Association Europe Kerala Pravasi Switzerland

സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയും പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യയുമായ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി .

പരേതനായ പാസ്കൽ ചേറ്റാനിയുടെ ഭാര്യ മേരി ചേറ്റാനി (75) ഇന്ന് ഫ്രെയ്‌ബുർഗിലെ ബെൽഫോക്സിൽ നിര്യാതയായി . ഡോ. രാജേഷ് ചേറ്റാനി, തൂൺ , ബേൺ , സാന്ദ്ര ചേറ്റാനി, ഫ്രാൻസ് എന്നിവരുടെ മാതാവാണ് പരേത . പരേത ശ്രീ ജോസഫ് ആർത്തോട്ട് (മെയ്ക്ക്രിച്ച്, ബേൺ), ത്രേസിയമ്മ സ്രാമ്പിക്കൽ (എംബ്രാഹ് -സൂറിച് ), റോസിലി നമ്പുശേരിൽ (ഗ്രെൻഹെൻ -സോളോതൂൺ ), ജെയ്‌സി എബ്രഹാം (ജനീവ) എന്നിവരുടെ സഹോദരിയും മേഴ്സി പാറശേരി (ഊസ്റ്റർ-സൂറിച് ), ജാൻസി കുര്യൻ മേനാച്ചേരി (ബസ്‌വിൽ-TG […]

Association Cultural Europe India Kerala Pravasi Switzerland

സോഷ്യൽ മീഡിയയിൽ മുക്തകണ്ഡം ശ്രദ്ധനേടിയ സംഗീതശില്പം “ഓണക്കൊലുസിനു” ശേഷം ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന “കടിയൻ ” ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു .

ഓണകൊലുസ്, തുഷാരം എന്നീ മ്യൂസിക് ആൽബങ്ങൾക്ക് ശേഷം സ്വിറ്റസർലണ്ടിൽ നിന്നും ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന,പ്രശസ്ഥസിനിമതാരം ജിയോ ബേബി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന – “കടിയൻ ”എന്ന് നാമകരണം ചെയ്തിരിക്കുന്ന ഷോർട്ട് ഫിലിം ഏപ്രിൽ അവസാന വാരത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു. സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘുചിത്രങ്ങളില്‍ നിന്നാണ്. ഇന്ന് ലോകസിനിമയിലെ സജീവവിഭാഗമാണ് ഷോര്‍ട്ട്ഫിലിം. ഡിജിറ്റല്‍ക്കാലത്ത് മലയാളത്തിലും ധാരാളം ഷോര്‍ട്ട്ഫിലിമുകള്‍ പിറവിയെടുക്കുന്നു.ഷോർട്ട് ഫിലിമുകളിൽ നിന്നാണ് ഒരു മുഴുനീള സിനിമയിലേക്കുള്ള തുടക്കം . ഓണകൊലുസ് എന്ന സഗീത ശിൽപ്പത്തിന്റെ ആശയവും […]

Association India Kerala Pravasi Switzerland

ചെറിയ ചുവടുകൾ… വലിയ ആരോഗ്യം – ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ബി ഫ്രണ്ട്‌സ് ഫിറ്റ്നസ് സ്റ്റെപ്പ് ചലഞ്ചിൽ അറുപത്തിരണ്ടു വിജയികൾ.

അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും പ്രഗല്‍ഭ രാജ്യതന്ത്രജ്ഞനുമായിരുന്ന തോമസ് ജഫേഴ്സണ്‍ പറയുമായിരുന്നു:എല്ലാ വ്യായാമങ്ങളിലുംവെച്ച് നടപ്പാണ് ഏറ്റവും ഉത്തമംഎന്ന്  കുട്ടികള്‍ക്കും യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ഒരുപോലെ ചെയ്യാവുന്ന ഈ വ്യായാമം ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ശാരീരികശേഷികള്‍ വര്‍ധിപ്പിക്കുന്നതിനും വളരെ ഫലപ്രദമാണ് എന്നത് പൊതുവേ അംഗീകരിക്കപെട്ടിരിക്കുന്നു . Heroes of behind the Step Challenge -Ratheesh Ramanathan & Manzoor Sakkeena ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് കഴിഞ്ഞ വര്ഷം ഇദംപ്രദമായി തുടക്കമിട്ട സ്റ്റെപ്പ് ചലഞ്ചിന്റെ ആദ്യ വേർഷൻ ഈ വർഷം ഫെബ്രുവരി 12 നു ആരംഭിച്ചു മാർച്ച് 14 നു പൂർത്തിയാക്കി …പതിനായിരം സ്റ്റെപ്പുകൾ ദിവസവും നടക്കുക എന്നതായിരുന്നു ചലഞ്ച് ..21 ദിവസം കൊണ്ട് പതിനെണ്ണായിരം സ്റ്റെപ്പുകൾ പൂർത്തിയാക്കുക എന്നതായിരുന്നു ലക്‌ഷ്യം … നൂറ്റി പത്തോളം നടപ്പുകാർ തുടക്കമിട്ട ഈ വേർഷനിൽ 62 പേര് ചലഞ്ച് പൂർത്തീകരിച്ചു എന്നുള്ളതിൽ നിന്നും സ്റ്റെപ്പ് ചലഞ്ചിനെ സ്വിസ് മലയാളീകൾ ഇതിനോട് വളരെ അധികം താൽപ്പര്യം കാണിക്കുന്നു എന്ന് മനസിലാക്കാം .. Rekha Girish & Pallavi Kanchana for the Best Photography Award – From day 19 of the Challenge. ചലഞ്ചിൽ പങ്കെടുക്കുന്നവർക്കായി പ്രേത്യേക ഗ്രൂപ്പിലൂടെ ആയിരുന്നു ദിവസവും ,ടിപ്പുകളും നിർദേശങ്ങളും കോർഡിനേറ്ററും സംഘടനാ സെക്രട്ടറിയുമായ രതീഷ് രാമനാഥനും ,കോർഡിനേറ്റർ ആയ മൻസൂർ സക്കീനയും നല്കികൊണ്ടിരുന്നത് . നമ്മൾ ചിന്തിക്കുന്നതിനേക്കാൾ ശക്തമായ വ്യായാമം ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു ചെറിയ ചുവടുവെയ്പ്പ് ആണെന്നും ,ദിവസവും നിശ്ചിതമായ സ്റ്റപ്പുകൾ നേടുക എന്നത് ശരീരസൗഖ്യം മെച്ചപ്പെടുത്തുകയും നമ്മൾ ഇന്നെടുക്കുന്ന ചുവടുകൾ, നാളെയുടെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നതാണെന്നും .ഇന്നത്തെ ഓരോ ചുവടും,നാളെയുടെ നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്നും കോഓർഡിനേറ്റർ രതീഷ് രാമനാഥൻ അഭിപ്രായപ്പെട്ടു .ചലഞ്ചിനൊടൊപ്പം മറ്റു ചെറിയ മത്സരങ്ങളും നടപ്പുകാർക്കുവേണ്ടി തയ്യാറാക്കിയിരുന്നു .. ഈ ചലഞ്ചിലെ നടപ്പിനിടയിലും രസകരമായ തമാശകൾക്കും ,സൗഹൃദങ്ങൾക്കും ഗ്രൂപ്പിലെ ചാറ്റിലൂടെ വേദിയൊരുങ്ങുകയായിരുന്നു . Link to the snaps from the award ceremony https://www.facebook.com/share/1D2AXf6krc/?mibextid=WC7FNe ബി ഫ്രണ്ട്‌സ് തുടക്കമിട്ട ഈ സ്റ്റെപ്പ് ചലഞ്ചിന്റെ ആദ്യ വേർഷന്റെ വിജയികൾക്ക്  മാർച്ച് 22 നു സൂറിച്ചിൽകൂടിയ പൊതുയോഗത്തിൽ വെച്ച് മെഡലുകൾ നൽകി ആദരിച്ചു …ചലഞ്ചിൽ വിജയികളായവരെയും ,പങ്കെടുത്തവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴി അഭിനന്ദനമറിയിച്ചു .. അടുത്ത സ്റ്റെപ്പ് ചലഞ്ച് വേർഷൻ 2 ജൂൺ ഏഴാം തിയതി ആരംഭിക്കുമെന്നും ,സംഘടനാ തുടക്കമിട്ട ഹെൽത്ത് ക്ലബിൽ അംഗങ്ങളാകുവാൻ താല്പര്യമുള്ളവർ എത്രയും വേഗം എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളെ അറിയിക്കണമെന്നും സെക്രെട്ടറി അറിയിച്ചു. സ്റ്റെപ്പ് ചലഞ്ചിൽ പങ്കെടുത്തവരുടെയും ,വിജയികളായവരുടെയും ചലഞ്ചിനെക്കുറിച്ചു ഗ്രൂപ്പിൽ പങ്കുവെച്ച കമന്റുകൾ … This 21-day […]

Association Europe India Kerala Pravasi Switzerland

ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഹെൽത്ത് ക്ലബിന് ഔപചാരികമായ തുടക്കവും ,സ്റ്റെപ്പ് ചലഞ്ച് വിജയികൾക്ക് ആദരവും ..പ്രൊഫസർ ,ഡോക്ടർ അജു പഴേൻങ്കോട്ടിൽ ഹെൽത്ത് ക്ലബിന്റെ ഉൽഘാടനം നിർവഹിച്ചു .

എന്നും പുതിയ കാൽവെപ്പുകൾക്കു തുടക്കമിടുന്ന ബി ഫ്രണ്ട്സ് സ്വിസ് സമൂഹത്തിനുവേണ്ടി സാംസ്കാരിക,സാമൂഹിക ,ചാരിറ്റി പ്രവർത്തങ്ങളോടൊപ്പം മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് . ഒരു സംഘടനയെ സംബന്ധിച്ചും അതിലെ അംഗങ്ങളെ സംബന്ധിച്ചും എന്നും അഭിമാനമാണ് സംഘടനയുടെ ഓരോ ചുവടുവെപ്പുകളും . ആരോഗ്യം എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ്. ആരോഗ്യകരമായ ശരീരവും മനസ്സും ഇല്ലെങ്കിൽ, നമുക്ക് ജീവിതത്തിലെ യാതൊരു നേട്ടവും ആസ്വദിക്കാൻ സാധിക്കില്ല. എന്നാൽ, ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലരും ആരോഗ്യത്തെ അവഗണിക്കുന്നതാണ് സത്യമെന്നും ഇത്തരം സാഹചര്യത്തിലാണ് ഹെൽത്ത് ക്ലബ്ബുകളുടെ […]

Association Europe Gulf India Kerala Pravasi Switzerland UK

ജന്മനാട്ടിൽ മിനിമം വേതനത്തിനായി സമരം ചെയ്യുന്ന ആതുര സേവകർക്ക് ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡിന്റെ ഐക്യദാർഢ്യവും ,അഭിവാദനങ്ങളും .

ആനുകാലിക പ്രേശ്നങ്ങളിൽ വ്യക്തമായ നിലപാടുകൾ എടുത്ത് മുൻകാലങ്ങളിലും ആതുരസേവകർക്കായി നിലകൊണ്ടിട്ടുള്ള സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലാൻഡ് ഗവേർണിംഗ് ബോഡി ഓൺലൈൻ മീറ്റിങ്ങിലൂടെ കരുണക്കുവേണ്ടി വേണ്ടി സമരം ചെയുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് അഭിവാദനങ്ങളും ,ഐക്യദാർഢ്യവും അർപ്പിച്ചു. ഏതു സംഘടനാ സമരത്തെ നയിക്കുന്നു എന്നതിലുപരി ,ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നത് നമ്മുടെ കടമ കൂടിയായി കരുതുന്നു. പതിറ്റാണ്ടുകളായി ആശുപത്രി മാനേജ്‌മെന്റുകളാൽ കഠിനമായി ചൂഷണം ചെയ്യപ്പെട്ടു പോരുന്ന ഒരു മേഖല വേറെ കാണില്ല. മൂന്ന് […]

Association Kerala Pravasi Switzerland

ആദരിക്കപ്പെടേണ്ട കൈകൾ, അവഗണിക്കപ്പെടുന്ന ജീവിതങ്ങൾ: കേരളത്തിലെ നഴ്സിംഗ് മേഖല നേരിടുന്ന പ്രതിസന്ധി – ജിജി പ്രിൻസ്

കേരളത്തിന്റെ ആരോഗ്യമേഖല ലോകനിലവാരത്തിൽ എത്തിയതിൽ നമ്മുടെ നഴ്സുമാരുടെ പങ്ക് നിസ്തുലമാണ്. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായി മലയാളീ നഴ്സുമാരുണ്ട്. എന്നാൽ, “കേരള മോഡൽ” എന്ന് നാം അഭിമാനിക്കുമ്പോഴും, ഈ നേട്ടത്തിന്റെ നട്ടെല്ലായ നഴ്സുമാർ സ്വന്തം നാട്ടിൽ നേരിടുന്നത് കടുത്ത അവഗണനയും ചൂഷണവുമാണ് എന്നത് ലജ്ജാകരമായ വാസ്തവമാണ്. ​ഉത്തരവാദിത്തത്തിന് നിരക്കാത്ത വേതനം ഒരു രോഗിയുടെ ജീവൻ കാക്കുന്നതിൽ ഡോക്ടർമാരോളം തന്നെ, ചിലപ്പോൾ അതിലധികമോ ഉത്തരവാദിത്തം നഴ്സുമാർക്കുണ്ട്. മരുന്നുകൾ കൃത്യസമയത്ത് നൽകുന്നതു മുതൽ രോഗിയുടെ ഓരോ ചലനവും നിരീക്ഷിക്കുന്നത് […]

Association Europe India Pravasi Switzerland

ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് വനിതാ ഫോറം മാർച്ച് എട്ടിന് സൂറിച്ചിൽ വെച്ച് അന്താരാഷ്ട്രവനിതാദിനം സമുചിതമായി ആഘോഷിച്ചു

അന്താരാഷ്ട്രവനിതാദിനം ബി ഫ്രണ്ട്‌സ് വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സമുചിതമായി മാർച്ച് എട്ടാം തിയതി സൂറിച്ചിൽ വെച്ച് ആഘോഷിച്ചു. അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും ലോകത്തേക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനമാണ് വനിതാദിനം . ഔപചാരിക പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പ്, മനോഹാരിതമായ സൂറിച് നദിയുടെ തീരത്തിൽ എല്ലാവരും ഒത്തുചേർന്ന് പങ്കെടുക്കാൻ എത്തിയ എല്ലാ വനിതകൾക്കും സ്നേഹത്തിന്റെ പൂക്കൾ നൽകി ഫോറം കോർഡിനേറ്റേഴ്‌സായ ജൂബി അലാനിക്കലും ,സിസി കരിയപ്പുറവും എല്ലാവരെയും സ്വീകരിച്ചു . പരസ്പര സ്നേഹവായ്പുകൾക്കും […]

Association Pravasi Switzerland

സാർവദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി WMC സ്വിസ്സ് പ്രൊവിൻസ് വിമൺസ് ഫോറം വിപുലമായ പ്രോഗ്രാമുകളുമായി വനിതാ ദിനമാഘോഷിച്ചു .

വേൾഡ് മലയാളി കൗൺസിൽ (WMC) സ്വിസ് പ്രവിശ്യയുടെ വിമൺസ് ഫോറം അന്താരാഷ്ട്ര വനിതാദിനം ഹൃദയപൂർവ്വമായും ഓർമ്മപ്പെടുത്താവുന്ന രീതിയിലും സൂറിച്ചിൽ ആഘോഷിച്ചു. ഫോറം പ്രസിഡന്റ് മിനി ബോസ് നടത്തിയ സ്വാഗത പ്രസംഗത്തോടെ പ്രോഗ്രാമുകൾ ആരംഭിച്ചു. തുടർന്ന് ഗ്രേസി ജോഷി വനിതാദിന സന്ദേശം നൽകി. സംഘടനയോടുള്ള സമർപ്പണവും പ്രചോദനാത്മകമായ പങ്കാളിത്തവും പരിഗണിച്ച് റോസമ്മ ഏഷ്‌ലിമാൻനെ ഫോറം ആദരിച്ചു. ശ്രീമതി സെലിൻ കാക്കശേരിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കൽ ചടങ്ങും നടത്തി. തുടർന്ന് പിൻവർഷകളിൽ WMC കേരളപ്പിറവി ആഘോഷങ്ങളിലെ ഡാൻസ് പ്രോഗ്രാമുകൾ […]

Association Europe Kerala Pravasi Switzerland

അടിച്ചമർത്തലും ചൂഷണവും അവസാനിക്കട്ടെ. സ്ത്രീ ശക്തയാണ്. അംഗീകരിക്കുകയെ വേണ്ടു . സ്ത്രീയെ കച്ചവടചരക്കാക്കി അവൾക്കു വിലയിടുന്ന കാലം അവസാനിക്കട്ടെ. അവളുടെ സ്വപ്നങ്ങളും യാഥാർഥ്യം ആകട്ടെ.- വനിതാദിനത്തോടനുബന്ധിച്ചു ശ്രീമതി ജിജി പ്രിൻസ് കാട്രുകുടിയിൽ എഴുതിയ ആർട്ടിക്കിൾ.

നീ പെണ്ണാണ്,   വീടിന്റെ കോലായിലേക്ക്‌ വരാൻ പാടില്ല. ആർത്തവ ദിനങ്ങൾ അശുദ്ധ ദിനങ്ങൾ ആണ്, ആണുങ്ങൾ കഴിച്ചിട്ട് മിച്ചം ഉള്ള ഭക്ഷണമേ കഴിക്കാൻ പാടുള്ളു എന്നൊക്ക പറഞ്ഞു   സ്ത്രീയെ  അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ തളച്ചിട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. തിരുവിതാംകൂറിലേക്കു തിരിഞ്ഞു നോക്കിയാൽ, താഴ്ന്ന ജാതിയിലുള്ള സ്ത്രീകളോടായിരുന്നെങ്കിൽ പോലും, മുലക്കരവും അതിനോടനുബന്ധിച്ചു നടന്ന നങ്ങേലിയുടെ മുല വിച്ഛേദനവും ചരിത്ര താളുകളിൽ പതിയപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ  അവകാശങ്ങൾക്കു വേണ്ടിയുള്ള വിപ്ലവം ആണ് ഏറ്റം ദൈഖ്യമാർന്ന വിപ്ലവം എന്ന് പറയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ  […]

Association Europe Pravasi Switzerland

ജർമനിയിൽ ഫെബ്രുവരി പതിനഞ്ചിനു നിര്യാതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിലിന്റെ സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച (26.02.2026) ജർമനിയിൽ നടക്കുന്നതാണ്.

സൂറിച് നിവാസി ശ്രീ ടോം പുളിമൂട്ടിലിന്റെ പിതാവും ,ബാസൽ നിവാസി ശ്രീ ലൂയിസ് ഫിലിപ്പ് ഇരുപതിന്റെ ഭാര്യ സഹോദരി ഫിലോമിനയുടെ ഭർത്താവാണ് പരേതനായ ശ്രീ തങ്കച്ചൻ പുളിമൂട്ടിൽ ,74 വയസ്സ് ശ്രീ തങ്കച്ചൻ പുളിമൂട്ടിൽ 1970 കളിൽ ആദ്യഘട്ടം ജർമൻയിൽ കുടിയേറിയതും വർഷങ്ങൾ ആയി M.D.T. (Malayali Deutsch Treffen) Baden Würtenberg ലെ Executive Committee Member കൂടി ആയിരുന്നു. സംസ്കാരകർമ്മങ്ങൾ 26.02.2026നെ Karlsruhe, ജർമനിയിൽ നടക്കുന്നതാണ് ബന്ധുക്കൾ: Kalluvettamkuzhiyil Family:Jose, Ancy, Jerome, Jeannine […]