India National

മന്‍മോഹന്‍ സിങ് രാജ്യസഭയിലേക്ക്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിയേക്കും. ബി.ജെ.പി എം.പി മദന്‍ ലാല്‍ സൈനി മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റില്‍ മന്‍മോഹന്‍സിങിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചേക്കുമെന്നാണ് സൂചന. അതേസമയം, തമിഴ്നാട്ടില്‍ മൂന്ന് സീറ്റുകളില്‍ ഡി.എം.കെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ നിന്ന് മന്‍മോഹന്‍സിങിനെ രാജ്യസഭയിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അസമില്‍ നിന്നായിരുന്നു രാജ്യസഭയിലേക്ക് മന്‍മോഹന്‍സിങ് ഓരോ തവണയും തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ അധികാരം നഷ്ടമായതോടെ കോണ്‍ഗ്രസിന് ഇനി അസമില്‍ നിന്ന് മന്‍മോഹന്‍സിങ്ങിനെ വിജയിപ്പിക്കാനാകില്ല. ഈ […]

India National

രാഹുല്‍ അധ്യക്ഷനായി തുടരണമെന്ന് ആവശ്യം; എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ നിരാഹാരം

കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന ആവശ്യം ശക്തമാക്കി നേതാക്കളും പ്രവർത്തകരും. എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചു. ഇതോടെ മുതിർന്ന നേതാക്കളിലും രാജി സമ്മർദ്ദം ശക്തമാകുകയാണ്. രാജി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുഖ്യമന്ത്രിമാരും ഇന്ന് രാഹുലിനെ കാണും. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജി പ്രഖ്യാപിച്ചിട്ട് ദിവസം 38 കഴിഞ്ഞു. ഇതു വരെ 200ൽ അധികം നേതാക്കൾ രാജിവച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രാദേശിക നേതാക്കൾ ഏറെ […]

India National

കര്‍ണാടകയില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണ്മാനില്ല !

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി എം.എല്‍.എമാര്‍. വിജയ്നഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു. മൂന്ന് എം.എല്‍.എമാരെ കാണാനില്ല. കോണ്‍ഗ്രസ് എം.എല്‍.എ രമേശ് ജര്‍ക്കിഹഹോളിയുടെ നേതൃത്വത്തില്‍ വിമതനീക്കം ശക്തമായ സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. ബെല്ലാരിയിലെ വിജയ്നഗറിൽ നിന്നുള്ള എം.എല്‍.എയായ ആനന്ദ് സിങാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. മന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് പുതിയ നീക്കങ്ങള്‍. എം.എല്‍.എമാരായ ജെ.എന്‍. ഗണേഷ്, നാഗേന്ദ്ര, ബി.പി. പാട്ടീല്‍ എന്നിവരെയാണ് കാണാതായത്. ആദ്യം മുതല്‍ തന്നെ ബി.ജെ.പിയോട് അനുഭാവം […]

Entertainment

മലയാള സിനിമ ഇനി അഹാന ഭരിക്കുമെന്ന് നടി മാലാ പാര്‍വതി

മലയാള സിനിമ ഇനി അഹാന കൃഷ്ണകുമാര്‍ ഭരിക്കുമെന്ന് നടി മാലാ പാര്‍വതി. ടൊവിനോ തോമസിനെ നായകനാക്കി നാവാഗതനായ അരുണ്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ലൂക്കയില്‍ നായിക വേഷത്തില്‍ എത്തുന്നത് അഹാനയാണ്. പ്രണയത്തിനുമപ്പുറം ജീവിതം പറയുന്ന ചിത്രത്തിലെ അഹാനയുടെ പ്രകടനത്തെ പ്രശംസിച്ചാണ് മാലാ പാര്‍വതിയുടെ കുറിപ്പ്. ഈ വർഷത്തെ സംസ്ഥാന അവാർഡ് അഹാനയ്ക്ക് ആയിരിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം സിനിമ കാണുന്നതിന് മുമ്പ് എന്‍റെ പ്രസ്താവന വിലയിരുത്തരുതെന്നും താരം കൂട്ടിച്ചേർത്തു. […]

Cricket Sports

ഇന്ത്യയുടെ പരാജയകാരണം ആ ജേഴ്‌സി; മെഹ്ബൂബ മുഫ്തി

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോറ്റതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍. ആദ്യ പത്ത് ഓവറിലെ പതുക്കെയുള്ള സ്‌കോറിങ് തുടങ്ങി അവസാനത്തില്‍ ധോണിയുടെയും ജാദവിന്റെ പതിഞ്ഞ ഇന്നിങ്‌സ് വരെയാണ് കാരണങ്ങളായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പി.ഡി.പി നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി പറയുന്നത് ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഇന്ത്യയുടെ ഓറഞ്ച് ജേഴ്‌സിയാണെന്നാണ്. ലോകകപ്പില്‍ ഇന്ത്യ ആദ്യമായി എവെ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ മത്സരം കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരെ. “എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ പക്ഷെ ആ ജേഴ്‌സിയാണ് ഇന്ത്യയുടെ വിജയതേരോട്ടത്തിന് തടയിട്ടത്”, ഇതായിരുന്നു […]

India Kerala

കരിപ്പൂരില്‍ വിമാനം ലാന്‍ഡിങ്ങിനിടെ ഉരഞ്ഞു; അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി

കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരഞ്ഞു അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 9.20ന് ദമാമിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ ഉരഞ്ഞത്. വിമാനത്തിന് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. 180 യാത്രക്കാര്‍ വിമാനത്തിനകത്തുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Entertainment

പരിയെറും പെരുമാള്‍ ഇനി തമിഴ്നാട് സ്ക്കൂള്‍ സിലബസിലും

പരിയറും പെരുമാള്‍ സിനിമയിലൂടെ സമൂഹത്തിലെ ജാതീയതയെ കൃത്യമായി അടയാളപ്പെടുത്തി കൈയടി നേടിയ സംവിധായകനാണ് മാരി ശെല്‍വരാജ്. തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി പ്രദേശത്തെ ജാതി വിവേചനമാണ് പരിയറും പെരുമാളിലൂടെ മാരി ശെല്‍വരാജ് പകര്‍ത്തിയിരിക്കുന്നത്. നിരവധി പുരസ്ക്കാരങ്ങളും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം ഇപ്പോൾ തമിഴ്നാട് സര്‍ക്കാര്‍ പന്ത്രണ്ടാം ക്ലാസ് സിലബസില്‍ ഉൾപെടുത്തിയിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസിലെ കോനാർ തമിഴ് ഉരെയിൽ (പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഗൈഡ്) ചിത്രത്തിലെ പല രംഗങ്ങളും പരാമർശിക്കുന്നുണ്ട്. മാരി ശെല്‍വരാജിന്റെ പരിയറും പെരുമാളില്‍ ദളിത് യുവാവായ […]

Cricket Sports

കളിച്ചത് മൂന്ന് മത്സരങ്ങള്‍; നേടിയത് 13 വിക്കറ്റുകള്‍

കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് മുഹമ്മദ് ഷമി ഇന്നലെ പുറത്തെടുത്തത്. ലോകകപ്പില്‍ 5 വിക്കറ്റ് നേടുന്ന ആറാമത്തെ മാത്രം ഇന്ത്യക്കാരന്‍ കൂടിയാണ് ഷമി. 3 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് ഷമിയുടെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ അവസാന സ്പെല്ലിലെ രണ്ടോവര്‍ മറന്നേക്കുക, ഷമിയിപ്പോള്‍ ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ അഞ്ചിലൊരാളാണ്. കളിച്ചത് മൂന്ന് മത്സരങ്ങള്‍, നേടിയത് 13 വിക്കറ്റുകള്‍. ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ ടീമിലെത്തിയ ഷമി അഫ്ഗാനിസ്താനെതിരെ ഹാട്രിക് പ്രകടനവുമായാണ് ഈ ലോകകപ്പ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ […]

India National

ഡൽഹി സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു

ഡൽഹി സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരള സർക്കാറിന്റെ തുല്യത സർട്ടിഫിക്കറ്റ് അധികൃതർ അംഗീകരിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പ്രവേശന നടപടികൾ പൂർത്തീകരിക്കാനുള്ള സമയം ഇന്ന് ഉച്ചക്ക് അവസാനിക്കും.

India Kerala

നെടുങ്കണ്ടം കസ്റ്റഡിമരണം; ലോക്കപ്പില്‍ വെച്ച് തല്ലാനും കൊല്ലാനും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

നെടുങ്കണ്ടം പൊലീസ് കസ്റ്റഡി മരണത്തില്‍ വകുപ്പ് തല അന്വേഷണം ഗൗരവത്തിൽ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്കപ്പിക്കനകത്ത് തല്ലുകയും തല്ലി കൊല്ലുകയും ചെയ്യാൻ അനുവദിക്കില്ല. സംഭവത്തില്‍ നാട്ടുകാരെ പ്രതികളാക്കി കുറ്റക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് വി.ഡി സതീശന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.