India Kerala

മലപ്പുറത്ത് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം: 3 മരണം

മലപ്പുറം എടവണ്ണ കുണ്ടുതോട് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. ബൈക്ക് യാത്രികനും രണ്ട് സ്ത്രീകളുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

India Kerala

പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടു കൂടി അവധി

പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തോടു കൂടി അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ലീവ് അനുവദിച്ച് ശമ്പളം നല്‍കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

India National

‘അതിര്‍ത്തിയിലുള്ളവര്‍ ഉറങ്ങുകയാണോ’; പാക് ജനത

പുൽവാമ ഭീകരാക്രമണത്തിന് 11 ദിവസങ്ങൾക്ക് ശേഷം അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടി നൽകിയപ്പോൾ, ഇരു രാജ്യങ്ങളിൽ നിന്നുമായി വിവിധങ്ങളായ പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്. വ്യോമസേനയുടെ മിന്നലാക്രമണത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യയിലെ രാഷ്ട്രിയ-സാമുഹ്യ രംഗത്തെ പ്രമുഖർ രംഗത്ത് വന്നപ്പോൾ, ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ, ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണയുമായി എത്തി. എന്നാൽ പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ സേന ആക്രമണം നടത്തിയത് വലിയ നടുക്കമാണ് പാകിസ്ഥാൻ വൃത്തങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത്. അതിർത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് […]

India National

‘മിന്നലാക്രമണം ഭീകരര്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതിന്റെ പശ്ചാതലത്തില്‍’

പുൽവാമ ഭീകരാക്രമണത്തിന് ശേഷം സമാന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേറാക്രമണം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ചാവേറാക്രമണത്തിന് പദ്ധയിട്ടതിന് പിറകെയാണ് പാകിസ്ഥാനിൽ മിന്നലാക്രമണം നടത്തിയതെന്ന് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു. ബലാകോട്ട്, ചകോത്തി, മുസാഫർബാദ് എന്നിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ പല പ്രമുഖരായ ഭീകരരും കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി പറ‍ഞ്ഞു. ഭീകരരെ അടക്കി നിർത്താനുള്ള ഇന്ത്യയുടെ നിരന്തരമായ ആവശ്യം പാകിസ്ഥാൻ മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ ഭീകരതക്കെതിരായി ഏതറ്റം വരേയും പോരാടാൻ ഇന്ത്യ തയ്യാറാണെന്നും വിജയ് ഗോഖലെ […]

India Kerala

തിരിച്ചടിയിൽ നിന്നും പാകിസ്താന്‍ പാഠം പഠിക്കണമെന്ന് എ.കെ ആന്റണി

ഈ തിരിച്ചടിയിൽ നിന്നും പാകിസ്താന്‍ പാഠം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പാകിസ്താന് ഒരിക്കലും ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടി ജയിക്കാനാകില്ലെന്നും ആന്റണി പറഞ്ഞു.

India Kerala

എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്? സുരേഷ് ഗോപി

പാക് ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തതെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ‘പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. […]

Health

വായ്നാറ്റമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ

ദിവസേന പല കാരണങ്ങൾക്കായി ചികിത്സ തേടിയെത്തുന്ന ദന്തരോഗികളിൽ മിക്കവരും പറയാറുള്ള പ്രധാന പ്രശ്നങ്ങളിലൊന്നാണ് വായ്‌നാറ്റം. ഇത് പലപ്പോഴും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സുഹൃദ്‌വലയത്തിലും കുടുംബത്തിലും സംസാരത്തിലേർപ്പെടുന്ന വേളയിൽ അപകർഷബോധം ഉളവാക്കാറുണ്ട്. വായ്നാറ്റത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം • യഥാർത്ഥത്തിലുള്ള വായ്‌നാറ്റം • യഥാർത്ഥത്തിൽ ഇല്ലാത്ത വായ്‌നാറ്റം. (ഉണ്ടെന്നുള്ള വികലമായ ധാരണ) • വായ്‌നാറ്റം ഉണ്ടെന്ന അകാരണമായ ഭയം അഥവാ ഉത്കണ്ഠ യഥാർത്ഥത്തിലുള്ള വായ്‌നാറ്റം തന്നെ വീണ്ടും രണ്ടു തരമുണ്ട്. നമുക്കെല്ലാവർക്കും തന്നെ രാവിലെ ഉറങ്ങി എഴുന്നേൽക്കുന്ന ഉടനെ […]

World

മതവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ചൈനയോട് ആഹ്വാനം ചെയ്ത് തുര്‍ക്കി

മതവും സംസ്കാരവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ചൈനയോട് ആഹ്വാനം ചെയ്ത് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലറ്റ് ഷവ്ഷോഗ്‌ളു. ചൈനയില്‍ ഉയിഗൂര്‍ വംശജർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഉയിഗൂര്‍ വംശജര്‍ക്കെതിരെ ചൈന സ്വീകരിക്കുന്ന നിലപാടുകളില്‍ സൂക്ഷ്മ പരിശോധന നടത്തണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാര്യം ഉയിഗൂര്‍ വംശജര്‍ക്കെതിരായ വിവേചനം ചൈനയില്‍ വർധിച്ചുവരികയാണെന്നും ഷവ്ഷോഗ്‌ളു പറഞ്ഞു. ഉയിഗൂര്‍ വംശജരുടെ ഉയര്‍ച്ചക്കും പുനര്‍വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതിനും ചൈന സ്വീകരിക്കാന്‍ […]

Technology

കേട്ടത് സത്യം തന്നെ; അഞ്ച് ക്യാമറയുമായി നോക്കിയ, പക്ഷേ വില…….

നോക്കിയ ഈ വര്‍ഷം പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലിന്റെ വിവരങ്ങള്‍ പുറത്ത്. നോക്കിയ 9 പ്യുര്‍വ്യൂ എന്ന മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ പെന്റാ ക്യാമറ സെറ്റ് അപ് ആണ്.അതായത് അഞ്ച് ക്യാമറകളാണ് ഈ മോഡലിലുള്ളത്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയ ഈ മോഡല്‍ അവതരിപ്പിച്ചത്. മൂന്ന് മോണോക്രോമും(12 മെഗാപിക്സല്‍) രണ്ട് ആര്‍.ജി.ബി ലെന്‍സുകളുമാണ്(12 മെഗാപിക്സല്‍) ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ക്യാമറയുടെയും അപേര്‍ച്ചര്‍ f/1.82 ആണ്. 20 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. ക്യാമറ ഓണാക്കുമ്പോള്‍ അഞ്ച് […]

India National

ബന്ദിപ്പൂരിലെ കാട്ടുതീ കവര്‍ന്നെടുത്തത് 2500 ഓളം ഹെക്ടര്‍ കാടിനെ

ബന്ദിപ്പൂര്‍ മുതുമല കടുവാസങ്കേതത്തിനകത്തെ കാട്ടു തീ ബാധിച്ചത് 2500 ഓളം ഹെക്ടര്‍ കാടിനെയാണ് . കടുവാസങ്കേതത്തിന്റെ കവാടത്തോട് ചേര്‍ന്ന് കിലോമീറ്ററുകള്‍ ദൂരത്തില്‍ ചാരം മൂടിയ നിലയിലാണ്. മുതുമലയില്‍ പലയിടങ്ങളിലും തീ പൂര്‍ണ്ണമായി അണഞ്ഞിട്ടില്ല. സമീപകാലത്തെ ഏറ്റവും വലിയ കാട്ടുതീയാണ് ബന്ദിപ്പൂരിലും മുതുമലയിലും ഉണ്ടായത്. രണ്ട് ദിവസത്തിനിപ്പുറം ബന്ദിപ്പൂരിലെ കാഴ്ചകളാണിത് ചാരം മൂടിയ കുറേ കുന്നുകള്‍ , മലമുകളില്‍ ഇപ്പോഴും പുക അടങ്ങിയിട്ടില്ല. പച്ചപ്പിനെ തുടച്ചെടുത്ത അഗ്നിബാധ പ്രദേശത്ത് ചൂട് കൂടാനും ഇടയാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ തീവ്ര ശ്രമങ്ങള്‍ക്ക് […]