India National

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന്

രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ കാബിനറ്റ് ഇന്ന് ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ കാബിനറ്റ് അംഗീകാരം നല്‍കുക. രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ പരിഷ്കരണമാണ് നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട. ജി.എസ്.ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ പരിപാടികളും ഇതിലുള്‍പ്പെടും. ഇന്ന് ചേരുന്ന കാബിനറ്റ് ഈ നൂറുദിന […]

Cricket Sports

പുതിയ ഇന്നിങ്സ്; ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ സച്ചിന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് പുതിയൊരു ഇന്നിങ്സിന് തുടക്കം കുറിക്കും. അതും ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ തന്നെ. കമന്റേറ്ററായാണ് സച്ചിന്റെ പുതിയ ഇന്നിങ്സ്. ഇന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ വിദഗ്ധര്‍ക്കൊപ്പം സച്ചിനും കമന്ററി ബോക്സിനുള്ളിലുണ്ടാകും. കളിക്ക് മുമ്പ് ഒന്നരയോടെ ആരംഭിക്കുന്ന ‘സച്ചിന്‍ ഓപ്പണ്‍സ് എഗൈന്‍’ എന്ന പ്രീഷോയിലും സച്ചിന്‍ പങ്കെടുക്കും. ആറു ലോകകപ്പുകളില്‍ ഇന്ത്യന്‍ ജേഴ്‍സിയണിഞ്ഞ സച്ചിന്‍, എടുത്തണിഞ്ഞ റെക്കോര്‍ഡുകള്‍ ഇന്നും ഇളകാതെ തന്നെ നില്‍ക്കുന്നുണ്ട്. ഒരു ലോകകപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ […]

Entertainment

‘കക്ഷി അമ്മിണി പിള്ളേന്‍റെ കേസില്‍ നമ്മള്‍ കാണാത്ത ഒരു സെന്‍സേഷണല്‍ ഐറ്റം കിടപ്പുണ്ട്’

നവാഗതനായ ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫ് അലി ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ഒരു രാത്രിയില്‍ സുഹൃത്തുക്കള്‍ കുറച്ച് പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതാണ് ഗാനത്തിലെ പശ്ചാത്തലം. അമ്മിണിപിള്ളയിലെ വെള്ളമടി പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ടിവി റിയാലിറ്റി ഷോയിലൂടെ സുപ്രസിദ്ധനായ സുധീര്‍ പറവൂരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുധീറിന്‍റെ ക്ലിഞോം പ്ലിഞോം സൌണ്ട്സുള്ള തത്തേ എന്ന ഗാനം കോമഡി ലോകത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. കണ്ണൂരാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. ഗാനത്തിന്‍റെ അവസാന ഭാഗത്തില്‍ […]

India Kerala

കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു

കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു. സമവായമാണെങ്കിലും തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന നിലപാട് ജോസ് കെ.മാണി ആവർത്തിച്ചു. ഭരണഘടന അറിയാത്തവരാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്നാണ് ജോസഫിന്റെ നിലപാട്. പരസ്യമായ ഏറ്റുമിട്ടല്‍ അവസാനിപ്പിക്കണമമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി.സി.സിയും രംഗത്തുവന്നു. സംസ്ഥാന സമിതി വിളിക്കാതെ ചെയർമാൻ പദവി നിലനിർത്താൻ ശ്രമിക്കുന്ന പി. ജെ ജോസഫ് പക്ഷത്തെ രൂക്ഷമായി വിമർശിച്ചാണ് ജോസ് കെ.മാണി രംഗത്തെത്തിയത്. കെ.എം മാണി കെട്ടിപ്പെടുത്ത പാർട്ടിയെ തകർക്കാനുള്ള ചിലരുടെ നീക്കം അനുവദിച്ചു നൽകില്ല. ചില […]

India National

രണ്ടാം മോദി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

രണ്ടാം നരേന്ദ്രമോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കം പൂർത്തിയായി. ബിംസ്ടെക് രാഷ്ട്രത്തലവന്മാരടക്കം 6000 പേർ ചടങ്ങിന് സാക്ഷിയാകും. നിലവിലെ മന്ത്രിമാരിൽ പ്രമുഖർക്ക് സ്ഥാന തുടർച്ചയുണ്ടാകും. അമിത് ഷാ മന്ത്രി ആയേക്കില്ല. ഘടക കക്ഷികളിലെ ഓരോ പേർ വീതം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ വൈകീട്ട് 7 മണിക്കാണ് സത്യപ്രതിജ്ഞ. മന്ത്രിമാർ ആരൊക്കെ എന്നത് സംബന്ധിച്ച് ബി.ജെ.പി ഇതുവരെ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ ഘടക കക്ഷികളിൽ ഓരോരുത്തർ […]

India Kerala

ഫാ. പോൾ തേലക്കാട്ടിനെയും ഫാദര്‍ ടോണി കല്ലൂക്കാരനെയും ചോദ്യം ചെയ്യുന്നു

സിറോ മലബാർ സഭ വ്യാജരേഖക്കേസിൽ പ്രതികളായ ഫാ. പോൾ തേലക്കാട്ടിനെയും ഫാ. ടോണി കല്ലൂക്കാരനെയും പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് വൈദികർ ചോദ്യം ചെയ്യലിന് ഹാജരായത്. ആഡംബര ഹോട്ടലിന്‍റെ അക്കൗണ്ടിലേക്ക് വൻതുക കൈമാറിയെന്ന രേഖ ചമച്ച് കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി .

India National

ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. വെള്ളം നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്നും ഏഴോളം സ്ഥലങ്ങളിൽ നിന്ന്, അതും അണുനശീകരണം നടത്തിയ ശേഷം മാത്രം കുടിക്കാമെന്നും ബോർഡ് വ്യക്തമാക്കി . മലിനീകരണ നിയന്ത്രണ ബോർഡ് ഏറ്റവുമൊടുവിൽ പുറത്തു വിട്ട മാപ്പ് പ്രകാരം ഉത്തർപ്രദേശ് മുതൽ പശ്ചിമബംഗാൾ വരെയുള്ള നദിയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് കാണിക്കുന്നത് . രാജ്യത്തുടനീളം ഗംഗാ തീരത്തിന്റെ ഓരത്ത് 86ാളം സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനങ്ങളിലൂടെ […]

India Kerala

കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ച് ബി.ജെ.പി സംസ്ഥാനഘടകം

കേരളത്തില്‍നിന്ന് ഒരു മന്ത്രി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി സംസ്ഥാന ഘടകം. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരാണ് ആണ് കേരളത്തില്‍ നിന്ന് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്‍പില്‍. ആരോടും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്. അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.

India Kerala

എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം

എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം രാജശേഖരന്‍. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്.അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.

Entertainment

ഫുക്രുവിനെ ഇനി വലിയ സ്ക്രീനില്‍ കാണാം

ടിക് ടോക്ക് താരം ഫുക്രു ബിഗ് സ്ക്രീനിലേക്കെത്തുന്നു. ഒമര്‍ ലുലു സംവിധാമനം ചെയ്ത ചങ്ക്സിന്‍റെ രാണ്ടാം ഭാഗത്തിമായ ധമാക്കയിലൂടെയാണ് ഫുക്രുവിന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ഒമര്‍ ലുലു തന്നെയാണ് ധമാക്കയും സംവിധാനം ചെയ്യുന്നത്. തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഒമര്‍ ഇക്കാര്യം വ്യക്തമാക്കിയത്.