ദീപിക പദുകോണ്‍ ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന കഥാപാത്രമാകുന്ന ചിത്രമായ ചപ്പാക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ആലിയ ബട്ടിന്‍റെ റാസിക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ലക്ഷമിക്ക് ആസിഡ് ആക്രമണത്തിന് ഇരയാവേണ്ടി വന്നത്. അന്നുമുതല്‍ ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് ലക്ഷമി പോരാടുകയാണ്. തന്‍റെ ലക്ഷ്യം […]
Author: Tomy Thondamkuzhy
പ്രായം നൂറ് കവിഞ്ഞു; ആവേശം ചോരാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍
പ്രായം നൂറ് കവിഞ്ഞു. 1951 ലാണ് ആദ്യമായി വോട്ട് ചെയ്തത്. ഇതുവരെ നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പിലും 12 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തു. ഇക്കൊല്ലവും വോട്ട് ചെയ്യാനുള്ള ആവേശത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടറായ ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശ്യാം സരണ്‍ നേഗി. ഹിമാചലിലെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് ഈ മേഖലയില്‍ അന്ന് ആദ്യം തെരഞ്ഞെടുപ്പ് നടത്തിയത്. 2010ല്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള കിന്നോറിലെത്തി നേഗിയെ ആദരിച്ചിരുന്നു. 2014ല്‍ ഹിമാചല്‍ […]
രാഹുല്‍ മത്സരിച്ചാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മാറുമെന്ന സൂചന നല്‍കി ശ്രീധരന്‍ പിള്ള
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മാറുമെന്ന സൂചന നല്‍കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. എന്‍.ഡി.എ യോഗത്തില്‍ ഇക്കാര്യം അടക്കം ചര്‍ച്ച ചെയ്യുമെന്നും പിള്ള പറഞ്ഞു.
പാലിയേക്കര ടോള്‍ പിരിവിന്റെ പിന്നില്‍ വന്‍ അഴിമതി; കരാര്‍ കമ്പനി തട്ടിയെടുക്കുന്നത് കോടികള്‍
ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പിരിവിലൂടെ നടക്കുന്നത് വന്‍കൊള്ള. ടോള്‍ പിരിവ് അവസാനിക്കാന്‍ ഇനിയും 9 വര്‍ഷം ശേഷിക്കെ കമ്പനി തട്ടിയത് കോടികളാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അങ്കമാലി മുതല്‍ മണ്ണുത്തി വരെയുള്ള പാത നാലു വരിയാക്കുന്നതിനുള്ള പദ്ധതിക്കു പിന്നിലും വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. 2012 ഫ്രെബുവരി മുതലാണ് ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയില്‍ ടോള്‍ പിരിക്കാന്‍ ആരംഭിച്ചത്. ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രെക്ചര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായുള്ള കരാര്‍ പ്രകാരം ആറ് മേല്‍പ്പാലങ്ങളും രണ്ട് […]
വെറോനിക്ക ചുഴലിക്കാറ്റ്; ആസ്ട്രേലിയയുടെ വടക്ക് പടിഞ്ഞാറന്‍ തീരമേഖല ജാഗ്രതയില്‍
വെറോനിക്ക ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആസ്ട്രേലിയയുടെ വടക്ക് പടിഞ്ഞാറന്‍ തീരമേഖല ജാഗ്രതയില്‍. നേരത്തെ വടക്കന്‍ തീരമേഖലയില്‍ കനത്ത നാശനഷ്ടം വിതച്ച ട്രെവര്‍ ചുഴലിക്കാറ്റിന് തൊട്ടുപിന്നാലെയാണ് വെറോനിക്ക തീരം തൊടാന്‍ ഒരുങ്ങുന്നത്. 48 മണിക്കൂറിനകം രണ്ട് ചുഴലിക്കാറ്റുകളെ നേരിടുകയാണ് ആസ്ട്രേലിയയുടെ വടക്കന്‍ തീരമേഖല. ഇത്തരമൊരു സാഹചര്യം അപൂര്‍വമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. പ്രദേശത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. പ്രദേശവാസികള്‍ വീട്ടിന് പുറത്തേക്കിറങ്ങരുതെന്ന നിര്‍ദ്ദേശം പ്രാദേശിക ഭരണകൂടം നല്‍കിയിട്ടുണ്ട്. കരയില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരെ എത്തിയ വെറോനിക്ക ചുഴലിക്കാറ്റ് താമസിയാതെ […]
ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്
ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ബിജെപി നേതൃത്വവുമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. സിന്‍ഹ മത്സരിച്ചിരുന്ന പാറ്റ്ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഈ മാസം അവസാനമാകും കോണ്‍ഗ്രസില്‍ ചേരുക.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും. മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം. കാര്‍ഷിക-ഗ്രാമീണ മേഖലകളില്‍ ഈ പ്രഖ്യാപനം വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കള്ളപ്പണം പിടിച്ചെടുക്കുന്നതിലൂടെ ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം രൂപ. 2014 ല്‍ നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു ഇത്. 15 ലക്ഷം എവിടെയെന്ന് ചോദിച്ച് ബി.ജെ.പി സര്‍ക്കാരിനെ നിരന്തരം പരിഹസിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതും അക്കൌണ്ടില്‍ പണമെത്തിക്കുമെന്നാണ്. തുക പക്ഷെ, മോദിയുടെ വാഗ്ദാനം […]
ബി.ജെ.പി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച് പാര്‍ട്ടി
സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി. കാന്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയാണ് തീരുമാനം. ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം ലാല്‍ മത്സരിക്കേണ്ടെന്ന് അറിയിച്ചതായി മുരളി മനോഹര്‍ ജോഷിയുടെ കുറിപ്പ്. 2014 ല്‍ മോദിക്ക് വേണ്ട് മുരളിമനോഹര്‍ ജോഷി വാരണാസി സീറ്റ് ഒഴിഞ്ഞ് കൊടുത്തിരുന്നു.
പുരോഹിതരില്‍ നിന്നും കന്യാസ്ത്രീകളില്‍ നിന്നും വരുമാന നികുതി പിരിക്കണം; മദ്രാസ് ഹൈക്കോടതി വിധി കേരളത്തിലും ബാധകമാക്കണം
ക്രൈസ്തവ സഭയിലെ ജോലിചെയ്യുന്ന പുരോഹിതരില്‍ നിന്നും കന്യാസ്ത്രീകളില്‍ നിന്നും വരുമാന നികുതി പിരിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധി കേരളത്തിലും ബാധകമാക്കണമെന്നാവശ്യം. ജോയിന്റ് ക്രിസ്റ്റ്യന്‍ കൌണ്‍സില്‍ മുന്‍ പ്രസിഡന്റ് ജോസഫ് വെളിവില്‍ ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കാനോന്‍ നിയമത്തിനതീതമായി നികുതി പിരിക്കാമെന്നാണ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെ ശമ്പളത്തിൽ നിന്ന് നികുതി പിരിക്കരുതെന്ന കോടതിയുത്തരവിനെതിരെ ഇന്‍കം ടാക്സ് വകുപ്പ് നല്‍കി അപ്പീലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിയുണ്ടായത്. നികുതി വകുപ്പിന് […]
2022 ലോകകപ്പ് ഫുട്ബോളിനുള്ള ഒരുക്കങ്ങളില്‍ ഖത്തറിന് വീണ്ടും നേട്ടം
2022 ലോകകപ്പ് ഫുട്ബോളിനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിന് മറ്റൊരു നേട്ടം കൂടി. അല്‍ വക്ര സ്റ്റേഡിയത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പുല്‍ മൈതാനം വെച്ചു പിടിപ്പിച്ച് ഖത്തര്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. 2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ നിര്‍മ്മിക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലൊന്നാണ് അല്‍ വക്ര സ്റ്റേഡിയം. തൊണ്ണൂറ് ശതമാനം ജോലിയും പൂര്‍ത്തിയായ വക്ര സ്റ്റേഡിയത്തില്‍ ലോക റെക്കോര്‍ഡ് വേഗത്തില്‍ ടര്‍ഫ് ഒരുക്കിയാണ് ഖത്തര്‍ കായിക ലോകത്തെ ഞെട്ടിച്ചത്. വെറും ഒമ്പത് മണിക്കൂറും 15 മിനുട്ടുമെടുത്താണ് സ്റ്റേഡിയത്തില്‍ […]












