India Kerala

ലോക്സഭ തെരഞ്ഞെടുപ്പിലെ നിലപാട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സി.കെ ജാനു

നിലവിൽ ഇടതു മുന്നണിയോടൊപ്പമാണെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിലെ നിലപാട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ ജാനു. എൻ.ഡി.എ വിട്ട പാര്‍ട്ടി ആദിവാസി ഭൂപ്രശ്നങ്ങളുയർത്തിയാവും തെരഞ്ഞെടുപ്പു കാലത്ത് പ്രചരണ രംഗത്തുണ്ടാവുക. ആദിവാസി ഗോത്രമഹാ സഭാധ്യക്ഷയായിരിക്കെ പൊതു സ്വീകാര്യത നേടിയിരുന്ന സി.കെ ജാനു ബി.ജെ.പിയുമായി അടുക്കുകയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ എൻ.ഡി.എ വിട്ട് ഇടതു മുന്നണിയുമായി അടുത്ത ശേഷം നടക്കുന്ന ലോക്സഭ തെരെഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കാൻ കൂടിയാലോചന വേണമെന്നാണ് ജാനു പറയുന്നത്. […]

India Kerala

ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്

എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്. ബി.ഡി. ജെ.എസിലെ ഒരു വിഭാഗം ഇന്ന് തിരുവനന്തപുരത്ത് കൺവെൻഷൻ ചേരും. സംസ്ഥാനതലത്തിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. എട്ട് ജില്ലകളിൽ നിന്നുള്ള നിലവിലെ ഭാരവാഹികൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് ഇവരുടെ അവകാശവാദം. കഴിഞ്ഞ കുറച്ച് നാളായി ബി.ഡി.ജെ.എസിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് പിളർപ്പിലേക്ക് നയിച്ചത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് പ്രധാന തർക്കം നിലനിൽക്കുന്നത്.ബി.ഡി.ജെ.എസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി ഉൾപ്പെടെ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.

India Kerala

ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തിക്ക് കോഴിക്കോട് പൗരസ്വീകരണം

ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തിയായി തെരഞ്ഞെടുക്കപ്പെട്ട എ.പി. അബൂബക്കര്‍ മുസല്യാര്‍ക്ക് കോഴിക്കോട് പൗരാവലി സ്വീകരണം നല്‍കി. കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണന്‍, കര്‍ണാടക മന്ത്രിമാരായ യു.ടി. ഖാദര്‍, റഹീം ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു കോഴിക്കോട് മുതലക്കുളത്ത് നടന്ന പൗരാവലിയുടെ സ്വീകരണം. കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷണന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാന്റ് മുഫ്ത്തിയെ കര്‍ണാടക മന്ത്രിമാരായ യു.ടി. ഖാദര്‍, […]

India Kerala

മത്സ്യതൊഴിലാളികള്‍ക്ക് ഫ്ളാറ്റ്; വള്ളക്കടവില്‍ സ്ഥലം ഏറ്റെടുത്തതിനെതിരെ പ്രതിഷേധം

മത്സ്യതൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി തിരുവനന്തപുരം വള്ളക്കടവില്‍ സ്ഥലം ഏറ്റെടുത്തതിനെതിരെ പ്രദേശവാസികള്‍. ബംഗ്ലാദേശ് ഓടക്കര നിവാസികള്‍ ഉള്‍പ്പെടെ പ്രദേശത്തെ ഭൂരഹിതര്‍ക്ക് വീട് നല്‍കാതെയാണ് പുറത്തുള്ളവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് പരാതി. പ്രദേശത്തെ ഏക കളിസ്ഥലം കൂടിയാണ് ഇവര്‍ക്ക് നഷ്ടപ്പെടുന്നത്. ഓടക്കര കോളനിയിലെ വികലാംഗ കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട വീടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പ്രിയദര്‍ശിനി നഗറില്‍ ഉള്ളവര്‍ ഉള്‍പ്പെടെ എണ്ണൂറോളം അപേക്ഷകള്‍ ലൈഫ് പദ്ധതിക്കായുണ്ട്. ഇത് മറികടന്നാണ് മത്സ്യതൊഴിലാളികളുടെ ഫ്‌ളാറ്റ് നിര്‍മാണത്തിനായി ഈ ഭൂമി ഫീഷറീസ് വകുപ്പ് […]

India Kerala

പെരിയ ഇരട്ട കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പെരിയ ഇരട്ട കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.അന്വേഷണം തുടങ്ങി നാലാം ദിവസമാണ് ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെ നിക്കിയത്.കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിനാണ് പകരം ചുമതല.അന്വേഷണ സംഘത്തെ മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Europe Pravasi Switzerland

കലാകുടുംബത്തിലെ കാരണവർക്ക് യാത്രാമൊഴി …. ജെയ്‌സൺ കരേടന്റെ പിതാവ് ശ്രീ ജോർജ് കരേടൻ നിര്യാതനായി .

സ്വിറ്റസർലണ്ടിലെ ബാസൽ നിവാസി ജയ്‌സൺ കരേടന്റെ പിതാവ് കരേടൻ മാഷ് എന്നറിയപ്പെടുന്ന ശ്രീ ജോർജ് കരേടൻ ,മുരിങ്ങൂർ ,നാട്ടിലെ സമയം ഇന്ന്(01 .03 ) ഉച്ചകഴിഞ്ഞു രണ്ടേമുക്കാലിന് നിര്യാതനായി .. എട്ടു മക്കളും അമ്മയും അടങ്ങുന്ന കുടുംബം കലാപരമായ എല്ലാ മേഖലകളിലും പിതാവിന്റെ പിൻ തുടർച്ചക്കാരായിരുന്നു …മുരിങ്ങൂർകാർക്കു നഷ്ടപെട്ടത് നല്ലൊരു കലാകാരനേയും അവരുടെ സ്വന്തം മാഷിനെയുമാണ് . സംസ്കാരകർമ്മങ്ങൾ മൂന്നാം തിയതി ഞായറാഴ്ച മൂന്നു മണിക്ക് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ നടത്തപ്പെടുന്നതാണ് … സ്വിറ്റസർലണ്ടിലെ വിവിധ […]

Technology

പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നും വിവരശേഖരണം; ടിക്-ടോക്കിന് റെക്കോര്‍ഡ് പിഴ

പ്രമുഖ വീഡിയോ ഷെയറിംഗ് നെറ്റ്‍വർക്കായ ‘ടിക്-ടോക്കി’ന് വൻ പിഴ ചുമത്തി അമേരിക്ക. ആപ്പ് ഉപയോഗിക്കുന്ന കുട്ടികളിൽ നിന്നും അനധികൃതമായി സ്വകാര്യ വിവരങ്ങൾ ശേഖരിച്ചു എന്ന കേസിലാണ് ചെെനീസ് ഭീമന് അമേരിക്ക 5.7 മില്യൻ പിഴ ചുമത്തിയത്. വിവര ശേഖരണത്തിന്റെ പേരിൽ ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴയാണ് സോഷ്യൽ നെറ്റ്‍വർക്ക് ആപ്പിന് ചുമത്തിയിരിക്കുന്നതെന്ന് ഫെഡറൽ ട്രേഡ് കമ്മീഷൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ യുവാക്കൾക്കിടയിൽ അതിവേഗം ജനപ്രീതിയാർജിച്ച് കൊണ്ടിരിക്കവേയാണ് മുൻ ‘മ്യൂസിക്കൽ.ലി’ ആപ്പായ ടിക്-ടോക്കിന് ശിക്ഷ വിധിച്ചത്. 13 വയസ്സിന് […]

Entertainment

സുഡാനി ടീം; അവാര്‍ഡ് തുക ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്രേമിക്ക് നല്‍കും

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് നവാഗതനായ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനിയ ഫ്രം നൈജീരിയ സിനിമയായിരുന്നു. അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ വാരിക്കൂട്ടിയത്. ഈ പുരസ്കാര നേട്ടത്തിന്റെ പ്രഭ കെടും മുന്നേ ഇതാ സുഡാനി ടീമില്‍ നിന്നും വീണ്ടും ഹൃദയം തൊടുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തങ്ങള്‍ക്ക് കിട്ടുന്ന പുരസ്‌കാര തുക ഒരു അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്രേമിക്ക് നല്‍കാനാണ് സുഡാനി ഫ്രം […]

India National

അഭിനന്ദന്‍ വര്‍ധമാനെ വാഗയിലെത്തിച്ചു

പാക് കസ്റ്റഡിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വാഗ ബോര്‍ഡറിലെത്തിച്ചു. റെഡ് ക്രോസിന്റെ പരിശോധനകള്‍ക്കൊടുവിലാകും വര്‍ധമാനെ ഇന്ത്യക്ക് കൈമാറുക. ലാഹോറില്‍ നിന്നും റോഡ് മാര്‍ഗമാണ് അഭിനന്ദനെ വാഗ അതിര്‍ത്തിയിലെത്തിച്ചത്. അമൃത്സറില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അഭിനന്ദനെ ഡല്‍ഹിയിലെത്തിക്കും. അഭിനന്ദനെ സ്വീകരിക്കാന്‍ വ്യോമസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അത്താരിയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജനത ഒരേ മനസോടെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് വന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം പാകിസ്താന്‍ […]

India Kerala

നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് സഹായിച്ച കസ്റ്റംസ് ഉദ്യോസ്ഥനെ കസ്റ്റഡിയിലെടുത്തു. ദുബൈയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. മൂന്ന് കിലോ സ്വര്‍ണവും ഇവരുടെ കയ്യില്‍ നിന്ന് പിടികൂടി.