കൊല്ലത്ത് ഐ.ടി.ഐ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയെ ആണ് അറസ്റ്റിലായത്. സരസന്‍ പിള്ളയെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് പാര്‍ട്ടി നീക്കി. സരസന്‍ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് മരിച്ച രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നത്. എന്നാല്‍ കേസിന്റെ പ്രാഥമികഘട്ടത്തില്‍ സരസന്‍പിള്ളയെ പൊലീസ് പ്രതിചേര്‍ത്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചത്. വീട്ടില്‍ […]
Author: Tomy Thondamkuzhy
പൊന്നാനി ഒഴികെയുള്ള മണ്ഡലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ഥികളായി
പൊന്നാനി ഒഴികെയുള്ള ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള സി.പി.എം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വീണ്ടും ചേരും. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി സിറ്റിംഗ് എംയപി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാനും സെക്രട്ടേറിയറ്റില്‍ ധാരണയായി. കാസര്‍ഗോഡ് കെ.പി സതീഷ് ചന്ദ്രനും കോട്ടയം വി.എന്‍ വാസവനും മത്സരത്തിനിറങ്ങും. രണ്ട് സ്ത്രീകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സി.പി.എം മത്സരിക്കുന്ന 16 സീറ്റുകളില്‍ 15 ഇടത്തേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. പൊന്നാനി മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ […]
മൂന്നാം സീറ്റ്: മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് ചര്‍ച്ച നാളെ
മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച ലീഗ് നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ നാളെ വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിച്ചു. മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് പിന്മാറാത്ത സാഹചര്യത്തിലാണ് ചര്‍ച്ച.
ജമ്മു ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജമ്മുവിലെ തിരക്കേറിയ ഇടങ്ങളിലൊന്നാണ് ബസ് സ്റ്റാന്‍ഡും സമീപത്തെ മാര്‍ക്കറ്റും. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സിനടിയിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. 11.45 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. ജമ്മു ബസ് സ്റ്റാന്‍ഡ് പരിസരത്ത് […]
കേരളത്തിലും വടക്കുകിഴക്കൻ ഇന്ത്യയിലും കാരുണ്യസ്പർശവുമായി ലൈറ്റ് ഇൻ ലൈഫ് .
സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ ആറംഗപ്രധിനിധി സംഘം 2019 ജനുവരി 16 മുതൽ രണ്ടാഴ്ചക്കാലം ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസാം , മേഘാലയ എന്നിവിടങ്ങളിലെ സംഘടനയുടെ പദ്ധതി പ്രദേശങ്ങൾ നേരിട്ട് സന്ദര്ശിക്കുകയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്‌തു . കഴിഞ്ഞ നാല് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളും ഗ്രാമവാസികളുമായുള്ള ഒത്തുചേരലും അവരുടെ സ്നേഹാദരങ്ങളും വിവരണങ്ങൾക്കപ്പുറം ആഹ്ളാദകരമായിരുന്നതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു . ഷാജി – ലാലി എടത്തല, മാത്യു – ലില്ലി തെക്കോട്ടിൽ , […]
ആരാധകരില്‍ ആവേശം നിറച്ച് ഗെയിം ഓഫ് ത്രോണ്‍സ് ട്രെയിലറെത്തി
ഗെയിം ഓഫ് ത്രോണ്‍സ് എട്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറക്കി. ട്രെയിലര്‍ യൂ ട്യൂബില്‍ തരംഗമാവുകയാണ്. ഗെയിം ഓഫ് ത്രോണ്‍സ് ആരാധകരുടെ ആകാംക്ഷ പതിന്മടങ്ങാക്കിയാണ് ഒരു മിനിറ്റ് 53 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറെത്തിയത്. ആര്യാ സ്റ്റാര്‍ക്കിലാണ് ട്രെയിലര്‍ തുടങ്ങുന്നത്. ആറ് എപ്പിസോഡുകള്‍ ആണ് എട്ടാമത്തെ സീസണിലുള്ളത്. ഏഴാം സീസണ്‍ അവസാനിച്ചപ്പോള്‍ സങ്കടത്തിലായ ആരാധകരെല്ലാം ട്രെയിലര്‍ കണ്ട് ആവേശത്തിലാണ്. അടുത്ത മാസം 14നാണ് പരമ്പര എച്ച്.ബി.ഒ സംപ്രേഷണം ചെയ്യുക.
മൊഞ്ചത്തി ഐശ്വര്യ, മീശക്കാരന്‍ കാളിദാസ്; അര്‍ജന്റീന ഫാന്‍സ് രണ്ടാം പാട്ടെത്തി
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത, കാളിദാസ് ജയറാമും ഐശ്വര്യാ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ രണ്ടാമത്തെ ഗാനവും എത്തി. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഗോപിസുന്ദറാണ്. ഒരു വിവാഹ വീടിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ ഡാന്‍സും കാളിദാസന്റെ വേറിട്ട ലുക്കുമാണ് പാട്ടിന്റെ ഹൈലൈറ്റ്. അശോകൻ ചരുവിലിന്റെ കഥയെ ആസ്പദമാക്കി ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ തിരക്കഥ […]
ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍; പോസ്റ്റര്‍ പുറത്ത്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം റിലീസിംഗിനായി ഒരുങ്ങുകയാണ്. ചിത്രത്തിലെ കാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഓരോന്നായി പുറത്തുവിടുകയാണ്. ഏറ്റവും ഒടുവിലായി ചിത്രത്തിലെ പതിനഞ്ചാമത് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തുവന്നത്. 26 ദിവസം കൊണ്ട് 26 കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ പുറത്തിറക്കുമെന്ന് ലൂസിഫറിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ ബോളിവുഡ് നടന്‍ വിവേക് […]
ബെെക്കില്‍ പൊളി എന്‍ട്രിയുമായി ഡി.ക്യു
ബെെക്കിൽ മാസ് എൻട്രിയുമായി സൂപ്പർ താരം ദുൽക്കർ സൽമാൻ. ഓപ്പോയുടെ മൊബെെൽ ലോഞ്ചിംഗ് പരിപാടിക്കിടെ ആരാധകരിൽ ആവേശമുയർത്തിയുള്ള ഡി.ക്യുവിന്റെ പൊളി എൻട്രിയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മമ്മൂട്ടിയെ പോലെ തന്നെ കടുത്ത വാഹന പ്രേമിയാണ് ദുൽഖർ. ഏറ്റവും പുതിയ മോഡൽ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ താൽപര്യം കാണിക്കുന്ന ഡി.ക്യു പക്ഷെ, പക്ഷേ ബെെക്ക് എടുക്കുന്നതിൽ വീട്ടിൽ വലിയ എതിർപ്പാണെന്ന് നേരത്തെ പറയുകയുണ്ടായിരുന്നു. റോഡ് മൂവിയായ സമീർ താഹിർ ചിത്രം നീലകാശം പച്ചക്കടൽ ചുവന്ന ഭൂമിയിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച താരം, […]
പി.എസ്.ജിയെ മുക്കി യുണെെറ്റഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍. ശക്തരായ പി.എസ്.ജിയെ എവേ ഗോളില്‍ മറികടന്നാണ് യുണൈറ്റഡ് അവസാന എട്ടിലെത്തിയത്. എ.എസ് റോമയെ തോല്‍പ്പിച്ച് എഫ്.സി പോര്‍ട്ടോയും ക്വാര്‍ട്ടറില്‍ എത്തി. പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ യുണൈറ്റഡ് തട്ടകത്തില്‍ നേടിയ മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ ആത്മവിശ്വാസത്തിലായിരുന്നു പി.എസ്.ജി. രണ്ടാം പാദം സ്വന്തം കാണികള്‍ക്ക് മുന്നിലായതും അവരുടെ പ്രതീക്ഷ കൂട്ടി. എന്നാല്‍ രണ്ടാം മിനിറ്റില്‍ തന്നെ റൊമേലു ലുക്കാക്കുവിലൂടെ യുണൈറ്റഡ് ഫ്രഞ്ച് പടയെ ഞെട്ടിച്ചു. പക്ഷെ പന്ത്രണ്ടാം മിനിറ്റില്‍ യുവാന്‍ […]












