India Kerala

ഉമ്മൻചാണ്ടിയെ എവിടെ നിര്‍ത്തിയാലും വിജയിക്കുമെന്ന് മുല്ലപ്പള്ളി

ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഹൈക്കമാൻഡ്. അതാത് കമ്മിറ്റികളുടെ നിർദ്ദേശം കോൺഗ്രസ് പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് വ്യക്തമാക്കി. സ്ഥാനാർഥി നിർണയ പ്രക്രിയ പുരോഗമിക്കുകയാണെന്നും മുകുള്‍ വാസ്നിക് തിരുവനന്തപുരത്ത് പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു‍. എവിടെ നിര്‍ത്തിയാലും വിജയിക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നുവരുന്നേയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.

India National

‘ബാലറ്റ് പേപ്പറിലേക്ക് മാറില്ല’ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം നിരാകരിച്ച് ഇലക്ഷന്‍ കമ്മിഷന്‍. ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. ഇ.വി.എമ്മുകളില്‍ തിരിമറി സാധ്യമാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രഖ്യാപനം. രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയാണ്. ഇ.വി.എമ്മുകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താന്‍ വി.വി.പാറ്റ് എന്ന സംവിധാനവും ഇപ്പോഴുണ്ട്. അനേകം പേരുടെ കായികാധ്വാനവും പണവും വേണ്ടി വരുന്ന ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് ഇനിയൊരു […]

Entertainment

തിരിച്ചെത്തുന്നു സായ് പല്ലവി; നായകനായി ഫഹദ്

‘പ്രേമം’ സിനിമയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക്. ‘പ്രേമം’, ‘കലി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി മലയാളി പ്രേക്ഷകർക്കിടയിലേക്ക് സായ് പല്ലവി എത്തുമ്പോൾ, നായകനാവുന്നത് ഫഹദ് ഫാസിലാണ്. നവാഗത സംവിധായകനായ വിവേക് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. റൊമാന്റിക്ക് ത്രില്ലറായി എത്തുന്ന ചിത്രത്തിൽ, പ്രകാശ് രാജ്, സുരഭി, രഞ്ജി പണിക്കർ, അതുൽ കുൽക്കർണി, ലെന, ശാന്തി കൃഷ്ണ തുടങ്ങി വൻ താര നിരയാണുള്ളത്. മികച്ച നിരൂപക പ്രശംസ നേടിയ ഈ.മൗ.യൗവിന് […]

Technology

മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന്

മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ ഇന്ന് വിക്ഷേപിക്കും. പി.എസ്.എല്‍.വി സി44 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. റോക്കറ്റിന്റെ അവശിഷ്ടങ്ങളെ ബഹിരാകാശത്ത് ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് ഇത്തവണത്തെ വിക്ഷേപണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പോളാർ സാറ്റ്‍ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന പി.എസ്.എല്‍.വിയില്‍ മറ്റൊരു വൻ പരീക്ഷണം കൂടി നടത്തുകയാണ് ഐ.എസ്.ആര്‍.ഒ. പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ ഉപഗ്രഹം മൈക്രാസോറ്റ്-ആർ, വിദ്യാഭ്യാസമേഖലാ പദ്ധതികളെ സഹായിക്കാനായി കലാംസാറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ഈ ദൌത്യത്തില്‍ വിക്ഷേപിക്കുന്നത്. സാധാരണയായി വിക്ഷേപണ റോക്കറ്റിന്റെ […]

India National

പ്രവാസികളെയും ആധാർ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാന്‍ നീക്കം

പ്രവാസികളെയും ആധാർ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം നിയമഭേഗദതിക്കൊരുങ്ങുന്നു. പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസി കൂട്ടായ്മകളുടെയും മറ്റും ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ്കേന്ദ്രത്തിന്റെ നീക്കം. പുതിയ എമിഗ്രേഷൻ ബില്ലിൻമേൽ ചർച്ച നടത്താനും സർക്കാർ സന്നദ്ധത അറിയിച്ചു. വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാർക്ക് നിലവിൽ ആധാർ ആനുകൂല്യം ലഭിക്കാൻ അർഹതയില്ല. ആധാർ ആക്ട് പ്രകാരം പ്രവാസികൾക്ക്ആധാർകാർഡിന് അർഹതയും ഇല്ല. ഇന്ത്യയിലെ പല ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കിയിരിക്കെ പ്രവാസി സമൂഹം വലിയ പ്രയാസം നേരിടുന്നുണ്ട്. നിയമത്തിൽ […]

India National

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്; എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമനം

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാതലത്തില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലും തെരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കവെ യുവ ഊര്‍ജ്ജവും പരിചയസമ്പത്തും സമന്വയിപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവും ഇതിന്റെ ഭാഗമാണ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ഗുലാം നബി ആസാദിനെ ഹരിയാനയിലേക്ക് മാറ്റിയാണ് പ്രിയങ്കയുടെയും ജ്യോതിരാദിത്യ […]

Cricket Sports

രഞ്ജി ട്രോഫി: കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി

വിദര്‍ഭക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപണര്‍ മുഹമ്മദ് അസ്ഹറുദീനാണ്(8)പുറത്തായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. പരിക്കേറ്റ കേരളതാരം സഞ്ജു സാംസണിന് പകരം അരുണ്‍ കാര്‍ത്തിക് ടീമില്‍ ഇടംനേടിയിട്ടുണ്ട്. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തിലാണ് മത്സരം. . വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ഗുജറാത്തിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പേസര്‍മാരുടെ മികവിലാണ് കേരളം അവസാന നാലില്‍ ഇടംപിടിച്ചത്. ഇന്ന് കൃഷ്ണഗിരിയില്‍ സെമിഫൈനല്‍ തുടങ്ങുമ്പോള്‍ മത്സരം കേരള പേസര്‍മാരും വിദര്‍ഭ ബാറ്റ്‌സ്മാന്‍മാരും തമ്മിലാവുമെന്നാണ് വിലയിരുത്തല്‍. ക്വാര്‍ട്ടറില്‍ കൃഷ്ണഗിരിയിലെ പിച്ച് […]

India Kerala

നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്‍

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലെ അപ്പീല്‍ ഹരജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ സ്വയം വാദിക്കും .നിരപരാധിത്വം തെളിയിക്കാനാണ് അഭിഭാഷകനെ ഒഴിവാക്കി സ്വയം വാദിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. <

India Kerala

കുഞ്ഞനന്തന് നിരന്തരം പരോള്‍ ; കെ.കെ രമ ഹൈക്കോടതിയില്‍

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്നും ഹൈകോടതി ഉത്തരവില്ലാതെ കുഞ്ഞനന്തന് ഇനി പരോള്‍ അനുവദിക്കരുതെന്ന് ഉത്തരവിടണമെന്നതടക്കം ആവശ്യപ്പെട്ടാണ് രമയുടെ ഹരജി. 2012 മെയ് നാലിന് ടി. പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് അത്യാവശ്യ പരോള്‍ എന്ന പേരില്‍ […]

India Kerala

സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരം കവി എസ് കലേഷിന്

കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം കവി എസ് കലേഷിന്. ശബ്ദമഹാസമുദ്രം എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഏറെ ചലനമുണ്ടാക്കിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ’ എന്ന കവിതയുള്‍പ്പെടുന്നതാണ് പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകം. അധ്യാപികയായ ദീപ നിശാന്ത് തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായിരുന്നു. പിന്നീട് ആ കവിതയുടെ യഥാര്‍ത്ഥ രചീതാവിനെ തിരിച്ചറിഞ്ഞതോടെയാണ് മലയാളികള്‍ക്കിടയില്‍ എസ്. കലേഷ് എന്ന പേര് സുപരിചിതമാവുന്നത്. വിവാദ കവിത ഉള്‍പ്പെടുന്ന ശബ്ദമഹാ സമുദ്രം […]