India Kerala

കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ്

കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ് ലഭിച്ചത് ഉഡാന്‍ പദ്ധതി നടപ്പിലാക്കുന്നതുകൊണ്ടെന്ന് കിയാല്‍ എം.ഡി വി.തുളസീദാസ്. ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം സ്ഥിരം വിമാന സര്‍വീസിനായുളള നീക്കം വേഗത്തിലാക്കുമെന്നും കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എം.ഡി പറഞ്ഞു. ഇതിനിടെ കിയാലിന്റെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് കിയാല്‍ എം.ഡി വിശദീകരണം നല്‍കിയത്. കണ്ണൂരില്‍ […]

India National

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ മഹാറാലി

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ പ്രതിപക്ഷ മഹാറാലി. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിയില്‍ ഇരുപതിലേറെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും ബി.ജെ.പി വിമതരും പങ്കെടുത്തു. മോദി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ പൂര്‍വ സ്ഥിതിയിലാക്കുന്നതായിരിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്‍ടറേറ്റുമാണ് മോദിയുടെ സഖ്യകക്ഷികളെന്നായിരുന്നു റാലിയില്‍ പങ്കെടുത്ത് സംസാരിച്ച അഖിലേഷ് യാദവിന്റെ പരിഹാസം. മോദിയും അമിത്ഷായും രാജ്യത്ത് വര്‍ഗീയ […]

India Kerala

മാന്ദാമംഗലം പള്ളിത്തര്‍ക്കം: യാക്കോബായ വിഭാഗം പള്ളിയുടെ ഭരണചുമതലയില്‍ നിന്ന് ഒഴിയും

തൃശൂര്‍ മാന്ദാമംഗലം പള്ളിതര്‍ക്കത്തിന് താത്ക്കാലിക പരിഹാരം. ജില്ലാ ഭരണകൂടത്തിന്റെ ഉപാധികള്‍ അംഗീകരിക്കുമെന്ന് യാക്കോബായ വിഭാഗം. പള്ളിയുടെ ഭരണ ചുമതലയില്‍ നിന്ന് ഒഴിയുമെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി. യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം നടന്ന തൃശൂര്‍ മാന്ദാമംഗലം പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ ജില്ല ഭരണകൂടം ഇന്നലെത്തന്നെ മുതിര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളോടും പള്ളിയില്‍ നിന്ന് ഒഴിയണമെന്ന് ഇന്നലെ ജില്ല ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പള്ളി താല്‍ക്കാലികമായി പൂട്ടുകയും ചെയ്തിട്ടുണ്ട്. ജില്ല കലക്ടര്‍‍ ടി.വി അനുപമയുടെ നേതൃത്വത്തില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയിലായിരുന്നു […]

India Kerala

മുനമ്പം മനുഷ്യക്കടത്ത്; ഒരാള്‍ അറസ്റ്റില്‍

മുനമ്പം അനധികൃത കുടിയേറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് തിരികെയെത്തിയ ഡല്‍ഹി സ്വദേശി പ്രഭുവാണ് പൊലീസ് പിടിയിലായത്. ഇയാളെ കേരളത്തിലെത്തിച്ച ആന്വേഷണ സംഘം ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ രാത്രിയോടെയാണ് ഡല്‍ഹി പൊലീസ് പ്രഭുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ ഇയാളെ ചോദ്യം ചെയ്ത അന്വേഷണ സംഘം രാവിലെ 10 മണിയോടെ കേരളത്തിലെത്തിച്ചു. കൊടുങ്ങല്ലൂരില്‍ കണ്ടെടുത്ത ബാഗില്‍ നിന്ന് ലഭിച്ച രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം പ്രഭുവിലേക്ക് നീണ്ടത്. മുനമ്പത്ത് നിന്ന് ന്യൂസിലന്‍ഡ് ലക്ഷ്യമാക്കിയാണ് […]

India Kerala

ആലപ്പാട് ഖനനം നിര്‍ത്തുന്നത് വ്യവസായ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്ന് കോടിയേരി

ആലപ്പാട് ഖനനം നിര്‍ത്തുന്നത് വ്യവസായ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്നും വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതിന് കൂട്ടു നില്‍ക്കാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഖനനം നടത്തുമ്പോള്‍ ഐ.ആര്‍.ഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ചര്‍ച്ച പരാജയപ്പെടുത്തിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Health

വിട്ടുമാറാത്ത ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം

പ്രണയം പോലെയാണ് ക്ഷീണവും. കൃത്യമായ ഒരു നിർവചനത്തിനകത്ത് ഒതുങ്ങില്ലത്. എന്നാലെല്ലാവർക്കും ഏതെങ്കിലും വിധത്തിൽ അതനുഭവിക്കാൻ പറ്റുകയും ചെയ്യും. നമുക്ക് ശാരീരികമോ മാനസികമോ ആയ പ്രസരിപ്പിന് മങ്ങലേൽക്കുകയും അസ്വസ്ഥതയുളവാക്കുകയും ചെയ്യുന്ന ഏതൊരവസ്ഥയെയും തല്‍ക്കാലം ക്ഷീണമെന്ന് വിളിക്കാം. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം എത്താറുണ്ട്. ക്ഷീണത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ ഒരുപക്ഷെ നിസ്സാരമാകാം. ചിലപ്പോള്‍ ഗുരുതരരോഗങ്ങളുടെ മുന്നറിയിപ്പുമാകാം. കഠിനമായ ശാരീരികാദ്ധ്വാനം, ദീര്‍ഘദൂര യാത്രകള്‍, രാത്രിയില്‍ ഉറക്കമില്ലാതിരിക്കുക തുടങ്ങിയവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഈ കാര്യങ്ങളിലൊക്കെത്തന്നെ കുറച്ചുനേരത്തെ വിശ്രമം കൊണ്ട് […]

India Kerala

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ബിഷപ്പിനെതിരായ പീഡനക്കേസില്‍ പരാതിക്കാരി അടക്കമുള്ള അഞ്ച് കന്യാസ്ത്രീമാര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഡി.ജി.പിക്കും വനിത കമ്മീഷനും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. സ്ഥലംമാറ്റ ഉത്തരവ് പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവര്‍ പാലിച്ചിരുന്നില്ല. പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കൊപ്പം കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാനായിരുന്നു ഇവരുടെ തീരുമാനം. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്ത്യശാസനവും നല്‍കിയത്. സ്ഥലംമാറ്റം അടക്കമുളള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മിഷണറീസ് […]

India Kerala

തിരുവല്ലയില്‍ നെല്ലിന് കീടനാശിനി തളിച്ച രണ്ട് പേര്‍ മരിച്ചു

തിരുവല്ല വേങ്ങല്‍ പാടശേഖരത്ത് നെല്ലിന് മരുന്ന് തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേര്‍ മരിച്ചു. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വ്യാഴാഴ്ചയാണ് ഇവര്‍ പാടശേഖരത്ത് മരുന്ന് തളിച്ചത്. വിളവെടുപ്പിന് പാകമായ നെല്ലിനാണ് മരുന്ന് തളിച്ചത്. ഇന്നലെ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയില്‍ ആക്കുകയും ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. മരിച്ച രണ്ടു പേരും കര്‍ഷക തൊഴിലാളികള്‍ ആണ്. കൃഷി വകുപ്പ് അംഗീകരിച്ചു നല്‍കിയ […]

India Kerala

ശബരിമല സ്ത്രീ പ്രവേശം; സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന്‍ കൂടി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന്‍ കൂടി. തമിഴ്‌നാട് വില്ലുപുരം സ്വദേശി ദേവശിഖാമണിയാണ് യുവതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ദേവശിഖാമണി ശബരിമലയിലെത്തിയത് ഡിസംബര്‍ 17നാണെന്ന് സുഹൃത്ത് ബാലാജി മീഡിയവണിനോട് പറഞ്ഞു. അതേ സമയം ദര്‍ശനം നടത്തിയവരുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത് വലിയതോതിലുള്ള സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലിയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശിച്ച യുവതികളുടേതെന്ന് കാണിച്ചാണ് 51 പേരുടെ പട്ടിക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. […]

Football Sports

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡേവിഡ് ജെയിംസിന് പകരം പുതിയ പരിശീലകനെ നിയമിച്ചു. പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാദയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍. ഐ.എസ്.എല്‍ രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് നിയമനം. നെലോ ഐ.എസ്.എല്‍ പരിശീലകനാകുന്നത് രണ്ടാം തവണയാണ്. 2016-17 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായിരുന്നു പോര്‍ച്ചുഗല്‍ അണ്ടര്‍ 20, സൗദി അറേബ്യ, ഇറാന്‍(അണ്ടര്‍ 23) മലേഷ്യ, ഈജിപ്ത്, ജോര്‍ദാന്‍ എഫ് സി സിയോള്‍ എന്നീ ടീമുകളുടെ പരിശീലകനായിരുന്നു നെലോ വിന്‍ഗാദ. ‘ദി പ്രൊഫസര്‍’ എന്നാണ് നെലോ വിന്‍ഗാദ അറിയപ്പെടുന്നത്. […]