പച്ചക്കറിയിലും പഴങ്ങളിലും വിഷമാണെന്ന് പറഞ്ഞു നാം ഇക്കാലത്തു അവയുടെ ഉപയോഗം കുറയ്ക്കുന്നു. അങ്ങനെ ചെയ്യുന്നത് ശരിയാണോ?പച്ചക്കറികളും പഴങ്ങളും നാം ധാരാളമായി കഴിക്കേണ്ടതുണ്ട്. ഒരു ദിവസം അര കിലോയെങ്കിലും പച്ചക്കറികളും പഴങ്ങളും നാം കഴിക്കേണ്ടതുണ്ട്. അവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റി ഓക്സിസഡന്റുകളും മറ്റും നമ്മുടെ ശരീരത്തിന് വളരെയധികം ആവശ്യമാണ്. ഇന്ന് വിപണിയിലുള്ള പച്ചക്കറികളും പഴങ്ങളിലും കീടനാശിനികൾ തളിക്കുന്നുണ്ടെന്ന് നാം എല്ലാവർക്കുമറിയാം. എന്നിരുന്നാലും നമ്മുടെ ശരീരത്തിന് ഫലപ്രദമായി അവയെ പുറന്തള്ളുവാൻ സാധിക്കും. പച്ചക്കറികൾക്കും പഴങ്ങൾക്കും ഇന്നത്തെ കാലത്ത് വളരെയധികം ജീവിത […]
Author: Tomy Thondamkuzhy
ഇന്ത്യയുടെ വ്യോമാക്രമണങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ
പാക് ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് വിവിധ ലോകരാജ്യങ്ങള്‍ പിന്തുണ അറിയിച്ചു. ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു ചൈനയുടെ പ്രതികരണം. പാകിസ്താനിലെ ജയ്ഷെ ഇ മുഹമ്മദ് ഭീകരതാവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതില്‍ പ്രതികരണവുമായി ലോക രാജ്യങ്ങളും രംഗത്തെത്തി. നയതന്ത്രത ചര്‍ച്ചകളിയൂടെ ഇരു രാജ്യങ്ങളും സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജുമായും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖൂറൈശിയേയും ബ്രീട്ടീഷ് […]
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്കാര പ്രഖ്യാപനം നടത്തുക. മോഹന്‍ലാല്‍, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവരാണ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ മുന്നില്‍. അനു സിതാരയും ഐശ്വര്യ ലക്ഷ്മിയുമാണ് മികച്ച നടിക്കായുള്ള പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്. ഞാന്‍ പ്രകാശന്‍,വരത്തന്‍.കാര്‍ബണ്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍,ഞാന്‍ മേരിക്കുട്ടി,ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യ,ജോസഫ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ജോജു ജോര്‍ജ്ജ് എന്നിവരാണ് മികച്ച നടന് […]
എന്‍.ഡി.എ കോട്ടയത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
എന്‍.ഡി.എയുടെ കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോട്ടയം പാലായില്‍ തുറന്നു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പേയാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനൌദ്യോഗിക ധാരണകള്‍ ഉണ്ടായ സാഹചര്യത്തില്‍ പി.സി തോമസ് മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് മുന്നണികളെക്കാള്‍ ഒരു മുഴം മുന്‍പേ കോട്ടയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനുള്ള നീക്കങ്ങളാണ് എന്‍.ഡി.എ ആരംഭിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രചാരണ പരിപാടികള്‍ സജീവമാക്കാനാണ് എന്‍.ഡി.എയുടെ നീക്കം. ഇതിന്റെ ഭാഗമായിട്ടാണ് കോട്ടയം പാലായില്‍ മണ്ഡലത്തിലെ […]
കൊച്ചിയിലെ മാലിന്യ നീക്കം പ്രതിസന്ധിയില്‍
ബ്രഹ്മപുരം പ്ലാന്റില്‍ മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചിയിലെ മാലിന്യ നീക്കം പ്രതിസന്ധിയില്‍ . മാലിന്യ നീക്കം വൈകുമെന്ന് കൊച്ചി കോര്‍പറേഷന്‍ തന്നെ അറിയിച്ചിട്ടുണ്ട്. പ്ലാന്റില്‍ മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വടവുകോട് പഞ്ചായത്ത്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ സുരക്ഷാനടപടികൾ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിയോജിപ്പുമായി വളവുകോട് പഞ്ചായത്ത് രംഗത്ത് വന്നത്. ശാസ്ത്രീയമായ രീതിയില്‍ മാലിന്യ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകാതെ ഇനിയും മാലിന്യം തള്ളാന്‍ അനുവദിക്കാനാവില്ലെന്നും പ്ലാന്റിലേക്കെത്തുന്ന ലോറികള്‍ തടയാനുമാണ് […]
10 ദിവസത്തിനകം പൊതുസ്ഥലങ്ങളിലെ ഫ്ലക്സുകള്‍ നീക്കിയില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കും
10 ദിവസത്തിനകം പൊതുസ്ഥലങ്ങളിലെ ഫ്ലക്സുകളും ബാനറുകളും നീക്കിയില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരെ നടപടിക്ക് ഹൈകോടതി നിർദേശം. അനധികൃത ബോർഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴക്കൊപ്പം ക്രിമിനല്‍ കേസും എടുക്കണമെന്നാണ് കോടതി ഉത്തരവ്. കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു. അനധികൃതമായി ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളം കൊടിതോരണങ്ങളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പൊലീസ് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചേർത്ത് കേസെടുക്കാന്‍ പൊലീസിന് നിർദേശം നൽകിക്കൊണ്ടുള്ള സർക്കുലർ പുറപ്പെടുവിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ […]
റിയ എസ്റ്റേറ്റില്‍ നിന്ന് തെന്മല വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്ത്
ഹാരിസണിന്റെ പക്കലുണ്ടായിരുന്ന റിയ എസ്റ്റേറ്റില്‍ നിന്ന് തെന്മല വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്ത്. കൊല്ലം ജില്ലാ കലക്ടര്‍,തഹസില്‍ദാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന മാനദണ്ഡം ഉള്‍പ്പെടുത്തിയാണ് റിയ എസ്റ്റേറ്റില്‍ നിന്ന് കരം സ്വീകരിച്ചിരിക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ റിയ എസ്റ്റേറ്റിന് കൈമാറ്റം ചെയ്ത 83.61 ഹെക്ടര്‍ ഭൂമിയുടെ കരം കഴിഞ്ഞ മാസമാണ് തെന്മല വില്ലേജ് ഓഫീസില്‍ സ്വീകരിച്ചത്. അതും കലക്ടറുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍.റിയ […]
ബീമാപള്ളിയിലെ മത്സ്യതൊഴിലാളികള്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിന് തറക്കല്ലിട്ടു
ബീമാപള്ളിയിലെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഫ്ലാറ്റ് സമുച്ചയം. മത്സ്യതൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതായി പരാതി ഉയര്‍ന്ന ബീമാപള്ളി നിവാസികള്‍ക്കുള്ള ഫ്ലാറ്റ് പദ്ധതിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു. ബീമാപള്ളി വലിയ തുറ നിവാസികള്‍ക്കായി ആകെ 164 ഫ്ലാറ്റുകളാണ് നിര്‍മിക്കുന്നത്. മീഡിയവണ്‍ ഇംപാക്ട്. സര്‍ക്കാര്‍ ഫ്ലാറ്റ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബീമാപള്ളി നിവാസികള്‍ക്ക് പ്രത്യേകം ഫ്ലാറ്റ് നിര്‍മിക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയാണ്. ബീമാപള്ളി, വലിയതുറ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കായി രണ്ട് സ്ഥലങ്ങളിലായാണ് ഫ്ലാറ്റ് നിര്‍മിക്കന്‍ തീരുമാനിച്ചത്. ആകെ 168 ഫ്ലാറ്റുകള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് […]
റോബര്‍ട്ട് വദ്ര ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകും
കള്ളപ്പണക്കേസില്‍ റോബര്‍ട്ട് വദ്ര ഇന്ന് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് രാവിലെ പത്തരക്കാണ് വാദ്രയുടെ ചോദ്യം ചെയ്യല്‍. ഇന്നലെ കേസ് പരിഗണിക്കവെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ വദ്രയോട് സി.ബി.ഐ ജഡ്ജ് അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. വദ്രയുടെ ഓഫീസിലടക്കം നടത്തിയ റെയ്ഡിലൂടെ പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പ് 5 ദിവസത്തിനികം വദ്രക്ക് നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും കോടതി നിര്‍ദേശിച്ചു. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ബണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്ത് വകകള്‍ […]
പെരിയ ഇരട്ടക്കൊലപാതകം: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം യോഗം അംഗീകരിക്കാത്തിനാലാണ് ബഹിഷ്കരണമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചക്ക് പോലും നില്‍ക്കാതെ ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.












