India Kerala

റമദാനെ വരവേല്‍ക്കാനായി വിശ്വാസികള്‍ ഒരുങ്ങി

റമദാനെ വരവേല്‍ക്കാനായി വിശ്വാസികള്‍ ഒരുങ്ങി. സംസ്ഥാനത്തെ പള്ളികളിലെല്ലാം റമദാനിലെ ആരാധനകള്‍ക്ക് തയ്യാറായി. ഇന്ന് ചന്ദ്രപിറവി കണ്ടാല്‍ നാളെയാകും റമദാന്‍ വ്രതാരംഭം. നാട്ടിലെ പള്ളികളെല്ലാം അവസാന ഘട്ട ഒരുക്കത്തിലാണ്. റമദാനിനെ വരവേല്‍ക്കാനായി. അറ്റകുറ്റപണി കഴിഞ്ഞ പുത്തന്‍ ഭാവത്തിലാണ് പള്ളികളെല്ലാം. ഇനിയുള്ള ഒരുമാസം വിശ്വാസികളുടെ നിറ സാന്നിധ്യമായിരിക്കും പള്ളികളില്‍. അഞ്ചു നേരത്തെ നമസ്കാരവും തറാവീഹ് നമസ്കാരവും മതപഠന ക്ലാസുകളും പ്രാര്‍ഥനയും എല്ലാമായി പള്ളികള്‍ സജീവമാകും. ശഅ്ബാന്‍ 29 തികയുന്ന ഇന്ന് മാസപ്പിറവി ഉണ്ടാകുന്നോ എന്ന് നോക്കും. ചന്ദ്രപ്പിറ കണ്ടാല്‍ നാളെ […]

Entertainment

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഇന്ദ്രജ മലയാള സിനിമയിലേയ്ക്ക്

മലയാള സിനിമയിലേയ്ക്ക് പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഇന്ദ്രജ മടങ്ങിവരുകയാണ് . നവാഗത സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ട്വല്‍ത്ത് സി’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലൂടെ ആയിരിക്കും ഇന്ദ്രജ വീണ്ടും മലയാള സിനിമയിലേയ്ക്ക് ചുവട് വയ്ക്കുന്നത് . ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ അഭിജിത്ത്,ബാലാജി,യുവശ്രീ എന്നിവരാണ്. അനില്‍ നെടുമങ്ങാട്,അക്ഷത്ത് സിംഗ്,പ്രകാശ് മേനോന്‍,സിബി തോമസ്,മഹേഷ്,സുധീപ്,സന്തോഷ് കുറുപ്പ്,നവനീത്,അശ്വിന്‍,കാവ്യ ഷെട്ടി,റോണ,ശിഖ,ശ്രുതി തുടങ്ങിയവര്‍ക്കൊപ്പം മധുപാല്‍,ദിലീഷ് പോത്തന്‍,ഗ്രിഗറി തുടങ്ങിയവരും അഭിനയിക്കും .

India Kerala

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം ഫയലില്‍

പാലാ : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ഇതിനെ തുടര്‍ന്ന് ഈ മാസം പത്താം തീയതി പ്രതിയോട് കോടതിയില്‍ ഹാജരാകാനും സമന്‍സ് അയച്ചിട്ടുണ്ട്. പാലാ ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയുടേതാണ് ഉത്തരവ്. ബലാത്സംഗം ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇതില്‍ […]

India Kerala

തൃ​ശൂ​ര്‍ പൂ​രം മു​ന്‍ വ​ര്‍​ഷ​ത്തേ​തു​പോ​ലെ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി സു​നി​ല്‍​കു​മാ​ര്‍

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം മു​ന്‍ വ​ര്‍​ഷ​ത്തേ​തു​പോ​ലെ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. ആ​ചാ​ര പ്ര​കാ​രം ആ​ര്‍​ഭാ​ട​മാ​യി ത​ന്നെ തൃ​ശൂ​ര്‍ പൂ​രം ന​ട​ത്തും. ശ്രീ​ല​ങ്ക​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തു​മൂ​ലം പൂ​ര പ്രേ​മി​ക​ള്‍​ക്ക് യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​ല്ലെ​ന്നും പൂ​ര​ത്തി​നെ​ത്തു​ന്ന​വ​ര്‍ സ​ഞ്ചി​ക​ളും ബാ​ഗു​ക​ളും കൊ​ണ്ടു​വ​ര​രു​തെ​ന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വെ​ടി​ക്കെ​ട്ടും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു​പോ​ലെ ത​ന്നെ ന​ട​ത്തും. സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ല്‍ സി​സി​ടി​വി​ക​ള്‍ സ്ഥാ​പി​കു​മെ​ന്നും കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ​യും ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Cricket Sports

ആ റെക്കോര്‍ഡ് ഇന്നും ദാദക്ക് സ്വന്തം

ഇനി എല്ലാ കണ്ണുകളും ഇംഗ്ലണ്ടിന്റെ പുല്‍മൈതാനത്തേക്കാണ്. ക്രിക്കറ്റ് ലോകകപ്പിന് ഇനി ആഴ്ച്ചകള്‍ മാത്രം. ശക്തമായ ടീമുമായി കോഹ്‍ലിയുടെ നേത്യത്വത്തില്‍ ഇന്ത്യ അങ്കത്തിന് ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ ലോകകപ്പ് ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്നും ഇളക്കം തട്ടാത്തൊരു റെക്കോര്‍ഡുണ്ട്, ഇന്ത്യക്കാരുടെ സ്വന്തം ദാദയുടെ പേരില്‍. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ഇന്നും സൌരവ് ഗാംഗുലിയുടെ പേരിലാണ്. 1999 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 183 റണ്‍സാണ് ദാദ അന്ന് അടിച്ചെടുത്തത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോറ്റ ഇന്ത്യയ്ക്ക് […]

India Kerala

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കേസില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൂചന

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കേസില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൂചന. കേസില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണമെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ആത്മഹത്യാകുറിപ്പില്‍ എസ്.എഫ്.ഐ നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നുവെങ്കിലും പൊലീസിന് നല്‍കിയ മൊഴിയില്‍ ആരുടെ പേരും പറഞ്ഞില്ല. അതേസമയം സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെയാണ് പെൺകുട്ടികളുടെ വിശ്രമ മുറിയിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്.

India Kerala

കാസര്‍കോട്ടെ ‍കള്ളവോട്ട്; സി.പി.എം പ്രവര്‍ത്തകന്‍ ശ്യാം കുമാറിനെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട് ‍കള്ളവോട്ട് ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ ശ്യാം കുമാറിനെതിരെ പൊലീസ് കേസെടുത്തു. കൊല്ലത്തും മാവേലിക്കരയിലും സി.പി.എം കള്ളവോട്ട് ചെയ്തെന്ന യു.ഡി.എഫ് പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. കള്ളവോട്ട് ചെയ്തതില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോയെന്ന് ജില്ലാ നേതൃത്വം പരിശോധിക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു. തൃക്കരിപ്പൂർ ചീമേനി 48ാം നമ്പർ ബൂത്തിൽ ശ്യാംകുമാര്‍ കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയിരുന്നു. ആൾമാറാട്ടം, വ്യാജ വോട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ചീമേനി പൊലീസ് കേസെടുത്തത്. […]

India Kerala

തൊടുപുഴയില്‍ വീണ്ടും പ്രായപൂര്‍ത്തിയാത്ത കുട്ടിക്ക് മര്‍ദ്ദനം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

തൊടുപുഴയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ക്രൂരപീഡനം. കുട്ടിയുടെ അമ്മയുടെ സുഹൃത്തും ബന്ധുവുമായ പട്ടയം കവല സ്വദേശി ജയേഷിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയതിനാണ് പതിനാലു വയസുകാരന് അമ്മയുടെ സുഹൃത്തും ബന്ധുവുമായ ആള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയ വയറിന്‍റെ ഭാഗത്തും പുറത്തും ക്രൂരമായി ഇടിക്കുകയും, ഫ്രിഡ്ജിനിടയില്‍ വെച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ബന്ധുവിനൊപ്പം കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ […]

Entertainment Uncategorized

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി ‘ഉയരെ’; സിനിമ കണ്ട് മന്ത്രി ശൈലജ ടീച്ചറും പാര്‍വതിയും

വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി ഒരുക്കിയ ഉയരെ സിനിമയുടെ പ്രദര്‍ശനം കാണാന്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും എത്തി. നടി പാര്‍വതിയും കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടു. സധൈര്യം മുന്നോട്ട് സമ്മര്‍ ക്യാംപിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ സിനിമ കാണാനെത്തിയത്. തിരുവനന്തപുരം കൈരളി തിയ്യറ്ററിലായിരുന്നു പ്രദര്‍ശനം. മന്ത്രി കെ.കെ ശൈലജ ടീച്ചറും, ഉയരെയിലെ നായിക പാര്‍വതിയും ചിത്രത്തിന്റെ നിര്‍മ്മാതാക്കളും കുട്ടികള്‍ക്കൊപ്പം സിനിമ കാണാനെത്തി. ഏത് സാഹചര്യത്തിലും പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ് […]

Football Sports

വാന്‍ ഡെയ്ക്കിന്റെ പിഴവിനെതിരെ ആഞ്ഞടിച്ച് മുൻ പ്രതിരോധ താരം

ഈ സീസണിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ട കളിക്കാരനായിരുന്നു ലിവർപൂളിന്റെ പ്രതിരോധ താരം വാൻ ഡെയ്ക്ക്. ‌എന്നാൽ കഴിഞ്ഞ ദിവസം നടന്ന ബാഴ്സലോണ, ലിവർപൂൾ മത്സരത്തില്‍ താരത്തിന്റെ വൻവീഴ്ച്ചയിലാണ് ആദ്യ ഗോൾ പിറന്നതെന്നാണ് മുൻ പ്രതിരോധ താരം ഫെർഡിനാന്റ് കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ആദ്യപാദത്തിൽ ബാഴ്സലോണ മൂന്ന്ഗോളിന് ലിവർപൂളിനെ തകർത്തിരുന്നു. മെസി ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ സുവാരസാണ് ലിവർപൂൾ വലകുലുക്കിയ മറ്റൊരു താരം. എന്നാൽ സുവാരസിന്റെ ഗോൾ വാൻ ഡെയ്ക്കിന്റെ […]