Kerala

കെ സുധാകരനെ കെപിസിസി പ്രസിഡൻ്റാക്കിയപ്പോൾ അഭിപ്രായം ചോദിച്ചില്ല; പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മനസിൽ കണ്ടത് രമേശ് ചെന്നിത്തലയെ: ആത്മകഥയിൽ ഉമ്മൻ ചാണ്ടി

കോൺഗ്രസിലെ തലമുറ മാറ്റം പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ ആത്മകഥ. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് താൻ മനസ്സിൽ കണ്ടത് രമേശ്‌ ചെന്നിത്തലയെ ആയിരുന്നുവെന്നു ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നു. കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയപ്പോഴും അഭിപ്രായം ചോദിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഹൈക്കമ്മാൻ്റിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ എന്ന് നേരിട്ട് അറിയാൻ ശ്രമിച്ചു. ആർക്കും നിർദ്ദേശം പറയാമെന്ന് മല്ലികാർജുൻ ഖാർഗയും നിലപാട് എടുത്തു. 21 എം.എൽ.എമാരിൽ ഭൂരിപക്ഷം പേരും രമേശ്‌ ചെന്നിത്തലയെ പിന്തുണച്ചു. എന്നാൽ ഹൈക്കമാന്റിന്റെ […]

Kerala

താനൂർ കസ്റ്റഡി മരണത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ; സിബിഐ എഫ്ഐആർ സമർപ്പിച്ചു

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജിനേഷ്, ആൽവിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവർ പ്രതികളാണ്. ഇവർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളാണ്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാറാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 9നാണ് താനൂർ കസ്റ്റഡി കൊലപാതകത്തിൽ […]

Kerala

മാത്യു കുഴൽനാടനെതിരെ അന്വേഷണത്തിന് അനുമതി

മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ചിഫ് സെക്രട്ടറിയാണ് വിജിലസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമം പ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് അനുമതി. കുഴൽനാടൻ്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് അനുവദിച്ചിരുന്നു. റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് നൽകിയിരിക്കുന്നത്. ഹോം സ്റ്റേ, റിസോർട്ടെന്ന് പഞ്ചായത്ത് രേഖകളിൽ രേഖപ്പെടുത്തിയത് ക്ലറിക്കൽ പിഴവെന്ന് പഞ്ചായത്ത് വ്യക്തമാക്കി. നികുതി നിരക്കിൽ അടക്കം മാത്യു കുഴൽനാടന് ഇളവ് ലഭിക്കും. മാസപ്പടി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് […]

National

കുട്ടികളുടെ യാത്രാക്കൂലി പരിഷ്കരിച്ച് ഏഴ് വർഷം കൊണ്ട് റെയിൽവേ നേടിയത് 2,800 കോടി

കുട്ടികൾക്കുള്ള യാത്രാ നിരക്ക് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിലൂടെ ഏഴ് വർഷം കൊണ്ട് ഇന്ത്യൻ റെയിൽവേയ്ക്ക് 2,800 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായതായി റിപ്പോർട്ട്. 2022-23 ൽ മാത്രം അധിക വരുമാനമായി റെയിൽവേയ്ക്ക് ലഭിച്ചത് 560 കോടി രൂപയാണ്. വിവരാവകാശ നിയമപ്രകാരം സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 മാർച്ചിലാണ് റെയിൽ കുട്ടികളുടെ യാത്രാ നിരക്കിൽ മാറ്റം വരുത്തിയത്. അഞ്ചിനും പന്ത്രണ്ടു വയസിനും ഇടയിൽ പ്രായമായ കുട്ടികൾക്ക് പ്രത്യേക […]

Cricket

സൂപ്പർ മിയാൻ; ബൗളർമാരുടെ ഏകദിന റാങ്കിംഗിൽ മുഹമ്മദ് സിറാജ് ഒന്നാമത്

ബൗലർമാരുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ഒന്നാമത്. ഏഷ്യാ കപ്പിലെ ഗംഭീര പ്രകടനങ്ങളാണ് സിറാജിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 12.20 ശരാശരിയിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ശ്രീലങ്കക്കെതിരായ ഫൈനലിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റ് പിഴുത താരമായിരുന്നു കളിയിലെ താരം. (mohammed siraj odi ranking) 9ആം സ്ഥാനത്തുനിന്നാണ് സിറാജിൻ്റെ കുതിപ്പ്. 694 റേറ്റിംഗോടെയാണ് സിറാജ് റാങ്കിംഗിൽ മുന്നിലെത്തിയത്. ഓസീസ് […]

Kerala

ഈ ഇടപാടുകൾ ഇനി പാൻകാർഡ് ഇല്ലാതെ നടക്കില്ല; തെറ്റുണ്ടെങ്കിൽ ഉടനെ തിരുത്താം

പാൻ കാർഡിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. തിരിച്ചറിയൽ രേഖയായും മറ്റ് പല ഇടപാടുകൾക്കും ഇന്ന് പാൻ കാർഡ് ആവശ്യമാണ്. പക്ഷെ എവിടെയെങ്കിലും ആവശ്യം വരുമ്പോഴാണ് പാൻ കാർഡിലെ തെറ്റുകളും മറ്റും നമുക്ക് ബുദ്ധിമുട്ടായി വരുന്നത്. അതുകൊണ്ട് പേരിലോ, വിലാസത്തിലോ, ജനനതിയതിയിലോ തെറ്റുള്ളവര്‍ പെട്ടെന്ന് തിരുത്തുക. മാത്രവുമല്ല ഇനി ഈ തെറ്റുകൾ വീട്ടിൽ ഇരുന്ന് തന്നെ തിരുത്താം. (correct the mistakes in pan card from home) എന്‍എസ്ഡിഎല്‍, യുടിഐഐടിഎല്‍എല്‍ എന്നീ വെബ്‌സൈറ്റുകൾ വഴി പാന്‍ കാര്‍ഡ് […]

Kerala

ഓണക്കോടീശ്വരന്‍ ഈ നമ്പറിന്; ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു

25 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 25 കോടി TE 230662 എന്ന നമ്പറിനാണ്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംബര്‍ നറുക്കെടുത്തത്. ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ ഫലം പരിശോധിക്കാന്‍ കഴിയും. രണ്ടാം സമ്മാനം(1 കോടി):TH 305041, TL 894358,TC 708749,TA 781521,TD 166207,TB 398415,TB 127095,TC 320948,TB 515087,TJ 410906,TC 946082, TE […]

Health Kerala

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഈ മാസം പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരാണ്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് 9013 പേരാണ്. ഈമാസം പനി ബാധിച്ച് മരിച്ചത് 13 പേർ. ഈ വർഷം ഇതുവരെ നടന്നത് ആകെ 170 പനി മരണങ്ങളാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത് എലിപ്പനിയും എച്ച് വൺ എൻ വൺ ബാധിച്ചുമാണ്.(Fever Patients increased in kerala) അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച […]

Auto

വന്നവരാരും വെല്ലുവിളിയായില്ല; അരലക്ഷം ബുക്കിങ് കടന്ന് പുത്തന്‍ കിയ സെല്‍റ്റോസ്

അരലക്ഷം ബുക്കിങ് കടന്ന് പുത്തന്‍ കിയ സെല്‍റ്റോസ് ഫേസ്‌ലിഫ്റ്റ്. വിപണിയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിലാണ് സെല്‍റ്റോസിന്റെ ആവശ്യക്കാര്‍ അര ലക്ഷത്തേളമായത്. പുത്തന്‍ മാറ്റങ്ങളുമായെത്തിയ സെല്‍റ്റോസിനെ വാഹനപ്രേമികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രീമിയം അപ്പീല്‍, അഡ്വാന്‍സ്ഡ് ടെക്‌നോളജി, ഡീസല്‍ വകഭേദങ്ങള്‍ എന്നിവയുടെ അസാധാരണമായ കോമ്പോയാണ് ഇത്തവണയും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ വിജയത്തിന് പിന്നില്‍. 2019ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ചൂടപ്പം പോലെയാണ് സെല്‍റ്റോസ് വിറ്റുപോയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിഡ്-സൈസ് എസ്യുവിയായിരുന്നു സെല്‍റ്റോസ്. ഇതിന് […]

National

5 വയസുകാരിയെ 7 വയസുകാരൻ പീഡിപ്പിച്ചതായി പരാതി

അയൽവാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ദേഹത് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലയിലെ അക്ബർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അഞ്ചുവയസ്സുകാരിയുടെ അമ്മ പരാതിയിൽ പറയുന്നു. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അക്ബര്‍പുര്‍ പൊലീസ് കേസെടുത്തത്. ഐപിസി […]