Technology

എന്തിനാണ് പെന്റ ക്യാമറ? വീഡിയോയിലൂടെ വിശദീകരിച്ച് നോകിയ

ഡിജിറ്റല്‍ ക്യാമറകളെ വെല്ലുന്ന ക്യാമറകളാണ് പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളിലുള്ളത്. ആദ്യ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍ 2000ത്തിലാണ് ഇറങ്ങിയതെങ്കില്‍ ഇപ്പോള്‍ ക്യാമറയുടെ എണ്ണത്തിലും ഗുണനിലവാരത്തിലുമാണ് കമ്പനികള്‍ തമ്മില്‍ മത്സരം. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയയുടെ പുത്തന്‍ മോഡലിന് അഞ്ച് ക്യാമറകളാണ് പിന്നില്‍ മാത്രമുള്ളത്. നോകിയ 9 പ്യുവര്‍ വ്യൂവിന്റെ അഞ്ച് ക്യാമറകളുടെ പ്രത്യേകതകള്‍ വിശദമാക്കുന്ന വീഡിയോകള്‍ നോകിയ തന്നെ പുറത്തു വിട്ടിരിക്കുകയാണിപ്പോള്‍. ലോകത്തെ ആദ്യ പെന്റ ക്യാമറ സ്മാര്‍ട്ട്‌ഫോണെന്നാണ് നോകിയ 9 പ്യുവര്‍ വ്യൂവിന്റെ നിര്‍മ്മാതാക്കളുടെ അവകാശവാദം. 15 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള […]

India Kerala

വീരേന്ദ്രകുമാറും പി ജയരാജനും കൂടിക്കാഴ്ച നടത്തി

ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.പി വീരേന്ദ്രകുമാറും പി ജയരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വീരേന്ദ്രകുമാറിന്റെ കോഴിക്കോടുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍, എളമരം കരീം എന്നിവരും ജയരാജനൊപ്പമുണ്ടായിരുന്നു.

India Kerala

തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകും

‌തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. കുമ്മനത്തെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആര്‍.എസ്.എസ് സമ്മര്‍ദം. എന്നാല്‍ കുമ്മനം മത്സരിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. അതേസമയം മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. അസം ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ് മുഖിക്ക് ആണ് നിലവില്‍ ചുമതല.

India Kerala

ജലീലിന് മൂന്ന് തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

വയനാട്ടിൽ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്. ജലീലിന്റെ ശരീരത്തിൽ മൂന്ന് വെടിയേറ്റിട്ടുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തലക്ക് പുറകിലേറ്റ വെടിയുണ്ട തലയോട്ടി തുളച്ച് മുന്നിലെത്തി. മൃതദേഹത്തിനരികിൽ നിന്ന് നാടൻ തോക്കും തിരകളും ബോംബ് നിർമാണത്തിനുപയോഗിക്കുന്ന വെടിമരുന്നും കിട്ടിയതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. രാവിലെ 9 മണിക്ക് ശേഷം തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ 3 മണിക്കൂറോളമെടുത്താണ് പൂർത്തിയാക്കിയത്. ഏകപക്ഷീയമായ വെടിവെപ്പിലാണ് […]

Entertainment

സിനിമയിലഭിനയിക്കുന്നത് കൊണ്ട് മല്‍സരിക്കാനില്ലെന്ന് സുരേഷ് ഗോപി എം.പി

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിനിമയിലഭിനയിക്കുന്നത് കൊണ്ട് മൽസരിക്കാനില്ലെന്ന് സുരേഷ് ഗോപി എം.പി. പുതിയ ചിത്രങ്ങൾക്ക്ഡേറ്റ് നൽകിയിട്ടുണ്ടെന്നും ഇപ്പോൾ അതിന്റെ തിരക്കിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. നടനും രാജ്യസഭാംഗവുമായ സുരേഷ്ഗോപി തിരുവനന്തപുരം, കൊല്ലം എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നില്‍ മൽസരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ തിരുവനന്തപുരത്ത് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മൽസരിക്കാനുള്ള സാധ്യതയേറി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷവെച്ചു പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. നാട്ടുകാരനെന്ന പരിഗണന നൽകിയാണ് കൊല്ലത്ത് സുരേഷ് ഗോപിയുടെ പേര് ബി.ജെ.പി നേതാക്കൾ […]

Football Sports

ഖത്തർ ലോകകപ്പിൽ കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നൽകാൻ ഫിഫക്ക് താൽപര്യമെന്ന് റിപ്പോർട്ട്

2022 ലെ ഖത്തർ ലോകകപ്പിൽ കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നൽകാൻ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന് താൽപര്യമെന്ന് റിപ്പോർട്ട്. ഫിഫയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ കഴിഞ്ഞ മാസം കുവൈത്ത് അമീറിനെ സന്ദർശിച്ചതും കഴിഞ്ഞ ഞായറാഴ്ച ഒമാൻ സന്ദർശിച്ചതും ഈ ഉദ്ദേശ്യത്തിലാണെന്നാണ് റിപ്പോർട്ട്. 2026 ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം 48 ആക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്ത ലോകകപ്പിൽ തന്നെ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള […]

India National

ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്; രാഹുലും സോണിയയും മത്സരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കും. രാഹുല്‍ അമേഠിയിലും സോണിയ റായ്ബറേലിയിലുമാണ് ജനവിധി തേടുക. കോണ്‍ഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവന്നത്. ആദ്യ ഘട്ട പട്ടികയില്‍ 15 സ്ഥാനാര്‍ഥികളാണുള്ളത്. ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിലെയും ഗുജറാത്തിലെ 4 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉത്തർപ്രദേശിലെ കുശിനഗറിൽ ആര്‍.പി.എന്‍ സിങും ഫറൂഖാബാദിൽ സൽമാൻ ഖുർഷിദും ഗുജറാത്തിലെ ആനന്ദിൽ ഭരത് സിങ് സോളങ്കിയും സ്ഥാനാർഥികളാകും.

India National

ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി ഉടന്‍ പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷാകാര്യങ്ങളിലെ വിലയിരുത്തല്‍ പൂര്‍ത്തിയാകാനായ സാഹചര്യത്തിലാണ് തിയതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. ഈയാഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ ആകും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ കുറേ ആഴ്ചകളിലായി ലോക്സഭാ തെരഞ്ഞെടുപ്പിലെ സുരക്ഷാ ഒരുക്കങ്ങളുടെ വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് അവസാന ഘട്ടത്തിലായതോടെയാണ് ഇനി ഏത് ദിവസം വേണമെങ്കിലും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ തയ്യാറെടുക്കുന്നത്. സൂചനകള്‍ അനുസരിച്ച് ഏഴോ എട്ടോ ഘട്ടങ്ങളിലായി ഏപ്രില്‍ മെയ് […]

World

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഹെയ്തി; ചെളി മണ്ണ് ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തി ജനങ്ങള്‍

ഹെയ്തി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പ്രസിഡന്‍റ് ജുവനല്‍ മോയിസിന്റെ നയങ്ങളാണ് രാജ്യത്തെ ഇത്രയേറെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. പ്രക്ഷോഭവും കലാപങ്ങളും ഹെയ്ത്തി ജനതക്ക് കടുത്ത പട്ടിണിയാണ് സമ്മാനിച്ചത്. ഒരു നേരത്തെ അന്നം കിട്ടാതെ ചെളി മണ്ണ് ഭക്ഷിച്ചാണ് പലരും ജീവന്‍ നിലനിര്‍ത്തുന്നത്. രാഷ്ട്രീയ അസ്ഥിരതയും കലാപങ്ങളും മൂലം വര്‍ഷങ്ങളായി ദാരിദ്ര്യം അനുഭവിക്കുകയാണ് ഹെയ്തിയന്‍ ജനത. പ്രസിഡന്‍റ് ജുവനല്‍ മോയിസിനെതിരായ പ്രക്ഷോഭവും കലാപങ്ങളും മൂലം പ്രതിസന്ധിയിലായ ഹെയ്തിയില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണ്. ഇവരുടെ പ്രധാന വരുമാന […]

India Kerala

കടുത്ത വരള്‍ച്ച: പാലക്കാട് 150 ഏക്കര്‍ നെല്‍കൃഷി കരിഞ്ഞു

കടുത്ത വരള്‍ച്ച പാലക്കാട്ടെ നെല്‍കര്‍ഷകരെ ഗുരുതരമായാണ് ബാധിച്ചത്. പെരുവമ്പ് ഭാഗത്ത് 150ല്‍ അധികം ഏക്കര്‍ നെല്‍കൃഷി വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് കരിഞ്ഞുപോയി. മൂലത്തറ ഡാമില്‍ നിന്നും കനാല്‍ വഴി വരുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഈ ഭാഗത്തെ കര്‍ഷകര്‍ കൃഷി ഇറക്കിയത്. എല്ലാ വര്‍ഷവും ഒരാഴ്ച തുടര്‍ച്ചയായി വെള്ളം ലഭിക്കുമായിരുന്നു. വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ ഒരു ദിവസം മാത്രമാണ് ഇത്തവണ വെള്ളം ലഭിച്ചത്. അതോടെ 150 ഏക്കറിലധികം വരുന്ന നെല്‍കൃഷി പാടേ കരിഞ്ഞുണങ്ങി. കരിഞ്ഞുണങ്ങിയ പാടങ്ങളില്‍ ആട്ടിന്‍പറ്റങ്ങള്‍ മേഞ്ഞുനടന്നു. നെല്‍ചെടികളെല്ലാം […]