World

മാസങ്ങൾക്കുള്ളിൽ വിജയം സാധ്യമാകുമെന്ന് നെതന്യാഹു; ഹമാസിന്റെ വെടിനിർത്തൽ നിർദേശങ്ങൾ തള്ളി ഇസ്രയേൽ

ഹമാസിന്റെ വെടിനിർത്തൽ നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.മാസങ്ങൾക്കുള്ളിൽ വിജയം സാധ്യമാകുമെന്നും ഗസ ഭാവിയിൽ ഇസ്രായേലിന്​ വെല്ലുവിളിയാകി​ല്ലെന്ന്​ ഉറപ്പുവരുത്തുക കൂടിയാണ്​ യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം നിർത്താനുള്ള ഹമാസിന്റെ പദ്ധതികൾ വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന്​ ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസ്​ നിർദേശം ചർച്ച ചെയ്യും. ദീർഘകാല വെടിനിർത്തലിന്​ ഇസ്രയേൽ നേതാക്കളെ അനുനയിപ്പിക്കാനുള്ള യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻക​ന്റെ നീക്കം വിജയം കണ്ടില്ല. ഹമാസ്​ മുന്നോട്ടുവെച്ച വ്യവസ്​ഥകളിൽ ചിലതിനോട്​ യോജിപ്പില്ലെങ്കിലും ബന്ദിമോചനം […]

India Kerala

‘കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം’; ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. അദ്ദേഹം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് സൂചന. ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി അഭിപ്രായ ഭിന്നതയെ തുടർന്നാണ് തീരുമാനമെന്ന് സൂചനയുണ്ട്. പല വിഷയങ്ങളിലും മന്ത്രി ഗണേഷ് കുമാർ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ബിജു പ്രഭാകറിന് ആദ്യം മുതൽ തന്നെ തന്നെയും മാറ്റണം എന്ന നിലപാടാണ് ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് […]

India Kerala

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി വനംമന്ത്രി എ.കെ ശശീന്ദ്രൻ

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകി.കേന്ദ്ര നിയമങ്ങൾ മൂലം കാട്ടുപന്നികളെ വെടിവെക്കാൻ ആകുന്നില്ലെന്നും വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്നും ജനവാസ മേഖലകളെയും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും പമ്പാവാലി സെറ്റില്‍മെന്റുകളെയും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യെപ്പെട്ടു. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് ഇന്നും ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. വയനാട് പുൽപ്പള്ളിയിലാണ് […]

World

നാളെ പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബലൂചിസ്താനിൽ സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു, 40ൽ അധികം പേർക്ക് പരുക്ക്

ബലൂചിസ്താനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. നാളെ പാകിസ്താനിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് സ്ഫോടനം ഉണ്ടായത്. ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ലക്ഷ്യമിട്ടാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. സംഭവത്തിൽ 40 ലധികം പേർക്കാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബലൂചിസ്ഥാനിലെ പിഷിനിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായ അസ്ഫന്ദ്യാര്‍ ഖാന്‍ കകാറിന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് പുറത്താണ് രണ്ട് സ്ഫോടനങ്ങളിൽ ഒന്ന് നടന്നത്. ഇതില്‍ 17 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും […]

India Kerala

‘ബിജെപി ഭരിക്കുന്ന ഇടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവും’; അർഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരമെന്ന് മുഖ്യമന്ത്രി

നാളെ ഡൽഹിയിൽ കേരളം സവിശേഷമായ സമരമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും പ്രക്ഷോഭത്തിൽ പങ്കെടുക്കും. അനിവാര്യമായ പ്രക്ഷോഭമാണെന്നും കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ട് പോക്കിനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മാത്രമല്ല പൊതുവിൽ സംസ്ഥാനങ്ങളുടെ, ഭരണഘടന ദത്തമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും തോൽപ്പിക്കാനല്ല സമരം, തോറ്റു പിന്മാറുന്നതിനുപകരം അർഹതപ്പെട്ടത് നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. രാജ്യം മുഴുവൻ പിന്തുണയുമായി കേരളത്തോടൊപ്പമുണ്ട്. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് കക്ഷിരാഷ്ട്രീയ […]

India National

‘സ്വന്തം വീഴ്ചകൾ മറക്കാൻ പൊതുഖജനാവിൽ നിന്ന് കോടി ചെലവാക്കിയുള്ള പ്രഹസനമാണ് രാജ്യതലസ്ഥാനത്ത്’: വി മുരളീധരൻ

കേരളത്തിന്‍റെ മുഖ്യമന്ത്രിയും ഭരണകക്ഷിയംഗങ്ങളും ചേർന്ന് ഡൽഹിയിൽ നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വന്തം വീഴ്ചകൾ മറക്കാൻ പൊതുഖജനാവിൽ നിന്ന് കോടി ചെലവാക്കിയുള്ള പ്രഹസനമാണ് രാജ്യതലസ്ഥാനത്ത് നടക്കാൻ പോകുന്നത്. എംഎൽഎമാരും എംപിമാരും പേഴ്സണൽ സ്റ്റാഫുമാരുമെല്ലാം ഡൽഹിയിലെത്തുമ്പോൾ ഒരുകോടി രൂപയെങ്കിലും ചിലവാകുമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ഒരു കള്ളം പലതവണ ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നത്. 57,000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്ന കള്ളക്കണക്ക് ബജറ്റ് രേഖയിൽ ഉൾപ്പെടുത്തിയതിലൂടെ കെ.എൻ ബാലഗോപാൽ ബജറ്റിന്‍റെ പാവനത്വത്തെ നശിപ്പിച്ചെന്ന് മുരളീധരൻ […]

India Kerala

പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം; 15 ദിവസത്തിൽ കൂടുതലുള്ള എല്ലാ അപേക്ഷകളും DYSP മുഖാന്തരം സമർപ്പിക്കണം

കേരള പൊലീസിൽ പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടിയെന്നാണ് വിവരം. 15 ദിവസത്തിൽ കൂടുതലുള്ള എല്ലാ അപേക്ഷകളും DYSP മുഖാന്തരം സമർപ്പിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരേ സ്റ്റേഷനിൽ നിന്നും നിരവധിപേർ അവധിക്കായി അപേക്ഷ സമർപ്പിക്കുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇനി മുതൽ അപേക്ഷ ലഭിച്ചാൽ, അത് അത്യാവശ്യം ആണോയെന്ന് പരിശോധിക്കണം. ജില്ലാ […]

India Kerala

‘കേന്ദ്രവും സംസ്ഥാനവും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി, സമരത്തിൽ നിന്ന് വിട്ടുനിന്നത് അതുകൊണ്ട്’; കൊടിക്കുന്നിൽ

ഡൽഹിയിലെ സമരത്തിനായി എൽഡിഎഫ് യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷമാണ് യുഡിഎഫിനെ അറിയിച്ചത്. ഇതിൽ യുഡിഎഫിന് അതൃപ്തിയുണ്ട്. എൽഡിഎഫിന്റെ നയ സമീപനങ്ങളുടെ ഫലമായാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ഒരുവശത്ത് കേന്ദ്രസർക്കാരിന്റെ അവഗണനയും മറ്റൊരു വശത്ത് സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും. ഈ രണ്ടു കൂട്ടരും ചേർന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് വിട്ടുനിക്കലെന്ന് അദ്ദേഹം പറഞ്ഞു മോദി അധികാരത്തിൽ എത്തിയത് മുതൽ കേരളത്തിനോടുള്ള അവഗണനയ്ക്ക് എതിരെ തങ്ങൾ പ്രതിഷേധം നടത്തുന്നു. കർണാടക സർക്കാർ കേരളത്തിന് നൽകിയ പിന്തുണയിൽ തെറ്റില്ല.പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന […]

India Kerala

‘ഗ്യാരന്റി ഇല്ലാത്ത കോൺഗ്രസുകാർ മോദി ഗ്യാരന്റിയെ ചോദ്യം ചെയ്യേണ്ട’; നരേന്ദ്ര മോദി

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ മറുപടിയുമായി പ്രധാനമന്ത്രി. കോൺഗ്രസ് കുടുമ്പാധിപത്യ പാർട്ടി. കോൺഗ്രസ് നേതാക്കൾക്ക് പോലും ഗ്യാരന്റി ഇല്ല. ഗ്യാരന്റി ഇല്ലാത്ത കോൺഗ്രസ്സുകാർ മോദി ഗ്യാരന്റിയെ ചോദ്യം ചെയ്യേണ്ട. കേന്ദ്രസർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തത് കോൺഗ്രസ് ആണ്. സ്വാതന്ത്ര്യലബ്ദി ശേഷവും രാജ്യത്ത് അടിമത്വത്തിന്റെ മാനസികാവസ്ഥ കോൺഗ്രസ് ഉണ്ടാക്കി.ലാൽ ബത്തി കൾച്ചർ കോൺഗ്രസ് രാജ്യത്ത് പ്രചരിപ്പിച്ചു. മുഖ്യമന്ത്രിമാർക്ക് നെഹ്റു എഴുതിയ കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ വിശദീകരിച്ചു. ഒരുവിധത്തിലുള്ള സംവരണവും താൻ ഇഷ്ടപ്പെടുന്നില്ലെന്ന് നെഹ്റു കത്തിൽ പറഞ്ഞതായി നരേന്ദ്രമോദി […]

India Kerala

‘സർക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദി’; എം എം മണി

കേന്ദ്ര കേരളത്തിന്റെ പ്രതിഷേധത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ വിമർശനവുമായി എം എം മണി എം എൽ എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോണ്ഗ്രസിന്റെത്. മുൻപ് കോണ്ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത്. എല്ലാവരും ഒരുമിച്ചു നിന്നാലെ ബിജെപിയെ പരാജയപ്പെടുത്തൻ കഴിയൂ. സർക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദിയെന്നും എംഎം മണി വിമർശിച്ചു. കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെയാണ് ഡൽഹിയിൽ കേരളത്തിന്റെ സമരം. ഡൽഹിയിലെ ജന്തർ മന്തറിലാണ് പ്രതിഷേധം. കേരളത്തിൻ്റെ സമരത്തിന് […]