ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നില്‍ക്കുന്ന കന്യാസ്ത്രീകളെ പിന്തുണക്കുന്നത് മാവോയിസ്റ്റുകളാണെന്ന ആക്ഷേപവുമായി ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍. ഇക്കാര്യം അറിയാവുന്നത് കൊണ്ടാണ് സഭ വിഷയത്തില്‍ ഇടപെടാത്തത്. സഭയെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കന്യാസ്ത്രീമാര്‍ പിന്‍മാറണമെന്നും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു . പീഡന വിവരം പുറത്ത് വന്നത് മുതല്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. സേവ് അവര്‍ സിറ്റേഴ്സ് എന്ന പേരില്‍ ഒരു സംഘന തന്നെ കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്കാന്‍ രൂപീകരിച്ചു. ഇവര്‍ നടത്തിയ സമരത്തിന്റെ സമ്മര്‍ദ്ദത്തിലാണ് […]
Author: Tomy Thondamkuzhy
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നിന്റെ ഇന്റന്റ് വെട്ടിക്കുറച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നിന്റെ ഇന്റന്റ് വെട്ടിക്കുറച്ചതോടെ മരുന്നിനായി പുറത്തെ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. 585 ഇനം മരുന്നുകള്‍ വേണ്ടിടത്ത് 230 ഓളം മരുന്നുകള്‍ മാത്രമേ മെഡിക്കല്‍ കോളജിലുള്ളൂ. ഈ മരുന്നുകളും ഉടനെ തീര്‍ന്നേക്കും. മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരായ രോഗികള്‍. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് നേരത്തെ നല്കിയിരുന്ന പല മരുന്നുകളും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്നില്ല. ഇതിനെല്ലാം കൂടെയെത്തുന്നവര്‍ നേരെ ഓടുന്നത് പുറത്തെ മെഡിക്കല്‍ ഷോപ്പുകളിലേക്ക്. മരുന്നുകള്‍ക്ക് പുറമെ ഗ്ലൌസ്, ഗ്ലൂക്കോസും […]
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പിയോട് തുഷാര്‍ വെള്ളാപ്പള്ളി. താന്‍ മത്സരിച്ചാല്‍ മറ്റ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ബി.ഡി.ജെ.എസ് നാലില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുമെന്നും തുഷാര്‍ മീഡിയവണിനോട് പറഞ്ഞു. എന്‍.ഡി.എ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാതിരുന്നാല്‍ അത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും. ബി.ജെ.പിയോട് ഇടഞ്ഞു നില്‍കുന്ന എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തെ മയപ്പെടുത്താനും ഈഴവ വോട്ടും ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം അടക്കം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ താന്‍ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ബി.ജെ.പി […]
സ്ഥാനാർത്ഥിപ്പട്ടികയെ ചൊല്ലി ബി.ജെ.പിയിൽ കലഹം
തെരഞ്ഞെടുപ്പ് സമിതി ചേരാതെ സ്ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് നൽകിയത് സംബന്ധിച്ച് ബി.ജെ.പിയിൽ കലഹം. സ്ഥാനാർത്ഥിപ്പട്ടിക ഏകപക്ഷീയമായി തയ്യാറാക്കിയെന്നാരോപിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ മറുവിഭാഗങ്ങൾ പരാതി നൽകി. മുരളീധര പക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കളാണ് പിള്ളക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. അതേസമയം സീറ്റ് ധാരണയിലെത്താതെ ബി.ജെ.പി പട്ടിക പ്രഖ്യാപിച്ചതിൽ ബി.ഡി.ജെ.എസ് അതൃപ്തി അറിയിച്ചു. തെരഞ്ഞടുപ്പ് സമിതി ചേരുകയോ മതിയായ ചർച്ചകൾ നടത്തുകയോ ചെയ്യാതെയാണ് സംസ്ഥാന പ്രസിഡന്റ് പട്ടിക തയ്യാറാക്കിയതെന്നാണ് പരാതി. ഇതാണ് ബി.ജെ.പിയിൽ പുതിയ കലഹത്തിന് കാരണം. […]
വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തെ പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്
വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്. പ്രതിസന്ധി മറികടക്കാന്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുന്നത് ഉചിതമായ തീരുമാനമായിരിക്കില്ലെന്നും വിലയിരുത്തല്‍. പ്രതിസന്ധി രൂക്ഷമായ വെനസ്വേലയിലേക്ക് സൈന്യത്തെ അയക്കുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു, എന്നാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കില്ല. വിദേശ കാര്യമന്ത്രാലയ മേധാവി എലിയറ്റ് ഏങ്കലാണ് ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്നത്. വെനസ്വേലയില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ഖേദിക്കുന്നു, […]
അക്തര്‍ വീണ്ടും കളിക്കാനിറങ്ങുന്നു
വേഗതകൊണ്ട് ബാറ്റ്‌സ്മാന്മാരെ അമ്പരപ്പിച്ച പാക് പേസ്ബൗളര്‍ ഷുഹൈബ് അക്തര്‍ വീണ്ടും കളിക്കാനിറങ്ങുന്നു. അക്തര്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 14ന് കളി തുടങ്ങുമെന്നാണ് അക്തറിന്റെ പ്രഖ്യാപനം.
മൂന്ന് പിന്‍ക്യാമറകളുമായി സാംസങ് M30, വില 15,000ത്തിലും താഴെ
സാംസങ് ഗാലസ്‌ക്‌സിയുടെ ‘എം’ സീരീസിലെ പുതിയ ഫോണ്‍ എം30 ഇന്ത്യയിലേക്ക്. ജനുവരിയില്‍ ഇറങ്ങിയ എം10, എം20 സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍ഹിറ്റായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 15,000 രൂപയില്‍ താഴെ വിലയിട്ട് എം 30 സാംസങ് ഇന്ത്യയിലെത്തിക്കുന്നത്. ജനുവരിയിലാണ് സാംസങ് ഇന്ത്യയില്‍ ‘M20’, ‘M10’ സ്മാര്‍ട്ട്‌ഫോണുകളെ അവതരിപ്പിച്ചത്. 10,990 രൂപയും 7,990 രൂപയുമായിരുന്നു വില. ഷവോമിയടക്കമുള്ള ചൈനീസ് കമ്പനികളുടെ ബജറ്റ് ഫോണുകളുടെ വിപണി ലക്ഷ്യമിട്ടായിരുന്നു സാംസങ് എം സീരീസ് ഫോണുകളെ അവതരിപ്പിച്ചത്. എം 20യുടെ 4ജിബി+64ജിബി മോഡലിന് 12990 രൂപയും 3ജിബി+32ജിബി […]
യുവതീ പ്രവേശനം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ല: സർക്കാർ സുപ്രീംകോടതിയില്‍
യുവതീ പ്രവേശനം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സർക്കാർ സുപ്രീംകോടതിയില്‍. എന്‍.എസ്.എസും തന്ത്രിയും സമര്‍പ്പിച്ച പുനപരിശോധനാ ഹരജികളിലെ വാദത്തിന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മറുപടി എഴുതി നല്‍കി. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണ്. യുവതീ വിലക്ക് അയ്യപ്പ ആചാരത്തില്‍ അനിവാര്യമായ ഒന്നല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 2007 വരെ 35 വയസ്സ് പിന്നിട്ട സ്ത്രീകള്‍ക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ആകാമായിരുന്നു. അങ്ങനെയെങ്കില്‍ ശബരിമലയിലും പ്രവേശിക്കാം. നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ യുവതികൾക്ക് […]
രാജേന്ദ്രന്‍റെ പ്രതികരണം അപക്വം; നടപടിയുണ്ടാകുമെന്ന് കോടിയേരി
ദേവികുളം സബ് കലക്ടറെ അപമാനിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ നടപടി ഉറപ്പിച്ച് സി.പി.എം. എസ്.രാജേന്ദ്രന്‍റെ നടപടി തെറ്റാണെന്നും പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വേഗത്തില്‍ തന്നെ നടപടിയുണ്ടാകാനാണ് സാധ്യത. സ്ത്രീ സമത്വ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടിയും സര്‍ക്കാരും വലിയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് മൂന്നാര്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍ ദേവികുളം സബ് കലക്ടറെ അപമാനിച്ച് സംസാരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് രാജേന്ദ്രന്‍റെ പ്രസ്താവന പാര്‍ട്ടി […]
പൊള്ളലേറ്റാല്‍ ഉപ്പു തേക്കാമോ?
പൊള്ളലേറ്റാല്‍ അമ്മയുടെയും വീട്ടിലെ മുതിര്‍ന്നവരുടെയുമെല്ലാം മരുന്നാണ് ഉപ്പു തേക്കല്‍… പൊള്ളിയ സ്ഥലത്ത് എന്തെല്ലാം പുരട്ടണം, എങ്ങനെയെല്ലാം പരിപാലിക്കണമെന്ന കാര്യത്തില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതില്‍ പ്രധാനമാണ് പൊള്ളിയ മുറിവില്‍ ഉപ്പ് തേക്കാമോ എന്ന ചോദ്യം. മുറിവുണക്കാന്‍ കഴിവുള്ള ധാരാളം ഘടകങ്ങള്‍ ഉപ്പില്‍ അടങ്ങിയിട്ടുണ്ട്. പൊള്ളലേറ്റ മുറിവ് കുറേക്കൂടെ അണുബാധയുണ്ടാകാനും, വേദന നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട് എന്നതിനാല്‍ ശ്രുശ്രൂഷ കരുതി തന്നെയാവണം. മുറിവിനെ ഉണക്കാനുള്ള കഴിവിനൊപ്പം തന്നെ വേദനയെ ശമിപ്പിക്കാനും ഉപ്പിനാകും. അതുകൊണ്ടുതന്നെ പൊള്ളിയ മുറിവില്‍ അതിന്റെ തീവ്രത കൂടി കണക്കിലെടുത്ത […]












