World

ഭൂമിയെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ബെല്‍ജിയത്തില്‍ പടുകൂറ്റന്‍ റാലി

ബെല്‍ജിയത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പടുകൂറ്റന്‍ റാലി. ആയിരക്കണക്കിന് ആളുകളാണ് ഭൂമിയെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്തുള്ള റാലിയില്‍ പങ്കെടുത്തത്. കാലാവസ്ഥാ വ്യതിയാനം തടയാന്‍ രാഷ്ട്രീയക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലാണ് റാലി നടന്നത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലെത്തിയ റാലിയില്‍ പാര്‍ലമെന്റ് അംഗങ്ങളോട് പരിസ്ഥിതി സംരക്ഷിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിലും സമാന ആവശ്യം ഉന്നയിച്ച് ബ്രസല്‍സില്‍ റാലി നടന്നിരുന്നു. 2015ലെ പാരിസ് ഉടമ്പടിയിലെ ലക്ഷ്യങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു […]

India National

‘കണ്ടാല്‍ ഭയക്കുമെന്ന് പറഞ്ഞു; പക്ഷേ, ഏറ്റവും മനോഹരിയാണ് അവള്‍’

മനസിന്റെ സൌന്ദര്യത്തിലാണ് കാര്യമെന്ന് പറയാറുണ്ടെങ്കിലും വിവാഹക്കമ്പോളത്തില്‍ എത്തുമ്പോള്‍ പലരുടെയും മട്ടും ഭാവവും മാറും. കാലങ്ങളായി പറഞ്ഞുവെച്ച സൌന്ദര്യബോധങ്ങള്‍ക്കാവും അവിടെ മുന്‍തൂക്കം. പോരാത്തതിന് സൌന്ദര്യത്തിനൊപ്പം സ്വര്‍ണവും പണവും കൂടി കണക്കു പറഞ്ഞ് വാങ്ങും. പക്ഷേ ചിലരെങ്കിനും ഇതിനെല്ലാം അപവാദമായി കടന്നുവരും. അത്തരമൊരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥ പറയുകയാണ് ആസിഡ് അറ്റാക്ക് സര്‍വൈവറായ ലളിതയും അവരുടെ ഭര്‍ത്താവും. ഹ്യൂമൻസ് ഓഫോ ബോംബെ എന്ന ഫേസ്ബുക്ക് പേജിലെ ലളിതയുടെ ഭര്‍ത്താവിന്റെ ഈ കുറിപ്പില്‍ അത്രമേല്‍ പ്രണയം നിറഞ്ഞുനില്‍ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: […]

India Kerala

എംപാനൽ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ടതില്‍ പ്രതിഷേധം: പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടര്‍മാരെ പിരിച്ച് വിട്ട നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. യഥാർത്ഥ വിവരങ്ങൾ കോടതിയെ അറിയിക്കാതെ സർക്കാർ കള്ളക്കളി കളിച്ചുവെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയത്തില്‍ ആരോപിച്ചു. ഇല്ലാത്ത ഒഴിവുകൾ ഉണ്ടെന്ന് കാണിച്ച് പി.എസ്.സിയെ തെറ്റിദ്ധരിപ്പിച്ചത് യു.ഡി.എഫ് സർക്കാർ ആണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ മറുപടി പറഞ്ഞു. നിലവിലുള്ള തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തി മനുഷ്യത്യരഹിതമായ സമീപനം സ്വീകരിച്ചാണ് എംപാനൽ ജീവനക്കാരെ കെ.എസ്.ആർ.ടി.സി പിരിച്ച് വിട്ടതെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ആരോപിച്ചു. താത്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന് […]

India Kerala

സാമ്പത്തിക സംവരണത്തിനെതിരെ ഹരജി;പിന്നില്‍ ബി.ജെ.പിയെന്ന് ജസ്റ്റിസ് വി ഈശ്വരയ്യ

സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സംഘടനയ്ക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ആന്ധ്ര മുന്‍ ചീഫ് ജസ്റ്റിസ് വി. ഈശ്വരയ്യ. സംവരണം അട്ടിമറിക്കലാണ് സംഘടനയുടെ ലക്ഷ്യം. മുന്നാക്കകാരിലെ പിന്നാക്കകാരന് സംവരണം ഏര്‍പ്പെടുത്തിയത് ബി.ജെ.പിയുടെ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടിയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഈശ്വരയ്യ മീഡിയ വണിനോട് പറഞ്ഞു. സുപ്രീം കോടതിയില്‍ സാമ്പത്തിക സംവരണത്തിനെതിരെ ഹരജി നല്‍കിയിട്ടുള്ള ജസ്റ്റിസ് ഫോര്‍ ഈക്വാലിറ്റിയെന്ന സംഘടനയുടെ ഉദ്ദേശ ശുദ്ധി ശരിയല്ലെന്നാണ് റിട്ട. ജസ്റ്റിസ് വി. ഈശ്വരയ്യയുടെ […]

India National

രാജ്യത്തിനും യു.പിക്കും പ്രിയങ്കയെ ആവശ്യമുണ്ട്’ പ്രശംസയുമായി ബി.ജെ.പി എം.പി

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് ബി.ജെ.പി എം.പി. രാജ്യത്തിനും ഉത്തർപ്രദേശിനും വളരെ ആവശ്യമുള്ള വ്യക്തിയെന്നാണ് ബി.ജെ.പി എം.പി അശ്വിനി കുമാര്‍ ചോപ്ര പ്രിയങ്ക ഗാന്ധിയെ വിശേഷിപ്പിക്കുന്നത്. കര്‍ണാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ അശ്വിനി കുമാര്‍ ചോപ്ര, പഞ്ചാബ് കേസരി എന്ന പത്രത്തിലെഴുതിയ എഡിറ്റോറിയലിലാണ് പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘പ്രിയങ്കയുടെ സൌരഭ്യം’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗ്യം നിര്‍ണയിക്കുന്നതില്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വലിയ സ്വാധീനം ചെലുത്തുമെന്നാണ് എഡിറ്റോറിയല്‍ പറയുന്നത്. […]

India Kerala

യാക്കോബായ സഭയില്‍ ലക്ഷങ്ങളുടെ തിരിമറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

യാക്കോബായ സുറിയാനി സഭയില്‍ ലക്ഷങ്ങളുടെ തിരിമറി നടക്കുന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 11 വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. വരവിനും ചിലവിനും മതിയായ രേഖകളില്ല. സഭാധ്യക്ഷന് വേണ്ടി അടുത്തിടെ ആഡംബര വാഹനം വാങ്ങിയതിന് പോലും രേഖയില്ല. മീഡിയവണ്‍ എക്സ്‍ക്ലൂസിവ്. സഭയില്‍ പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്തതിനെ തുടര്‍ന്നാണ് വര്‍ഷങ്ങളായി സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന സമിതി ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്. വരവുകളെക്കുറിച്ച് കൃത്യമായി ഒരു വിവരവുമില്ലാത്ത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചിലവഴിച്ച ലക്ഷക്കണക്കിന് രൂപക്കും രേഖകളില്ല. പണം […]

India Kerala

കുമരകത്ത് തണ്ണീര്‍ത്തട നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മാണം

ടൂറിസത്തിന്റെ മറവില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് കുമരകത്ത് അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം. ബി.ടി.ആറില്‍ നിലമെന്ന് രേഖപ്പെടുത്തിയ സ്ഥലം സ്വകാര്യ വ്യക്തി നികത്തി റിസോര്‍ട്ട് നിര്‍മ്മാണം നടത്തുകയാണ്. അനധികൃതമായി പഞ്ചായത്ത് നല്‍കിയ കെട്ടിട പെര്‍മിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ജില്ലാ ഭരണകൂടം ഒരു നടപടിയും എടുത്തിട്ടില്ല. മീഡിയവണ്‍ എക്സ്‍ക്ലൂസീവ്. നാല് വര്‍ഷം മുന്‍പാണ് കുമരകം ആറ്റാമംഗലം പള്ളിക്ക് എതിര്‍വശത്തായി കണ്ണാത്താറിന്റെ തീരത്തെ 50 സെന്റ് വരുന്ന […]

India Kerala

ചൈത്രയെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് മുല്ലപ്പള്ളി

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്‍ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചൈത്രയുടെ നടപടി തെറ്റല്ല. സർക്കാർ അവരെ തളർത്താൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. ചൈത്രക്കെതിരായ നടപടി സേനയുടെ ആത്മവീര്യം തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമപരമായാണ് ചൈത്ര റെയ്ഡ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ചൈത്ര തെരേസ ജോണിന്‍റെ നടപടി മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. റെയ്ഡിന്‍റെ […]

Technology

മെസഞ്ചര്‍, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയെ ബന്ധിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്

മെസേജിങ് ആപ്ലിക്കേഷനുകളായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനുള്ള നീക്കവുമായി ഫേസ്ബുക്ക്. അതേസമയം ഇവ ഒന്നിപ്പിച്ചാലും ഘടനയില്‍ മാറ്റം വരില്ല. ഇപ്പോ, എങ്ങനെയാണോ അതുപോലെ തന്നെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും. എന്നാല്‍ ഒന്നില്‍നിന്നുകൊണ്ട് തന്നെ മറ്റു ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ പുതിയ നീക്കത്തിലൂടെ കഴിയും. അതേസമയം പദ്ധതിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സങ്കീര്‍ണമായ പ്രക്രിയ ആയതിനാല്‍ തന്നെ നടപ്പില്‍ വരുത്താന്‍ സമയമെടുക്കും. ഈ വര്‍ഷം അവസാനത്തിലോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ പദ്ധതി വന്നേക്കും. ന്യൂയോര്‍ക്ക് […]

Health

എന്താണ് ബൈപോളാര്‍ തകരാര്‍? ചികില്‍സാ പരിഹാരമെങ്ങനെ!

ഏതൊരു വ്യക്തിയും പല മാനസികാവസ്ഥകളിലൂടെയാകും ജീവിതത്തില്‍ കടന്നു പോകാറ്. നമ്മുടെയെല്ലാം മനസ്സ് പല തരത്തിലുമുള്ള വൈകാരിക കാരണങ്ങളാലും ആടിയും ഉലഞ്ഞുമായിരിക്കും സഞ്ചരിക്കുക. പക്ഷെ അതൊന്നും തന്നെ നമ്മുടെ ദൈനംദിന ജീവിത പ്രവര്‍ത്തികളെ ബാധിക്കാറില്ല. ഇതിനെ ബൈപോളാര്‍ തകരാര്‍ എന്നും പറയില്ല. ബൈപോളാര്‍ തകരാറിന്‍റേയും വിഷാദരോഗത്തിന്‍റേയും ചില ലക്ഷണങ്ങള്‍ ഒരു പോലെയാണെങ്കിലും വിഷാദരോഗം (ഡിപ്രഷന്‍) ബൈപോളാര്‍ ഡിസോര്‍ഡര്‍ അല്ല. ബൈപോളാര്‍ തകരാറുള്ളവരില്‍ മാനസികാവസ്ഥയില്‍ അത്യധികമായ ചാഞ്ചാട്ടം പോലെ തന്നെ മാനിയയുടേയും വിഷാദത്തിന്‍റേയും ഘട്ടങ്ങളും ഉണ്ടാകും എന്നതാണ് ഇതിലെ പ്രധാന […]