Kerala

‘വളഞ്ഞ വഴിയിലൂടെ വേല വയ്‌ക്കേണ്ട കാര്യമില്ല, സത്യമാണ് ദൈവം’; കെ.ബി ഗണേഷ് കുമാർ

സോളാർ കേസ് ഗൂഢാലോചനയിൽ മറുപടിയുമായി കെ.ബി ഗണേഷ് കുമാർ. ഗണേഷ് കുമാറിനോ ബാലകൃഷ്ണ പിള്ളക്കോ ഉമ്മൻചാണ്ടിയുമായി വ്യക്തിപരമായ ശത്രുതയില്ല. രാഷ്ട്രീയമായ വിയോജിപ്പ് മാത്രമേയുള്ളൂ. തനിക്ക് വളഞ്ഞ വഴിയിലൂടെ വേലവയ്‌ക്കേണ്ട കാര്യമില്ല. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് വിളിച്ച നേതാക്കൾ ഇപ്പോഴും ഈ സഭായിൽ ഉണ്ട്. അവരുടെ പേര് താൻ വെളിപ്പെടുത്തുന്നില്ലെന്നും വേണ്ടിവന്നാൽ അപ്പോൾ പറയാമെന്നും ഗണേഷ് കുമാർ നിയമസഭയിൽ. താൻ ഒരു തുറന്ന പുസ്തകമാണെന്നും സത്യമാണ് തന്റെ ദൈവമെന്നും ഗണേഷ് കുമാർ. സോളാറിലെ പരാതിക്കാരിയുടെ ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദിച്ചപ്പോൾ […]

Kerala

മാർത്താണ്ഡത്ത് ഹോട്ടൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു

ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കന്യാകുമാരി മാർത്താണ്ഡത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. ആലംകുളം സ്വദേശ്യായ രാധാകൃഷ്ണനാണ് കുത്തേറ്റ് മരിച്ചത്. തെങ്കാശി സ്വദേശ്യായ ഗണേശനാണ് രാധാകൃഷ്ണനെ കുത്തിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഗണേശനെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി.

HEAD LINES Sports

യുഎസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്, 24-ാം ഗ്രാൻഡ് സ്ലാം കിരീടം

സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം. പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിയൽ മെദ്‌വദേവിനെ പരാജയപ്പെടുത്തി. താരത്തിന്റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 24–ാം ഗ്രാൻഡ് സ്ലാം വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർ‍ഡിൽ ജോക്കോ ഓസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് കോർട്ടിനൊപ്പമെത്തി. യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്‌വദേവിനെ 6–3,7–6,6–3 എന്ന സ്കോറിനാണു ജോക്കോ കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്‌വദേവിനായിരുന്നു […]

Local

വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ. വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവിന്റെ ഇറച്ചിയും പിടികൂടി. സ്ഥിരമായി വേട്ട നടത്തി ഇടുക്കി, കോട്ടയം ജില്ലകളിൽ ഇറച്ചി വിൽക്കുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികളെന്നും വനം വകുപ്പ് കണ്ടെത്തി. ( vandiperiyar four hunters under custody ) മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വേട്ടയാടിയ 120 […]

National

ഉത്തർപ്രദേശിൽ യുവാവ് അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു

ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 21 കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്ന് പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്തംബർ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. വിക്രമജിത് റാവു, രാംകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്ന് വിക്രംജിത് റാവു വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ദങ്കൗറിലെ ബല്ലു ഖേര ഗ്രാമത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു ഫിലിം സ്റ്റുഡിയോയിൽ എത്തിയ പ്രതി ജാസ്മിൻ പിതാവിനെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ്. സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് റാവുവിൻ്റെ […]

HEAD LINES Kerala

‘ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാർട്ടി കാവൽ നിൽക്കുന്നു’; മാസപ്പടി വിവാദം സഭയിൽ വീണ്ടും ഉയർത്തി മാത്യു കുഴൽനാടൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദം നിയമസഭയിൽ വീണ്ടും ഉയർത്തി മാത്യു കുഴൽനാടൻ എംഎൽഎ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് സിപിഐഎം കാവൽ നിൽക്കുന്നുവെന്ന് വിമർശനം. ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി കിടുങ്ങിപ്പോയിയെന്നും പിണറായി വിജയൻ മറുപടി പറയുന്നില്ലെന്നും മാത്യു കുഴൽനാടൻ. മാസപ്പടി വിവാദം സഭയിൽ ആദ്യം ഉന്നയിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്തു പ്രസംഗത്തെ തടസ്സപ്പെടുത്തി. കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവൽ നിൽക്കുന്ന നിലയിലേക്ക് CPIM അധഃപതിച്ചിരിക്കുന്നു. തീവെട്ടിക്കൊള്ളയ്ക്ക് കുടപിടിക്കുന്ന പാർട്ടിയായി CPIM. അനധികൃതമായി […]

Local

തൃശൂരിൽ ചന്ദനക്കൊള്ള സംഘം പിടിയിൽ

തൃശ്ശൂർ ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി. പാഞ്ഞാൽ പഞ്ചായത്ത് തൊഴിൽ പാടം ഭാഗത്ത് നിന്നാണ് നാട്ടുകാർ മൂന്നംഗ സംഘത്തെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അഞ്ച് അംഗ സംഘത്തെ സംശയാസ്പദമായി കാണുകയും ചോദ്യം ചെയ്തതിനെ തുടർന്ന് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. അതിൽ പെട്ട മൂന്നു തമിഴ്നാട് സ്വദേശികളെയാണ് ഇന്ന് രാവിലെ ഇവിടെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. തമിഴ്നാട് സ്വദേശികളായ നീലിമല, ശങ്കർ, കുബേന്ദ്രൻ എന്ത് എന്നീ തമിഴ് നാട് സ്വദേശികളാണ് പിടിയിലായത്. പിടിയിലായ വരെ ചോദ്യം […]

HEAD LINES Kerala

ദൈവനാമത്തിൽ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎൽഎ

പുതുപ്പള്ളി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഹസ്തദാനം നൽകി. സ്പീക്കറും മന്ത്രിമാരും ചാണ്ടി ഉമ്മനെ ഹസ്തദാനം ചെയ്ത് നിയമസഭയിലേക്ക് സ്വീകരിച്ചു. ഫോട്ടോ സെഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി. ( chandy oommen swearing in ceremony ) ഇന്ന് പുനരാരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സത്യപ്രതിജ്ഞ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് താൽക്കാലികമായി സഭ […]

HEAD LINES Kerala

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്; എ.സി മൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് എ സി മൊയ്തീൻ ഹാജരാവുക. തിങ്കളാഴ്ച ഹാജരാകാൻ നേരത്തെ ഇഡി എസി മൊയ്തീന് നോട്ടീസ് നൽകിയിരുന്നു. ( karuvannur ac moideen mla ed notice ) പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവച്ചിരുന്ന നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് എസി മൊയ്തീൻ എംഎൽഎ ഇഡിക്ക് മുമ്പിൽ ഹാജരാകുന്നത്. നേരത്തെ ഓഗസ്റ്റ് 31നും സെപ്തംബർ 4നും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് […]

HEAD LINES National

‘ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ, രാഹുൽ തന്റെ പേരിലെ ഗാന്ധി ഒഴിവാക്കണം’; ഹിമന്ത ശർമ്മ

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ‘ഗാന്ധി’ എന്നത് കുടുംബ പേരായി തട്ടിയെടുത്തതാണ് കോൺഗ്രസ് നടത്തിയ ആദ്യ അഴിമതി. അഴിമതിയിൽ മുങ്ങി നിൽക്കുന്നവരാണ് രാഹുൽ ഗാന്ധിയും കുടുംബവും. രാഹുൽ തന്റെ പേരിലെ ‘ഗാന്ധി’ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുവാഹത്തിയിൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് അസം മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ‘ഗാന്ധി’ കുടുംബം സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഗാന്ധി പദവി തട്ടിയെടുത്തതാണ് ആദ്യ […]