കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുമായി വാട്സാപ്പ്. യൂസേഴ്സിന്റെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുറമെ നിന്നുള്ള ഒരാള്‍ക്ക് ആപ്പ് തുറന്ന് സന്ദേശങ്ങള്‍ ലഭ്യമാകാതിരിക്കനായി, മൊബെെല്‍ ഫോണുകളിലുള്ളതു പോലെ ഫിംഗര്‍പ്രിന്റ് ലോക്കാണ് വാട്സാപ്പ് ഉപയോഗിക്കുന്നത് ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള ഫിംഗര്‍ ലോക്കിന്റെ വാര്‍ത്ത വാട്സാപ്പ് പുറത്തുവിട്ടത്. ഇതുപ്രകാരം, ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് അതീവ സുരക്ഷയൊരുക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. ഒരിക്കല്‍ ഫിംഗര്‍പ്രിന്റ് ലോക്ക് സെറ്റ് […]
Author: Tomy Thondamkuzhy
നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 മുതല്‍
ജനുവരി 25 മുതല്‍ ഫെബ്രുവരി ഏഴ് വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആയിരിക്കും സഭ സമ്മേളനം ആരംഭിക്കുന്നത്. ഈ മാസം 31 ന് ബജറ്റ് അവതരിപ്പിക്കാനാണ് ആലോചന. സര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിവസമാകുന്നത് വിപുലമായി ആഘോഷിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതിവേഗ റെയില്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും യോഗം തീരുമാനമെടുത്തു.
ന്യൂയോര്‍ക്ക് പൊലീസിനെയും പിടിച്ചുകെട്ടി കേരള പൊലീസ്
ചിരിയും ചിന്തയും പകര്‍ന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ലോകനെറുകയിലേക്ക്. ന്യൂയോര്‍ക്ക് പൊലീസിന്റെ ഫേസ്ബുക്ക് പേജിനെ മറി കടന്ന് ഒരു മില്യണ്‍ ലൈക്കുകള്‍ എന്ന മാന്ത്രിക സംഖ്യ തൊട്ടിരിക്കുകയാണ് കേരള പൊലീസ്. ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10 ന് 2.45 മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ ( Trust and Safety )മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി […]
സ്ത്രീ വിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ കോടതി കൊല്ലം തുളസിക്ക് നിര്‍ദ്ദേശം നല്കി. സുപ്രിം കോടതി വിധിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ നടത്തിയ പ്രസംഗമാണിതെന്നും കോടതി നീരീക്ഷിച്ചു. പ്രസംഗത്തിന്റെ പേരില്‍ ചവറ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ ആവശ്യം. എന്നാല്‍ ഇതിനെയൊരു രാഷ്ട്രീയ പ്രസംഗമായി കണക്കാക്കാകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. […]
കെ.കെ.കെയില്‍ ദുല്‍ഖറിനൊപ്പം ഗൗതം മേനോന്‍
ചെറിയൊരു ഇടവേളക്ക് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ദുൽഖർ സൽമാന്റെ തമിഴ് സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നവാഗത സംവിധയകനായ ദേസിംഗ് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളെെയടിഞ്ഞാൽ’(കെ.കെ.കെ) എന്ന ചിത്രമാണ് ദുൽഖറിന്റേതായി റിലീസിനെത്താനിരിക്കുന്ന തമിഴ് ചിത്രം. പ്രമുഖ സംവിധായകനായ ഗൗതം മേനോൻ ചിത്രത്തിൽ പ്രധാനകഥാപാത്രമായി വേഷമിടുന്നുവെന്ന എന്നുള്ളതാണ് ഇപ്പോൾ ഇതുമായി പുറത്ത് വന്നിരിക്കുന്ന പുതിയ വാര്‍ത്ത. ‘സോളോ’ക്ക് ശേഷം തമിഴിൽ പുറത്തിറങ്ങുന്ന DQ ചിത്രമാണ് കെ.കെ.കെ. തമിഴിലെ അഞ്ചാമത്തെ ദുൽഖർ പടമായ കെ.കെ.കെ, ദുല്‍ഖറിന്റെ കരിയറിലെ 25ാമത്തെ ചിത്രം കൂടിയാണ്. റിതു […]
രഞ്ജി ട്രോഫി; കേരളത്തിന്റെ മല്‍സരം ആവേശകരമായ അന്ത്യത്തിലേക്ക്
രഞ്ജി ട്രോഫിയില്‍ നിര്‍ണായകമായ കേരളത്തിന്റെ ഹിമാചല്‍ പ്രദേശിനെതിരായ മല്‍സരം ആവേശകരമായ അന്ത്യത്തിലേക്ക്. കേരളത്തിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ 11 റണ്‍സിന്റെ ലീഡു നേടിയ ഹിമാചല്‍, മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലാണ്. ഹിമാചലിന് നിലവില്‍ 296 റണ്‍സിന്റെ ലീഡുണ്ട്. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കെ കേരളത്തിനു മുന്നില്‍ മുന്നൂറിനു മുകളിലുള്ള വിജയലക്ഷ്യമുയര്‍ത്താനാകും ഹിമാചലിന്റെ ശ്രമം. ഈ മല്‍സരം ജയിച്ചാലേ കേരളത്തിനു നോക്കൗട്ട് പ്രതീക്ഷയുള്ളൂ. ഒന്നാം ഇന്നിങ്‌സ് ലീഡിലേക്കു […]
കശ്മീരിലെ അക്രമം; ഐ.എ.എസ് ജേതാവ് രാജിവെച്ച് രാഷ്ട്രീയത്തിലേക്ക്
2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കശ്മീരില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ രാഷ്ട്രീയത്തിലേക്ക്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്തു. എന്തുകൊണ്ടാണ് ഐ.എ.എസ് പദവി രാജിവെച്ചതെന്നു ഷാ ഫൈസല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഭാവി പരിപാടികള്‍ വെള്ളിയാഴ്ച്ച പത്രസമ്മേളനത്തില്‍ പറയുമെന്നും ഷാ പറഞ്ഞു. ഷാ ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: “കാശ്മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും […]
അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാഗ്ദാനം. ലോക്‌സഭയില്‍ നടന്ന റഫേല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് രാഹുല്‍ ജയ്പൂരിലെത്തിയത്. ജയ്പൂരില്‍ ആയിരങ്ങള്‍ അണിനിരന്ന കര്‍ഷകറാലിയെ രാഹുല്‍ അഭിസംബോധന ചെയ്തു. അസംതൃപ്തരായ കര്‍ഷകര്‍ അവരുടെ ശക്തി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിക്ക് കാണിച്ചു കൊടുത്തുവെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക […]
ബാബരി മസ്ജിദ് ഭൂമി തർക്കക്കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്റെ തിയതിയും ഇന്ന് നിശ്ചയിച്ചേക്കും. വേഗത്തിൽ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രത്തിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും ആവശ്യം. ബാബരി മസ്ജിദ് ഭൂമി തർക്കക്കേസ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്റെ തിയതിയും ഇന്ന് നിശ്ചയിച്ചേക്കും. വേഗത്തിൽ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രത്തിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും ആവശ്യം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. […]
മിഠായിത്തെരുവ് അക്രമം; പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുന്നു
സംഘ്പരിവാര്‍ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി.അക്രമത്തില്‍ പങ്കെടുത്തവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും വര്‍ഗീയ പ്രചാരണം നടത്തുകയും ചെയ്തവരെ മുഴുവനായി പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍ വന്ന ഫോട്ടോകളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് അക്രമികളുടെ ആല്‍ബം പൊലീസ് തയ്യാറാക്കിയത്.വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തത് അടക്കമുള്ള 11പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നാണ് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു.എന്നാല്‍ ബോധപൂര്‍വ്വം […]












