെ പാതയിലാണെന്നും കടന്നു പോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെയാണെന്നും രാഷ്ട്രപതി. അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതും വനിത സംവരണ ബിൽ പാസാക്കിയതും സർക്കാരിന്റെ നേട്ടമാണെന്നും മുത്തലാഖ് ബില്ല് സുപ്രധാനനിയമ നിർമാണമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വനിത സംവരണ ബിൽ അവതരിപ്പിച്ച പ്രധാനമന്ത്രിയെ രാഷ്ട്രപതി അഭിനന്ദിച്ചു. രാജ്യത്ത് എല്ലാ മേഖലയിലും ഉണ്ടായ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം. ഇന്ത്യ സാമ്പത്തിക ശക്തിയായി മാറി. 25 […]

Sports

ആറു പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ ടെന്നീസ് ടീം പാകിസ്ഥാനിൽ; പുതിയൊരു സൗഹൃദത്തിന് തുടക്കം

ആറു പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ ടെന്നിസ് ടീം പാകിസ്ഥാൻ മണ്ണിൽ കാലുകുത്തിയപ്പോൾ കളിക്കളത്തിൽ പുതിയൊരു സൗഹൃദത്തിനു തുടക്കമായി. ഡേവിസ് കപ്പ് ടെന്നിസ് ലോക ഗ്രൂപ്പ് പ്ളേ ഓഫിൽ ഇസ് ലാമബാദിൽ പാക്കിസ്ഥാനെ നേരിടാനാണ് പത്തംഗ ഇന്ത്യൻ സംഘം പാക്കിസ്ഥാനിൽ എത്തിയത്. ഫെബ്രുവരി മൂന്നിനും നാലിനുമാണ് മത്സരം.1966ൽ ഡേവിസ് കപ്പിൽ പാകിസ്ഥാനെ അവരുടെ മണ്ണിൽ തോൽപിച്ച ശേഷം (4-0) ആദ്യമാണ് ഇന്ത്യൻ ടെന്നീസ് താരങ്ങൾ പാകിസ്ഥാനിൽ കളിക്കുക. പാകിസ്ഥാനു പുറത്തൊരു വേദിക്കായി അഖിലേന്ത്യാ ടെന്നിസ് അസോസിയേഷൻ ശ്രമിച്ചെങ്കിലും രാജ്യാന്തര […]

India National

കേന്ദ്ര ബജറ്റ്; പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് രാവിലെ ചേരും. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച ചർച്ചയാകും നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക.സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കില്ല. 10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് […]

Education

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മുതല്‍ എസ്.ഐ വരെ അഞ്ചോളം പോസ്റ്റുകള്‍; PSCയുടെ അവസാന തീയതി ഇന്ന്

കേരള പി.എസ്.സി പുറത്തിറക്കിയ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഓഫീസ് അറ്റന്‍ഡന്റ്, പൊലിസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, എൽപി-യുപി അധ്യാപക നിയമനം, തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ജനുവരി 31 വരെയാണ് നിലവിലുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കേരളത്തില്‍ തന്നെ സ്ഥിര സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണ്ണമാവസരമാണ് മുന്നിലുള്ളത്. ഇനിയും അപേക്ഷിക്കാത്തവര്‍ എത്രയും വേഗം അപേക്ഷ നല്‍കാന്‍ ശ്രമിക്കുക. പോലീസ് സബ് […]

India National World

മധ്യപ്രദേശിൽ 256 ദിനോസർ മുട്ടകള്‍ കണ്ടെത്തി; ലോകത്തേറ്റവും അധികം ദിനോസറുകളുണ്ടായിരുന്നത് ഇന്ത്യയിലോ

ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലോ? ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് 92 ഇടങ്ങളില്‍ നിന്നായി ദിനോസറുകളുടെ വാസസ്ഥലത്തിന്‍റെയും 256 മുട്ടകളുടെയും ഫോസിലുകള്‍ കണ്ടെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.മുട്ടയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ 20 മുട്ടകള്‍ വരെയെന്ന കണക്കില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. 66 ദശലക്ഷം (6.6 കോടി)വര്‍ഷങ്ങള്‍ ഈ ഫോസിലുകള്‍ക്ക് പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ […]

India Kerala

പ്രതികൾ തട്ടിയത് 1157 കോടി; ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി

ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി.പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മെമ്പർഷിപ്പ് ഫീ എന്ന പേരിൽ പ്രതികൾ തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളിൽനിന്ന് കോടികൾ സമാഹരിച്ചു. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ 212 കോടിയുടെ സ്വത്ത് […]

India National

മണിപ്പൂരിൽ വീണ്ടും സംഘർഷം, വെടിവെപ്പ്; രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവെപ്പ്. രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. മേഖലയിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയെന്ന് സർക്കാർ. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിൽ നടന്ന സംഘര്‍ഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം. ഇംഫാൽ ഈസ്റ്റ്, ക്യാംങ്ങ് പോപ്പി എന്നിവിടങ്ങളിൽ വെടിവെപ്പ് നടന്നതിന് പിന്നാലെയാണ് മരണവാര്‍ത്ത പുറത്തെത്തിയത്. രണ്ട് പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.ആയുധധാരികളായ അക്രമിസംഘം നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നുള്ള വിശദാംശങ്ങൾ ലഭ്യമല്ല. […]

India National

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കൈയടി നേടാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക.സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കില്ല. കൈയടി നേടാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം ഇന്നലെ രാവിലെ 11.30 ന് നടന്നു. ബജറ്റ് സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പ്, പാര്‍ലമെന്റില്‍ […]