India National

പഞ്ചാബിൽ ചർച്ചയാകുക കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും

രാജ്യം തെരഞ്ഞടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ കാർഷിക ഇന്ത്യയുടെ ഹൃദയ ഭൂമിയായ പഞ്ചാബിൽ ചർച്ചയാകുക കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും. സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളില്‍ മത്സരത്തിന് കളമൊരുങ്ങുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യം വെക്കുന്നതും കർഷക-യുവ വോട്ടുകളാണ്. രാജ്യത്തിന്റെ ധാന്യപ്പുരയായിരുന്നു പഞ്ചാബ്. എന്നാൽ ഇന്ന് അത് പഴങ്കഥയായി മാറിയിരിക്കുന്നു. വിലത്തകര്‍ച്ചയും വിളക്കുറവും കര്‍ഷകരെ കണ്ണീര്‍ കുടിപ്പിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. അതിന് പിന്നാലെ നോട്ടുനിരോധനവും ജി.എസ്.ടിയും കര്‍ഷകരുടെ നടുവൊടിച്ചു. ഗോതമ്പ് പാടങ്ങളിലെ കൊയ്ത്തുപാട്ടുകളുടെ ആഹ്ലാദാരാവം കര്‍ഷകന്റെ കണ്ണീരിന് വഴിമാറി. 16,606 കര്‍ഷകരാണ് […]

Entertainment

പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്ന് നിര്‍മാതാവ്

പേരന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ ഇതുവരെ ഒരു രൂപപോലും പ്രതിഫലം മമ്മുട്ടി വാങ്ങിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍ പറഞ്ഞത്. നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍ അത്ഭുതത്തോടെ കേട്ട അവതാരക മമ്മൂട്ടിയോട് കാശ് വാങ്ങാത്തിന് പിന്നിലുള്ള വിശ്വാസം എന്താണ് സാര്‍ ചോദിച്ചു. അതിന് മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ; എല്ലാ പടവും കാശിന് […]

Football Sports

കെെവിടാനാകില്ല; സലക്കായി സ്വന്തം നിലക്ക് തെരച്ചില്‍ ആരംഭിച്ച് ബന്ധുക്കള്‍

വിമാന യാത്രക്കിടെ ദുരൂഹമായി കാണാതായ ഫുട്ബോൾ താരം എമിലിയാനോ സലയ്ക്ക് വേണ്ടി സ്വന്തം നിലക്ക് തെരച്ചിൽ ആരംഭിച്ച് ബന്ധുക്കൾ. കാണാതായി ഒരാഴ്ച്ച പിന്നിട്ടിട്ടും താരത്തെ കണ്ടെത്താൻ സാധിക്കാതിരിക്കുകയും, പൊലീസ് തെരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് സുഹൃത്തുക്കളുടെയും എൻ.ജി.ഓകളുടെയും സഹായത്തോടെ തെരച്ചിൽ തുടരാൻ അടുപ്പക്കാർ തീരുമാനിച്ചിരിക്കുന്നത്. തെരച്ചിലിനായി നടത്തിയ ഫണ്ട് റെെസിംഗ് പരിപാടിക്ക് വലിയ പിന്തുണയാണ് ഓണ്‍ലെെന്‍ കൂട്ടായ്മകളില്‍ നിന്നും ലഭിച്ചത്. രണ്ട് ബോട്ടുകളുൾപ്പടെയുള്ള സംഘമാണ് സലക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത്. ഫ്രഞ്ച് ക്ലബായ നാന്റസിലെ കളിക്കാരനായിരുന്ന എമിലിയാനോ […]

India Kerala

ഒറ്റപ്പാലം; കെ.ആര്‍ നാരായണനൊപ്പം നിന്ന മണ്ഡലം

ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണന്‍ ലോക്സഭയില്‍ ഒറ്റപ്പാലം മണ്ഡലത്തിന്‍റെ പ്രതിനിധിയായിരുന്നു. നയതന്ത്ര പ്രതിനിധിയായിരുന്ന കെ.ആര്‍ നാരായണന്‍ സി.പി.എമ്മിന്‍റെ കയ്യില്‍ നിന്ന് ഒറ്റപ്പാലം മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. മൂന്നു തവണയാണ് ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്ന് കെ.ആര്‍ നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെന്ന നിലയില്‍ തിളങ്ങിയ ശേഷം മടങ്ങിയെത്തിയ കെ.ആര്‍ നാരായണനെ ഇന്ദിരാഗാന്ധിയാണ് രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്. 1984ല്‍ ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പിന്തുണയോടെ ഒറ്റപ്പാലം സംവരണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കെ.ആര്‍ നാരായണന്‍ […]

India Kerala

മാവേലിക്കരയില്‍ മത്സരം കടുപ്പമാകും

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ കൂടുതല്‍ തവണയും കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ച മണ്ഡലമാണ് മാവേലിക്കര. എന്നാല്‍ അട്ടിമറി ജയത്തിലൂടെ ഇടതിനൊപ്പം നിന്ന ചരിത്രവും മാവേലിക്കരക്കുണ്ട്. 3 ജില്ലകളിലായി ചിതറിക്കിടക്കുന്ന മണ്ഡലത്തില്‍ സാമുദായിക വോട്ടുകളും നിര്‍ണായകമാണ്. 1951ലും 57ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ തിരുവല്ല, അടൂര്‍ മണ്ഡലങ്ങളിലായിരുന്നു ഇന്നത്തെ മാവേലിക്കര. ഇതില്‍ മാവേലിക്കരയുടെ ഭൂരിഭാഗം പ്രദേശങ്ങളും തിരുവല്ല ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 1962ല്‍ തിരുവല്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും അടര്‍ത്തിയെടുത്താണ് മാവേലിക്കരയെന്ന ലോക്സഭാ മണ്ഡലത്തിന്റെ രൂപീകരണം. 62 മുതല്‍ 2014 വരെ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ […]

India Kerala

സ്വന്തം വരുമാനത്തില്‍ നിന്നും ശമ്പളം നല്‍കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

കാൽ നൂറ്റാണ്ടിന് ശേഷം കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകുന്നു. ജനുവരി മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ നിന്നും നൽകുക. 90 കോടി രൂപയാണ് ഇതിനായി വേണ്ടത്. ശബരിമല സർവീസിൽ നിന്ന് ലഭിച്ച അധിക വരുമാനമാണ് കെ.എസ്.ആർ.ടി.സിയെ ഈ നേട്ടത്തിലെത്തിച്ചത്. ഇപ്പോഴത്തെ നേട്ടം അഭിനന്ദനാര്‍ഹമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കാൽ നൂറ്റാണ്ടിന് ശേഷം കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകുന്നു. ജനുവരി മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ നിന്നും നൽകുക. 90 […]

India Kerala

അമൃതാനന്ദമയി ആര്‍.എസ്.എസ് വക്കാലത്ത് പിടിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്ന് എ.കെ ബാലന്‍

ശബരിമല കര്‍മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ അമൃതാനന്ദമയിക്ക് മുന്നറിയിപ്പുമായി മന്ത്രി എ.കെ ബാലന്‍. അമൃതാനന്ദമയി ആര്‍.എസ്.എസ് വക്കാലത്ത് പിടിച്ചാല്‍ സി.പി.എം രാഷ്ട്രീയമായി നേരിടുമെന്നാണ് ബാലന്‍റെ മുന്നറിയിപ്പ്. ബി.ജെ.പി വക്താവായാല്‍ ഉണ്ടാകുന്ന അപകടം മാതാ അമൃതാനന്ദമയി മനസ്സിലാക്കണം. ബി.ജെ.പി ഭക്തന്മാര്‍ മാത്രം പോകേണ്ട ഇടമല്ല മാതാ അമൃതാനന്ദമയി മഠം. ഇക്കാര്യം ദൈവ ചൈതന്യമുള്ളവര്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും എ.കെ ബാലന്‍ മീഡിയവണ്‍ വ്യൂപോയിന്‍റില്‍ പറഞ്ഞു.

India Kerala

‘പിണറായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും’ ചെന്നിത്തല

പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എം.പി പത്താം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച പൊതുസമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെയാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. രാജേന്ദ്ര മൈതാനത്തിന് സമീപമുളള ഗാന്ധി സ്ക്വയറില്‍ നിന്ന് ആരംഭിച്ച റാലിയോടെയാണ് സി.എം.പി പത്താം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.എം.പിക്ക് വ്യക്തമായ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ സി.പി.എമ്മിന് ദിശാബോധം നഷ്ടപ്പെട്ടു. ഇടതുമുന്നണിയിലെ സാധാരണ പ്രവര്‍ത്തകര്‍ സി.എം.പിയിലേക്ക് വരുമെന്നും പിണറായി […]

Association Europe India Kerala Pravasi Switzerland

ഐ .എൻ.ഓ .സി സ്വിസ്സ് കേരളാ ചാപ്റ്റർ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Report By.Jubin Joseph കാശ്മീർ മുതൽ കന്യാകുമാരി വരെ വർഗ്ഗ വർണ വൈവിധ്യങ്ങളുടെ വിളനിലമായ് പരന്നു കിടക്കുന്ന ഇന്ത്യ എന്ന മഹാത്ഭുതം . പടയോട്ടങ്ങളുടെ പാതകൾക്കപ്പുറം പൊരുതി നേടിയ സ്വാതന്ത്ര്യത്തിൽനിന്നും മാനുഷികതയുടെ ദൃഢതയിൽ ചാലിച്ചെഴുതിയ മൗലികാവകാശത്തിൻറ്റെ ഭരണഘടന നിലവിൽവന്ന ജനുവരി ഇരുപത്താറിൻറ്റെ സുകൃതം പേറുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനം ഐ .എൻ.ഓ.സി സ്വിസ് കേരളാ ചാപ്റ്ററിൻറ്റെ ആഭിമുഖ്യത്തിൽ എഗ്ഗ് ട്രെഫ്‌ പുങ്ക്ടിൽ വച്ച് അതിൻറ്റെ എല്ലാ പ്രൗഢിയോടും കൂടെ ആചരിക്കപ്പെട്ടു . ഐ .എൻ .ഓ .സി […]

Association Europe Pravasi Switzerland

ജീവകാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായി വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് വനിതാ ഫോറം .

ജീവിത യാത്രയിൽ മാനസിക വിഭ്രാന്തി സംഭവിച്ചു ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട അറുപത്തിയഞ്ചിലധികം സ്‌ത്രീകളുടെ പൂർണ്ണ സംരക്ഷണം ഏറ്റെടുത്തു നടത്തുന്ന കോട്ടയം ജില്ലയിലെ കുറുപ്പന്തറ ,മാൻവെട്ടം എന്ന സ്ഥലത്തു രാമപുരം ദൈവദാസൻ കുഞ്ഞച്ചന്റെ നാമധേയത്തിൽ സ്ഥാപിതമായ ആശാഭവനത്തിന് സാമ്പത്തികസഹായം നൽകികൊണ്ട് ശ്രീമതി മോളി പറമ്പെട്ടിന്റെ നേതൃത്വത്തിൽ വേൾഡ് മലയാളീ കൗൺസിൽ വനിതാ ഫോറം തങ്ങളുടെ സാമൂഹിക പ്രതിബന്ധത പ്രകടമാക്കിയിരിക്കുന്നതു . സ്വിറ്റസ്ർലണ്ടിലെ വിൽ എന്ന സ്ഥലത്തെ കാത്തോലിക് ചർച്ചിൽ സ്വിസ്സിലെ നാഷണൽ ഡേയിൽ വേൾഡ് മലയാളീ വനിതാ ഫോറം […]