സിറിയയില്‍ ഇരട്ട സ്ഫോടനങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സിറിയയിലെ വടക്ക് കിഴക്ക് മേഖലയിലെ ഇദ്‍ലിബിലാണ് സ്ഫോടനം നടന്നത്. തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു ആദ്യ അപകടം. ഇതിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ സ്ഫോടനം. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിയത്. മരിച്ചവരില്‍ 4 പേര്‍ ഹയാത്ത് തഹ്‍രീര്‍ അല്ഷാം പ്രവര്‍ത്തകരാണ്. മറ്റുള്ളവര്‍ സാധാരണക്കാരും. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. അന്‍പതിലേറെ […]
Author: Tomy Thondamkuzhy
വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു
വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. ബംഗളൂരുവിലാണ് അപകടം നടന്നത്. നാളെ തുടങ്ങുന്ന എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനുള്ള പരിശീലനത്തിനിടെയാണ് അപകടം.
തെരഞ്ഞെടുപ്പ് കാലമാണെന്നറിയാം; തൊട്ടാല്‍ തിരിച്ചടിക്കും: പാകിസ്താന്‍
പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്ക് നിഷേധിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. തെളിവ് കൈമാറിയാൽ നടപടി ഉണ്ടാകും. ഉറപ്പു നൽകുന്നു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും. പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണ്. പുല്‍വാമ ആക്രമണത്തില്‍ പാക് പങ്കിന് ഇന്ത്യ ഇതുവരെ തെളിവ് നൽകിയിട്ടില്ല. ഇന്ത്യയിൽ ഇത് തെരഞ്ഞെടുപ്പ് കാലമാണ് എന്നറിയാം. ഭീകരവാദത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ്. കശ്മീരികൾ ഇങ്ങനെ ചിന്തിക്കുന്നതെന്തുകൊണ്ട് എന്ന് ഇന്ത്യയും പുനർവിചിന്തനം നടത്തണം. പാകിസ്താനെ പാഠം […]
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍
കാസർകോട് പെരിയ ഇരട്ട കൊലപാതകം ആസൂത്രണം ചെയ്തത് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമെന്ന് പൊലീസ്. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. .കൊലപാതകത്തിന് വഴികാട്ടിയായ മൂന്ന് പേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.ഇവരെ വിശദമായ ചോദ്യം ചെയ്തതിലൂടെ നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കണ്ണൂരില്‍ നിന്ന് എത്തിയവരാണ് കൊലപാതകം നടത്തിയത്.അക്രമികൾ […]
പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി റദ്ദാക്കി
എറണാകുളം ഇടപ്പളളി സ്വദേശി പ്രീത ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. 43 ലക്ഷം രൂപ ബാങ്കിന് നല്‍കിയാല്‍ പുരയിടം തിരികെ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. സര്‍ഫാസി വിരുദ്ധ സമരത്തിന് പിന്തുണ നല്‍കിയ വര്‍ക്ക് പ്രീത ഷാജി നന്ദി അറിയിച്ചു . ലേല നടപടി നിയമപരമായി നിലനിൽക്കില്ലെന്ന‌് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭർത്താവ‌് എം.വി ഷാജി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി. ലേലത്തിലൂടെ സ്ഥലം വാങ്ങിയ രതീഷിന്റെ ഹരജി കോടതി തളളി. 43 ലക്ഷത്തി […]
ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയല്ലാതെ പിന്നെന്ത്
തങ്ങളെക്കാള്‍ പത്തിലേറെ പോയിന്റിന്റെ വ്യത്യാസമുള്ള എഫ്.സി ഗോവക്കെതിരെ കേരളം തോറ്റില്ലങ്കിലെ (അതും ഇപ്പോഴത്തെ മോശം ഫോമില്‍) അത്ഭുതമുണ്ടായിരുന്നുള്ളൂ. അത് തന്നെ സംഭവിച്ചു. എതിരില്ലാത്ത സുന്ദരമായ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലെ ‘പതിവ്’ ആവര്‍ത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ്, 20 മിനുറ്റ് വരെ ഗോള്‍ വരാതെ നോക്കിയെന്ന് മാത്രം. പക്ഷേ അത് ബ്ലാസ്‌റ്റേഴ്‌സിന്റെ മിടുക്ക് കൊണ്ടായിരുന്നില്ല. ഭാഗ്യമെന്നെ പറയാനാവൂ. എന്നാല്‍ 22ാം മിനുറ്റില്‍ സൂപ്പര്‍താരമായ ഫെറാന്‍ കൊറോമിനസ് ബ്ലാസ്റ്റേഴ്‌സ് വലകുലുക്കി. […]
ശ്രീദേവിയുടെ സാരി ലേലം ചെയ്യും; ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
നടി ശ്രീദേവി മരിച്ചിട്ട് ഈ ഫെബ്രുവരി 24ന് ഒരു വര്‍ഷം തികയുകയാണ്. ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍. ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം. സാരിയുടെ വലിയൊരു ശേഖരം തന്നെയുണ്ട് ശ്രീദേവിക്ക്. അക്കൂട്ടത്തില്‍ ശ്രീദേവിക്ക് ഏറെ പ്രിയങ്കരമായ കോട്ട സാരികളിലൊന്നാണ് ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ലേലം ചെയ്യാനൊരുങ്ങുന്നത്. ലേലം തുടങ്ങുന്നത് 40000 രൂപയില്‍ നിന്നാണ്. 45000 രൂപ വരെ ലേലത്തുക എത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക സ്ത്രീകളുടെയും […]
ശിവസേന – ബി.ജെ.പി സഖ്യ ധാരണയായി
മഹാരാഷ്ട്രയില്‍ ശിവസേന – ബി.ജെ.പി സഖ്യ ധാരണയായി. ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളില്‍ വീതം മത്സരിക്കാനും ധാരണയായി. ശിവസേനയും ബി.ജെ.പിയും ഒരേ പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികളെന്ന് അമിത് ഷാ. കഴിഞ്ഞ മൂന്ന് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും ഉദ്ധവ് താക്കറെ അടക്കമുള്ള ശിവസേന നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ ലോകസഭ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം മത്സരിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, […]
ദ്വിദിന സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിലെത്തും
ദ്വിദിന സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയിലെത്തും. മഹാരാഷ്ട്ര രത്നഗിരിയിലെ എണ്ണ ശുദ്ധീകരണ ശാലയിലെ നിക്ഷേപമടക്കം നിരവധി വിഷയങ്ങള്‍ കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. നിക്ഷേപം പ്രതിരോധം, സുരക്ഷ, വ്യാപാരം എന്നിവയടക്കമുള്ള മേഖലകളില്‍ ധാരണാപത്രങ്ങളും ഒപ്പു വച്ചേക്കും. കഴിഞ്ഞ ദിവസം പാകിസ്താന്‍ സന്ദര്‍ശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അവിടെ നിന്ന് സൗദിയിലേക്ക് മടങ്ങിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണ് പാകിസ്താനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് […]
വിവാദമായ കശ്മീര്‍ പ്രസ്താവന തിരുത്തി കമല്‍ഹാസന്‍
ജമ്മു കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടന്‍ കമല്‍ ഹാസന്‍. ജനഹിത പരിശോധന അനിവാര്യമല്ലെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കമല്‍ പറഞ്ഞു. ദശാബ്ദങ്ങൾക്കു മുമ്പ് താന്‍ എഡിറ്റു ചെയ്ത ഒരു മാസികയുടെ പശ്ചാത്തലത്തിലാണ് ജനഹിത പരിശോധനയെക്കുറിച്ച് പറഞ്ഞതെന്നും, എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു കമല്‍ഹാസന്റെ വിവാദ പരാമര്‍ശം. കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്നും, അതിന് ഇന്ത്യ എന്തിനാണ് ഭയപ്പെടുന്നതെന്നുമായിരുന്നു കമല്‍ ചോദിച്ചത്. പാക് […]












