India Kerala

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെയാണ് നിരോധനം. ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17-ന് തുടങ്ങും. ഉത്സവത്തിന്റെ ക്രമീകരണങ്ങൾ ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ അവസാന ഘട്ടത്തിലാണ്. നഗരമെങ്ങും ഉത്സവത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി.മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി. വിവിധ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരത്ത് അലങ്കാരങ്ങളും വന്നുതുടങ്ങി.17-ന് രാവിലെ […]

India Kerala

‘ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് വീണ കമ്പനി തുടങ്ങിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്’: ഷോൺ ജോർജ്

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസിലെ പരാതിക്കാരനായ ഷോൺ ജോർജ്. തന്റെ ഫേസ്ബുക്കിലൂടെയാണ് ഷോൺ ജോർജ് വിമർശനം ഉന്നയിച്ചത്. മകൾ വീണ വിജയൻ തന്‍റെ ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ഷോൺ ഫേസ്ബുക്കിൽ കുറിച്ചത്. എക്സാലോജിക്കിന്‍റെ ബാലൻസ് ഷീറ്റ് ചൂണ്ടിക്കാട്ടിയാണ് ഷോണിന്‍റെ വാദം.വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും ,വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കമ്പനി തുടങ്ങാനുപയോഗിച്ച പണമായി ബാലൻസ് ഷീറ്റിൽ കാണിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇക്കാര്യം സഭാ സമിതി […]

Cricket Sports

രോഹിതും ഹാർദിക്കും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തോ?

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) പുതിയ സീസൺ ആരംഭിക്കാനിരിക്കെ, ക്യാപ്റ്റൻസി മാറ്റം മുംബൈ ഇന്ത്യൻസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. മെൻ ഇൻ ബ്ലൂസിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനും മുൻ എംഐ താരവുമായ ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിൻ്റെ ചുമതല ഏൽപ്പിച്ചത് വലിയ ആരാധക രോഷത്തിന് കാരണമായി. തലമുറമാറ്റ പ്രഖ്യാപനത്തിന് പിന്നാലെ, മുംബൈ ഇന്ത്യൻസിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂട്ടത്തോടെ അൺഫോളോ ചെയ്തുകൊണ്ടാണ് ആരാധകർ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചത്. രോഹിത് […]

India Kerala

‘ബിജു പ്രഭാകർ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല’: കെ ബി ഗണേഷ് കുമാർ

KSRTC സിഎംഡി ബിജു പ്രഭാകറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ല. വിവരം തന്നെ അറിയിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് സിഎംഡി പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് വിദേശത്തുനിന്നും മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല. ഗതാഗത മന്ത്രിയായി കെ ബി […]

Entertainment Mollywood

‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം’ വിവാഹവാർഷിക ആശംസയുമായി സുരേഷ് ​ഗോപി

ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്. 1990ൽ ആയിരുന്നു സുരേഷ് ​ഗോപിയുടെയും രാധികയുടെ വിവാഹം. ഭാ​ഗ്യ, പരേതയായ […]

India National

‘ഭിക്ഷയാചിക്കാൻ വന്നതല്ല, അവകാശമാണ് ചോദിക്കുന്നത്’; കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്‌രിവാൾ

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരള സർക്കാർ ജന്തർ മന്തറിൽ നടത്തുന്ന സമരവേദയിലാണ് അദ്ദേഹത്തിന്റെ വിമർശനം. ഭിക്ഷയാചിക്കാൻ വന്നതല്ലെന്നും അവകാശമാണ് ചോദിക്കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു. പഞ്ചാബ് സർക്കാരിന്റെ ഫണ്ടും കേന്ദ്രം തടഞ്ഞുവച്ചു. ധനവിനിയോഗം സംസ്ഥാനത്തിന്റെ അധികാരമാണെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര സർക്കാരിന്റേത് ധിക്കാരമാണെന്നും വിമർശിച്ചു. കേരള സർക്കാർ ജന്തർ മന്തറിൽ നടത്തുന്ന സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് […]

India National

‘മോദി ഒബിസിയിൽ ജനിച്ച ആളല്ല, നിങ്ങളെ കബളിപ്പിക്കുകയാണ്’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ഒബിസി വിഭാഗത്തിൽ ജനിച്ച ആളല്ല. ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അവാസ്തവം പറഞ്ഞ് മോദി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ. ഒഡീഷയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘താൻ ഒബിസി ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ‘തെലി’ ജാതിയിൽപ്പെട്ട ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 2000-ൽ, ഗുജറാത്തിലെ ബിജെപി സർക്കാർ ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് […]

India Kerala

‘വീടുകളിൽ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു’; കൊട്ടാരക്കരയിൽ വീട്ടുകാർ ഇറങ്ങിയോടി

കൊല്ലം കൊട്ടാരക്കര അമ്പലപ്പുറത്ത് വീടുകളിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു. ഭിത്തികളിൽ വിള്ളൽ വീണു. കാരണമെന്തെന്ന് അറിയാതെ ആശങ്കയിലാണ് പ്രദേശവാസികൾ. ഭൂമി ശാസ്ത്ര വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി പതിനൊന്ന് മണിക്ക് ശേഷം രാജീവിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ടൈലുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീടിന്റെ ഭിത്തികൾ വിണ്ടുകീറിയതായും വീട്ടുടമ പറയുന്നു. വീടുമുഴുവൻ കുലുക്കം അനുഭവപ്പെട്ടതിനാൽ വീട്ടുകാർ ഇറങ്ങിയോടി. നാട്ടുകാർ ഓടിക്കൂടി. സമീപത്തെ വീടുകളിലും നേരിയ തോതിൽ വിള്ളലുകൾ രൂപപ്പെട്ടത്. ആദ്യമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായതെന്നും വീട്ടുകാർ പറയുന്നു. […]

India Kerala

‘കേന്ദ്രസർക്കാർ ബ്രാൻഡിംഗ് നിർബന്ധമാക്കുന്നു’; ഒരു ഉത്തരവാദിത്തമുള്ള സർക്കാരിനും ബ്രാൻഡിംഗ് നടത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരായ കേരള സർക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു. കേരളം ഹൗസിൽ നിന്നും ആരംഭിച്ച മാർച്ച് ഉടൻ ജന്തർ മന്തറിൽ എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാർഡുമായാണ് മാർച്ചിൽ അണിനിരന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ആദ്യഭാഗം ഇംഗ്ലീഷിലായിരുന്നു. ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്ര ദിനമായി രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണന ലഭിക്കണം. സമരം രാജ്യത്തിന്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന്. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വീതം പ്രതിവർഷം കുറഞ്ഞുവരുന്നു. ഇടക്കല ബജറ്റിൽ സംസ്ഥാനങ്ങളെ വീണ്ടും ഞെരിച്ചു. കേന്ദ്രസർക്കാർ […]

India National

‘ഹിന്ദു സമൂഹം ചോദിക്കുന്നത് മൂന്ന് സ്ഥലങ്ങൾ; അയോധ്യയ്ക്കു പിന്നാലെ കാശി–മഥുര വിഷയം സജീവമാക്കി യോഗി

അയോധ്യക്ക് പിന്നാലെ കാശിയും മഥുരയുമാണ് ബി ജെ പിയുടെ മുൻഗണനാ പട്ടികയിലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അയോധ്യ, കാശി, മഥുര എന്നിവയാണതെന്നും യുപി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. ‘അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോൾ ഈ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. ബിജെപിയുടേത് വെറും വാഗ്ദാനം മാത്രമല്ല. അത് നടപ്പിലാക്കുകയും ചെയ്തു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം […]