മാർത്താണ്ഡം മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും തമ്മിൽ കൂട്ടിയിടിച്ച് 35 പേർക്ക് പരുക്ക്. നാഗർകോവിലിൽ നിന്നും തിരുവനന്തപുര ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടം. നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്ന തമിഴ്നാട് ബസുമായി കൂട്ടിയിടിച്ചാണ് അപകടം.കെഎസ്ആർടിസി ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ ഗുരുതര പരുക്കളുടെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ […]
Author: Tomy Thondamkuzhy
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്‌സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം. ലൈസെൻസിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോം നമ്പർ. IA യിലാണ് മാറ്റം വന്നിരിക്കുന്നത്. 2021 മാര്‍ച്ച് 31ലെ GSR 240 (E) […]
ഛത്രപതി ശിവാജി പുരസ്കാരം; ‘ശിവ സമ്മാൻ’ നരേന്ദ്ര മോദിക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശിവ സമ്മാൻ അവാർഡ്. ഛത്രപതി ശിവാജിയുടെ പേരിൽ രാജകുടുംബം നൽകുന്ന പുരസ്കാരമാണ് ശിവ സമ്മാൻ. ഛത്രപതി ഉദയൻ രാജെ ഭോസാലെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഛത്രപതി ശിവജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രാജകുടുംബം ഏർപ്പെടുത്തിയ പുരസ്‌കാരം ഫെബ്രുവരി 19ന് സത്താറയിൽ നടക്കുന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രിക്ക് സമ്മാനിക്കും. സൈനിക് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ജില്ലാ അധികാരികളും പൊലീസും ചേർന്ന് പരിപാടി നടക്കുന്ന ഗ്രൗണ്ട് […]
പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു
പഞ്ചാബ് ഗവർണർ സ്ഥാനം ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ബെൻവാരിലാൽ പുരോഹിതിന്റെ വിശദീകരണം. ഛണ്ഡീഗഡിന്റെ അഡിമിനിസ്‌ട്രേറ്റർ കൂടിയാണ് ബെൻവാരിലാൽ പുരോഹിത്. ഈ സ്ഥാനവും ബെൻവാരി ലാൽ രാജിവെച്ചു. നാലു വരികളുള്ള രാജി കത്താണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയത്. സുപ്രിംകോടതിയിൽ നിന്ന് അദ്ദേഹത്തിന്റെ നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ‘‘വ്യക്തിപരമായ കാരണങ്ങളാൽ പഞ്ചാബ് ഗവർണർ, ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ പദവികളിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നു’’രാഷ്ട്രപതിക്കുള്ള രാജിക്കത്തിൽ പുരോഹിത് കുറിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മൻ നയിക്കുന്ന സംസ്ഥാന സർക്കാരുമായി […]
‘സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു’; ഓരോ ഫുഡ് സ്ട്രീറ്റിനും ഒരു കോടി വീതമെന്ന് ആരോഗ്യമന്ത്രി
മോഡേണൈസേഷന്‍ ഓഫ് 100 ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാര്‍, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നത്. ഈ ഫുഡ് സ്ട്രീറ്റുകളുടെ നവീകരണത്തിനായി ഒരു കോടി രൂപയുടെ വീതം ഭരണാനുമതി നല്‍കി. കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രധാന […]
താൻ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ; ലക്ഷ്യം ക്യാൻസർ ബോധവത്‌കരണം
താൻ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ. സേവിക്കൽ ക്യാൻസർ ബോധവത്കരണമായിരുന്നു ലക്ഷ്യം. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വിഡിയോ പങ്കുവച്ചത്. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോ പങ്കുവച്ചു. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്. ‘ഞാൻ ജീവിച്ചിരിപ്പുണ്ട്, മരിച്ചിട്ടില്ല. എന്നെ സെർവിക്കൽ ക്യാൻസർ ബാധിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് അറിവില്ലാത്തതിനാൽ ആയിരക്കണക്കിന് സ്ത്രീകളുടെ ജീവൻ അത് അപഹരിച്ചിട്ടുണ്ട്. മറ്റ് അർബദു രോഗങ്ങളെ പോലെയല്ല, സെർവിക്കൽ ക്യാൻസർ […]
‘ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം’; വിവാദ കമന്റുമായി കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവൻ
ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് കോഴിക്കോട് എൻഐടി പ്രൊഫസറുടെ ഫേസ്ബുക്ക് കമന്റ്. “ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്” എന്നായിരുന്നു പ്രൊഫസർ ഷൈജ ആണ്ടവന്റെ കമന്റ്. കഴിഞ്ഞ ദിവസം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ആഘോഷം സംഘടിപ്പിച്ചവർക്കെതിരെ പ്രതികരിച്ച ദളിത് വിദ്യാർത്ഥിയെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച എൻഐടി നടപടി വിവാദമായിരുന്നു. അതിന്റെ തുടർച്ചയിലാണ് പ്രൊഫസർ ഷൈജ ആണ്ടവന്റെ ഗോഡ്‌സെ അനുകൂല നിലപാടും ചർച്ചയാകുന്നത്. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവൻ. “ഹിന്ദു മഹാസഭ […]
രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു, ശക്തനായ ആഭ്യന്തരമന്ത്രി; എൽ കെ അഡ്വാനിക്ക് ആശംസയുമായി കെ സുരേന്ദ്രൻ
മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് ഭാരതരത്ന നൽകിയതിൽ ആശംസയറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്. രാജ്യം കണ്ടതിൽ വച്ച് ശക്തനായ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം. പാർട്ടിയിലും രാജ്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായെന്നും സുരേന്ദ്രൻ കുറിച്ചു. ‘രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്. പാർട്ടിയുടെ ലക്ഷ്യങ്ങൾക്കായി ജനങ്ങളെ അണിനിരത്തുന്നതിൽ അദ്ദേഹത്തിന്റെ അസാധാരണമായ സംഘടനാ വൈദഗ്ധ്യം ഏറെ പ്രചോദനകരമാണ്. രാജ്യം കണ്ടതിൽ വച്ച് ശക്തനായ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം. പാർട്ടിയിലും […]
‘ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടത്തുന്നത്, ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കും’; സാഹിത്യ അക്കാദമി
ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ പ്രതികരിച്ചു. അഡ്മിനിസ്ട്രേഷൻ്റെ പ്രശ്‌നമാണ്, ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നത്. ബാലചന്ദ്രനുണ്ടായ പ്രശ്നത്തിൽ ഞങ്ങൾക്ക് സങ്കടമുണ്ട്.ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നമാണെന്നും ഇതിനെ ഒരു വ്യക്തി പ്രശ്നമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമാണെന്നാണ് എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത്. […]
പുതുപ്പള്ളി സ്റ്റേഡിയം നശിക്കുന്നു; പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ
പുതുപ്പള്ളി ഹൈസ്കൂൾ മൈതാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കാടുപിടിച്ചുകിടന്ന സ്റ്റേഡിയം വൃത്തിയാക്കിയ ശേഷമാണ് ക്രിക്കറ്റ് കളി നടന്നത്. ഹൈസ്കൂൾ മൈതാനത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ജില്ലാപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. മൈതാനം സംരക്ഷിക്കാൻ നടപടിയെടുത്തില്ലെങ്കിൽ മൈതാനം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് നിവേദനത്തിൽ പറയുന്നു. ജില്ലാപഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള തർക്കം മൂലമാണ് മൈതാനം ഇങ്ങനെ കിടക്കാൻ കാരണമെന്നും തന്റെ മണ്ഡലത്തിലെ […]












