India Kerala

തെര‍ഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കരുതെന്നാണ് അഭിപ്രായമെന്ന് വെള്ളാപ്പള്ളി

തുഷാര്‍ വെള്ളാപ്പള്ളി തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡിപി യോഗത്തിന്റെ ഔദ്യോഗിക ഭാരവാഹികളാരും മത്സരിക്കരുത്. ബി.ഡി.ജെ.എസ്, എസ്.എന്‍.ഡിപിയുടെ പോഷക സംഘടനയല്ല, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എസ്.എന്‍.ഡിപി അഭിപ്രായം പറയേണ്ടതില്ലെന്നും വെള്ളാപ്പള്ളി പാലക്കാട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Football Sports

ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍, എന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് സമനില

ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയ ശേഷം പോയിന്റ് ടേബിളില്‍ ഒന്നാംസ്ഥാനക്കാരായ ബംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. തുടക്കത്തില്‍ കളം നിറഞ്ഞ് കളിക്കുകയും അവസാന മിനുറ്റുകളില്‍ തുടര്‍ച്ചയായി ഗോളുകള്‍ വഴങ്ങുകയും ചെയ്തതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. എന്നാല്‍ ഒന്നാം സ്ഥാനക്കാരെ അവരുടെ ഹോംഗ്രൌണ്ടില്‍ വിറപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരം അവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ സ്ലാവിസ സ്‌റ്റോയ്‌നോവിച്ച് (16′), കറേജ് പെക്കൂസന്‍ (40′) എന്നിവരുടെ ഗോളുകളിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയത്. ഇതില്‍ സ്റ്റോയ്നോവിച്ചിന്‍റെ ഗോള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു. ബംഗളൂരുവിനെതിരെ […]

Entertainment

അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കിംഗ് ഖാന്‍

ഒരുമിച്ച് സിനിമയിലെത്തിയവരാണെങ്കിലും ഉറ്റ സുഹൃത്തുക്കളാണെങ്കിലും ഷാരൂഖ് ഖാനും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ കുറവാണ്. രണ്ട് പേരും സിനിമാക്കാരായിട്ട് 25 വര്‍ഷങ്ങളായി. പക്ഷേ ഇവരൊരുമിച്ചുള്ള ചിത്രങ്ങള്‍ വിരലില്‍ എണ്ണാവുന്നവയാണ്. അതിനുള്ള കാരണം അല്‍പം ഹാസ്യത്തോടെ വെളിപ്പെടുത്തിയിരിക്കുകയാണ് കിംഗ് ഖാന്‍. അക്ഷയ് കുമാറിനെപ്പോലെ രാവിലെ എഴുന്നേറ്റ് ജോലി ചെയ്യാന്‍ തനിക്കാവില്ലെന്നാണ് ഇതിനുള്ള മറുപടിയായി ഷാരൂഖ് ഖാന്‍ പറഞ്ഞത്. അക്ഷയ്‌യുടെ ഒരു ദിവസം അതിരാവിലെ ആരംഭിക്കുമെന്ന് ഷാരൂഖ് പറയുന്നു. അക്ഷയ് എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരിക്കും. തന്റെ ജോലി ആരംഭിക്കുമ്പോള്‍ […]

India National

മുസഫര്‍നഗര്‍ കലാപ കേസുകള്‍ യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ശുപാര്‍ശ‍. 100ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകള്‍ പിന്‍വലിക്കാനാണ് നീക്കം. യു.പിയിലെ സ്‌പെഷ്യല്‍ സെക്രട്ടറി ജെ.പി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 10നാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചത് […]

India National

ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണം തള്ളി റോബര്‍ട്ട് വാദ്ര

ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണത്തെ തള്ളി റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ മൊഴി നല്‍കി. ആയുധ ഇടപാടുകാരന്‍ സ‍ഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നും അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ വാദ്ര വ്യക്തമാക്കി. ഭാര്യയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയോടൊപ്പമാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇടക്കാല ജാമ്യം നല്‍കിയ കോടതി എന്‍ഫോഴ്സ്മെന്റ് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റോബര്‍ട്ട് വാദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാദ്ര ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് […]

India National

സൗജന്യ ചാനലുകള്‍ തടയുന്നു; കേബിള്‍ ടി.വി നെറ്റ്‌വര്‍ക്കിന്‌ ട്രായിയുടെ നോട്ടീസ്

സൌജന്യമായി നല്‍കേണ്ട ചാനലുകള്‍ നിയമവിരുദ്ധമായി പ്രേക്ഷകര്‍ക്ക് തടഞ്ഞ കേബിള്‍ ടി.വി നെറ്റ്‌വര്‍ക്കിന്‌ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ട്രായ് അറിയിച്ചു. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടും സൌജന്യ ചാനലുകള്‍ തടഞ്ഞ സേവന ദാതാവിനാണ് നോട്ടീസ് നല്‍കിയത്. സേവന ദാതാക്കള്‍ നിശ്ചയിക്കുന്ന ഒരു കൂട്ടം ചാനലുകളുടെ പാക്കേജ് ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് നിയമവിരുദ്ധമാണെന്നും ട്രായ് അറിയിച്ചു. സൌജന്യമായി എയര്‍ ചെയ്യുന്ന നൂറ് ചാനലുകള്‍ പ്രതിമാസം 130 രൂപക്ക് ഉപഭോക്താവിന് നല്‍കണമെന്നാണ് ടെലകോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ഇതില്‍ 26 ദൂരദര്‍ശന്‍ ചാനലുകള്‍ […]

India Kerala

സംവരണ അട്ടിമറി; ശ്രീചിത്രയില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍റെ സന്ദര്‍ശനം

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറി നേരിട്ട് പരിശോധിക്കാന്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍റെ തീരുമാനം. ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഈ മാസം 12ന് ശ്രീചിത്രയിലെത്തും. കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറിയോടും അന്നേ ദിവസം ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ശ്രീചിത്രയിലെ സംവരണ അട്ടിമറി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.

India Kerala

വിവാദ വെളിപ്പെടുത്തലുമായി പി.സി തോമസ്

ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2008ല്‍ ഐ.എഫ്.ഡി.പി പിരിച്ച് വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ചതെന്ന് പി.സി തോമസ്. കേരളകോണ്‍ഗ്രസിലേക്ക് ക്ഷണമുണ്ടെന്ന കാര്യം അറിയിച്ചപ്പോള്‍ അദ്വാനി തടയുമെന്നാണ് കരുതിയത്. എന്നാല്‍ എന്‍.ഡി.എയുമായുള്ള ബന്ധം ഉപേക്ഷിച്ച് കേരളകോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന മറുപടിയാണ് ലഭിച്ചതെന്നും അത് തന്നെ വിഷമിപ്പിച്ചെന്നും പി.സി തോമസ് പറഞ്ഞു. കെ.എം മാണിയുമായി തെറ്റിപ്പിരിഞ്ഞ് കേരളകോണ്‍ഗ്രസ് വിട്ട പി സി തോമസ് പിന്നീട് ദേശീയ തലത്തില്‍ പാര്‍ട്ടിയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പപ്പുയാദവ് […]

India Kerala

താമരശ്ശേരി രൂപതയുടെ ക്വാറി: വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പള്ളി പ്രതിക്കൂട്ടില്‍

ഓരോ വർഷവും ക്വാറി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് കൊടുത്തുവെന്നും ഖനനം നടത്തിയത് കരാറുകാരാണെന്നുമാണ് പള്ളിയുടെ വാദം. ക്വാറിയുടെ സമീപത്തുണ്ടായിരുന്ന സെമിത്തേരി പള്ളി ഇടിച്ച് നിരത്തിയിരുന്നു. താമരശ്ശേരി രൂപതയുടെ കീഴിലുള്ള പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ സഥലത്ത് 25 വർഷം ക്വാറി പ്രവർത്തിച്ചത് അനധികൃതമായാണെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള ലൈസൻസോ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോ ഇല്ലാതെയാണ് ഖനനം നടത്തിയതെന്ന് ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. 1990 […]

India Kerala

കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്‍.എസ്.എസ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ അക്കൌണ്ട് തുറക്കുന്നതിന് വേണ്ടി കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്‍.എസ്.എസ്. മഹാശക്തി കേന്ദ്ര,ശക്തി കേന്ദ്ര എന്നീ പേരുകളിലാണ് ആര്‍.എസ്.എസ് എസ് മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നത്.ഉത്തര മേഖല,മധ്യമേഖല,ദക്ഷിണ മേഖല എന്നിവ തിരിച്ച് എ.എന്‍ രാധാകൃഷ്ണന്‍,കെ.സുരേന്ദ്രന്‍,എം.ടി രമേശ് എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി. ആര്‍.എസ്.എസ് നേരിട്ടാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.ഏത് വിധേനയും അക്കൌണ്ട് തുറക്കുകയാണ് ലക്ഷ്യം. ഹിന്ദു സംഘടനകളുടെ ഏകീകരണമുണ്ടങ്കില്‍ ലോക്സഭയിലേക്ക് ആളെ എത്തിക്കാന്‍ പറ്റുമെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. […]