India Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കോളജ് ഗെയ്റ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. സർവകലാശാല കവാടത്തിലെ സി-സോൺ പ്രവേശന ബോർഡ് പ്രവർത്തകർ തകർത്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസിന് നേരെ കല്ലേറുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ കാമറമാന്‍ വി.ആര്‍ രാഗേഷിന് കല്ലേറില്‍ പരിക്കേറ്റു. പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂണിവേഴ്സിറ്റി സി സോണ്‍ കലോത്സവത്തില്‍ നാല് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാതിരുന്നതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കുട്ടികളെ പങ്കെടുപ്പിച്ചില്ലെന്നാണ് പരാതി. തുടര്‍ന്ന് ഇന്നലെ എം.എസ്.എഫ്- […]

Cricket Sports

ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവസാന മത്സരത്തിന്

ഐ.എസ്.എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. ലീഗിലെ നാലാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരളത്തിന്റെ എതിരാളികള്‍. വൈകിട്ട് ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. നിരാശയുടെ പടുകുഴിയില്‍ മുങ്ങി താണു പോയ ഒരു സീസണ്‍ , താരങ്ങളും കാണികളും കൈവിട്ട ടീം, ഈ ടീമിന് ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല, കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ചക്രവര്‍ത്തിയുടെ സ്ഥാനത്ത് നിന്നും ഭിക്ഷാംദേഹിയിലേക്കുള്ള സഞ്ചാരമായിരുന്നു ഐ.എസ്.എല്‍ അഞ്ചാം പതിപ്പ്. കഴിഞ്ഞ കാലത്തിന്റെ മേധാവിത്വം […]

Entertainment

“മൊതലെടുക്കണേണാ സജീ”; സൗബിനെ അഭിനന്ദിച്ച് ആ രംഗം പുറത്തുവിട്ട് ടീം കുമ്പളങ്ങി

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സൗബിനെ അഭിനന്ദിച്ച് ടീം കുമ്പളങ്ങി. സൗബിന്‍ തകര്‍ത്തഭിനയിച്ച കുമ്പളങ്ങി നൈറ്റ്സിലെ ശ്രദ്ധേയമായ ഒരു രംഗം പുറത്തുവിട്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സൗബിനെ അഭിനന്ദിച്ചത്. ചിത്രത്തില്‍ സജി എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നത്. സൗബിനും ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന ബോബി എന്ന കഥാപാത്രവും തമ്മിലുള്ള ഒരേ സമയം ഹൃദയസ്പര്‍ശിയും ചിരിപ്പിക്കുന്നതുമായ സംഭാഷണമാണ് പുറത്തുവിട്ടത്. ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക് മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്തത്. ശ്യാം പുഷ്‌കരന്‍റേതാണ് തിരക്കഥ. […]

India National

ബാലാകോട്ട് ആക്രമണം; തെളിവുകള്‍ പുറത്ത് വരട്ടെയെന്ന് ടി.പി ശ്രീനിവാസന്‍

പാകിസ്താനിലെ ബാലാകോട്ടില്‍ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച് തെളിവുകള്‍ പുറത്തുവരട്ടെയെന്ന് മുന്‍ അംബാസഡറും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ ടി.പി ശ്രീനിവാസന്‍. ഇന്ത്യയുടെ വിജയം സംബന്ധിച്ച് ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം രാജ്യത്തിന്റെ അവകാശവാദത്തെ എതിര്‍ത്താണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇക്കാര്യത്തില്‍ ലോകത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇന്ത്യക്കുണ്ടെന്നും ടി.പി ശ്രീനിവാസന്‍ പറഞ്ഞു. മീഡിയവണിലെ സ്‌പെഷ്യല്‍ എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ലോകത്തിലെ പ്രശസ്തമായ പത്രങ്ങളൊക്കെ പറയുന്നത് ബാലാകോട്ടിലെ ഭീകരരുടെ ക്യാമ്പൊക്കെ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ നിന്ന് മാറിപ്പോയിട്ടുണ്ടെന്നാണ്. എല്ലാ […]

India National

‘വ്യോമാക്രമണത്തിന് ശേഷം 22 സീറ്റുകളില്‍ ബി.ജെ.പി വിജയിക്കും’; യെദിയൂരപ്പക്കെതിരെ വിമര്‍ശനവുമായി നേതാക്കള്‍

രാജ്യം ഭീകരാക്രമണത്തിനും യുദ്ധ ഭീതിയിലും നിൽക്കെ വില കുറഞ്ഞ രാഷ്ട്രിയ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് യെദിയൂരപ്പെക്കെതിരെ കടുത്ത വിമർശനവുമായി രാഷ്ട്രീയ വൃത്തങ്ങൾ. ബാലകോട്ട് ആക്രമണത്തോടെ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 22ലധികം സിറ്റുകൾ ലഭിക്കുമെന്നായിരുന്നു മുൻ കർണാടക മുഖ്യമന്ത്രി കൂടിയായ യെദിയൂരപ്പ പറഞ്ഞത്. പ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പിക്കുള്ളിൽ നിന്ന് തന്നെ യെദിയൂരപ്പെക്കിതെരെ വിമർശനമുയർന്നിരുന്നു. വിവാദ പ്രസ്താവന ഏറ്റുപിടിച്ച പാക് മാധ്യമങ്ങൾ, ആക്രമണം തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ളതായിരുന്നു എന്ന് പ്രചാരണം നടത്തുകയുണ്ടായി. സെെനികരുടെ ജീവൻ വെച്ച് ലോക്സഭാ സീറ്റുകളുടെ […]

India National

ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ചു

ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. രാജ്യവിരുദ്ധ-വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നിരോധനെമന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രാലയമാണ്, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. വിഘടനവാദ സംഘടനയായ കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമി രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുെവന്നും തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുെവന്നും ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിെന്റ പശ്ചാത്തലത്തില്‍ […]

World

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച നേപ്പാള്‍ മന്ത്രിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച നേപ്പാള്‍ ടൂറിസം മന്ത്രിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എത്തിച്ചു. മന്ത്രിക്കൊപ്പം മറ്റു ആറ് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചിരുന്നു. മന്ത്രിയുടേതുള്‍പ്പടെ ഏഴ് പേരുടെ മൃതദേഹമാണ് തെരച്ചിലില്‍ കണ്ടെത്തിയത്. സംഭവം അന്വേഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു അപകടം. കാഠ്മണ്ഡുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ താപ്‍ലെജുങ് […]

India National

കശ്മീരിലെ കുപ്‍വാരയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി

കശ്മീരിലെ കുപ്‍വാരയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി. മേഖലയില്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ തുടങ്ങിയത്. അതിനിടെ അതിർത്തി മേഖലകളിൽ പാകിസ്താന്‍ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. ഉറി സെക്ടറിൽ നാലിടത്താണ് ഇന്നലെ രാത്രി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. രജൌരിയിലെ സുന്ദര്‍ബാനി, പൂഞ്ചിലെ മന്‍കോട്ട്, ഖാരി കര്‍മര, ദേഗവര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പാക് വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായി. പൂഞ്ചില്‍ ഇന്നലെ രാവിലെയുണ്ടായ വെടിവെപ്പ് മണിക്കൂറുകള്‍ നീണ്ടു. […]

India National

അഭിനന്ദനെ സ്വീകരിക്കാന്‍ മാതാപിതാക്കളെത്തി; ആദരവര്‍പ്പിച്ച് രാജ്യം

പാക് പിടിയിലായ ഇന്ത്യൻ സെെനികൻ അഭിനന്ദൻ വർധമാൻ ഇന്ന് തിരിച്ച് നാട്ടിലെത്താനിരിക്കേ, മകന്റെ മടങ്ങി വരവിൽ ആഹ്ലാദം പങ്കിട്ട് മാതാപിതാക്കൾ. അഭിനന്ദനെ സ്വീകരിക്കാനായി ചെന്നെെയിൽ നിന്നും ഡൽഹിയിലേക്ക് നടത്തിയ വിമാന യാത്രക്കിടെയാണ് സഹ യാത്രികരുമായി ബന്ധുക്കൾ സന്തോഷം പങ്കിട്ടത്. മകന്റെ ധീരതയില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി പിതാവ് എസ് വര്‍ധമാന്‍ പറഞ്ഞു. പിടിയിലാകുന്നതിന് മുന്‍പ് കയ്യിലുള്ള രേഖകളെല്ലാം നശിപ്പിച്ച അഭിനന്ദന്‍, സെെന്യവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നു തന്നെ പാക് അധികൃതര്‍ക്ക് കെെമാറാന്‍ കൂട്ടാക്കിയിരുന്നില്ല. വിങ് കമാൻഡർ അഭിനന്ദനെ സ്വീകരിക്കാനായി പിതാവും […]

India Kerala

പൊലീസ് അനാസ്ഥക്കെതിരെ നടപടി; താജുദ്ദീന് സഹായം ഉറപ്പു നല്‍കി സര്‍ക്കാര്‍

പൊലീസിന്‍റെ അനാസ്ഥമൂലം ജോലി നഷ്ടപ്പെട്ട പ്രവാസിക്ക് സഹായം ഉറപ്പു നല്‍കി സംസ്ഥാന സര്‍ക്കാര്‍. മാല മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട കണ്ണൂര്‍ സ്വദേശി താജുദ്ദീനാണ് സര്‍ക്കാര്‍ സഹായം ഉറപ്പു നല്‍കിയത്. താജുദ്ദീന് നീതി നേടിക്കൊടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മകളുടെ നിക്കാഹിന്‍റെ ഭാഗമായി നാട്ടിലെത്തിയ താജുദ്ദീനെ മാലമോഷണക്കേസില്‍ പ്രതിയാക്കി ജയിലിലടക്കുകയായിരന്നു. പിന്നീട് നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും താജുദ്ദീന്‍റെ ഖത്തറിലെ ജോലി അടക്കം നഷ്ടപ്പെടുകയാണുണ്ടായത്. പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചക്കു കാരണമായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താജുദ്ദീന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി […]