പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത് .ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജിനെ കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
Author: Tomy Thondamkuzhy
അജിത്തും ബോണി കപൂറും വീണ്ടുമൊന്നിക്കുന്നു; പേര് AK60
ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് നേര്‍കൊണ്ട പാര്‍വൈ അടുത്തമാസം തീയറ്ററുകളിലെത്താനൊരുങ്ങുമ്പോള്‍, ബോണി കപൂറും അജിത്തും വീണ്ടുമൊന്നിക്കുകയാണ്. AK60 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 2016ല്‍ അനിരുദ്ധ റോയ് ചൌധരിയുടെ സംവിധാനത്തിലൊരുങ്ങിയ പിങ്ക്, പ്രമേയം കൊണ്ടു ശക്തമായ കഥാപാത്രങ്ങളിലൂടെയും, സംവിധാന മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ബിഗ് ബിയും തപ്സി പന്നുവും തകര്‍ത്തഭിനയിച്ച് കയ്യടി നേടിയ പിങ്ക് തമിഴിലേക്കെത്തുമ്പോള്‍ തല അജിത്തും ശ്രദ്ധ ശ്രീനാഥുമാണ് പ്രധാനവേഷത്തില്‍. എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബോണി […]
‘എല്ലാ ബഹുമാനത്തോടെയും വിയോജിക്കുന്നു’ കോഹ്‍ലിയെ വിമര്‍ശിച്ച ഗവാസ്കറിന് മറുപടിയുമായി മഞ്ജരേക്കര്‍
ലോകകപ്പ് തോല്‍വിക്ക് ശേഷവും വിരാട് കോഹ്‍ലി ഇന്ത്യന്‍ നായക സ്ഥാനത്ത് തുടരുന്നതിനെ വിമര്‍ശിച്ച സുനില്‍ ഗവാസ്കറിനെതിരെ മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ലോകകപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും രണ്ടെണ്ണം മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടതെന്നും ആയതിനാല്‍ ടീമിന്‍റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു എന്ന ഗവാസ്കറുടെ നിരീക്ഷണം തെറ്റാണ് എന്നും മഞ്ജരേക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മിഡ് ഡേ ദിനപത്രത്തില്‍ എഴുതിയ കോളത്തിലാണ് അദ്ദേഹം വിരാട് കോഹ്‍ലിയുടെ നായകത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്. വിരാട് കോഹ്‍ലിയെ നായകനായി […]
ഉന്നാവ് കേസ്; അന്വേഷണം സി.ബി.ഐക്ക് കൈമാറി
ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കി. അപകടത്തിന് ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി അയച്ച കത്തില്‍ ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം പോലീസ് നേരത്തെ പൂർത്തീകരിച്ചിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിംഗ് സെൻഗാറുമായി ട്രക്ക് ഡ്രൈവർക്കോ ക്ലീനർക്കോ ഉടമക്കോ ബന്ധമില്ലെന്നാണ് മൂവരുടെയും കുടുംബത്തിന്റെ വിശദീകരണം. അപകടത്തിൽ ഗുരുതര […]
കര്‍ണാടക സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
കര്‍ണാടക നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പതിനൊന്നിനാണ് സഭ ചേരുക. ബി.ജെ.പി എം.എല്‍.എ വിശ്വേശ്വര്‍ ഹെഗ്‌ഡെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇന്നലെയാണ് ഹെഗ്‌ഡെ പത്രിക നല്‍കിയത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബി.ജെ.പി സഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുക. 14 പേരെ അയോഗ്യരാക്കിയ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ നടപടി. എ.ഐ.സി.സി അംഗീകരിച്ചു. ഇവര്‍ നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ബോധ്യപ്പെട്ടുവെന്നാണ് പി.സി.സിയുടെ കത്തിലുള്ളത്.
പാനായിക്കുളം സിമി ക്യാമ്പ് ആരോപണ കേസ് ഇന്ന് സുപ്രീംകോടതിയില്‍
പാനായിക്കുളം സിമി ക്യാമ്പ് ആരോപണ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുക. പ്രതിപട്ടികയിലുണ്ടായിരുന്ന പി.എ. ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്വി, നിസാമുദിന്‍, ഷമ്മാസ് എന്നിവരെ കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി വെറുതെ വിട്ടത്. 2006ല്‍ ആലുവ പാനായിക്കുളം ഓഡിറ്റോറിയത്തില്‍ പ്രതികള്‍ നടത്തിയ പൊതുപരിപാടി സിമി ക്യാമ്പാണ് എന്നതടക്കമുള്ള, കുറ്റപത്രത്തിലെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ […]
സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്
സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് പാര്‍ട്ടി അടിത്തറ വിപുലമാക്കാനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയോഗം മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യത്തിലുള്ള പുരോഗതി യോഗം വിലയിരുത്തും. നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ച് പിടിക്കുന്നതിന് കര്‍മ പദ്ധതിക്ക് സി.സി രൂപം നല്‍കിയിരുന്നു. ദളിത്, പിന്നോക്ക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കിയോയെന്നും യോഗം പരിശോധിക്കും. മൂന്നു മാസത്തിനുളില്‍ സംസ്ഥാന ഘടകങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും തീരുമാനിച്ചിരുന്നു.
കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ഇന്ന്
കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും ഇന്ന് യോഗം ചേരും. വൈകിട്ട് 6 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. രാജീവ് ഗാന്ധി ജന്മദിനാഘോഷ ചടങ്ങിനുള്ള കൂടിയാലോചനയാണ് അജണ്ട. കോണ്‍ഗ്രസ് അധ്യക്ഷ പദം സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ ഉന്നയിച്ചേക്കും. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75- മത് ജന്മദിനം വൻ ആഘോഷമാക്കാനാണ് എ.ഐ.സി.സി തീരുമാനം. ഇതു സംബന്ധിച്ച കൂടിയാലോചനക്കാണ് സംഘടനകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യോഗം വിളിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും […]
കാണാതായ വ്യവസായി വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി
മംഗളുരുവില്‍ വെച്ചു കാണാതായ വ്യവസായിയും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളുരു തീരത്ത് ഒഴിഗേ ബസാറില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മംഗലാപുരം കേരള പാതയിലെ നേത്രാവതിക്ക് കുറുകെയുള്ള പാലത്തിൽ വെച്ച് സിദ്ധാർത്ഥയെ കാണാതായത്. നേത്രാവതി നദിയില്‍ ചാടി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നേത്രാവദി നദിയില്‍ ഫയര്‍ഫോഴ്സ് സംഘം തിരച്ചില്‍ തുടങ്ങിയിരുന്നു. ആദായ നികുതി വകുപ്പിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നെന്നു കാണിച്ചു സിദ്ധാർത്ഥ ജീവനക്കാർക്കെഴുതിയ കത്ത് […]
ദേശീയപാത വികസനത്തിനുള്ള തടസം നീങ്ങിയതായി മുഖ്യമന്ത്രി
ദേശീയപാത വികസനത്തിനുണ്ടായിരുന്ന എല്ലാ തടസങ്ങളും നീങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുപ്പ് ചിലവില്‍ 25 ശതമാനം വഹിക്കാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാനം എത്തിയതോടെ ദേശീയ പാത വികസനം ഇനി സുഗമമാകും. 45 മീറ്റര്‍ വീതിയില്‍ ദേശീയ പാത വികസനം ഉടന്‍ ആരംഭിക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ കേന്ദ്ര ഉപരിതല […]












