India Kerala

ആളൊഴിഞ്ഞു, സമരത്തിന്‍റെ നിറംകെട്ടു: ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്‍പിലെ സമരം അവസാനിപ്പിക്കുന്നു

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബി.ജെ.പി സെക്രട്ടറിയേറ്റ് നടയിൽ തുടരുന്ന സമരം അവസാനിപ്പിക്കാൻ ധാരണ. ശബരിമല നട അടച്ചതിന് ശേഷം സമരം തുടരുന്നത് നാണക്കേടുണ്ടാക്കുമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായം. യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവെച്ചതും സമരം നിർത്തുന്നതിന് കാരണമായി. സമരം എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്നത് പാർട്ടിയിൽ പുതിയ വിവാദങ്ങൾക്ക് വഴിവെക്കും. ഡിസംബർ മൂന്നിന് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയപ്പോള്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനാകുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ ആദ്യ രണ്ടാഴ്ച പിന്നിട്ടതോടെ […]

India Kerala

വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്; സത്യത്തിന്‍റെ വിജയമെന്ന് ലീഗ്

താന്‍ ആരെയും വ്യക്തിഹത്യ ചെയ്യുകയോ പേരെടുത്ത് പരാമർശിക്കുകയോ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്. എന്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതെന്ന് പരിശോധിക്കുകയാണ്. വിധി പ്രസ്താവിച്ച ജഡ്‍ജി രണ്ട് ദിവസത്തിനകം വിരമിക്കും. ഇതിനിടെ വാർത്ത സൃഷ്ടിക്കാനാണ് വിധിയെന്ന് സംശയിക്കുന്നുവെന്നും കാരാട്ട് റസാഖ് പറഞ്ഞു. സത്യത്തിന്റെ വിജയമാണ് കാരാട്ട് റസാഖിനെതിരായ കേസിൽ ഉണ്ടായതെന്നും വിധി സ്വാഗതം ചെയ്യുന്നുവെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു.

Cricket Sports

രഞ്ജി ട്രോഫി; കേരളത്തിന് ചരിത്രവിജയം, ഗുജറാത്തിനെ തകര്‍ത്തത് 113 റണ്‍സിന്‌

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര വിജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചത്. ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ തകര്‍ത്തത്. നാല് വിക്കറ്റുമായി സന്ദീപ് വാരിയര്‍ പിന്തുണകൊടുത്തു. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: കേരളം: 185/9. 171, ഗുജറാത്ത്: 162,81 195 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ […]

Technology

ഐഫോണ്‍ വാങ്ങാന്‍ വൃക്ക വിറ്റ യുവാവ് കിടപ്പിലായി

2011ല്‍ കൗമാര പ്രായത്തില്‍ ഐഫോണ്‍ ഐപാഡും വാങ്ങാന്‍ വൃക്ക വിറ്റ ചൈനീസ് യുവാവ് അവയവങ്ങള്‍ തകര്‍ന്ന് കിടപ്പിലായതായി റിപ്പോര്‍ട്ട്. 17 വയസ്സുള്ളപ്പോഴാണ് വാങ് ഷങ്കുന്‍ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ വൃക്കകളിലൊന്ന് വില്‍ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയമായത്. വൃക്ക വിറ്റ് 4500 ആസ്ത്രലിയന്‍ ഡോളറാണ് വാങ് സ്വന്തമാക്കിയത്. ആ പണമുപയോഗിച്ച് ഐഫോണും ഐപാഡും വാങ്ങുകയായിരുന്നു. അധികം വൈകാതെ ശസ്ത്രക്രിയയിലെ പിഴവ് മൂലം രണ്ടാമത്തെ വൃക്കയും തകരാറിലായി. മലമൂത്ര വിസര്‍ജനം പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് […]

Health

ശരിക്കും എന്താണ് പ്രമേഹം? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

പ്രമേഹം കീഴ്പ്പെടുത്തുന്ന ആളുകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്രയധികം പ്രമേഹ രോഗികള്‍ നമ്മുടെ രാജ്യത്തുണ്ട്. പ്രത്യേകിച്ചും കേരളത്തില്‍. ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് മിക്കവരെയും ഈ രോഗത്തിന് അടിമയാകുന്നത്. എന്നാല്‍ ശരിക്കും എന്താണ് പ്രമേഹം, പ്രമേഹ രോഗികള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം സെക്കൻഡ്‌ ഒപീനിയൻ – 060 പ്രായം പത്ത്‌ നാൽപത്‌ കഴിഞ്ഞു. ഷുഗറും പ്രഷറുമൊക്കെയാണ്‌ പ്രധാന സമ്പാദ്യം. എന്നാലും വേണ്ടില്ല, രാത്രി കിടന്നുറങ്ങാൻ പറ്റിയിരുന്നു. […]

India Kerala

ശബരിമല നിരീക്ഷക സമിതിക്കെതിരെ ദേവസ്വം മന്ത്രിയുടെ രൂക്ഷ വിമര്‍ശനം

ഹൈക്കോടതി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി വിധിയുടെ അന്തസ്സത്തക്ക് എതിരാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്രതമെടുത്ത സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത് എങ്ങനെയെന്ന് സമിതി അത്ഭുതപ്പെടുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തുന്നതാണെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.

India Kerala

ആലപ്പാട്; ജനിച്ചിടത്ത് മരിക്കാനുള്ള ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍

ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും പാരിസ്ഥിതിക അപകട സാധ്യതക്കാണ് മുന്‍ഗണനയെന്നും വി.എസ് പറഞ്ഞു. ധാതു സമ്പത്ത് ഉപയോഗപ്പെടുത്തണമെന്ന ചിന്തയല്ല വേണ്ടത്, ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും തുടര്‍ പഠനങ്ങളും നിഗമനങ്ങളും വരുന്നത് വരെ ഖനനം നിര്‍ത്തണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

Cricket Sports

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ കേരളം 171 റണ്‍സിന് പുറത്തായി. കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് അര്‍ധ ശതകം നേടി, ജലജ് സക്‌സേന പുറത്താകാതെ 44 റണ്‍സും നേടി. ആദ്യ ഇന്നിംഗ്‌സില്‍ ഗുജറാത്തിന്റെ സ്‌കോര്‍ 162 ല്‍ അവസാനിച്ചിരുന്നു. നേരത്തെ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 97 എന്ന നിലയിലാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. എന്നാല്‍ റണ്‍സ് ബോര്‍ഡിലേക്ക് 10 റൺസ് ചേർക്കുന്നതിനിടക്ക് മൂന്ന് […]

India National

മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ റാം റഹീം സിംഗിന്റെ ശിക്ഷാവിധി ഇന്ന്

മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ വിവാദ ആൾ ദൈവം റാം റഹീം സിംഗിന് ഇന്ന് സി.ബി.ഐ കോടതി ശിക്ഷ വിധിക്കും. റാം റഹീമിന്റ കൂട്ടാളികളായ മറ്റു മൂന്ന് പേരുടെയും ശിക്ഷ വിധി ഇന്നുണ്ടാകും. കേസിൽ നാല് പേരും കുറ്റക്കാർ ആണെന്ന് ഹരിയാന പഞ്ച്കുല സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പൊലീസ് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി വിധി പറയുന്നത്. ഹിസാറിലും റോത്തകിലും അടക്കം […]

India National

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നി പനി ബാധിച്ച കാര്യം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്തതയും കാരണം ആശുപത്രയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം. ഇന്ന് ഏകദേശം 9 മണിയോടടുത്താണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികില്‍സ. രോഗം […]