India Kerala

വയനാട്ടില്‍ വീട്ടിനുള്ളില്‍ പുലി.

വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്നാട് പാട്ടവയലില്‍ വീട്ടില്‍ പുള്ളിപ്പുലി കയറി. തടിയില്‍ രായന്റെ വീട്ടിലാണ് പുള്ളിപ്പുലി കയറിയത്. ഓടു വെച്ച വീടിനു മുകളില്‍ കയറിയ പുലി മുറിയിലേക്ക് വീണെന്നാണ് കരുതുന്നത്. വീട്ടുകാര്‍ പുറത്തായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വീട് തുറന്നപ്പോഴാണ് കട്ടിലിനടയില്‍ പുലിയെ കണ്ടെത്തിയത്. ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മനോഹരന്റെ […]

Technology

ഫേസ് ബുക്കിലെ പ്രവചന ലിങ്കുകള്‍ വഴി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം

ഫേസ് ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. “അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്?” തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവർത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകാനും സാധ്യതയേറെയാണെന്നാണ് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഫേസ് ബുക്കില്‍ ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനകം ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് […]

Football Sports

മാനം കാക്കാന്‍ ബ്ലാസ്റ്റേഴ്സ്; ബംഗളൂരു എഫ്.സിയെ നേരിടും

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്.സിയെ നേരിടും. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഐ.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള നാലാം പോരാട്ടമാണ് അരങ്ങേറുന്നത്. ഏറെ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുന്നത്. തിരിച്ചടികളുടെ വേദന മറക്കാന്‍ വിജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്സിന്. പക്ഷേ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബംഗളൂരു എഫ്.സിയെ എങ്ങനെ നേരിടുമെന്നതാണ് ഉറ്റുനോക്കുന്നത്. ഇതുവരെ ബംഗളൂരു എഫ്.സിയോട് ജയിച്ച ചരിത്രം ബ്ലാസ്റ്റേഴ്സിനുണ്ടായിട്ടില്ല. കളിച്ച മൂന്ന് […]

Entertainment

പ്രതിഭയുണ്ടെങ്കിൽ നില നിൽക്കും, അല്ലെങ്കിൽ പ്രണവ് വേറെ പണി നോക്കട്ടെയെന്ന് മോഹൻലാൽ

പ്രണവ് മോഹൻലാലിന്റെ അഭിനയ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് താനല്ലെന്ന് മോഹൻ ലാൽ. സിനിമയിൽ പ്രണവ് തന്റെ തുടർച്ചയല്ലെന്ന് പറഞ്ഞ ലാൽ, ദെെവാനുഗ്രഹവും പ്രതിഭയും ഒന്നിച്ച് ചേരുന്ന കാര്യമാണ് സിനിമയെന്നും, തിളങ്ങാന്‍ പറ്റിയില്ലങ്കില്‍ വേറെ മേഖലയിലേക്ക് പ്രണവ് തിരിയുമെന്നും ടെെംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മോഹൻ ലാൽ പറഞ്ഞു. ആദിക്ക് ശേഷം പ്രണവിന്റേതായി പുറത്തിറങ്ങിയ അരുണ്‍ ഗോപി ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്’ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അഭിനയത്തിൽ ഏവരും പ്രതീക്ഷിച്ച മോഹൻലാൽ മാജിക്ക് […]

India Kerala

സഭ തന്നെ സെമിത്തേരി ഇടിച്ചുനിരത്തി; കരിങ്കല്‍ ഖനനത്തിനെന്ന് സൂചന

കോഴിക്കോട് കൂടരഞ്ഞി പുഷ്പഗിരി ലിറ്റില്‍ ഫ്ലവര്‍ പള്ളിയുടെ സെമിത്തേരി സഭാ നേതൃത്വം തന്നെ ഇടിച്ചുനിരത്തി. ചില വിശ്വാസികളുടെ എതിര്‍പ്പ് വകവെക്കാതെയാണ് കല്ലറകള്‍ പൊളിച്ച് കളഞ്ഞത്. പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന പള്ളിയും, കോണ്‍വെന്റും, സ്കൂളുകളും മുമ്പ് സഭാ നേത്യത്വം സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. താമരശ്ശേരി രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കല്‍ ഖനനം നടത്തുന്നതിന് വേണ്ടിയാണ് സെമിത്തേരിയടക്കം മാറ്റിയതെന്നാണ് വിവരം. അഞ്ചാറ് വര്‍ഷം മുമ്പ് വരെ പുഷ്പഗിരി മരംഞ്ചോട്ടി റോഡിന് സൈഡില്‍ താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലുള്ള ലിറ്റില്‍ ഫ്ലവര്‍ പള്ളിയും, […]

India National

ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍

ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍. ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ തപ്പാലില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി ചിത്രത്തിലേക്ക് പൂജ പാണ്ഡെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയാണ് ഗാന്ധി വധം പുനരാവിഷ്കരിച്ചത്. ചുവന്ന ചായം താഴേക്ക് ഒഴുകുന്നത് ദൃശ്യത്തില്‍ കാണാം. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ പാണ്ഡെ മാല അണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം […]

India Kerala

ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി പ്രിയങ്ക ഗാന്ധി

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ചുമതല ഏറ്റെടുക്കും മുൻപ് തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ പ്രിയങ്ക പങ്കെടുത്തു. നാളെ നടക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി പ്രിയങ്ക ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. രാഷ്ട്രീയ പ്രവേശം സംബന്ധിച്ച എ.ഐ.സി.സി ഒദ്യോഗിക പ്രഖ്യാപന സമയത്ത് വിദേശത്തായിരുന്ന പ്രിയങ്ക ഗാന്ധി തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. അന്നു തന്നെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച് […]

India Kerala

സകരിയ; നീതി നിഷേധത്തിന്റെ പത്ത് വര്‍ഷങ്ങള്‍

നീതി നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരനെന്നെ പേരില്‍ പരപ്പനങ്ങാടി സ്വദേശി സകരിയ ജയിലിനകത്തായിട്ട് ഇന്നേക്ക് പത്ത് വര്‍ഷങ്ങള്‍. ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. തിരൂരിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന സകരിയ സ്ഫോടനത്തിന് ആവശ്യമായ ചിപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്ന ‘വ്യാജ’ കുറ്റം ചുമത്തിയാണ് കര്‍ണാടക പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. 2009 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാമെന്ന ഉറപ്പിലായിരുന്നു പൊലീസ് സകരിയയെ കസ്റ്റഡിയിലെടുക്കുന്നത്. പക്ഷെ […]

India Kerala

പെരുമ്പാവൂരില്‍ ഏക്കര്‍ കണക്കിന് പാടശേഖരം മണ്ണിട്ട് നികത്താന്‍ ശ്രമം

പെരുമ്പാവൂർ കൂവപ്പടി പഞ്ചായത്തില്‍ ഏക്കര്‍ കണക്കിന് പാടശേഖരം മണ്ണിട്ട് നികത്താന്‍ ശ്രമം. പ്രദേശത്തെ ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സ് കൂടിയായ വാച്ചാല്‍ പാടശേഖരത്തിലാണ് രാത്രിയില്‍ ടിപ്പറുകളില്‍ മണ്ണടിക്കുന്നത്. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പാടശേഖരം മണ്ണിട്ട് നികത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. 25 ഏക്കറിലധികം വരുന്ന പാടശേഖരമാണ് വാച്ചാല്‍ പാടശേഖരം. ഇതില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള 4 ഏക്കര്‍ പാ‍ടശേഖരമാണ് നികത്താന്‍ ശ്രമം നടക്കുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ പാടശേഖരം നേരത്തെ ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെ നികത്തിയിരുന്നു. രാത്രിയുടെ മറവില്‍ ടിപ്പറുകളില്‍ പാടശേഖരത്ത് […]

India Kerala

കനകദുര്‍ഗ അങ്ങാടിപ്പുറത്തെ ഭർതൃഗൃഹത്തിലെത്തി

കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചതോടെ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭർതൃഗൃഹത്തിലെത്തി. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കനകദുർഗ പ്രതികരിച്ചു. ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ വീട്ടിൽ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിലാണ് കനകദുർഗ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച പുലാമന്തോൾ ഗ്രാമ ന്യായാലയ കോടതി കനകദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കനകദുർഗ ഭർതൃ വീട്ടിലെത്തിയത്. എന്നാൽ കനകദുർഗ വീട്ടിൽ എത്തുന്നതിനു മുൻപേ തന്നെ ഭർത്താവും ഭർതൃമാതാവും മറ്റൊരു വീട്ടിലേക്ക് താമസം മാറി. അതേസമയം, […]