യാസീന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെ.കെ.എല്‍.എഫ്( ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്) പാര്‍ട്ടിയെ കശ്മീരില്‍ നിരോധിച്ചു. യു.എ.പി.എ പ്രകാരം കേന്ദ്ര സര്‍ക്കാരാണ് പാര്‍ട്ടിയെ ജമ്മു കശ്മീരില്‍ നിരോധിച്ചത്. യാസീന്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത പൊലീസ് ജമ്മു കോട് ബല്‍വാല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തിവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഒരു സഹിഷ്ണുതയും പ്രതീക്ഷിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ നിരോധന വാര്‍ത്തയോട് പ്രതികരിച്ച് മാധ്യമങ്ങളോട് പറഞ്ഞു. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലായിരുന്നു ജെ.കെ.എല്‍.എഫ് എന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഈ മാസം […]
Author: Tomy Thondamkuzhy
വ്യാജരേഖ വിവാദത്തിൽ എഫ്.ഐ.ആര്‍ തിരുത്താൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അപേക്ഷ നൽകി
സിറോ മലബാർ സഭാ വ്യാജരേഖ വിവാദത്തിൽ എഫ്.ഐ.ആര്‍ തിരുത്താൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അപേക്ഷ നൽകി. ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിന്റെയും ഫാദർ പോൾ തേലക്കാട്ടിന്റെയും പേരുകൾ എഫ്.ഐ.ആറില്‍ നിന്ന് നീക്കണമെന്നാണ് അപേക്ഷയിൽ പറയുന്നത്. മേജർ സുപ്പീരിയേഴ്സിന് അയ്യച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കി അപമാനിക്കാൻ ശ്രമിച്ചു എന്ന കേസിൽ ഫാദർ പോൾ തേലക്കാടിനെതിരെയും ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെതിരെയും പൊലീസ് എഫ് ഐ ആർ രജിസ്റ്റർ […]
യെദ്യൂരപ്പക്കെതിരായ കോഴയാരോപണം; പ്രതികരണവുമായി ബി.ജെ.പി രംഗത്ത്
കോഴ ആരോപണവും തെളിവുകളും നിഷേധിച്ച് യെദ്യൂരപ്പയും ബി.ജെ.പിയും രംഗത്ത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി കൈകൊള്ളുമെന്ന് യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖയുടെ വിശ്വാസ്യത ശിവകുമാറിന് പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. ആദായ നികുതി വകുപ്പ് ഇതിനകം വ്യാജമാണെന്ന് തെളിയിച്ച രേഖകളാണ് കാരവന്‍ മാഗസിനും കോണ്‍ഗ്രസ്സും പുറത്ത് വിട്ടിരിക്കുന്നത് എന്നായിരുന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യെദ്യൂരപ്പയുടെ പ്രതികരണം. രേഖ, അതിലെ കൈപ്പട, ഒപ്പ് എല്ലാം […]
കാലടിയിൽ യുവതി സൂര്യാതപമേറ്റ് മരിച്ചു
എറണാകുളം കാലടിയിൽ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) യാണ് മരിച്ചത്.കഴിഞ്ഞ ദിവസം കാലടി ടൗണിൽ അനില കുഴഞ്ഞുവീണിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതപമേറ്റാണെന്ന് വ്യക്തമായത്.
കോട്ടയത്ത് യുവ വോട്ടുകൾ നിർണ്ണായകം
യുവ വോട്ടർമാർക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കോട്ടയം. വാശിയേറിയ പോരാട്ടം നടക്കുന്ന ഇത്തവണ ഈ വോട്ടുകള്‍ നിർണായകമാകും. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം സജീവം ആക്കിയിട്ടുണ്ട് മുന്നണികൾ. എല്ലാ കാലത്തും യുവ വോട്ടർമാർ നിർണായക ശക്തിയാകുന്ന മണ്ഡലമാണ് കോട്ടയം. 84ല്‍ സുരേഷ് കുറുപ്പിന്റെ ചരിത്ര വിജയവും തുടർന്ന് രമേശ് ചെന്നിത്തലയും ജോസ് കെ.മാണിയും എല്ലാം വിജയിച്ചത് യുവാക്കളുടെ വോട്ട് അടിസ്ഥാനത്തിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം ഇത്തവണയും സജീവമാണ്. മണ്ഡലത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ച് തന്നെയാണ് യുവവോട്ടര്‍മാരെ സ്വാധീനിക്കാനുള്ള […]
ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്ന് കുമ്മനം
കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി.ജെ.പി ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന സി.പി.എമ്മിന്റെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരന്‍. തോല്‍വി ഭയന്ന് സി.പി.എം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്നും ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കുമ്മനം പറഞ്ഞു. ബി.ജെ.പി കേരളത്തിലെ എല്ലാ സീറ്റിലും ജയിക്കുമെന്നായിരിന്നു മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ പ്രവചനം. ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കോടിയേരിക്ക് മറുപടിയുമായി ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ […]
എന്‍.എസ്.എസിനോടുള്ള നിലപാട് മയപ്പെടുത്തി സി.പി.എം
എന്‍.എസ്.എസിനോടുള്ള നിലപാട് മയപ്പെടുത്തി സി.പി.എം. ആരോടും നിഷേധാത്മക നിലപാടില്ലെന്നും കാണാൻ അനുവാദമുണ്ടെങ്കിൽ ആരെയും കാണാൻ തയാറാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ അടച്ചിട്ട വാതിലിൽ മുട്ടിവിളിക്കാൻ തയാറാവില്ല. എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചിക്കുളങ്ങരയിലെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. പിണറായി വിജയന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയും എസ്.എന്‍.ഡി.പി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ സൗഹൃദ സന്ദർശനത്തിനെത്തി. അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലേക്ക്. […]
ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ടയില്ല
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തിയില്ല. 36 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച അര്‍ധ രാത്രി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഒഡീഷ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ വക്താവ് സംപീത് പാത്ര ഒഡീഷയിലെ പുരിയില്‍ നിന്നും മത്സരിക്കും.
ഈ വരള്‍ച്ചാ കാലത്ത് ഇനിയുള്ള ഓരോ തുള്ളി വെള്ളവും സൂക്ഷിക്കാന്‍ വീട്ടില്‍ നമ്മളെന്ത് ചെയ്യണം..
ഇനിയൊരു യുദ്ധമുണ്ടാകുകയാണെങ്കില്‍ അത് ജലത്തിന്‍റെ പേരിലായിരിക്കുമെന്നാണ് പറയുന്നത്. കുടിവെള്ളം നമുക്കിന്ന് കുപ്പിവെള്ളമായി മാറിയിരിക്കുന്നു. കുടിവെള്ളം പണം കൊടുത്ത് വാങ്ങിക്കുടിക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. ആ നമുക്കിന്ന് മിനറല്‍ വാട്ടര്‍ കുപ്പികള്‍ ജീവിതത്തിന്‍റെ ഭാഗമാണ്. ജനസംഖ്യ വർധിക്കുന്നു, അതിനനുസരിച്ച് ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്നു. അങ്ങനെ കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില വരുന്ന കാലത്തേക്കാണ് ലോകത്തിന്‍റെ യാത്ര പോലും. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്നു. മഹാനദികളെല്ലാമിന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലുമാണ് നിറഞ്ഞൊഴുകുന്നത്. […]
അനധികൃത നിര്‍മ്മാണം; മൂന്നാര്‍ പഞ്ചായത്തിനെതിരെ ഹൈക്കോടതി
മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശം. തദ്ദേശസ്വയംഭരണ സ്ഥാപനം തന്നെ കോടതിയുടെ ഉത്തരവ് ലംഘിച്ചാല്‍ ആര് അനുസരിക്കുമെന്നും കോടതി ചോദിച്ചു. മൂന്നാര്‍ പഞ്ചായത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. നിര്‍മാണം അനധികൃതം തന്നെയാണെന്ന് സര്‍ക്കാറും കോടതിയെ അറിയിച്ചു. മൂന്നാര്‍ മുതിരപ്പുഴയാറിന് സമീപം മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മുതിരപ്പുഴയാറിന്റെ സമീപത്തുള്ള നിര്‍മ്മാണ വിലക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി […]












