India Kerala

‘ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’; കോഴിക്കോട് എൻഐടിയിൽ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ

ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെ ‘ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനർ തൂക്കി എസ്എഫ്ഐ. എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് എൻഐടിയിൽ ബാനർ സ്ഥാപിച്ചത്. ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ’ എന്നായിരുന്നു അധ്യാപികയുടെ കമന്റ്. സംഭവത്തിൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് […]

India Kerala

തണ്ണീർ കൊമ്പൻ ചരിഞ്ഞതിൽ അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും

തണ്ണീർ കൊമ്പൻ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ രാമപുര എലിഫൻറ് ക്യാമ്പിലാണ് ഇന്ന് തെളിവെടുപ്പ്. ഇവിടേക്ക് എത്തിച്ച ശേഷമാണ് കൊമ്പൻ ചെരിഞ്ഞത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതും ഇവിടെയാണ്. അന്വേഷണവുമായി സഹകരിക്കുമെന്നാണ് കർണാടക വനം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ തണ്ണീർ കൊമ്പൻ ഇറങ്ങിയ മേഖലകൾ സമിതി സന്ദർശിച്ചു. സ്ഥലത്തുണ്ടായിരുന്ന ഉത്തരമേഖല സി സി എഫ് കെ എസ് ദീപ അടക്കമുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെക്കേണ്ടി […]

World

ബാഗ്ദാദിൽ യു.എസ് വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കമാൻഡർ അബു ബാഖിർ അൽ സാദിയും രണ്ട് ഗാർഡുമാരുമാണ് യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നായിരുന്നു ആക്രമണം. മേഖലയിൽ തങ്ങളുടെ സേനക്കെതിരെ ആക്രമണങ്ങൾ നടത്തിയ ഹിസ്ബുല്ല കമാൻഡറാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് അറിയിച്ചു. ബുധനാഴ്ച രാത്രി ബാഗ്ദാദിലെ തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് കാറിന് നേരെ ഡ്രോണാക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. അമേരിക്ക പിശാചാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം. […]

India Kerala

പി.വി അൻവറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

പി.വി. അൻവറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് ലൈസൻസില്ലാതെ എങ്ങനെ പാർക്ക് പ്രവർപ്പിച്ചിച്ചുവെന്ന കാര്യത്തിൽ സർക്കാർ ഇന്ന് മറുപടി നൽകണം. ലൈസൻസിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല.ആവശ്യമായഅനുബന്ധ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നുമായിരുന്നു […]

India Kerala

കേന്ദ്ര അവഗണന; ഡൽഹിയിൽ ഇന്ന് കേരളത്തിന്‍റെ പ്രതിഷേധം, മുഖ്യമന്ത്രി നയിക്കും

കേന്ദ്ര സർക്കാരിന്റെ കടുത്ത അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃ‍ത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയ്ക്ക് പുറമെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. ഇന്നലെ കർണാടകത്തിലെ നേതാക്കൾ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുക. കേരളത്തോടുള്ള കേന്ദ്ര സമീപനത്തിനെതിരെ തലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധത്തിൽ പ്രധാന […]

World

മാസങ്ങൾക്കുള്ളിൽ വിജയം സാധ്യമാകുമെന്ന് നെതന്യാഹു; ഹമാസിന്റെ വെടിനിർത്തൽ നിർദേശങ്ങൾ തള്ളി ഇസ്രയേൽ

ഹമാസിന്റെ വെടിനിർത്തൽ നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.മാസങ്ങൾക്കുള്ളിൽ വിജയം സാധ്യമാകുമെന്നും ഗസ ഭാവിയിൽ ഇസ്രായേലിന്​ വെല്ലുവിളിയാകി​ല്ലെന്ന്​ ഉറപ്പുവരുത്തുക കൂടിയാണ്​ യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം നിർത്താനുള്ള ഹമാസിന്റെ പദ്ധതികൾ വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന്​ ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസ്​ നിർദേശം ചർച്ച ചെയ്യും. ദീർഘകാല വെടിനിർത്തലിന്​ ഇസ്രയേൽ നേതാക്കളെ അനുനയിപ്പിക്കാനുള്ള യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻക​ന്റെ നീക്കം വിജയം കണ്ടില്ല. ഹമാസ്​ മുന്നോട്ടുവെച്ച വ്യവസ്​ഥകളിൽ ചിലതിനോട്​ യോജിപ്പില്ലെങ്കിലും ബന്ദിമോചനം […]

India Kerala

‘കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം’; ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. അദ്ദേഹം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് സൂചന. ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി അഭിപ്രായ ഭിന്നതയെ തുടർന്നാണ് തീരുമാനമെന്ന് സൂചനയുണ്ട്. പല വിഷയങ്ങളിലും മന്ത്രി ഗണേഷ് കുമാർ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ബിജു പ്രഭാകറിന് ആദ്യം മുതൽ തന്നെ തന്നെയും മാറ്റണം എന്ന നിലപാടാണ് ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് […]

India Kerala

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി വനംമന്ത്രി എ.കെ ശശീന്ദ്രൻ

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകി.കേന്ദ്ര നിയമങ്ങൾ മൂലം കാട്ടുപന്നികളെ വെടിവെക്കാൻ ആകുന്നില്ലെന്നും വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്നും ജനവാസ മേഖലകളെയും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും പമ്പാവാലി സെറ്റില്‍മെന്റുകളെയും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യെപ്പെട്ടു. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് ഇന്നും ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. വയനാട് പുൽപ്പള്ളിയിലാണ് […]

World

നാളെ പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബലൂചിസ്താനിൽ സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു, 40ൽ അധികം പേർക്ക് പരുക്ക്

ബലൂചിസ്താനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. നാളെ പാകിസ്താനിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് സ്ഫോടനം ഉണ്ടായത്. ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ലക്ഷ്യമിട്ടാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. സംഭവത്തിൽ 40 ലധികം പേർക്കാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബലൂചിസ്ഥാനിലെ പിഷിനിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായ അസ്ഫന്ദ്യാര്‍ ഖാന്‍ കകാറിന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് പുറത്താണ് രണ്ട് സ്ഫോടനങ്ങളിൽ ഒന്ന് നടന്നത്. ഇതില്‍ 17 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും […]

India Kerala

‘ബിജെപി ഭരിക്കുന്ന ഇടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവും’; അർഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരമെന്ന് മുഖ്യമന്ത്രി

നാളെ ഡൽഹിയിൽ കേരളം സവിശേഷമായ സമരമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും പ്രക്ഷോഭത്തിൽ പങ്കെടുക്കും. അനിവാര്യമായ പ്രക്ഷോഭമാണെന്നും കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ട് പോക്കിനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മാത്രമല്ല പൊതുവിൽ സംസ്ഥാനങ്ങളുടെ, ഭരണഘടന ദത്തമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും തോൽപ്പിക്കാനല്ല സമരം, തോറ്റു പിന്മാറുന്നതിനുപകരം അർഹതപ്പെട്ടത് നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. രാജ്യം മുഴുവൻ പിന്തുണയുമായി കേരളത്തോടൊപ്പമുണ്ട്. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് കക്ഷിരാഷ്ട്രീയ […]