തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ മോഹന്‍ലാലിനെ സമീപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കേരളത്തിലെ മത-സാമുദായിക സംഘടനകള്‍ക്ക് ബി.ജെ.പിയോടുള്ള എതിര്‍പ്പ് മാറിയിട്ടുണ്ടെന്നും പിള്ള കോഴിക്കോട് പറഞ്ഞു
Author: Tomy Thondamkuzhy
ഇനിയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ്
മ്യാന്‍മര്‍ – ബംഗ്ലാദേശ് അതിര്‍ത്തി അടച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. ബംഗ്ലാദേശിലേക്കുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ഇനിയും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും മറ്റു രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്നും ബംഗ്ലാദേശ് വിദേശ കാര്യമന്ത്രി അബ്ദുല്‍ മഅ്മൂന്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അതിര്‍ത്തി അടച്ചത്. മ്യാന്മര്‍ സൈന്യത്തിന്റേയും ബുദ്ധ വംശീയവാദികളുടേയും പീഡനങ്ങള്‍ക്കിരയാകുന്ന മ്യാന്മര്‍ വംശജരുടെ ദുരിതം ഇരട്ടിയാക്കുന്നതാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ തീരുമാനം. മ്യാന്മാര്‍ അധികൃതരുടെ ക്രൂര പീഡനത്തെ തുടർന്ന് ഏഴുലക്ഷം റോഹിങ്ക്യകളാണ് ഇതുവരെ ബംഗ്ലാദേശിലേക്ക് […]
ഷാജി പാപ്പനും പിള്ളാരും വീണ്ടുമെത്തുന്നു; ആട് 3 വരുന്നു
ഷാജി പാപ്പനും പിള്ളാരും വീണ്ടുമെത്തുമെന്ന പ്രതീക്ഷ നല്‍കി നിര്‍മ്മാതാവ് വിജയ് ബാബു. ആട് 2വിന് ശേഷം ചിത്രത്തിന്റെ മൂന്നാംഭാഗവും ഉടനെത്തുമെന്നാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആടിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത് ഫെബ്രുവരി ആറിനായിരുന്നുവെന്ന് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഈ ദിവസം തന്നെയാണ് ആടിന്റെ രണ്ടാം ഭാഗവും ഞങ്ങള്‍ തീരുമാനിച്ചത്. എന്നാ ഇന്നു തന്നെ പറഞ്ഞേക്കാം ആട് 3 വരും- വിജയ് ബാബു കുറിച്ചു. മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ 2015ലായിരുന്നു ആട് ഒരു ഭീകരജീവിയാണ് […]
ഗിയര്‍ ലിവറിന് പകരം മുള വടി; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
സ്‌കൂള്‍ ബസിലെ ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി ഉപയോഗിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. 22കാരനായ രാജ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാജ് കുമാര്‍ ഓടിച്ച സ്‌കൂള്‍ ബസ് ഒരു കാറില്‍ ഇടിച്ചതോടെയാണ് മുള വടി ഡ്രൈവിങ് പുറത്തായത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ബസിനെ പിന്തുടര്‍ന്ന കാര്‍ ഉടമയാണ് ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി കണ്ടത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം കാര്‍ ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ […]
ഡല്‍ഹിയില്‍ ആലിപ്പഴ വര്‍ഷം
ഡല്‍ഹിയില്‍ അതിശക്തമായ ആലിപ്പഴ വര്‍ഷം. ഇന്നലെ വൈകീട്ട് അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് മഴക്ക് പിറകെ ആലിപ്പഴം പൊഴിഞ്ഞത്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങളും വഴിതിരിച്ച് വിട്ടു. ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍ അതിശൈത്യം നീങ്ങി തുടങ്ങുന്ന നേരത്താണ് അപ്രതീക്ഷിത ആലിപ്പഴ വര്‍ഷം. വൈകീട്ട് അഞ്ചിനും രാത്രി 8.30 ഇടയിലെ തലസ്ഥാന നഗരകാഴ്ചകളാണിത്. മിക്കപ്പോഴും മഞ്ഞില്‍ മൂടുന്ന ഷിംലയും മണാലിയും അടക്കമുള്ള വിനോദ കേന്ദ്രങ്ങളിലെ നിരത്തുകള്‍ക്ക് സമാനം. ആലിപ്പഴ പെയ്ത്തില്‍ പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. ഹരിയാന […]
റഫാലില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവ്
ഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവ്. ഇതുസംബന്ധിച്ച പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ‘ദി ഹിന്ദു’ ദിനപത്രമാണ് പുറത്ത് വിട്ടത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റഫാല്‍ ഇടപാടിനെ വലിയ രാഷ്ട്രീയ ആയുധമാക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും എസ്.കെ ശര്‍മ്മയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു.
സന്തോഷ് ട്രോഫി യോഗ്യത; കേരളം സര്‍വ്വീസസ് മത്സരം ഇന്ന്
സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ കേരളം ഇന്ന് സര്‍വ്വീസസിനെ നേരിടും. ഫൈനല്‍ റൗണ്ടില്ലെത്താന്‍ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്. ജയിച്ചാലും തെലുങ്കാന പുതുച്ചേരി മത്സരഫലം കൂടി ആശ്രയിച്ചാവും കേരളത്തിന്റെ ഫൈനല്‍ റൗണ്ട് സാധ്യത. തെലുങ്കാന പുതുച്ചേരിയെ പരാജയപ്പെടുത്തിയാല്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്താകും. തെലുങ്കാന പുതുച്ചേരി മത്സരം സമനിലയിലായാലും കേരളത്തിന് പ്രതീക്ഷക്ക് വകയുണ്ടാവും
ശബരിമല വീണ്ടും ആശങ്കയുടെ നാളുകളിലേക്ക്
യുവതി പ്രവേശനത്തിലെ പുനഃപരിശോധന ഹരജികളില്‍ സുപ്രിം കോടതി വിധി പറയാൻ നീട്ടിയതോടെ ശബരിമല വീണ്ടും ആശങ്കയുടെ നാളുകളിലേക്കാണ് നീങ്ങുന്നത്.കുംഭമാസ പൂജകൾക്കായി ഈ മാസം 12ന് നട തുറക്കാനിരിക്കെ വലിയ പൊലീസ് കാവലിൽ തന്നെയാകും ശബരിമല. നിരോധനാജ്ഞയ്ക്കും സാധ്യതയുണ്ട്. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ തുടങ്ങിയ പൊലീസ് കാവലും, നിരോധനാജ്ഞയും കുംഭമാസ പൂജാനാളുകളിലും ഉണ്ടാകാനാണ് സാധ്യത. കുംഭമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ദർശന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തവണ ദർശനം നടത്താൻ സാധിക്കാതെ മടങ്ങിയ രേഷ്മയും ഷാനിലയും കോടതിയെ […]
രണ്ട് വൃക്കകളും തകരാറിലായ ഫൈസല്‍ സന്മനസുള്ളവരുടെ കരുണ തേടുന്നു
രണ്ട് വൃക്കകളും തകരാറിലായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി പുന്നോര്‍ത്ത് ഫൈസല്‍ വൃക്ക മാറ്റിവെക്കാനും, ജീവിക്കാനും വേണ്ടി പെടാപ്പാട് പെടുകയാണ്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 50 ലക്ഷത്തോളം രൂപ ചിലവാകും. ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുള്ള ഫൈസലിന് സ്വന്തമായി സ്ഥലമോ കയറികിടക്കാന്‍ വീടോ ഇല്ല. മരുന്നിന്റെ ബലത്തിലാണ് ഫൈസല്‍ ഇങ്ങനെ എഴുന്നേറ്റ് നില്‍ക്കുന്നത്. കാലിന് നീര് വന്നപ്പോള്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ രണ്ട് വൃക്കകളും തകര്‍ന്നതാണ് അസുഖത്തിന് കാരണമെന്ന് മനസ്സിലായി. പിന്നീട് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താതെ വ്യക്കയുടെ […]
മറ്റൊരു മന്ത്രിയുടെ അഴിമതി രേഖകള്‍ കൂടി പുറത്തുവിടുമെന്ന് പി.കെ ഫിറോസ്
മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ മറ്റൊരു മന്ത്രി നടത്തിയ അഴിമതിയുടെ രേഖകള്‍ കൂടി ഈമാസം 11 ന് പുറത്തുവിടുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഷാര്‍ജയില്‍ കെ.എം.സി.സി നല്‍കിയ സ്വീകരണത്തിനിടെയാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍. വ്യാജരേഖ ചമച്ചു എന്നാരോപിച്ച് തനിക്കെതിരെ കേസെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഇത് തടയാന്‍ കൂടിയാണെന്ന് ഫിറോസ് പറഞ്ഞു. താന്‍ വ്യാജരേഖയുണ്ടാക്കി എന്ന് പറയുന്ന ജെയിംസ് മാത്യു എം.എല്‍.എ പരോക്ഷമായി അനധികൃത നിയമനം നടന്നു എന്നും തദ്ദേശമന്ത്രിക്ക് പരാതി […]












