വേൾഡ് മലയാളി കൗൺസിൽ (WMC) സ്വിസ് പ്രവിശ്യയുടെ വിമൺസ് ഫോറം അന്താരാഷ്ട്ര വനിതാദിനം ഹൃദയപൂർവ്വമായും ഓർമ്മപ്പെടുത്താവുന്ന രീതിയിലും സൂറിച്ചിൽ ആഘോഷിച്ചു. ഫോറം പ്രസിഡന്റ് മിനി ബോസ് നടത്തിയ സ്വാഗത പ്രസംഗത്തോടെ പ്രോഗ്രാമുകൾ ആരംഭിച്ചു. തുടർന്ന് ഗ്രേസി ജോഷി വനിതാദിന സന്ദേശം നൽകി. സംഘടനയോടുള്ള സമർപ്പണവും പ്രചോദനാത്മകമായ പങ്കാളിത്തവും പരിഗണിച്ച് റോസമ്മ ഏഷ്‌ലിമാൻനെ ഫോറം ആദരിച്ചു. ശ്രീമതി സെലിൻ കാക്കശേരിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കൽ ചടങ്ങും നടത്തി. തുടർന്ന് പിൻവർഷകളിൽ WMC കേരളപ്പിറവി ആഘോഷങ്ങളിലെ ഡാൻസ് പ്രോഗ്രാമുകൾ […]
Author: Tomy Thondamkuzhy
അടിച്ചമർത്തലും ചൂഷണവും അവസാനിക്കട്ടെ. സ്ത്രീ ശക്തയാണ്. അംഗീകരിക്കുകയെ വേണ്ടു . സ്ത്രീയെ കച്ചവടചരക്കാക്കി അവൾക്കു വിലയിടുന്ന കാലം അവസാനിക്കട്ടെ. അവളുടെ സ്വപ്നങ്ങളും യാഥാർഥ്യം ആകട്ടെ.- വനിതാദിനത്തോടനുബന്ധിച്ചു ശ്രീമതി ജിജി പ്രിൻസ് കാട്രുകുടിയിൽ എഴുതിയ ആർട്ടിക്കിൾ.
നീ പെണ്ണാണ്, വീടിന്റെ കോലായിലേക്ക് വരാൻ പാടില്ല. ആർത്തവ ദിനങ്ങൾ അശുദ്ധ ദിനങ്ങൾ ആണ്, ആണുങ്ങൾ കഴിച്ചിട്ട് മിച്ചം ഉള്ള ഭക്ഷണമേ കഴിക്കാൻ പാടുള്ളു എന്നൊക്ക പറഞ്ഞു സ്ത്രീയെ അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ തളച്ചിട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. തിരുവിതാംകൂറിലേക്കു തിരിഞ്ഞു നോക്കിയാൽ, താഴ്ന്ന ജാതിയിലുള്ള സ്ത്രീകളോടായിരുന്നെങ്കിൽ പോലും, മുലക്കരവും അതിനോടനുബന്ധിച്ചു നടന്ന നങ്ങേലിയുടെ മുല വിച്ഛേദനവും ചരിത്ര താളുകളിൽ പതിയപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള വിപ്ലവം ആണ് ഏറ്റം ദൈഖ്യമാർന്ന വിപ്ലവം എന്ന് പറയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ […]
ജർമനിയിൽ ഫെബ്രുവരി പതിനഞ്ചിനു നിര്യാതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിലിന്റെ സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച (26.02.2026) ജർമനിയിൽ നടക്കുന്നതാണ്.
സൂറിച് നിവാസി ശ്രീ ടോം പുളിമൂട്ടിലിന്റെ പിതാവും ,ബാസൽ നിവാസി ശ്രീ ലൂയിസ് ഫിലിപ്പ് ഇരുപതിന്റെ ഭാര്യ സഹോദരി ഫിലോമിനയുടെ ഭർത്താവാണ് പരേതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിൽ ,74 വയസ്സ് ശ്രീ തങ്കച്ചൻ പുളിമൂട്ടിൽ 1970 കളിൽ ആദ്യഘട്ടം ജർമൻയിൽ കുടിയേറിയതും വർഷങ്ങൾ ആയി M.D.T. (Malayali Deutsch Treffen) Baden Würtenberg ലെ Executive Committee Member കൂടി ആയിരുന്നു. സംസ്കാരകർമ്മങ്ങൾ 26.02.2026നെ Karlsruhe, ജർമനിയിൽ നടക്കുന്നതാണ് ബന്ധുക്കൾ: Kalluvettamkuzhiyil Family:Jose, Ancy, Jerome, Jeannine […]
സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവ് ശ്രീമതി ത്രേസിയാമ്മ തോമസ് നിര്യാതയായി .
വടവാതൂർ ,പുതിയിടത്തു ശ്രീമതി ത്രേസിയാമ്മ തോമസ് ഇന്ന് രാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു . സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവാണ് പരേത . സംസ്കാരകർമ്മങ്ങൾ ഫെബ്രുവരി മൂന്നാം തിയതി വടവാതൂർ സെന്റ് തോമസ് ദേവാലയ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും . സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക,സാംസ്കാരിക ,സാമുദായിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ചു .
കേളി സ്വിറ്റ്സർലൻഡ് ഒരുക്കുന്ന 21-ാമത് കേളി ഇന്റർനാഷണൽ കലാമേള – രജിസ്ട്രേഷൻ ആരംഭിച്ചു!
21-ാമത് കേളി ഇന്റർനാഷണൽ കലാമേളയുടെ രജിസ്ട്രേഷൻ കിക്ക്-ഓഫ് ചടങ്ങ് 2026 ജനുവരി 24-ന് സ്വിറ്റ്സർലൻഡിലെ ബൗമയിൽ വിജയകരമായി നടന്നു. ഇതോടെ ഈ അന്താരാഷ്ട്ര കലാമേളയിലേക്കുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചതായ് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിന് കലാമേള കൺവീനർ ബിബു ചേലക്കൽ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് ജഡ്ജ്മെന്റ് കമ്മിറ്റി കൺവീനർ ബെന്നി പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. കോ-കൺവീനർ ബിനു വാളിപ്ലാക്കൽ നടത്തിയ പ്രചോദനാത്മകമായ പ്രസംഗം യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിലും കേളി കലാമേള വഹിക്കുന്ന പങ്ക് എടുത്തുകാട്ടി. […]
മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി പഠന ക്യാമ്പ് സംഘടിപ്പിച്ചു
സ്വിറ്റ്സർലാൻഡിലെ കലാസാംസ്കാരിക സംഘടനയായ കേളിയും കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷനും ചേർന്ന് നടത്തുന്ന മലയാളം മിഷൻ സ്വിസ് ചാപ്റ്റർ – അക്ഷരകേളി കുട്ടികൾക്കായി രണ്ടാമത് പഠന ക്യാമ്പ് സംഘടിപ്പിച്ചു. 2026 ജനുവരി 14-ാം തീയതി ബൗമയിൽ വച്ച് നടന്ന പരിപാടിയിൽ 30 ഓളം കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു. അക്ഷരകേളി കോഓർഡിനേറ്റർ മധുവാസുദേവൻ കുട്ടികൾക്ക് സ്വാഗതം പറഞ്ഞു. തുടർന്ന് അധ്യാപകർക്ക് മലയാളം മിഷൻ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ക്യാമ്പിന്റെ ആദ്യ ഭാഗത്തിൽ അധ്യാപകർ പലതരത്തിലുള്ള പ്രവൃത്തി […]
സൂറിച് നിവാസി ശ്രീ സാൻ്റി പള്ളിക്കമാലിൻ്റെ പ്രിയ മാതാവ് അന്നക്കുട്ടി മാത്യു നിര്യാതയായി.
കോതമംഗലം ,നാടുകാണി പരേതനായ മാത്യു പള്ളിക്കമാലിൻ്റെ ഭാര്യ ശ്രീമതി അന്നക്കുട്ടി മാത്യു നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു.. സൂറിച് നിവാസി സാന്റി പള്ളിക്കമാലിൻ്റെ മാതാവാണ് പരേത. തൊടുപുഴ പുൽപ്പറമ്പിൽ കുടുംബാഗമാണ് പരേത. സംസ്കാര ശുശ്രൂഷ 25.01.2026 (ഞായർ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കോതമംഗലം നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും. സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു
ജൂബിലി ആഘോഷങ്ങളിലേക്കു പ്രവേശിക്കുന്ന ബി ഫ്രണ്ട്സ് സ്വിറ്റ്സർലാൻഡിന് നവ നേതൃത്വം… ശ്രീ ടോമി തൊണ്ടാംകുഴി പ്രസിഡന്റ് ശ്രീ രതീഷ് രാമനാഥൻ ജനറൽ സെക്രട്ടറി….ശ്രീ വിവേക് നമ്പ്യാർ ട്രഷറർ.
അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ട് എന്ന സാമൂഹിക ,സാംസ്‌കാരിക ,ചാരിറ്റി സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു. https://befriends.ch/office-bearers/present/ കഴിഞ്ഞ 23 വർഷക്കാലം സ്വിറ്റ്സർലാൻഡിലെ മലയാളി മനസുകളിൽ പ്രവർത്തനമികവുകൊണ്ടും , സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ ബി ഫ്രണ്ട്‌സ് സിൽവർ ജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്ന വർഷമായ 2026 -27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത് രണ്ടായിരത്തിരണ്ടിലെ ഒരു ഞായറാഴ്ചയുടെ സായം സന്ധ്യയിൽ സ്വിറ്റസർലണ്ടിലെ […]
സൂറിച് , Wila നിവാസി ശ്രീ സിബി തൊട്ടിയിലിന്റെ മാതാവ് കൊഴുവനാൽ തൊട്ടിയിൽ ലീലാമ്മ സ്‌കറിയാ നിര്യാതയായി
കൊഴുവനാൽ ,തൊട്ടിയിൽ പരേതനായ റ്റി. എം സ്കറിയായുടെ ഭാര്യ ലീലാമ്മ(80) നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി മൂലയിൽ കുടും ബാംഗമാണ്. മക്കൾ:ഷേർളി( റിട്ട. ഹെഡ്മിസ്ട്രസ് വാകമല), പരേതനായ സജി, സന്തോഷ് (ഓസ്ട്രേലിയ), സിബി തൊട്ടിയിൽ (സ്വിറ്റ്സർലന്റ്) മരുമക്കൾ: മാത്തച്ചൻ താമരശ്ശേരിൽ(മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാടി) ,ബെൻസി മാന്നംങ്കേരിൽ വൈക്കം (ഓസ്ട്രേലിയ) , ഷാനിറ്റ് പുത്തൻകാലായിൽ പെരുംതുരുത്ത്( സ്വിറ്റ്സർലന്റ്) . സംസ്കാരം പിന്നീട്.
സ്വിസ്സിലെ യുവതലമുറ അണിയിച്ചൊരുക്കിയ ‘ത്രിലോക’ യുടെ തീയറ്റർ റിലീസ് ജനുവരി മുപ്പതിന് – പുറത്തിറങ്ങിയ ത്രിലോക ട്രെയിലറിന് മികച്ച പ്രെതികരണം .
സ്വിറ്റ്സർലൻഡിലെ യുവതലമുറയിലെ മലയാളി ചലച്ചിത്രപ്രേമികൾ ചേർന്ന് ഒരുക്കിയ മലയാള സിനിമ ‘ത്രിലോക’യുടെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങി. സ്വിസ് മലയാളികളുടെ രണ്ടാം തലമുറയുടെ സ്വപ്നങ്ങളും സൃഷ്ടിപരമായ ഊർജ്ജവും ചേർന്ന ഈ ചിത്രം, സ്വിറ്റ്സർലൻഡിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പുതുമയുള്ള ചലച്ചിത്ര ശ്രമമാണ്. മൂന്നു തലമുറകൾ ഒരുമിക്കുന്ന അപൂർവ്വമായൊരു സിനിമാനുഭവമായി ‘ത്രിലോക’യെ വിലയിരുത്താം. പുറത്തിറങ്ങിയ ട്രെയിലർ സിനിമയുടെ ഭാവവും മാനസിക ആഴവും ദൃശ്യഭാഷയും സൂചിപ്പിക്കുന്നു. 4EMOTIONS ENTERTAINMENT ബാനറിൽ ജോജി തന്തോന്നിച്ചിറ, നിധിൻ മാത്യൂസ്, റോബിൻ ഫിലിപ്പ്, സുരജ് മണ്ണഞ്ചേരിൽ […]












