India Kerala

മാനന്തവാടി ടൗണിൽ കടകൾ അടപ്പിക്കുന്നു; കാട്ടാനയെ മയക്കുവെടി വെക്കും: കളക്ടർ രേണുരാജ്

വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വയനാട് കളക്ടർ രേണുരാജ്. മയക്കുവെടി വച്ച് പിടിക്കൂടിയ ശേഷം ആനയെ കർണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കളക്ടർ അറിയിച്ചു. ആവശ്യമെങ്കിൽ കർണാടക വനം വകുപ്പിന്റെ സഹായം തേടും. മാനന്തവാടി ടൗണിൽ കടകൾ അടപ്പിക്കുന്നു. 6 മണിക്കൂറിലധികമായി കാട്ടാന ജനവാസ മേഖലയിൽ തുടരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം. മാനന്തവാടി ടൗണിൽ കാട്ടാനയിറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കളക്ടർ വ്യക്തമാക്കി. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണം. മാനന്തവാടി നഗരസഭ ഡിവിഷൻ […]

Cricket Sports

യശസ്വിക്ക് ഫിഫ്റ്റി; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ്. 51 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ (14), ശുഭ്മൻ ഗിൽ (34) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. മാർക്ക് വുഡിനു പകരമെത്തിയ ജെയിംസ് ആൻഡേഴ്സൺ ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ചാണ് തുടങ്ങിയത്. ഇംഗ്ലണ്ട് ബൗളർമാരൊക്കെ നന്നായി പന്തെറിഞ്ഞപ്പോൾ ബെൻ സ്റ്റോക്സിൻ്റെ […]

India Kerala

‘മുഖ്യമന്ത്രി രാജിവെക്കണം, സ്ഥാനത്ത് തുടരാൻ അർഹനല്ല’; നിയമസഭയിൽ നിന്നും ഒളിച്ചോടിയെന്ന് വി ഡി സതീശൻ

നിയമസഭയിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും സംബന്ധിച്ച് പുറത്തുവന്നത്. രണ്ടു പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ ആരോപണങ്ങളാണ് പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരക്കാൻ യോഗ്യനല്ല. ഗുരുതരമായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. നിയമസഭയിൽ വന്നില്ല. പ്രതിപക്ഷമല്ല ഭരണപക്ഷമാണ് സഭാ നടപടികളെ തടസപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളെയും അടിച്ചമർത്തുന്നു. മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത് ആർത്തി പ്രഭാഷണങ്ങളാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്നും വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായി ഒന്നും സംസാരിക്കാൻ പാടില്ല. നിയമസഭയിൽ മുഖ്യമന്ത്രി പച്ചക്കള്ളമാണ് […]

Football Sports

ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒഡീഷ എഫ്സി എതിരാളികൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒഡീഷ എഫ്സി എതിരാളികൾ. ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. ഇതുവരെ 12 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് എട്ട് മത്സരങ്ങളിൽ വിജയിച്ചു. രണ്ട് വീതം മത്സരങ്ങളിൽ സമനിലയും തോൽവിയുമുണ്ട്. 26 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ടീമിൻ്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ക്വാമെ പെപ്ര പരുക്കേറ്റ് പുറത്തായത് ബ്ലാസ്റ്റേഴ്സിനു കനത്ത തിരിച്ചടിയാണ്. പെപ്ര പുറത്തായതോടെ ഗോകുലം […]

India Kerala

വയനാട്ടിൽ ഭീതിപരത്തി റേഡിയോ കോളർ ഘടിപ്പിച്ച ആന; മാനന്തവാടിയിൽ നിരോധനാജ്ഞ; മയക്കുവെടി വെക്കും?

വയനാട് എടവക പായോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വാനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുക എന്ന ദൗത്യത്തിലേക്ക് വനം വകുപ്പിന് നീങ്ങേണ്ടി വരും. കർണാടകയിലെ വന മേഖലയിൽ നിന്നാണ് ആനയെത്തിയതെന്നാണ് വിവരം. വനത്തിലേക്ക് ആനയെ തുരത്താൻ മറ്റു മാർ​ഗങ്ങളുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. മാനന്തവാടി […]

Cricket Sports

അരങ്ങേറ്റത്തിന് സർഫറാസ് ഇനിയും കാത്തിരിക്കണം; ഇന്ന് രജത് പാടിദാറിന് അരങ്ങേറ്റം, ഇന്ത്യക്ക് ബാറ്റിങ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ രജത് പാടിദാർ അരങ്ങേറും. പരുക്കേറ്റ് പുറത്തായ കെഎൽ രാഹുലിനു പകരമാണ് പാടിദാറിൻ്റെ അരങ്ങേറ്റം. മുഹമ്മദ് സിറാജിനു പകരം മുകേഷ് കുമാറും കളിയ്ക്കും. 2022 ഡിസംബറിനു ശേഷം കുൽദീപ് യാദവ് ടീമിൽ ഇടം നേടി. പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് കുൽദീപ് കളിക്കുക. ഇംഗ്ലണ്ട് നിരയിൽ പുതുമുഖം ഷൊഐബ് ബാഷിർ ഇന്ന് അരങ്ങേറുകയാണ്. മാർക്ക് വുഡിനു […]

India Kerala

മലപ്പുറം എടക്കര ടൗണിൽ ഭീതിവിതച്ച് കാട്ടുപോത്ത്; വനത്തിലേക്ക് കയറ്റിവിടാൻ ശ്രമം

മലപ്പുറം എടക്കര ടൗണിൽ ഭീതിവിതച്ച് കാട്ടുപോത്ത്. പുലർച്ചെ നാലിനാണ് നഗരത്തിൽ കാട്ടുപോത്ത് ഇറങ്ങിയത്. പുലർച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. ഇല്ലിക്കാട് ഭാഗത്തായാണ് കാട്ടുപോത്ത് നിലവിലുള്ളത്. അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞദിവസം നിലമ്പൂരിലെ വടപുറം അങ്ങാടിയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മണിക്കൂറുകൽക്ക് ശേഷമാണ് കാട്ടുപോത്ത് എടക്കോട് വനത്തിലേക്ക് തിരികെ കയറിയത്.

India Kerala

വയനാട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍

വയനാട് എടവക പായോട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആന നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വനമില്ലാത്ത പഞ്ചായത്തിലാണ് ആനയെത്തിയത്. ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട ആനയാണെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാട്ടാനെയ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ജനവാസമേഖലയിലെത്തിയ ആന മാനന്തവാടിയിലേക്ക് നീങ്ങുകയാണ്. കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം. […]

World

ജോർദാനിൽ യുഎസ് സൈനികർക്ക് നേരെയുണ്ടായ ആക്രമണം; തിരിച്ചടിക്കാൻ അമേരിക്ക

ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിക്കാൻ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന്‌ സൈനികർ മരിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചിരുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലിയ തോതിലുള്ള ആക്രമണം യുഎസ് സേനയ്ക്ക് നേരെ നടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം യു.എസ് സേനാതകാവളങ്ങൾക്ക് നേരെ 150-ലേറെ ആക്രമണം നടന്നിട്ടുണ്ട്‌.

India Kerala

പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം; എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളിൽ നിശ്ചയിച്ച പരീക്ഷകൾ ഉൾപ്പെടെ മാറ്റി. രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കോളജിൽ ഒരു സംഘം വിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടം കാവി നിറത്തിൽ വരയ്ക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്തു. ഇതിനെതിരെ ’ഇന്ത്യ രാമ രാജ്യമല്ല‘ എന്ന പ്ലക്കാർഡുയർത്തി ക്യാമ്പസിൽ പ്രതിഷേധിച്ച വിദ്യാർത്ഥി […]