പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ തകര്‍ത്തെന്ന വാദം തള്ളി അമേരിക്ക. പാകിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ നിന്ന് ഒന്നും കാണാതായിട്ടില്ലെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ ‘ഫോറിന്‍ പോളിസി’യാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരി 27 ന് ബലാകോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് ശേഷവും പാക്കിസ്താന്‍ നിരന്തരമായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണത്തിന് മുതിര്‍ന്നിരുന്നു. ഇതിനെ ശക്തമായി ഇന്ത്യന്‍ സൈന്യം ചെറുക്കുകയും ചെയ്തു. […]
Author: Tomy Thondamkuzhy
രാഹുലിനെ കാണാന്‍ കാട്ടുതേനുമായി കാത്തിരുന്ന നൂറു വയസു പിന്നിട്ട പത്രോസ്
വയനാട്ടിൽ രാഹുൽഗാന്ധിയെയും പ്രിയങ്കയെയും കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ വേറിട്ട ഒരു ആരാധകനെ കാണാനായി. നൂറുവയസ്സു പിന്നിട്ട കിഴങ്ങനാൽ പത്രോസ് എന്ന വയോധികൻ രാഹുലിനും പ്രിയങ്കയ്ക്കും സമ്മാനിക്കാൻ ശുദ്ധമായ കാട്ടുതേനുമായാണ് എത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഒന്നിച്ച് എത്തിയതറിഞ്ഞ് അവശതകൾ മറന്ന് ഓടിയെത്തിയതാണ് കിഴങ്ങനാൽ പത്രോസ് എന്ന ആരാധകൻ. നെഹ്റു കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്ന നൂറു വയസ്സ് പിന്നിട്ട ഈ ഗാന്ധിയൻ രാഹുലിനും പ്രിയങ്കയ്ക്കും സമ്മാനിക്കാനായി ശുദ്ധമായ കാട്ടുതേനും കയ്യിൽ കരുതിയിരുന്നു. എന്നാൽ, ജനക്കൂട്ടത്തെ മറികടന്ന് രാഹുലിനെ ദൂരെനിന്ന് […]
കേരളത്തിന്‍റെ ഔദ്യോഗിക ഇലക്ഷന്‍ ഗീതം പുറത്തിറങ്ങി
മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ‘ഭാരത ഭാഗ്യവിധാക്കള്‍ നാം”എന്ന് തുടങ്ങുന്ന ഗീതം പിന്നണി ഗായിക കെ.എസ് ചിത്രയുടെ ശബ്ദത്തിലൂടെയാണ് ശ്രോതാക്കളില്‍ എത്തുക. ആദ്യമായാണ് ഇലക്ഷന്‍ വിഭാഗം മലയാളത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം ഒരുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേതാണ് ആശയം. രണ്ട് മാസത്തെ യത്നത്തിന്‍റെ ഫലമാണ് ഇലക്ഷന്‍ ഗീതം. ഏപ്രില്‍ 4 ന് വി.ജെ.ടി ഹാളില്‍ വച്ച് ഗീതം പുറത്തിറക്കി. വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്ന്‍റെ ഭാഗമാണ് ഈ വീഡിയോ ഗാനം. […]
കോട്ടയത്ത് കയ്യും കണക്കുമില്ലാതെ പി.സിയുടെ പോസ്റ്ററുകള്‍, പരാതിയുമായി യു.ഡി.എഫ്
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോസ്റ്ററുകൾ പ്രിന്‍റ് ചെയ്ത കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രിന്‍ററും പബ്ലിഷറും ആരാണെന്നും എത്ര കോപ്പി അടിച്ചിട്ട് ഉണ്ടെന്നും ഓരോ പോസ്റ്ററിലും രേഖപ്പെടുത്തേണ്ടതാണ്. പി.സി തോമസിന്റെ പോസ്റ്ററുകളിൽ ഇതില്ലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് അച്ചടിച്ച പോസ്റ്ററുകളിലാണ് പ്രിന്ററും പബ്ലിഷറും രേഖപ്പെടുത്താതെന്നാണ് എന്‍.ഡി.എ നല്‍കുന്ന വിശദീകരണം. ഓരോ സ്ഥാനാർഥിയും ഇറക്കുന്ന ഓരോ പോസ്റ്ററിലും ആരാണ് പ്രിന്‍റ് ചെയ്തതെന്നും ആരാണ് പബ്ലിഷ് ചെയ്തതെന്നും എത്ര കോപ്പികൾ […]
ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായി ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോ പ്ലാസ്റ്ററിക്ക് വിധേയനാക്കിയ ബെന്നി ബെഹനാന് പത്ത് ദിവസം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായി ബെന്നി ബെഹന്നാനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഹൃദയധമനികളില്‍ തടസ്സമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തിരമായി ഇദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്ററി സര്‍ജറിക്ക് വിധേയനാക്കി […]
സൂപ്പര്‍കപ്പില്‍ ബംഗളൂരു എഫ്.സി പുറത്ത്
സൂപ്പര്‍ കപ്പില്‍ ഐ.എസ്.എല്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്.സി പുറത്ത്. ബംഗളൂരുവിനെ തകര്‍ത്ത് ചെന്നൈ സിറ്റി സെമിയില്‍ കടന്നു. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിനായിരുന്നു ഐ ലീഗ് ചാമ്പ്യന്‍മാരുടെ വിജയം. ഐ.എസ്.എല്‍ ചാമ്പ്യന്‍മാര്‍, സൂപ്പര്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. വിജയകഥകള്‍ പറഞ്ഞെത്തിയ ബംഗളൂരു പാതിവഴിയില്‍ വീണു. നെസ്റ്ററിലൂടെ ആദ്യം മുന്നിലെത്തി ചെന്നൈ. ഗോള്‍ മടക്കാനുള്ള അവസരം പെനാല്‍റ്റിയുടെ രൂപത്തില്‍ ലഭിച്ചപ്പോള്‍ സുനില്‍ ഛേത്രിക്ക് പിഴച്ചു. പിന്നാലെ പെഡ്രോ മാന്‍സി ചെന്നൈയുടെ ലീഡ് രണ്ടാക്കി. 65ാം മിനിറ്റില്‍ […]
ഒരു യമണ്ടന്‍ പ്രേമകഥയുമായി ദുല്‍ക്കര്‍; റിലീസ് തിയതി ഇന്ന് പ്രഖ്യാപിക്കും
ഒരു യമണ്ടന്‍ പ്രേമകഥയുമായി ദുല്‍ക്കര്‍ സല്‍മാന്‍ നിങ്ങള്‍ക്കു മുന്നിലെത്തുന്നു. ചിത്രത്തിന്റെ റിലീസ് തിയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് ദുല്‍ഖര്‍ പറയുന്നു. വൈകീട്ട് ഏഴ് മണിക്ക് ഫേസ്ബുക്ക് ലൈവിലൂടെയായിരിക്കും റിലീസ് തിയതി പ്രഖ്യാപിക്കുക. സോളോ, ജോമോന്‍റെ സുവിശേഷങ്ങള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷവും കര്‍വാന്‍, മഹാനടി തുടങ്ങിയ മറു ഭാഷാ ചിത്രങ്ങള്‍ക്ക് ശേഷവുമാണ് ദുല്‍ഖര്‍ മലയാളത്തിലെത്തുന്നത്. ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ എന്നാണ് ഈ ചിത്രത്തിന്റെ ടാഗ്‌ലൈന്‍. നവാഗതനായ ബി.സി നൗഫല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ് […]
രാജ്യത്തെ ആദ്യ മിശ്രലിംഗ സ്ഥാനാര്‍ഥി എറണാകുളത്ത് മത്സരിക്കുന്നു
എറണാകുളം മണ്ഡലത്തില്‍ ജനവിധി തേടാന്‍ മിശ്രലിംഗ സ്ഥാനാര്‍ഥിയും. അങ്കമാലി മഞ്ഞപ്ര സ്വദേശിയായാണ് എറണാകുളം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. രാജ്യത്തെ ആദ്യ മിശ്രലിംഗ സ്ഥാനാര്‍ഥിയാണ് ചിഞ്ചു അശ്വതി. എറണാകുളം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് ചിഞ്ചു അശ്വതി ജനവിധി തേടുന്നത്. സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നിലവില്‍ വന്നിട്ടും മിശ്രലിംഗക്കാര്‍ കടുത്തവിവേചനമാണ് അനുഭവിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്നതിനേക്കാള്‍ കടുത്ത അവഗണനയാണ് മിശ്രലിംഗക്കാര്‍ അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ തങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്താനാണ് മത്സരത്തിനിറങ്ങുന്നതെന്ന് ചിഞ്ചു അശ്വതി വ്യക്തമാക്കി. മുഖ്യധാര […]
നിഷ്കളങ്കതയും സത്യസന്ധതയും കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇടം നേടിയ മിസോറാം ബാലനെ ആദരിച്ച് സ്കൂള്‍
സൈക്കിളിടിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ മിസോറാം ബാലന്‍റെ നിഷ്കളങ്കത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഡെറക്ക് സി ലല്‍ക്കനിമ എന്ന കുട്ടി ഓടിച്ച സൈക്കിള്‍ അറിയാതെ അയല്‍ക്കാരുടെ കോഴിയുടെ പുറത്ത് കയറുകയായിരുന്നു. തുടര്‍ന്ന് കോഴിയെ ചികിത്സിക്കാന്‍ തന്‍റെ സമ്പാദ്യം മുഴുവന്‍ എടുത്ത് കുട്ടി ആശുപത്രിയിലേക്ക് ഓടി. പത്ത് രൂപക്കൊപ്പം പരുക്കേറ്റ കോഴിയുമായി നില്‍ക്കുന്ന ബാലന്‍റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതറിഞ്ഞ സ്കൂള്‍ അധികൃതര്‍ കുട്ടിയെ ആദരിക്കുകയായിരുന്നു. സ്കൂളിന്‍റെ ആദരവുമായി നില്‍ക്കുന്ന ഡെറക്കിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ […]
പിറവത്ത് കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
പിറവം കല്ലുമാരിയില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കാക്കകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ പല ഭാഗങ്ങളിലും കാക്കകള്‍ ചത്ത് വീഴുന്നത് പതിവായിരിക്കുകയാണ്. സ്ഥലത്ത് വിദഗ്ധ സംഘം വിശദമായ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ കല്ലുമാരിയില്‍ ചേമ്പാലയില്‍ വിനോദിന്റെ വീട്ടുവളപ്പില്‍ നില്‍ക്കുന്ന ആഞ്ഞിലി മരത്തില്‍ നിന്നും മാത്രം 6 കാക്കകളാണ് ചത്ത് വീണത്, എന്താണിതിന് കാരണമെന്നറിയാതെ ആശങ്കയിലാണ് നാട്ടുകാര്‍. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഇടമാണ് കല്ലുമാരിമല. എറണാകുളം റീജിയണല്‍ ക്ലിനിക്കല്‍ ലബോറട്ടറിയിലെ വെറ്റിനറി സര്‍ജന്‍ ഡോ:ആര്‍ ഉണ്ണിക്യഷ്ണന്റെ […]












