ആദ്യ സഹായധനമായി CHF 75’000. – ൻറെ ചെക്ക് റവ.ഡോ.സജി ജോർജിന് ( FAsCE India) ലൈറ്റ് ഇൻ ലൈഫ് ഭാരവാഹികൾ കൈമാറി സ്വിറ്റ്സർലണ്ടിലെ ജീവകാരുണ്യസംഘടനയായ ലൈറ്റ് ഇൻ ലൈഫിൻറെ മുഖ്യപങ്കാളിത്തത്തോടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ പുതിയതായി നിർമ്മിക്കുന്ന സ്കൂളിൻറെ ആശീർവാദകർമ്മം 2019 ജുലൈ-മാസത്തിൽ ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ റവ. ഫാദർ ജോർജ് പന്തന്മാക്കൽ നിർവഹിച്ചു. FAsCE യുടെ (Fransalian Agency for social Service in India) മേൽനോട്ടത്തിലാണ് നിർമ്മാണ-പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് മൊത്തം ഒരുകോടി […]
Author: Tomy Thondamkuzhy
രാഷ്ട്രീയത്തില്‍ ഇറങ്ങുമോ ? മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ…
മമ്മൂട്ടി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു, ഉടന്‍ രാഷ്ട്രീയത്തില്‍ സജീവമാകും, മമ്മൂട്ടി ഭാഗമാകുന്ന പാര്‍ട്ടി ഏതായിരിക്കും തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ കാലാകാലങ്ങളായി പ്രചരിക്കാറുണ്ട്. അപ്പോഴൊക്കെ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ, വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലും മമ്മൂട്ടി ഇക്കാര്യം ആവര്‍ത്തിക്കുന്നു. ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് നിര്‍ബന്ധമില്ലെന്നാണ് നടന്‍ മമ്മൂട്ടിയുടെ അഭിപ്രായം. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തനിക്ക് യാതൊരു പദ്ധതിയുമില്ലെന്നും താരം വ്യക്തമാക്കി. ”രാഷ്ട്രീയത്തില്‍ ഒരുകാലത്തും തനിക്ക് അതിയായ താല്‍പര്യം തോന്നിയിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വലിയ […]
ആര്‍ക്കും വിശ്രമം വേണ്ട, വിന്‍ഡീസിനെതിരെ ഇന്ത്യയുടെ ഫുള്‍ ടീം?
ലോകകപ്പിന് പിന്നാലെ വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തില്‍ നായകന്‍ കോഹ്‌ലിയുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പറയുന്ന താരങ്ങള്‍ക്കൊന്നും വിശ്രമം വേണ്ടെന്നും വിന്‍ഡീസിനെതിരായ പരമ്പരയില്‍ കളിക്കാന്‍ സജ്ജമാണെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ആരംഭിക്കുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ഇതില്‍ സീനിയര്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതേസമയം ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ ടീമിലെടുക്കാന്‍ സാധ്യത കുറവാണ്. ജസ്പ്രീത് ബുംറക്ക് മാത്രമാകും വിശ്രമം അനുവദിക്കുക. […]
ചന്ദ്രയാന്‍ 2 വിക്ഷേപണം തിങ്കളാഴ്ച്ച
സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച ചാന്ദ്രയാന്‍ 2 വിക്ഷേപണം ജൂലൈ 22ന് നടക്കും. തിങ്കളാഴ്ച്ച 02.43നായിരിക്കും വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. സാറ്റലൈറ്റും റോക്കറ്റും പൂര്‍ണമായും സുരക്ഷിതമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് 3 എം1 റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അവസാന നിമിഷം ‘ചന്ദ്രയാന്‍ 2’ വിക്ഷേപണം മാറ്റിവെച്ചത്. സാങ്കേതിക തകരാര്‍ പൂര്‍ണമായും പരിഹരിച്ചുവെന്നും റോക്കറ്റും സാറ്റലൈറ്റും പൂര്‍ണ സുരക്ഷിതമാണെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിരുന്നു. തീപിടിത്ത സാധ്യത കൂടിയ ദ്രവീകൃത […]
വെള്ളത്തെ ചൊല്ലി തര്‍ക്കം; യു.പിയില്‍ ഗര്‍ഭിണി വെടിയേറ്റ് മരിച്ചു
കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യു.പിയില്‍ ഗര്‍ഭിണിയായ യുവതി വെടിയേറ്റു മരിച്ചു. സമോര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. മംമ്ത എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് വെടിയേറ്റതെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. വെള്ളത്തെ ചൊല്ലി നാല് പുരുഷന്‍മാരടങ്ങുന്ന സംഘം മംമ്തയുമായി വാക്കുതര്‍ക്കത്തിലായി. വഴക്കിനൊടുവില്‍ സന്തോഷ് എന്നയാള്‍ മംമ്തക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മംമ്ത ഇതിന് മുന്‍പും മറ്റ് ഗ്രാമവാസികളുമായി സ്ഥിരം വഴക്കിടാറുണ്ടെന്ന് ഗ്രാമത്തലവന്‍ ഭാനു പ്രതാപ് പറഞ്ഞു. സംഭവത്തില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംമ്തയുടെ മൃതദേഹം […]
എസ്.എഫ്.ഐ നേതാവിന്‍റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐയെ സ്ഥാനത്ത് നിന്ന് നീക്കി
എസ്.എഫ്.ഐ നേതാവിന്‍റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐയെ സ്ഥാനത്തുനിന്ന് നീക്കി. ക്രൈമിലേക്കാണ് ആര്‍ ബിജുവിനെ മാറ്റിയിരിക്കുന്നത്. ഷാഡോ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഷാഫിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ആര്‍ ബിജുവാണ് പരീക്ഷപേപ്പറുകളും സീലും റെയ്ഡില്‍ കണ്ടെത്തിയത്.
യൂണിവേഴ്‌സിറ്റി കോളജ് അക്രമം; പ്രതികളെ ഇന്ന് തെളിവെടുപ്പിന് കോളജിലെത്തിച്ചേക്കും
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജില്‍ എത്തിക്കുമെന്ന് സൂചന. അഖിലിനെ കുത്തിയ ആയുധം ഇതു വരെ കണ്ടെത്തിയിട്ടില്ല. സര്‍വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെടുത്തതിലും പ്രതി ശിവരഞ്ജിത്തിനെതിരെ കൂടുതല്‍ കേസെടുത്തു. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അഖിലിനെ കുത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. അറസ്റ്റിലായ 6 […]
ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
സീസണ്‍ നിരക്കു വര്‍ധനക്കിടയിലും ഗള്‍ഫിനും ഇന്ത്യക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ വരുന്നു. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഗോ എയര്‍ വിമാനം ഈ മാസം 25ന് പറന്നുയരും. സീറ്റുകളുടെ ലഭ്യത കുറഞ്ഞതോടെ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ മിക്ക സെക്ടറുകളിലേക്കും വലിയ നിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ കമ്പനികളുടെ തീരുമാനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ […]
പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
പി.എസ്.സി പരീക്ഷാ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി അംഗങ്ങള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നു. പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ടി ജലീല്‍ എന്ന നാണം കെട്ട മന്ത്രിയാണെന്നും എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
‘മമ്മൂട്ടിയില്‍ ഏല്‍ക്കില്ല, പക്ഷെ ഇവര്‍ ഇങ്ങനെയിരിക്കും’; തരംഗമായി ഫേസ്ആപ്പ്, ഏറ്റെടുത്ത് ചലച്ചിത്ര താരങ്ങള്‍
സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി ഫേസ്ആപ്പ്. 2017 ജനുവരിയില്‍ പുറത്തിറങ്ങിയ ഫേസ്ആപ്പ് ആപ്ലിക്കേഷനാണ് ഒരിടവേളക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഫേസ്ആപ്പ് ചലഞ്ചുകളിലൂടെയാണ് താരങ്ങളുടെ പ്രായം തളര്‍ത്തിയ ഫോട്ടോകള്‍ പുറത്തുവരുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചലച്ചിത്ര താരം ആദില്‍ ഇബ്രാഹീമിന്റെ ഫേസ്ആപ്പ് ഫോട്ടോ രസകരമാണ്. മമ്മൂക്കയില്‍ ഏല്‍ക്കാത്ത ആപ്പ് പക്ഷെ തന്നെ വയസ്സനാക്കും എന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്. ചാലഞ്ച് ഏറ്റെടുത്ത് ചലച്ചിത്ര താരം മഞ്ജു വാര്യരും ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. മഞ്ജുവിനെ കൂടാതെ ടോവിനോ തോമസ്, ജയസൂര്യ, കുഞ്ചാക്കോ […]











