കീഴാറ്റൂർ സമരത്തിൽ നിന്ന് സമര സമിതി പിൻമാറിയെന്നത് സി.പി.എം നടത്തുന്ന കുപ്രചരണമെന്ന് വയൽക്കിളികൾ. ഭൂമിയുടെ രേഖകൾ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം. എന്നാൽ ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂമിയുടെ രേഖകളുടെ പകർപ്പുകളാണ് ഭൂഉടമകൾ കൈമാറിയതെന്ന് വയൽക്കിളികൾ പറഞ്ഞു. സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ഉൾപ്പടെയുള്ളവർ ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ല. കള്ളപ്രചരണങ്ങളെ അതിജീവിച്ച് നിയമപോരാട്ടവും സമരവും തുടരുമെന്നും വയൽക്കിളികൾ പറഞ്ഞു.
Author: Tomy Thondamkuzhy
ബി.ജെ.പി ഇതര പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കെ.വി തോമസ്
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി ഇതര പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കെ.വി തോമസ് എം.പി. താന്‍ വീണ്ടും മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ മാത്രമല്ല മറ്റ് നിരവധിപ്പേരുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.
തട്ടകത്തില്‍ കാലിടറിയ കെ. കരുണാകരന്‍; 1996ല്‍ സംഭവിച്ചത്..
1996ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് തൃശൂര്‍ മണ്ഡലത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരനാണ് അന്ന് സ്വന്തം രാഷ്ട്രീയ തട്ടകത്തില്‍ കാലിടറി വീണത്. 1480 വോട്ടുകള്‍ക്ക് സി.പി.ഐ സ്ഥാനാര്‍ത്ഥി വി.വി രാഘവനോടായിരുന്നു കെ. കരുണാകരന്റെ തോല്‍വി. കെ കരുണാകരന്‍ മലയാളിക്ക് ആമുഖങ്ങളാവശ്യമില്ലാത്ത രാഷ്ട്രീയ നേതാവായിരുന്നു. ജനനം കണ്ണൂരില്‍. രാഷ്രീയ പ്രവര്‍ത്തനം തുടങ്ങിയത് തൃശൂരില്‍. തൃശൂരില്‍ നിന്നും തുടങ്ങിയ ആ രാഷ്ട്രീയ യാത്ര കേരളവും കടന്ന് ഡല്‍ഹിയില്‍ വരെ എത്തിയത് രാഷ്ട്രീയ […]
ശബരിമലയില്‍ പാര്‍ട്ടിയുടെ നിലപാടല്ല തന്റേതെന്ന് വി.ഡി സതീശന്‍
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. ബി.ജെ.പി നടത്തുന്നതുപോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സ്ത്രീ സമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിനറെ അടിസ്ഥാന തത്ത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാര്‍ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുള്ള സ്ത്രീവിരുദ്ധതയാണ് എന്നാണ് കരുതുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമല വിഷയം കോടതിയില്‍ വന്നപ്പോള്‍ നിലവിലെ ആചാരങ്ങള്‍ മാറ്റേണ്ട എന്നാണ് […]
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സമനിലയോടെ തുടക്കം
സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് സമനിലയോടെ തുടക്കം. തെലങ്കാനയാണ് കേരളത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ‘സൗത്ത് ഗ്രൂപ്പ് ബി’യിലെ ആദ്യ മത്സരത്തിലാണ് കേരളം സമനില വഴങ്ങിയത്. കേരളം ഗോളടിക്കാൻ മറന്ന മത്സരത്തിൽ ഇരുപകുതികളിലുമായി ലഭിച്ച പത്തോളം അവസരങ്ങളാണ് ടീം തുലച്ചത്. ഇതോടെ ഗ്രൂപ്പിലെ മറ്റു മത്സരങ്ങൾ കേരളത്തിന് നിർണായകമാവും. മറ്റെന്നാള്‍ പോണ്ടിച്ചേരിയുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. തെലങ്കാന, പോണ്ടിച്ചേരി, സർവീസസ് എന്നിവയാണ് ‘ദക്ഷിണ മേഖല ബി’ഗ്രൂപ്പിൽ കേരളത്തോടൊപ്പം ഉള്ളത്.
ശബരിമലയിലെ യുവതി പ്രവേശനം: ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമെന്ന് കടകംപള്ളി
സുപ്രീംകോടതി വിധിയെ തുടർന്ന് പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകൾ മാത്രമാണ് ശബരിമലയിൽ ദർശനം നടത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും സഭയെ മന്ത്രി രേഖാമൂലം അറിയിച്ചു. ശബരിമല ആചാര – വിശ്വാസ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിയിൽ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി വ്യക്തമാക്കി. 51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്നായിരുന്നു സർക്കാർ ആദ്യം സുപ്രീം കോടതിയെ അറിയിച്ചത്. ഈ ലിസ്റ്റിൽ പുരുഷന്മാരും ഉൾപ്പെട്ടെന്ന് തെളിഞ്ഞതോടെ പട്ടിക […]
രവി പൂജാരിയുടെ അറസ്റ്റ്: സ്ഥിരീകരണം ലഭിച്ചെന്ന് ഐ.ജി
അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാക്കറെ. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു. പൂജാരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇൻറർപോൾ സഹായം ആവശ്യമില്ലെന്ന് ഐ.ജി പറഞ്ഞു. വിദേശത്ത് അറസ്റ്റിലായ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നേരത്തെ ഇൻറർപോളിനെ സമീപിച്ചിരുന്നു. ഇയാള്‍ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചിരുന്നത്. എന്നാല്‍ പ്രതിയെ […]
സംഘടിത ആക്രമണം ഇനി നടക്കില്ല; യു ട്യൂബില്‍ നിന്നും ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ ഒഴിവാക്കാനൊരുങ്ങുന്നു
വ്യക്തികള്‍ക്കെതിരെയും സിനിമകള്‍ക്കെതിരെയും ഈയടുത്ത് സംഘടിതമായി തന്നെ ഡിസ്‌ലൈക്ക് ക്യാംമ്പയ്ന്‍ പലയാവര്‍ത്തി നടന്നിട്ടുള്ളതാണ്. ഈ വിഷയത്തില്‍ യു ട്യൂബിന് നിരവധി പരാതികളാണ് ദിവസം പ്രതി ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘടിതമായ ഈ ആക്രമണങ്ങളെ ഒടുവില്‍ വരുതിക്ക് നിര്‍ത്താന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് യു ട്യൂബ്. അനാവശ്യമായ ഡിസ്‌ലൈക്കുകള്‍ ഒഴിവാക്കാന്‍ നിരവധി പുതിയ തീരുമാനങ്ങളുമായാണ് യു ട്യൂബിന്റെ വരവ്. അതിനായി യു ട്യൂബ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് യു ട്യൂബ് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് പറയുന്നത്. സംഘടിതമായ […]
നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; 3 പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
നടി ഭാനുപ്രിയയുടെ ചെന്നൈ ടി. നഗറിലുള്ള റെയ്ഡ്.റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയതായി റിപ്പോർട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ മൊഴി നൽകിയതായി സമിതി വെളിപ്പെടുത്തി. പെൺകുട്ടികളിൽ ഒരാളുടെ അമ്മയാണ് മകൾക്ക് വേതനം നല്‌കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നൽകിയത്. മകളെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടിൽ നാല് […]
ചരിത്ര പുസ്തകങ്ങള്‍ക്ക് വേണ്ടാത്ത മേല്‍മുറിയിലെ കൂട്ടക്കൊലയുടെ തിരുശേഷിപ്പുകള്‍
ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ രക്തരൂക്ഷിത പോരാട്ടം നടത്തിയ ചരിത്രമുള്ള മണ്ണാണ് മലപ്പുറം. അധിനിവേശത്തിനെതിരായ മലബാര്‍ സമരത്തിന്‍റെ ചരിത്രം ഇനിയും പൂര്‍ണമായി രേഖപ്പെടുത്തിയിട്ടില്ല. മലപ്പുറം മേല്‍മുറിയിലേയും അധികാരത്തൊടിയിലേയും ഖബറുകളില്‍ അടക്കപ്പെട്ടത് ഇനിയും രാജ്യം ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു കൂട്ടക്കൊലയുടെ ചരിത്രം കൂടിയാണ്. മലപ്പുറം മേല്‍മുറിയില്‍ ബ്രിട്ടീഷ് വിരുദ്ധരായ വലിയൊരു സംഘത്തെ കണ്ടു. അവിടെ ഡോര്‍സെറ്റ് റെജിമെന്‍റിലെ സായുധ സംഘം നടത്തിയ ഓപ്പറേഷനില്‍ 246 പേര്‍ കൊല്ലപ്പെട്ടു. മലബാറിലെ ബ്രിട്ടീഷ് ജനറല്‍ കമാന്‍റിങ് ഓഫീസര്‍ 1921 ഒക്ടോബര്‍ അഞ്ചിന് അയച്ച ഒരു […]












