Association Europe India Pravasi Switzerland

കരുണയുടെ നിറക്കാഴ്ച്ചയുമായി വീണ്ടും “ലൈറ്റ് ഇൻ ലൈഫ് ” സ്വിറ്റ്സർലാൻഡ്‌ – ആസാമിൽ നിർമിച്ച സ്കൂളിന്റെ ഉൽഘാടനം നിർവഹിച്ചു

ചാരിറ്റി പ്രവർത്തനങ്ങളിൽ മാത്രം സജീവമായ,സ്വിറ്റസർലണ്ടിലെ ജീവ കാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫ് സ്വിറ്റ്സർലൻഡ് ,വിദ്യാഭ്യാസ സാധ്യതകൾ വിരളമായ പിന്നോക്കപ്രദേശങ്ങളിൽ സ്‌കൂൾ നിർമ്മിക്കുന്നതിൻറെ ഭാഗമായി തുടക്കമിട്ട ആസാമിലെ പാൻപുരിയിലെ വിദ്യാലയസമുച്ചയത്തിന്റെ ഉൽഖാടനം നിർവഹിച്ചു പാൻപുരിയിൽ സ്‌കൂൾ അങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ സംഘടനയെ പ്രതിനിധീകരിച്ചു ആറ് അംഗങ്ങൾ പങ്കെടുത്തു ..നാടിൻറെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുവാൻ മുന്നോട്ടുവന്ന സംഘടനാ പ്രതിനിധികളെ സമ്മേളനത്തിലേക്ക് തികച്ചും ട്രഡീഷണൽ രീതിയിൽ സ്വാഗതമേകി സ്വീകരിച്ചു . പുതിയതായി നിർമ്മിച്ച സമുച്ചയത്തിന്റെ ആശിർവാദ കർമ്മങ്ങൾ പ്രോവിന്സിയാൽ റെവറൻ […]

India National

ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ മകനെയും സജീവ രാഷ്ട്രീയത്തിലിറക്കാന്‍ അശോക് ഗെഹ്‌ലോട്ട്

ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് മകനെയും എത്തിക്കാനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഗെ‌ഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെ‌ഹ്‌ലോട്ടിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിലേക്ക് ജോധ്പൂർ കോൺഗ്രസ് ജില്ലാ കമ്മിറ്റി നിർദേശിക്കുകയും ചെയ്തു. പക്ഷേ ഏത് മണ്ഡലത്തിൽ നിന്നാകും വൈഭവ് മത്സരിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വൈഭവ് ഗ‌െഹ്‌ലോട്ടിന്റെ പേര് സ്ഥാനാർത്ഥിയായി ഉയർന്നുവന്നിരുന്നു. എന്നാൽ മകനോട് പ്രത്യേക പരിഗണനയില്ലെന്ന് പറഞ്ഞ് അശോക് ‌ഗെ‌ഹ്‌ലോട്ട് വൈഭവിനെ സ്ഥാനാർഥിയായി നിർദേശിച്ചില്ല. 2008ൽ കോൺഗ്രസിൽ അംഗത്വം എടുത്ത […]

Cricket Sports

ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന മത്സരങ്ങള്‍ക്ക് നാളെ തുടക്കം; രഹാനെ ടീമിനെ നയിക്കും

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ഏകദിനം നാളെ. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള അഞ്ച് ഏകദിനമത്സരങ്ങളാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ആദ്യ മൂന്നു ഏകദിനങ്ങള്‍ക്കുള്ള ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ ഇന്ത്യ എക്കായി കളിക്കും. രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ […]

Entertainment

ആനന്ദ് മഹാദേവന്‍ പിന്മാറി, നമ്പി നാരായണനെക്കുറിച്ചുള്ള സിനിമ മാധവന്‍ സംവിധാനം ചെയ്യും

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം റോക്കട്രി ദ നമ്പി എഫക്ടിന്റെ സംവിധാനം പൂര്‍ണമായും മാധവന്‍ ഏറ്റെടുത്തു. നേരത്തെ ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ഒഴിവാക്കാനാകാത്ത ചില കാര്യങ്ങളുളളതിനാല്‍ ആനന്ദ് ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മാധവന്‍ അറിയിച്ചു. “കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്‍. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ പിന്മാറുകയാണ്. ചിത്രം ഒരുപാട് കാരണങ്ങള്‍ കൊണ്ട് എന്റെ […]

India National

പ്രവാസി ഭാരതീയ ദിവസ്​സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. വരാണസി സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിലാണ് മോദി പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുക. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിൻദ്ജുഗ്നാഥും ചടങ്ങിൽ സംബന്ധിക്കും. പുറം രാജ്യങ്ങളിൽ കഴിവു തെളിയിച്ച 30 പേർക്കുള്ള പ്രവാസി ഭാരതീയ പുരസ്കാര സമർപ്പണം നാളെ നടക്കും. പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ ക്രിയാത്മക നടപടികൾ കൈക്കൊള്ളുന്നില്ലെന്ന പരാതികൾക്കിടയിലാണ് പതിനഞ്ചാം പ്രവാസി സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നത്. നിയമനിർമാണ സഭകളിൽ പ്രവാസി പ്രാതിനിധ്യം, […]

India National

2014 ലെ തെരഞ്ഞെടുപ്പില്‍ ഇ.വി.എം തിരിമറി നടന്നു’: ഐ ടി വിദഗ്ധന്‍

2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയതായി ആരോപണം. അമേരിക്കയിലെ ഇന്ത്യന്‍ സ്വദേശിയായ ഐ ടി വിദഗ്ധന്റേതാണ് ആരോപണം. വോട്ടിങ് യന്ത്രത്തിലെ തിരിമറി സംബന്ധിച്ച് അറിവുണ്ടായിരുന്നതിനാലാണ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും വെളിപ്പെടുത്തലുണ്ട്. ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിച്ച പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായ ഹൈദരാബാദ് സ്വദേശി സയ്യദ് ഷുജ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വെളിപ്പെടുത്തലിന് പിന്നില്‍. 2014 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കനുകൂലമായി വ്യാപകമായ […]

India Kerala

ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ അപ്പർകുട്ടനാട്ടിലെ കർഷകര്‍

ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ അപ്പർകുട്ടനാട്ടിലെ കർഷകര്‍. കളനാശിനി പ്രയോഗത്തിനിടെ രണ്ട് പേർ മരിച്ചതിന് തൊട്ടടുത്ത ദിവസവും വയലുകളിൽ മരുന്ന് തളിച്ച് കർഷക തൊഴിലാളികൾ. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവർ കളനാശിനി പ്രയോഗം നടത്തുന്നത്. കളനാശിനി പ്രയോഗത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട രണ്ടു പേർ മരിച്ചതിന്റെ തൊട്ടടുത്ത ദിവസം വൈകിട്ട് മൂന്ന് മണിക്ക് കുട്ടനാട്ടിലെ വയലിൽ നിന്നുള്ള കാഴ്ചയാണ് ഇത്. ഉച്ചക്ക് ശേഷം മരുന്ന് അടിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. എന്നാൽ ഒരു ദുരന്തം സംഭവിച്ചതിന് ശേഷവും […]

India Kerala

മുനമ്പം മനുഷ്യക്കടത്ത്; കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും

മുനമ്പം വഴി അനധികൃത കുടിയേറ്റം നടന്നതായി സംശയിക്കുന്ന കേസില്‍ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും. ഇന്നലെ ഡൽഹിയിൽ നിന്ന് ഒരാൾ കൂടി പിടിയിലായതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേന്ദ്ര ഏജൻസികളുടെയും തമിഴ്നാട് രഹസ്യാന്വേഷണ ഏജൻസികളുടെയും സഹായത്തോടെയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് ദീപക് എന്ന പ്രഭുവിനെ പിടികൂടിയ അംബേദ്ക്കർ കോളനിയിൽ നിന്നാണ് ഇന്നലെ രവി സനൂപിനെയും കസ്റ്റഡിയിൽ എടുത്തത്. പ്രഭു നൽകിയ മൊഴിക്ക് സമാനമായ മൊഴിയാണ് രവിയും നൽകിയത്. സഹോദങ്ങളെയും കുടുംബാംഗങ്ങളെയും […]

India Kerala

തിരുവല്ലയിൽ കർഷക തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

പത്തനംതിട്ട തിരുവല്ലയിൽ കീടനാശിനി പ്രയോഗിച്ച കർഷക തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച മത്തായി ഈശോയുടെ ആമാശയത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയ കാരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നെൽപ്പാടത്ത് അനുവദനീയമായതിലും കൂടുതൽ കീടനാശിനി ഉപയോഗിച്ചതിനെ തുടർന്ന് കർഷക തൊഴിലാളികളായ പെരിങ്ങര വേങ്ങലിൽ കഴുപ്പിൽ കോളനി നിവാസികൾ മത്തായി ഈശോ , സനൽ കുമാർ എന്നിവരാണ് മരിച്ചത് . ഇതിൽ സനൽകുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെ തുടർന്നാണന്ന് ഫോറൻസിക് സർജൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മത്തായി […]

India Kerala

ബാലഭാസ്കറിന്‍റെ മരണത്തെ ചൊല്ലി വീണ്ടും വിവാദം

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയരുന്നു. സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി രംഗത്തുവന്നു. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് സി.കെ ഉണ്ണിയുടെ ആവശ്യം. ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹത ചുണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയിരുന്നു. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്‍റെയും മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ബാലുവിന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. […]