India Kerala

തമിഴ് വോട്ടര്‍മാര്‍ക്കിടയില്‍ താരമായി രമ്യ ഹരിദാസ്

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ തമിഴ് വോട്ടര്‍മാര്‍ക്കിടയില്‍ താരമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ചിറ്റൂര്‍ താലൂക്കിലെ വിവിധ തമിഴ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയത്. ആരതിയുഴിഞ്ഞും നിറകുംഭം സമ്മാനിച്ചുമാണ് വരവേല്‍പ്. പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ആദ്യഘട്ടത്തില്‍ നേരില്‍ കാണുന്നതിനാണ് എത്തിയതെങ്കിലും പല ഗ്രാമങ്ങളിലും റോഡ് ഷോയുടെ പ്രതീതി. വോട്ട് തേടി ഓരോ വീട്ടിലും കയറണമെന്ന് അഭ്യര്‍ഥിച്ചുള്ള ചെറിയ പ്രസംഗം തീരും മുമ്പെ വരും പാട്ട് പാടാനുള്ള ആവശ്യം. മൂന്ന് മുന്നണികളുടെയും […]

India Kerala

സിസ്റ്റര്‍ ലിസി വടക്കേലിന് വിജയവാഡയിലേക്ക് തിരിച്ചുപോകാന്‍ അന്ത്യശാസനം

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ സിസ്റ്റര്‍ ലിസി വടക്കേലിന് വിജയവാഡയിലേക്ക് തിരിച്ചുപോകാന്‍ എഫ്.സി.സിയുടെ അന്ത്യശാസനം. എഫ്.സി.സി മദര്‍ സുപ്പീരിയര്‍ അല്‍ഫോണ്‍സ എബ്രഹാം ആണ് നിര്‍ദേശം നല്‍കിയത്. മാർച്ച് 31നകം വിജയവാഡയിലേക്ക് തിരികെ എത്തണം. അല്ലാത്തപക്ഷം സന്യാസി സമൂഹത്തിൽ നിന്നും പുറത്താക്കുമെന്നും നോട്ടീസില്‍ പറയുന്നു.

India National

പാവപ്പെട്ടവർക്ക് വർഷത്തിൽ 72,000 രൂപ; മിനിമം വരുമാന പദ്ധതിയുമായി രാഹുൽ ഗാന്ധി

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ ഉറപ്പാക്കും. പണം നേരിട്ട് അക്കൗണ്ടില്‍ എത്തിക്കും. കോൺഗ്രസ് പ്രകടനപത്രികയിലെ മുന്തിയ പദ്ധതിയാണിതെന്നാണു വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20% പാവപ്പെട്ടവർക്കാണ് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമാണ് പദ്ധതി പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു അതേസമയം വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അദ്ദേഹം […]

India Kerala

ബി.ജെ.പി ജയിക്കും, മോദി പ്രധാനമന്ത്രിയാവുന്നതാണ് നല്ലത്; വിവാദമായി രാജസ്ഥാന്‍ ഗവര്‍ണറുടെ വാക്കുകള്‍

ഞങ്ങളെല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരാണെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്നുമുള്ള രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിന്റെ വാക്കുകള്‍ വിവാദമായി. മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതാണ് രാജ്യത്തിന് നല്ലതെന്നുമായിരുന്നു ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. ഗവര്‍ണര്‍ പദവിയിലിരിക്കെ പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ബി.ജെ.പി നിശ്ചയിച്ച സ്ഥാനാര്‍ഥി സതീഷ് ഗൗതമിനെതിരെ ബി.ജെ.പി അംഗങ്ങള്‍ രംഗത്ത് എത്തിയിരുന്നു. സതീഷ് […]

India Kerala

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസിക്ക് വിട നല്‍കി ജന്‍മനാട്

ന്യൂസിലാൻഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസിക്ക് വിട. ഇന്ന് രാവിലെ കൊടുങ്ങല്ലുരിലെത്തിച്ച മൃതദേഹം പത്തരയോടെ കബറടക്കി. ചേരമാൻ ജുമാ മസ്ജിദ് കബറിസ്‌ഥാനിൽ ആയിരുന്നു കബറടക്കം. പുലര്‍ച്ചെ അഞ്ചു മണിയോടെ അന്‍സി അലി ബാവയുടെ മൃതദേഹം നെടുമ്പാശ്ശേരിയിൽ നിന്നും കൊടുങ്ങല്ലൂരിൽ എത്തിച്ചു. ആദ്യം ഭർതൃ വീട്ടിലേക്കും പിന്നീട് അൻസിയുടെ ടി.കെ.എസ് പുരത്തെ വീട്ടിലേക്കുമാണ് മൃതദേഹം കൊണ്ടുപോയത്. ഒൻപത് മണിയോടെ മേത്തല കമ്മ്യൂണിറ്റി സെന്ററിൽ പൊതു ദര്‍ശനം. നാടൊന്നാകെ ഒഴുകിയെത്തിയിരുന്നു അപ്പോൾ അവിടെ. ഇന്നസെന്റ്, ബെന്നി ബഹനാന്‍, മന്ത്രി […]

India Kerala

മത,സാമുദായിക സംഘടനകള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള കോട്ടയം

മത,സാമുദായിക സംഘടനകള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള മണ്ണാണ് കോട്ടയത്തിന്റേത്. ശബരിമലയും ചര്‍ച്ച് ആക്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍ മതസാമുദായിക സംഘനകളുടെ നിലപാടും നിര്‍ണ്ണായകമാകും. പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്കും ശക്തമായ സ്വാധീനം ചെലുത്താന്‍ കോട്ടയത്തെ മണ്ഡലത്തില്‍ സാധിക്കുമെന്നതാണ് വാസ്തവം. ശബരിമല വിഷയത്തിന്റെ അലയൊലികള്‍തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന് കേള്‍ക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് കോട്ടയം. എന്‍.എസ്.എസിനും എസ്.എന്‍.ഡി.പിക്കും കാര്യമായ സ്വാധീനം കോട്ടയത്തുണ്ട്. ഇടതുപക്ഷവുമായി എന്‍.എസ്.എസ് നേതൃത്വം പരസ്യപ്പോരിലേക്ക് പോയത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായേക്കാം. എന്നാല്‍ എസ്.എന്‍.ഡി.പിയെയും മറ്റ് വിഭാഗങ്ങളേയും കൂടെ നിര്‍ത്തി ഇതിന് പരിഹാരം കാണാനാകും […]

India Kerala

ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നിരോധനത്തിനെതിരെ സി.പി.എം

ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ജമ്മുകശ്മീരിലെ സിപിഎമ്മിന്റെ ഏക എം.എല്‍.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമി. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തുന്നത്. ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കാനുള്ള നീക്കത്തില്‍ ശക്തമായ വിയോജിക്കുന്നുവെന്നും ജനാധിപത്യ വിരുദ്ധമായ നീക്കമാണിതെന്നും സമൂഹത്തിനത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം എഴുതുന്നു. നേരത്തെയും നിരോധനം ഏപ്പെടുത്തിയിരുന്നു. എന്നാല്‍ രോഷം വര്‍ധിപ്പിച്ചു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുമായി വിയോജിപ്പുണ്ടെങ്കിലും നിരോധിക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്, […]

India Kerala

രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വത്തിൽ എതിർപ്പുമായി മുതിർന്ന നേതാക്കൾ; രാഹുല്‍ ഉടന്‍ മാധ്യമങ്ങളെ കാണും

വയനാട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നു. മുതിർന്ന കേന്ദ്ര നേതാക്കളിൽ പലരും എതിർപ്പ് അറിയിച്ചതായാണ് വിവരം. വിഷയത്തിൽ അടുത്ത നേതാക്കളോട് പോലും മനസ്സ് തുറക്കാൻ രാഹുൽ തയ്യാറായിട്ടില്ല. എന്നാല്‍ വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ഉടന്‍ മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിച്ചേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷമായിരിക്കും വാര്‍ത്താസമ്മേളനം. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ പ്രഖ്യാപനം നടന്ന് രണ്ടു ദിവസമായി. […]

Cricket Sports

‘പന്ത് ഓണ്‍ ഫയര്‍’ ഡല്‍ഹിക്ക് തീ പാറുന്ന ജയം

വാങ്കടെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ ഇന്നിംഗ്സ് 19.2 ഓവറില്‍ 176 റണ്‍സില്‍ അവസാനിച്ചു. യുവരാജ് സിങ് നേടിയ അര്‍‌ദ്ധ സെഞ്ച്വറി മാത്രമാണ് മുംബൈക്ക് ആശ്വസിക്കാനുള്ളത്. തിരിച്ചുവരവ് ഗംഭീകരമാക്കി യുവി 53 റണ്‍സെടുത്തു. ക്രുണാല്‍ പാണ്ഡ്യ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും പാതി വഴിയില്‍ മടങ്ങണ്ടിവന്നു. നേരത്തെ 27 പന്തില്‍ 78 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ […]

Entertainment

റോഷൻ ആൻഡ്രൂസ് – ‌ ആൽവിൻ ആന്റണി തർക്കം; മോഹൻലാലും മമ്മുട്ടിയും ഇടപെടുന്നു

സംവിധായകൻ റോഷൻ ആൻഡ്രൂസും സിനിമ നിർമ്മാതാവ് ആൽവിൻ ആന്റണിയും തമ്മിലുള്ള തർക്കത്തിൽ മോഹൻലാലും മമ്മുട്ടിയും ഇടപെടുന്നു. നിർമ്മതാക്കളുടെ സംഘടയുടെ പ്രതിനിധികൾ ഇരുവരുമായി വിശദമായ ചർച്ച നടത്തി. അതേസമയം, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നവരെല്ലാം ചേമ്പറുമായി ബന്ധപ്പെടണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പുതിയ തീരുമാനം. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി വീട്ടുകാരെ മർദിക്കുകയും ഭീഷണിപ്പെടുത്തിയെന്നും അൽവിനും അദ്ദേഹത്തിന്റെ ഭാര്യയും ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പതിനഞ്ചോളം വരുന്ന സംഘം രാത്രിയില്‍ വീട്ടിൽ കയറി മർദ്ദിച്ചെന്നായിരുന്നു […]