സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധിക വിഭവ സമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ഈ ബജറ്റിലെ ഊന്നല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ക്ഷേമ പദ്ധതികളും ബജറ്റില്‍ ഇടംപിടിക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കെട്ടിട നിര്‍മാണ മേഖലയിലെ മാന്ദ്യം നേരിടാനുള്ള പാക്കേജും ബജറ്റിലുണ്ടാകുമെന്നാണ് സൂചന. നികുതി ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും എന്നാല്‍ നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും […]
Author: Tomy Thondamkuzhy
കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു
കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു. 87 വയസായിരുന്നു. ഇന്ന് രാത്രി 9.30 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എടവിലങ്ങ് മകളുടെ വീട്ടിലായിരുന്നു താമസം. മൃതദേഹം കൊടുങ്ങല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എൻ. കുട്ടികൃഷ്ണപിള്ള എന്നാണ് മുഴുവൻ പേര്. സുവ്യക്തമായ ആശയങ്ങൾ ഹൃദായാവർജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകൾ ദേശത്തിന്റേതായുണ്ട്. ഇവയിൽ സുരഭിലങ്ങളായ പ്രേമകവിതകളും ചാട്ടുളിപോലെ തറയ്ക്കുന്ന കവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും ധാരാളമുണ്ട്. സൌമ്യമായ നർമരസവും അഗാധമായ കാലദേശാവബോധവും ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്. ആധുനിക […]
ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ നിയമനടപടി സ്വീകരിക്കും : സമസ്ത
ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകമാണെന്നും മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്നതാണ് കോടതി വിധിയെന്നും തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ തമ്മിൽ തല്ലിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ സമസ്ത അതിന് മുതിരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ഗ്യാൻവാപിയിൽ ആരാധന നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. […]
‘ഭാരതരത്‌നം’ മലപ്പുറത്ത് എത്തുമോ?; പരിഹാസ പോസ്റ്റുമായി കെ.ടി ജലീൽ
അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാദിഖലി ഷിഹാബ് തങ്ങളുടെ പരാമർശത്തിന് പിന്നാലെ പരിഹാസവുമായി കെ.ടി ജലീൽ. ഭാരതരത്‌നം മലപ്പുറത്ത് എത്തുമോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതുമാണെന്നായിരുന്നു സാദിഖലി തങ്ങളുടെ പരാമർശം. അതുകൊണ്ട് തന്നെ സാദിഖലി തങ്ങളെ തേടി ഭാരതരത്‌ന എത്തിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘രാമക്ഷേത്രം കൊണ്ട് പ്രശ്‌നങ്ങൾ തീരുമോ തങ്ങളെ? കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിലെ ചാർമിനാറിനോട് ചേർന്ന് താൽക്കാലികമായി […]
കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചു: 35 പേർക്ക് പരുക്ക്
മാർത്താണ്ഡം മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും തമ്മിൽ കൂട്ടിയിടിച്ച് 35 പേർക്ക് പരുക്ക്. നാഗർകോവിലിൽ നിന്നും തിരുവനന്തപുര ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടം. നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്ന തമിഴ്നാട് ബസുമായി കൂട്ടിയിടിച്ചാണ് അപകടം.കെഎസ്ആർടിസി ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ ഗുരുതര പരുക്കളുടെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ […]
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്‌സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം. ലൈസെൻസിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോം നമ്പർ. IA യിലാണ് മാറ്റം വന്നിരിക്കുന്നത്. 2021 മാര്‍ച്ച് 31ലെ GSR 240 (E) […]
ഛത്രപതി ശിവാജി പുരസ്കാരം; ‘ശിവ സമ്മാൻ’ നരേന്ദ്ര മോദിക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശിവ സമ്മാൻ അവാർഡ്. ഛത്രപതി ശിവാജിയുടെ പേരിൽ രാജകുടുംബം നൽകുന്ന പുരസ്കാരമാണ് ശിവ സമ്മാൻ. ഛത്രപതി ഉദയൻ രാജെ ഭോസാലെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഛത്രപതി ശിവജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രാജകുടുംബം ഏർപ്പെടുത്തിയ പുരസ്‌കാരം ഫെബ്രുവരി 19ന് സത്താറയിൽ നടക്കുന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രിക്ക് സമ്മാനിക്കും. സൈനിക് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ജില്ലാ അധികാരികളും പൊലീസും ചേർന്ന് പരിപാടി നടക്കുന്ന ഗ്രൗണ്ട് […]
പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു
പഞ്ചാബ് ഗവർണർ സ്ഥാനം ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ബെൻവാരിലാൽ പുരോഹിതിന്റെ വിശദീകരണം. ഛണ്ഡീഗഡിന്റെ അഡിമിനിസ്‌ട്രേറ്റർ കൂടിയാണ് ബെൻവാരിലാൽ പുരോഹിത്. ഈ സ്ഥാനവും ബെൻവാരി ലാൽ രാജിവെച്ചു. നാലു വരികളുള്ള രാജി കത്താണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയത്. സുപ്രിംകോടതിയിൽ നിന്ന് അദ്ദേഹത്തിന്റെ നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ‘‘വ്യക്തിപരമായ കാരണങ്ങളാൽ പഞ്ചാബ് ഗവർണർ, ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ പദവികളിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നു’’രാഷ്ട്രപതിക്കുള്ള രാജിക്കത്തിൽ പുരോഹിത് കുറിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മൻ നയിക്കുന്ന സംസ്ഥാന സർക്കാരുമായി […]
‘സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു’; ഓരോ ഫുഡ് സ്ട്രീറ്റിനും ഒരു കോടി വീതമെന്ന് ആരോഗ്യമന്ത്രി
മോഡേണൈസേഷന്‍ ഓഫ് 100 ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നത്. ഈ ഫുഡ് സ്ട്രീറ്റുകളുടെ നവീകരണത്തിനായി ഒരു കോടി രൂപയുടെ വീതം ഭരണാനുമതി നല്‍കി. കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രധാന […]
താൻ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ; ലക്ഷ്യം ക്യാൻസർ ബോധവത്‌കരണം
താൻ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ. സേവിക്കൽ ക്യാൻസർ ബോധവത്കരണമായിരുന്നു ലക്ഷ്യം. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വിഡിയോ പങ്കുവച്ചത്. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോ പങ്കുവച്ചു. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്. ‘ഞാൻ ജീവിച്ചിരിപ്പുണ്ട്, മരിച്ചിട്ടില്ല. എന്നെ സെർവിക്കൽ ക്യാൻസർ ബാധിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് അറിവില്ലാത്തതിനാൽ ആയിരക്കണക്കിന് സ്ത്രീകളുടെ ജീവൻ അത് അപഹരിച്ചിട്ടുണ്ട്. മറ്റ് അർബദു രോഗങ്ങളെ പോലെയല്ല, സെർവിക്കൽ ക്യാൻസർ […]












